TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ബീജം കൂട്ടാന്‍ താമരയിതള് ഇട്ട വെള്ളം
പ്രകൃതി നല്കുന്ന ഔഷധങ്ങള്‍ ഏറെയുണ്ട്. ഇതില്‍ പലതും നമുക്കു തിരിച്ചറിയാനാകാതെ പോകുന്നുവെന്നതാണ് വാസ്തവം. പല അസുഖങ്ങള്‍ക്കുള്ള പ്രകൃതിദത്ത പരിഹാരം പ്രകൃതിയില്‍ നിന്നു തന്നെ ലഭിയ്ക്കുകയും ചെയ്യും.
ചില സസ്യങ്ങള്‍ പൂര്‍ണമായ രൂപത്തില്‍, അതായത് അവയുടെ വേരും ഇലയും കായും പൂക്കളും കുരുക്കളുമെല്ലാം ചികിത്സയ്ക്ക് ഉപയോഗിയ്ക്കുന്നുണ്ട്. ചിലതിന്റെ ചില പ്രത്യേക ഭാഗങ്ങള്‍ മാത്രവും. യാതൊരു പാര്‍ശ്വഫലവും കൂടാതെ ഫലം നല്കുന്നവയാണ് ഇവയെല്ലാം എന്നതാണ് പ്രധാനം. കാരണം പ്രകൃതിദത്തമായതു കൊണ്ടു തന്നെ.
ബീജം കയ്യില്‍ കുത്തി വച്ച പുള്ളിക്കാരന്
പൂജയ്ക്കും അലങ്കാരത്തിനും ഉപയോഗിയ്ക്കുന്ന ചില പുഷ്പങ്ങളും രോഗ സംഹാരികളാണ്. ഉദാഹരണത്തിനു താമരപ്പൂ. ചേറില്‍ വളരുന്ന ഈ സസ്യത്തിന്, ഇതിന്റെ പൂവിന് കാണാന്‍ കൗതുകം, പൂജകള്‍ക്ക് എന്നതിലുപരിയായി പല ആരോഗ്യപരമായ ഗുണങ്ങളുമുണ്ട്. താമരയിതളുകള്‍ ഇട്ടു വച്ച വെള്ളം പല ആരോഗ്യപരമായ ഗുണങ്ങളും നല്കുന്നവയുമാണ്.
വെള്ള, പിങ്ക്, നീല എന്നീ നിറങ്ങളില്‍ താമരപ്പൂ കണ്ടു വരുന്നു. ഇതിന്റെ ദളങ്ങള്‍ പല തരത്തിലും ആരോഗ്യപരമായ പ്രശ്നങ്ങള്‍ക്ക് ഉപയോഗിയ്ക്കാം. താമരയുടെ വേരും നല്ലതു തന്നെയാണ.്
ഗര്‍ഭകാലത്ത് യോനീഭാഗം നിറം മാറുന്നുവെങ്കില്‍
താമരയുടെ, താമരപ്പൂവിന്റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ,
വൈറ്റമിന്‍ സി
താമരപ്പൂ വൈറ്റമിന്‍ സി സമ്പുഷ്ടമാണ്. ഇതു കൊണ്ടു തന്നെ ശരീരത്തിന് പ്രതിരോധ ശേഷി നല്കാന് ഏറെ നല്ലതാണ്. ആന്റിഓട്സിഡന്റ് സമ്പുഷ്ടമായതു കൊണ്ടു തന്നെ ശരീരത്തിലെ ടോക്സിനുകള്‍ നീക്കാനും രോഗങ്ങള്‍ വരുന്നതു തടയാനും ഇതിനു സാധിയ്ക്കും. വൈറ്റമിന്‍ സി കാര്‍ഡിയോ വാസ്കുലാര്‍ അസുഖങ്ങളും ക്യാന്‍സര്‍, സ്ട്രോക്ക് എന്നിവയും തടയാന്‍ സഹായിക്കുന്നു.
അയേണ്‍
താമരപ്പൂവില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇതു കൊണ്ടു തന്നെ അനീമിയ പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. ഇതിന്റെ ഇതളുകള്‍ ഇട്ടു വച്ച വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. രക്തത്തിലെ ടോക്സിനുകള്‍ നീക്കി രക്തം ശുദ്ധീകരിയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണിത്.
എല്ലിന്റെ ആരോഗ്യത്തിന്
ഫോസ്ഫറസ് സമ്പുഷ്ടമാണ് താമരപ്പൂ. ഇതു കൊണ്ടു തന്നെ എല്ലിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. എല്ലു തേയ്മാനം പോലുള്ള രോഗങ്ങള്‍ക്ക് നല്ലൊരു പ്രതിവിധിയാണ് താമരപ്പൂ. വാത സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് താമരപ്പൂ
പ്രമേഹം, കൊളസ്ട്രോള്‍
പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാന്‍ ഏറെ നല്ലതാണ് താമരപ്പൂ. ഇതില്‍ ഫൈബറുകളും കോംപ്ലക്സ് കാര്ബോബൈഡ്രേറ്റുകളുമുണ്ട്. ഇവയാണ് പ്രമേഹ, കൊളസ്ട്രോള്‍ നിയന്ത്രണത്തിനു സഹായിക്കുന്നത്. ഫൈബറുകളും കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റുകളും ദഹന പ്രക്രിയ ശക്തിപ്പെടുത്താനും സഹായിക്കും.
ബീജം
സെക്സ് സംബന്ധമായ പല പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണ് താമര. ഇതിന്റെ ഇതളുകള്‍ ഇട്ടു വച്ച വെള്ളം കുടിയ്ക്കുന്നത് ബീജം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിന്റെ ഇലയിട്ടും വെള്ളം തിളപ്പിയ്ക്കാം. ഇത് ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. താമരയിലെ വൈറ്റമിന്‍ ബിയാണ് ഈ പ്രധാനപ്പെട്ട ഗുണങ്ങള്‍ നല്‍കുന്നത്. താമരയിതള് ഉണക്കി പൊടിച്ച് ഈ പൊടി കഴിയ്ക്കുന്നതും താമരയിതള് ഇട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ബീജസംഖ്യയും ഗുണവും വര്‍ദ്ധിപ്പിയ്ക്കും. ഇതു വഴി വന്ധ്യതയ്ക്കും നല്ലൊരു പരിഹാരമാണ്.
ചര്‍മത്തിന്റെ ആരോഗ്യത്തിനും
ചര്‍മത്തിന്റെ ആരോഗ്യത്തിനും ചെറുപ്പത്തിനുമെല്ലാം മികച്ച ഒന്നാണ് താമര. ഇതിന്റെ ഇതളുകള്‍ അരച്ചു ചര്‍മത്തില്‍ പുരട്ടിയാല്‍ ചൊറിച്ചിലും അലര്‍ജി സംബന്ധമായ പ്രശ്നങ്ങളുമെല്ലാം നീങ്ങും. ചര്‍മത്തിന് ഈര്‍പ്പം നല്‍കാനും ചെറുപ്പം നില നിര്‍ത്താനും ഇത് ഏറെ നല്ലതാണ്. സണ്‍ടാന്‍ തടയാനും ഇത് അരച്ചിടുന്നതു നല്ലതാണ്. ഇതിന്റെ ഉണക്കിയ ഇതളുകളും റോസാപ്പൂ ഇതളുകളും ഉണക്കിപ്പൊടിച്ച് ദേഹത്തു പുരട്ടുന്നത് ശരീര ദുര്‍ഗന്ധം ഒഴിവാക്കാന്‍ സഹായിക്കും. ആന്റി ഫംഗല്‍, ആന്റ്ി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ഒന്നാണ് ഇത്.
വയറിന്റെ ആരോഗ്യത്തിനും
ഇതിന്റെ ഇതളിട്ടു തിളപ്പിച്ച വെള്ളം വയറിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. ആസിഡ് റിഫ്ള്സ് പോലെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും നല്ല ദഹനത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്. ഗ്യാസ്ട്രിക് അള്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്. വയറിളക്കം, ഗ്യാസ് പ്രശ്നങ്ങള്‍, വയറുവേദന എന്നിവയ്ക്കും ഇതു നല്ലൊരു പ്രതിവിധി തന്നെയാണ്.
സ്റ്റാമിന
ശരീരത്തിന് പ്രതിരോധ ശേഷിയ്ക്കൊപ്പം സ്റ്റാമിന നല്കുന്ന ഒന്നു കൂടിയാണ് താമരപ്പൂ. ഇതിന്റെ പൂവ് ഉണക്കിപ്പൊടിച്ച് പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ശരീരത്തിന്റെ കരുത്തും ശക്തിയുമെല്ലാം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.
സ്ത്രീ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്
പല സ്ത്രീ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. മാസമുറ സമയത്തെ വേദന കുറയ്ക്കാന്‍ ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. പൂവിന്റെ സിറപ്പ് കുടിയ്ക്കുന്നത് യൂട്രസിലെ ബ്ലീഡിംഗിനു പരിഹാരമാണ്. ഗര്‍ഭകാല ബ്ലീഡിംഗിനും ഇത് ഒരു പരിഹാരം തന്നെയാണ്
തടി
തടി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് താമരപ്പൂ. ഇത് ശരീരം കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പും വലിച്ചെടുക്കുന്നതു തടയുന്നു. കൊളസ്ട്രോള്‍, പ്രമേഹം കുറയ്ക്കുക, ദഹനം മെച്ചപ്പെടുത്തുക, തുടങ്ങിയവയെല്ലാം താമര തടി കുറയ്ക്കാന്‍ വേണ്ടി ചെയ്യുന്നു. ഇതിലെ എല്‍ കരോട്ടിനിന് എന്ന ഘടകം അപചയ പ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു നീക്കുന്നു.
ലിവര്‍
ലിവര്‍ ആരോഗ്യത്തിനും ഇത് ഉത്തമമാണ്. ഫാറ്റി ലിവര്‍ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള ഉത്തമമായ മരുന്നാണിത്.