For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറൊതുക്കും ഈ രണ്ട് വ്യായാമങ്ങൾ

|

വയറും തടിയും എപ്പോഴും പ്രശ്നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. എന്നാൽ പലപ്പോഴും ഈ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി വ്യായാമം ചെയ്ത് ആരോഗ്യം കളയുന്നവരും ചില്ലറയല്ല. എന്നാൽ ആരോഗ്യത്തിന് വില്ലനാവാത്ത രീതിയില്‍ വ്യായാമം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ആരോഗ്യസംരക്ഷണത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കുന്നവർക്ക് എന്തുകൊണ്ടും നല്ലതായ ചില വ്യായാമങ്ങൾ ഉണ്ട്. ഇത്തരം കാര്യങ്ങൾ അറിഞ്ഞിരുന്നാൽ എത്ര വലിയ കൂടിയ വയറാണെങ്കിലും അത് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ വ്യായാമങ്ങൾ.

<strong>most read: ക്യാന്‍സര്‍ ഉണ്ടോ ശരീരത്തില്‍, നഖം പറയും</strong>most read: ക്യാന്‍സര്‍ ഉണ്ടോ ശരീരത്തില്‍, നഖം പറയും

ഇനി പറയുന്ന രണ്ട് വ്യായാമത്തിലൂടെ നമുക്ക് പെട്ടെന്ന് തന്നെ വയറും തടിയും കുറക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. എന്നാൽ അതെങ്ങനെയെല്ലാം ചെയ്യണം എന്ന് പലർക്കും അറിയുകയില്ല. അമിതവണ്ണവും തടിയും കുറച്ച് വയറൊതുക്കുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ വളരെ മികച്ചതാണ് ഇനി പറയുന്ന വ്യായാമങ്ങൾ. എന്തൊക്കെയെന്ന് നോക്കാം.

വ്യായാമം1

വ്യായാമം1

ആദ്യം ചെയ്യുന്ന വ്യായാമം ഇതാണ്. അതിനായി ആദ്യം തറയില്‍ മലര്‍ന്നു കിടക്കുക. വയറും വാരിയെല്ലുകളും ഉള്ളിലേക്ക് വലിച്ച് പിടിക്കുന്നത് വയറു കുറയ്ക്കാനും ശരീരം ഷേപ്പ് ആവാനും സഹായിക്കും. അതുകൊണ്ട് തന്നെ ഇത്തരം വ്യായാമങ്ങൾ ചെയ്യുന്നതിലൂ‌ടെ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു.

വ്യായാമം 2

വ്യായാമം 2

തറയില്‍ മലര്‍ന്ന് കിടന്നതിനു ശേഷം കാലുയയര്‍ത്തി അതില്‍ ഒരു ബോള്‍ വച്ചും പിടിച്ചും ശ്വാസം ഉള്ളിലേക്ക് വലിച്ചും വ്യായാമം ചെയ്യാം. ഇതും വയറും തടിയും കുറക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഈ വ്യായാമം.

ശ്വാസോച്ഛ്വാസം ചെയ്യുന്നത്

ശ്വാസോച്ഛ്വാസം ചെയ്യുന്നത്

ശ്വാസോച്ഛ്വാസം ഇനി പറയുന്ന രീതിയിൽ ആണെങ്കിലും വളരെയധികം സഹായിക്കുന്നുണ്ട്. അതിനായി ആദ്യം നേരെ നിന്ന് ശ്വാസം നിയന്ത്രിച്ച് വയറിലെ മസിലുകള്‍ ഉള്ളിലേക്ക് വലിച്ച് പിടിച്ച് ശരീരത്തിന്റെ മുകള്‍ ഭാഗം ഇരുവശത്തേക്കും തിരിയ്ക്കുന്നതും വയറു കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ഏത് വിധത്തിലും ആരോഗ്യത്തിനും തടി കുറക്കുന്നതിനും സഹായിക്കുന്നു.

പോഷകമൂല്യമുള്ള ആഹാരം കഴിക്കുക

പോഷകമൂല്യമുള്ള ആഹാരം കഴിക്കുക

ഭക്ഷണം കഴിയ്ക്കാതിരുന്നത് കൊണ്ട് വയറു കുറയും എന്നാല്‍ ഇതോടൊപ്പം ആരോഗ്യവും നശിക്കും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ പോഷകമൂല്യമുള്ള ആഹാരം ശീലമാക്കുക. കൊഴുപ്പ് തീരെ ഇല്ലാത്ത ഭക്ഷണങ്ങള്‍ കഴിയ്ക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കാവുന്നതാണ്.

വെയ്റ്റ് ട്രെയിനിംഗ് ചെയ്യുക

വെയ്റ്റ് ട്രെയിനിംഗ് ചെയ്യുക

സ്‌ക്വാഡ്‌സ്, ഡെഡ്‌ലിഫ്റ്റ്‌സ് തുടങ്ങിയവ ശീലമാക്കാം. ഇവയൊക്കെ അല്‍പം പ്രയാസമേറിയ വ്യായാമമുറകളാണെങ്കിലും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കുറച്ച് ദിവസം ചെയ്താല്‍ ഏത് കുറയാത്ത വയറും കുറയും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്.

English summary

exercise that slim your body

in this article we explain some exercise that slim your body, read on.
Story first published: Monday, March 4, 2019, 19:21 [IST]
X
Desktop Bottom Promotion