For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫാറ്റി ലിവറിന് ഉണക്കിയ തക്കാളി ഇങ്ങനെ

ഫാറ്റി ലിവറിന് ഉണക്കിയ തക്കാളി ഇങ്ങനെ

|

ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ് കരള്‍ എന്നു വേണം, പറയാന്‍. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നതിനു സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണിത്. ഇതു വഴി ശരീരത്തിന്റെ എല്ലാ തരത്തിലുമുള്ള ആരോഗ്യം കാത്തു സൂക്ഷിയ്ക്കുന്ന ഒരു അവയവവും.

കരളിന്റെ ആരോഗ്യം തകരാറിലായാല്‍ ശരീരത്തിന്റെ ആകെയുള്ള ആരോഗ്യവും തകരാറിലാകും. ശരീരത്തില്‍ ടോക്‌സിനുകള്‍ അടിഞ്ഞൂ കൂടും. ഇത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെയും ബാധിയ്ക്കും. മരണം പോലും വരുത്താവുന്ന ഒരു അവസ്ഥയാണിത്. ശരീരത്തിലെ ടോക്‌സിനുകള്‍ അടിഞ്ഞു കൂടി എല്ലാ അവയവങ്ങളുടേയും പ്രവര്‍ത്തനം തകരാറിലാകും.

ഗര്‍ഭം വൈകിപ്പിയ്ക്കും ഈ തെറ്റുകള്‍..ഗര്‍ഭം വൈകിപ്പിയ്ക്കും ഈ തെറ്റുകള്‍..

കരളിനെ ബാധിയ്ക്കുന്ന പല അസുഖങ്ങളുമുണ്ട്. മഞ്ഞപ്പിത്തം അഥവാ ലിവര്‍ സിറോസിസ്, ഫാറ്റി ലിവര്‍ അഥവാ കരള്‍ വീക്കം എന്നിവയെല്ലാം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. കരളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഫാറ്റി ലിവര്‍ അഥവാ കരള്‍ വീക്കം. അസുഖം ഗുരുതരമായാല്‍ മരണം പോലും സംഭവിയ്ക്കാവുന്ന ഒന്നാണിത്.

ഫാറ്റി ലിവര്‍ വരുന്നതിന്, അഥവാ കരളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിന് കാരണങ്ങള്‍ പലതുണ്ട്. മദ്യപാനമാണ് പ്രധാനപ്പെട്ട ഒരു കാരണം.ഫാറ്റി ലിവര്‍ രണ്ടു തരമുണ്ട്, ആല്‍ക്കഹോളിക്, നോണ്‍ ആല്‍ക്കഹോളിക് വിഭാഗത്തില്‍ പെട്ടവ. മദ്യപിച്ചും അല്ലാതെയും ഇതു വരാമെന്നര്‍ത്ഥം.മദ്യപാനമില്ലാതെ ഇതു വരുന്നതിന് ഒരു പ്രധാനപ്പെട്ട കാരണം കൊഴുപ്പടിഞ്ഞു കൂടിയ ഭക്ഷണ വസ്തുക്കള്‍ കഴിയ്ക്കുന്നതാണ്. എണ്ണയുള്ള ഭക്ഷണങ്ങള്‍ ഇതിനുള്ള പ്രധാനപ്പെട്ട ഒരു കാരണവുമാണ്.

അമിത വണ്ണമുള്ളവരിലും പ്രമേഹമുള്ളവരിലുമെല്ലാം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ വരാന്‍ സാധ്യതയുണ്ട്. കുട്ടികള്‍ ഉള്‍പ്പെടെ ആരേയും ബാധിയ്ക്കാന്‍ സാധ്യതയുള്ള ഒന്നാണിത്.

അമിത വണ്ണമുള്ളവരിലും പ്രമേഹമുള്ളവരിലുമെല്ലാം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ വരാന്‍ സാധ്യതയുണ്ട്. കുട്ടികള്‍ ഉള്‍പ്പെടെ ആരേയും ബാധിയ്ക്കാന്‍ സാധ്യതയുള്ള ഒന്നാണിത്.

പൊതുവേ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കില്ലെങ്കിലും ചിലരില്‍ ലിവറില്‍ വ്രണങ്ങള്‍ വരുന്നതിനും മറ്റും ഇതും കാരണമാകാറണ്ട്.

ഫാറ്റി ലിവറിന് സഹായകമായ വീട്ടുവൈദ്യങ്ങള്‍ പലതുണ്ട്. ഇവ പരീക്ഷിയ്ക്കുന്നത് ഏറെ ഗുണങ്ങള്‍ നല്‍കുകയും ചെയ്യും. ഇവയെക്കുറിച്ചറിയൂ,

തക്കാളി

തക്കാളി

ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് തക്കാളി. ലിവറിന്റെ പല അസുഖങ്ങള്‍ക്കും ഇത് ഏറെ സഹായകമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിലെ ലൈക്കോഫീന്‍ ആണ് ഈ ഗുണം നല്‍കുന്നത്. ഇത് ലിവര്‍ അസുഖം മാത്രമല്ല, ലിവറിലെ ക്യാന്‍സര്‍ വരെ പരിഹരിയ്ക്കുന്നതിന് ഇത് ഏറെ നല്ലതാണെന്നു വേണം, പറയാന്‍.

തക്കാളി

തക്കാളി

തക്കാളി ഒരു പ്രത്യേക രീതിയില്‍ കഴിയ്ക്കുന്നത് ഫാറ്റി ലിവറിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഓര്‍ഗാനിക് രീതിയില്‍ വളര്‍ത്തിയ തക്കാളിയാണ് കൂടുതല്‍ ഗുണം നല്‍കുന്നത്.

 വെയിലില്‍ വച്ച് ഉണക്കിയെടുക്കുക

വെയിലില്‍ വച്ച് ഉണക്കിയെടുക്കുക

തക്കാളി, അതായത് നല്ല പഴുത്ത തക്കാളി നല്ലപോലെ കഴുകി വട്ടത്തില്‍ മുറിയ്ക്കുക. ഇത് വെയിലില്‍ വച്ച് ഉണക്കിയെടുക്കുക. അല്‍പദിവസങ്ങള്‍ വച്ചാലേ ഇത് ഉണങ്ങുകയുള്ളൂ. ഇത് പിന്നീട് മിക്‌സിയില്‍ ഇട്ടു പൊടിച്ചെടുക്കാം. ഈ പൊടി ദിവസവും ഒന്നോ രണ്ടോ സ്പൂണ്‍ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തോ വെള്ളത്തില്‍ കലക്കിയോ കഴിയ്ക്കാവുന്നതാണ്.

തക്കാളിയ്ക്ക്

തക്കാളിയ്ക്ക്

തക്കാളിയ്ക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ നല്‍കുന്ന ലൈക്കോഫീനാണ് ഈ പ്രത്യേക പ്രയോജനം നല്‍കുന്നത്. കരളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ പുറന്തള്ളുകയാണ് ഇതു ചെയ്യുന്നത്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ഫാറ്റി ലിവറിന് സഹായകമായ മറ്റു പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഫാറ്റി ലിവറിന് സഹായകമായ മറ്റു പല വീട്ടുവൈദ്യങ്ങളുമുണ്ട്. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഇതിനു പറ്റിയ മറ്റൊരു മരുന്നാണ്. 1 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ഒഴിച്ച് ദിവസം രണ്ടു നേരം കുടിയ്ക്കാം. വേണമെങ്കില്‍ അല്‍പം തേനും ചേര്‍ക്കാം.

ചെറുനാരങ്ങ

ചെറുനാരങ്ങ

പല രോഗങ്ങള്‍ക്കുമുള്ള മരുന്നായ ചെറുനാരങ്ങ ഇതിനുള്ള മറ്റൊരു പ്രതിവിധിയാണ്. ഇതിലെ എന്‍സൈം ഗ്ലൂട്ടത്തിയോണ്‍ എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്. ഇതു കരളിലെ കൊഴുപ്പു നീക്കാന്‍ സഹായിക്കും. ഇത് വെള്ളമായോ സാലഡില്‍ ചേര്‍ത്തോ കഴിയ്ക്കാം.

കറിവേപ്പില

കറിവേപ്പില

വീട്ടിലുണ്ടാക്കാവുന്ന മറ്റൊന്നാണ് കറിവേപ്പില, പച്ച മഞ്ഞള്‍ എന്നിവ കലര്‍ത്തിയ മിശ്രിതം. കരളിന്റെ ആരോഗ്യത്തിനും ഫാറ്റി ലിവറിനും പരിഹാരമായി ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. 7 കറിവേപ്പില ഇലകള്‍, പച്ചമഞ്ഞള്‍, ഇഞ്ചി എന്നിവ ഒരു കഴിഞ്ചു വീതം, ജീരകം 1 സ്പൂണ്‍, നെല്ലിക്ക-4, വെളുത്തുള്ളിയുടെ 7 അല്ലി, ചെറിയ ഉള്ളി അഥവാ ചുവന്നുള്ളി 5 അല്ലി. മല്ലി, പുതിന എന്നിവയുടെ 7 ഇലകള്‍ എന്നിവയാണ് ഇതിനായി വേണ്ടത്. ഇവയെല്ലാം ചേര്‍ത്ത് ഒരുമിച്ച് അരച്ചു കഴിയ്ക്കാം.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ ശരീരത്തിലെ വിഷാംശം നീക്കുന്ന ഒരു പ്രധാനപ്പെട്ട മരുന്നാണ്. ഇത് ലിവര്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ഇത് കൊഴുപ്പ് ലിവര്‍ വലിച്ചെടുക്കുന്നതും തടയാന്‍ സഹായിക്കും കൊഴുപ്പു പുറന്തള്ളും. നല്ല ശുദ്ധമായ മഞ്ഞള്‍ കാല്‍ ടീസ്പൂണ്‍ എടുത്ത് 2 ഗ്ലാസ് വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കാം. ഇതു ഗുണം ചെയ്യും.

പപ്പായ

പപ്പായ

പപ്പായ, അതായത് പഴുത്ത പപ്പായ ഇതിനു പറ്റിയ നല്ലൊരു മരുന്നാണ്. ഡയറ്റെറി ഫാറ്റുകളാണ് ഇതിനായി സഹായിക്കുന്നത്. ഇതിലെ പള്‍പ്പും കുരുവുമെല്ലാം ഇതിനു സഹായിക്കുന്നവയാണ്. പപ്പായയും തേനും ചേര്‍ത്ത് ദിവസവും കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കാം.

English summary

Dried Tomato For Fatty Liver Disease

Dried Tomato For Fatty Liver Disease, Read more to know about,
X
Desktop Bottom Promotion