For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടിയും വയറും കളയും നെല്ലിക്കാ ചായ....,

തടിയും വയറും കളയും നെല്ലിക്കാ ചായ....,

|

തടിയും വയറുമെല്ലാം ഇന്നത്തെ കാലത്ത് ആരോഗ്യ പ്രശ്‌നം തന്നെയാണെന്നു പറയാം. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ് ഇപ്പോഴത്തെ തലമുറ. ചെറു പ്രായത്തിലും, എന്തിന്, കുട്ടികള്‍ക്കു പോലും ഇത് ഇപ്പോഴത്തെ കാലത്ത് ആരോഗ്യ പ്രശ്‌നമാകാറുമുണ്ട്.

തടിയും വയറും കുറയ്ക്കാന്‍ കൃത്രിമ വഴികള്‍ തേടിപ്പോകുന്നത് അപകടമാകുകയേ ഉള്ളൂ. തികച്ചും സ്വാഭാവിക വഴികള്‍ തേടുന്നതാണ് കൂടുതല്‍ നല്ലത്.

തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന പല തരത്തിലെ ഭക്ഷണ വസ്തുക്കളുമുണ്ട്. ഇതിലൊന്നാണ് നെല്ലിക്ക. വൈറ്റമിന്‍ സി സമ്പുഷ്ടമായ നെല്ലിക്ക പ്രമേഹമുള്‍പ്പെടെ പല രോഗങ്ങള്‍ക്കും മരുന്നാണെന്നു മാത്രമല്ല, തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ആയുര്‍വേദത്തില്‍ പല അസുഖങ്ങള്‍ക്കും പറയുന്ന ഒരു മരുന്നു കൂടിയാണ് ഇത്. പോഷകാഹാരക്കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍ പരിഹരിക്കാന്‍ നെല്ലിക്കയ്ക്ക് കഴിയും. പുരാതനകാലം മുതല്‍ക്കേ നെല്ലിക്കയുടെ ഗുണത്തെപ്പറ്റി ആയുര്‍വ്വേദ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്.

നെല്ലിക്ക ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഉപകാര പ്രദമാണ്. വൈറ്റമിന്‍ സിയ്ക്കു പുറമേ അയേണ്‍, കാല്‍സ്യം എന്നിവയെല്ലാം തന്നെ ഇതില്‍ അടങ്ങിയിട്ടുണ്ട്.

നെല്ലിക്കയില്‍

നെല്ലിക്കയില്‍

നെല്ലിക്കയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് ഇതിനെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഘടകം. ഇതു പോലെ ശരീരത്തിലുണ്ടാകുന്ന വീക്കം തടയാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് നെല്ലിക്ക. വീക്കം വരുന്നത് ശരീരത്തിലും വയറ്റിലുമെല്ലാം കൊഴുപ്പടിഞ്ഞു കൂടാന്‍ കാരണമാകുന്ന ഒന്നാണ്. തടി കൂടുന്നതും ശരീരത്തിലുണ്ടാകുന്ന വീക്കവും തമ്മില്‍ നേരിട്ടു ബന്ധമെന്നാണ് സയന്‍സ് വിശദീകരിയ്ക്കുന്നത്.

ദഹന പ്രക്രിയ

ദഹന പ്രക്രിയ

ദഹന പ്രക്രിയ എളുപ്പത്തിലാക്കുന്ന ഒന്നു കൂടിയാണ് നെല്ലിക്ക. ഇതാണു തടി കുറയ്ക്കാന്‍ ഇതിനെ സഹായിക്കുന്ന ഒരു ഘടകം. ദഹനം ശരിയായി നടക്കുന്നത് ശരീരത്തിലെ കൊഴുപ്പും ആവശ്യമില്ലാത്ത ടോക്‌സിനുകളുമെല്ലാം നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒരു ഘടകമാണ്. ഇതിലെ നാരുകളാണ് പ്രധാനമായും ദഹനത്തിനു സഹായിക്കുന്നത്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സാധിയ്ക്കുന്നതും വയര്‍ വന്നു വീര്‍ക്കുന്നതു തടയാന്‍ സഹായിക്കുന്നു.

രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍

രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍

ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ നെല്ലിക്ക നല്ലതാണ്. അതായത് പ്രമേഹ നിയന്ത്രണത്തിന് ഏറെ നല്ലതാണിത്. ഇതിലെ ക്രോമിയമാണ് രക്തത്തിലെ ഗ്ലൂക്കോസ് തോതു ശരിയായി നിയന്ത്രിച്ചു നിര്‍ത്തുവാന്‍ സഹായിക്കുന്നത്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് പെട്ടെന്നുയരുന്നതു തടയാന്‍ സഹായിക്കുന്നു. ഇതു വഴി പ്രമേഹം തടി കൂട്ടുന്നതു തടയാനും സഹായിക്കുന്നു.

നല്ല മെറ്റബോളിസം

നല്ല മെറ്റബോളിസം

നല്ല മെറ്റബോളിസം അഥവാ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതാണ് തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴി. അപചയ പ്രക്രിയ ശരീരത്തിലെ കൊഴുപ്പു നീക്കുവാന്‍ ഏറെ പ്രധാനമാണ്. ഇത് ശരീരത്തിലെ ആവശ്യമില്ലാത്ത ടോക്‌സിനുകളും കൊഴുപ്പുമെല്ലാം നീക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതു വഴിയും നെല്ലിക്ക തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്നു.

ശരീരത്തിലെ പ്രോട്ടീന്‍

ശരീരത്തിലെ പ്രോട്ടീന്‍

ശരീരത്തിലെ പ്രോട്ടീന്‍ ഉപയോഗപ്പെടുത്തുന്ന പ്രക്രിയ ശക്തിപ്പെടുത്താന്‍ നെല്ലിക്ക സഹായിക്കുന്നു. ഇതു ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യുന്നു. ഇത് നല്ല രീതിയില്‍ വ്യായാമവും ശാരീരിക അധ്വാനം നല്‍കുന്ന ജോലികളുമെല്ലാം ചെയ്യുവാന്‍ സഹായിക്കുന്നു. ഇതും തടി കുറയ്ക്കാന്‍ നല്ലതാണ്.

നെല്ലിക്കാ ചായ

നെല്ലിക്കാ ചായ

പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന നെല്ലിക്കാ ചായ തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഏതു വിധത്തിലാണ് ഈ ചായ തയ്യാറാക്കുന്നത് എന്നു നോക്കൂ. നെല്ലിക്കയ്‌ക്കൊപ്പം ഇഞ്ചിയും ഇതു തയ്യറാക്കാന്‍ ഉപയോഗിയ്ക്കുന്നുണ്ട്.

ഒന്നേകാല്‍ കപ്പു വെള്ളത്തില്‍

ഒന്നേകാല്‍ കപ്പു വെള്ളത്തില്‍

ഒന്നേകാല്‍ കപ്പു വെള്ളത്തില്‍ നെല്ലിക്കയുടെ പൊടി ഇടുക. ഒരു ടീസ്പൂണ്‍ നെല്ലിക്കാപ്പൊടി മതിയാകും. ഇത് ഉണക്കിപ്പൊടിച്ച് എടുക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതില്‍ അല്‍പം ഇഞ്ചിയും ചതച്ചിടാം. ഇത് മീഡിയം തീയില്‍ വച്ചു തിളപ്പിയ്ക്കുക. ഈ വെള്ളം തിളച്ച് ഒരു കപ്പാകുന്നതു വരെ വയ്ക്കുക. പിന്നീട് വാങ്ങിയെടുത്ത് ഊറ്റി ഇളം ചൂടില്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിയ്ക്കാം. തേന്‍ ചേര്‍ത്തില്ലെങ്കിലും വിരോധമില്ല. തേന്‍ ചേര്‍ക്കുന്നതു കൂടുതല്‍ ഗുണം നല്‍കും. കാരണം തേനും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

 ഇഞ്ചി

ഇഞ്ചി

ഇതില്‍ ചേര്‍ക്കുന്ന ഇഞ്ചിയും തടിയും വയറുമെല്ലാം കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ശരീരത്തിനു ചൂടേകി അപചയ പ്രക്രി ശക്തിപ്പെടുത്തിയും ദഹനം മെച്ചപ്പെടുത്തിയുമെല്ലാമാണ് ഇതു സാധിയ്ക്കുന്നത്. ഇഞ്ചി വയറ്റിലെ ഗ്യാസ് പ്രശ്‌നങ്ങള്‍ക്കു നല്ലൊരു മരുന്നാണ്. കൊഴുപ്പ് എളുപ്പം കത്തിച്ചു കളയുന്ന ഒന്നാണ് ഇഞ്ചി.

ഈ പാനീയം

ഈ പാനീയം

ഈ പാനീയം ദിവസവും രാവിലെ വെറും വയറ്റിലും രാത്രി കിടക്കാന്‍ നേരത്തും കുടിയ്ക്കാം. ഇത് അടുപ്പിച്ച് അല്‍പനാള്‍ കുടിച്ചാല്‍ തടിയും വയറുമെല്ലാം കുറയുമെന്നതാണ് വാസ്തവം.

English summary

Amla Tea For Weight Loss And Belly Fat

Amla Tea For Weight Loss And Belly Fat, Read more to know about,
Story first published: Saturday, June 29, 2019, 16:37 [IST]
X
Desktop Bottom Promotion