For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാട്ടിന്‍പുറത്തെ മരുന്നാണ് അയമോദകം, കാരണം

നാട്ടിന്‍പുറത്തെ മരുന്നാണ് അയമോദകം, കാരണം

|

നാട്ടിന്‍പുറങ്ങളിലെ മരുന്നാണ് അയമോദകം എന്നു വേണം, പറയുവാന്‍. അജ്‌വെയ്ന്‍ എന്ന ഇംഗ്ലീഷ് പേരുള്ള ഇത് കേക്ക് ജീരകം എന്നും അറിയപ്പെടുന്നുണ്ട്. പലഹാരങ്ങളിലും മറ്റും ചേര്‍ക്കുന്നതിനാലാണ് ഈ പേര് ഇതിനു വീണു കിട്ടിയത്.

പ്രത്യേക രുചിയുള്ള ഇത് സ്വാദിനുളള ചേരുവ എന്നതിലുപരിയായി പല ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ് അയമോദകം.

രാവിലെ വെറും വയറ്റില്‍ അയമോദകം ഇട്ടു തിളപ്പിച്ചു വെള്ളം കുടിയ്ക്കുന്നതും പല തരത്തിലെ രോഗങ്ങളെ തടയാന്‍ നല്ലതാണ്. മാത്രമല്ല, ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ ഇതു നല്‍കുകയും ചെയ്യും.

ഗ്യാസ്, അസിഡിറ്റി

ഗ്യാസ്, അസിഡിറ്റി

ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണ് അയമോദക വെള്ളം. ദഹനം ശക്തിപ്പെടുത്തുന്ന ഒന്നും കൂടിയാണിത്. വയറു കടി, കോളറ, വയറിളക്കം തുടങ്ങിയ പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണിത്.

ചര്‍മരോഗങ്ങള്‍ക്കു പറ്റിയ

ചര്‍മരോഗങ്ങള്‍ക്കു പറ്റിയ

ചര്‍മരോഗങ്ങള്‍ക്കു പറ്റിയ നല്ലൊരു മരുന്നാണിത്. ഇതിലെ തൈമോള്‍ എന്ന ഘടകമാണ് ഈ ഗുണം നല്‍കുന്നത്. ടൂത്‌പേസ്റ്റിലേയും മൗത്ത് വാഷിലേയും പ്രധാന ചേരുവയായ ഇത് വായയുടെയും പല്ലിന്റെയും ആരോഗ്യത്തിന് മികച്ച ഒന്നാണ്. അയമോദകം മഞ്ഞള്‍ ചേര്‍ത്തരച്ചു പുരട്ടുന്നത് ചര്‍മ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണെന്നു വേണം, പറയുവാന്‍. വിഷ ജന്തുക്കള്‍ കടിച്ചിടത്ത് അയമോദകത്തിന്റെ ഇല അരച്ചു പുരട്ടുന്നത് നല്ലതാണ്.

വയറ്റിലെ എല്ലാ അസ്വസ്ഥതകള്‍ക്കും

വയറ്റിലെ എല്ലാ അസ്വസ്ഥതകള്‍ക്കും

വയറ്റിലെ എല്ലാ അസ്വസ്ഥതകള്‍ക്കും മികച്ച മരുന്നാണ് അയമോദകം. അയമോദകം ഇട്ട വെള്ളം കുടിക്കുക. കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന വയറുവേദനയ്ക്ക് ഇത് ഉപയോഗിക്കാം. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണ് അയമോദക വെള്ളം. ദഹനം ശക്തിപ്പെടുത്തുന്ന ഒന്നും കൂടിയാണിത്.

അയമോദകം

അയമോദകം

അയമോദകം കുതിര്‍ത്തി ഇതു ചുക്കും തുല്യ അളവില്‍ എടുത്ത് നാരങ്ങാനീരു ചേര്‍ത്ത് ഉണക്കി പൊടിയാക്കുക. ഇതില്‍ നിന്നും രണ്ടു ഗ്രാം വീതമെടുത്ത് ഉപ്പു ചേര്‍ത്ത് കഴിയ്ക്കുന്ന ശ്വാസ സംബന്ധമായ രോഗങ്ങളില്‍ നിന്നും മോചനം ന്ല്‍കും. കഫ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്. ഇതിട്ട വെള്ളത്തില്‍ ആവി പിടിയ്ക്കുന്നത് ആസ്തമ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാണ്. മൂക്കടപ്പു മാറാന്‍ ഇതു ചതച്ചു കിഴി കെട്ടി ആവി പിടിയ്ക്കാം. ഇത് ഉറങ്ങുന്ന സമയത്ത് തലയിണയുടെ കീഴില്‍ വയ്ക്കുന്നതും ന്ല്ലതാണ്. കുട്ടികള്‍ ഉറങ്ങുമ്പോള്‍ ഇതു കിഴി കെട്ടി താടിയ്ക്കു താഴെ വസ്ത്രത്തിലോ മറ്റോ പിന്‍ ചെയ്തു വയ്ക്കാം.

കഫം

കഫം

കഫം ഇളകിപ്പോകാന്‍ നല്ലൊരു മരുന്നാണ് അയമോദകം. ഇത് പൊടിച്ച് വെണ്ണ ചേര്‍ത്തു കഴിച്ചാല്‍ മതിയാകും. അയമോദകം വറുത്തു കിഴിയാക്കി ചൂടോടെ നെഞ്ചില്‍ വയ്ക്കുന്നതും കഫക്കെട്ടു പരിഹരിയ്ക്കും.

വിരശല്യത്തില്‍ നിന്നും

വിരശല്യത്തില്‍ നിന്നും

അയമോദകത്തിന്റെ ഇളം ഇലകള്‍ അരച്ച് തേനില്‍ ചേര്‍ത്ത് അടുപ്പിച്ച് ഒരാഴ്ച കഴിയ്ക്കുന്നത് കുട്ടികള്‍ക്കടക്കമുള്ള വിരശല്യത്തില്‍ നിന്നും മോചനം നല്‍കും. അയമോദകം, ചുക്ക് എന്നിവ സമാസമം എടുത്ത് മോരില്‍ ചേര്‍ത്തു കഴിച്ചാല്‍ വയറിളക്കം ശമിയ്ക്കും.

ഗര്‍ഭപാത്രം

ഗര്‍ഭപാത്രം

ഗര്‍ഭപാത്രം തള്ളി വരുന്നതു പോലെയുള്ള അവസ്ഥകള്‍ക്കും ഇതു നല്ലൊരു നാട്ടു മരുന്നാണ്. അയമോദകം കിഴി കെട്ടി വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. 24 മണിക്കൂര്‍ കഴിഞ്ഞ് ഈ കിഴി വെള്ളം ഊറ്റി കിഴിയില്‍ എണ്ണ പുരട്ടി കിഴി ചൂടാക്കണം. ഇതു കൊണ്ട് ഗര്‍ഭപാത്രം ഉള്ളിലേയ്ക്കു തള്ളുക. ഇതു ദിവസവും നാലഞ്ചു തവണ വീതം അടുപ്പിച്ചു ചെയ്യാം.

ചുമ മാറാന്‍

ചുമ മാറാന്‍

അയമോദകത്തില്‍ അല്‍പം ഉപ്പും ഗ്രാമ്പൂവും ചേര്‍ത്ത് വായിലിട്ടു ചവയ്ക്കുന്നതും കഴിയ്ക്കുന്നതും ചുമ മാറാന്‍ നല്ലതാണ്. ഇതിട്ടു തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നത് തൊണ്ടയിലെ ഇന്‍ഫെക്ഷന് നല്ലൊരു മോചനമാണ്.

മൈഗ്രേന്‍

മൈഗ്രേന്‍

മൈഗ്രേന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതു നല്ലൊരു മരുന്നാണ്. ഇത് കിഴി കെട്ടി ഇടയ്ക്കിടെ മണപ്പിയ്ക്കുന്നതു നല്ലതാണ്. ബോധ ക്ഷയത്തിനും ഇതു ഗുണം ചെയ്യും.

ഒരു ആന്റി-ഇന്‍ഫഌമേറ്ററി

ഒരു ആന്റി-ഇന്‍ഫഌമേറ്ററി

ഒരു ആന്റി-ഇന്‍ഫഌമേറ്ററി സംയുക്തമായി അയമോദകം പ്രവര്‍ത്തിക്കുന്നു. ഇത് സന്ധി വേദനകള്‍ മാറ്റി തരും. ഇതിലടങ്ങിയിരിക്കുന്ന ആനിയാസ്‌തെറ്റിക് വേദനയെ സാന്ത്വനപ്പെടുത്തുന്നു. ചൂടുവെള്ളം എടുക്കുക, അതിലേക്ക് അല്‍പം അയമോദകം ചേര്‍ക്കുക. നിങ്ങളുടെ വേദനയുള്ള ഭാഗം അതിലേക്ക് 10 മിനിട്ട് മുക്കിവെക്കുക. നിങ്ങളുടെ വേദന പെട്ടെന്ന് മാറി കിട്ടും . അയമോദകം വെളിച്ചെണ്ണയില്‍ മൂപ്പിച്ച് വേദനയുള്ളിടത്തു തടവുന്നതും നല്ലതാണ്.

ടിബി അഥവാ ക്ഷയത്തിനും

ടിബി അഥവാ ക്ഷയത്തിനും

ടിബി അഥവാ ക്ഷയത്തിനും ഇതു നല്ലൊരു മരുന്നാണ്. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ അയമോദകവും ഉലുവയും ചേര്‍ത്ത് അര മണിക്കൂര്‍ ചെറുതീയില്‍ തിളപ്പിയ്ക്കുക. ഇതില്‍ 30 മില്ലി വീതം എടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് ദിവസവും മൂന്നു നേരം കഴിയ്ക്കുന്നത് ഏറെ പ്രയോജനം

Read more about: health body
English summary

Ajwain remedies For Health Problems

Ajwain remedies For Health Problems, Read more to know about,
X
Desktop Bottom Promotion