Latest Updates
-
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം!
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും
ഗ്രഹമാറ്റങ്ങള്‍ എപ്പോഴും നമ്മുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. അത് പലപ്പോഴും അനുകൂലമായിരിക്കാം, ചിലപ്പോള്‍ പ്രതികൂലമായിരിക്കാം. ശുഭകരമായ മാറ്റങ്ങളെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും കൊണ്ട് വരുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ വ്യാഴം ശക്തമായ സ്ഥാനത്താണ് നില്ക്കുന്നതെങ്കില് അത് ആ വ്യക്തിയുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും കൊണ്ട് വരുന്നതിന് കാരണമാകുന്നു. ശുക്രന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. അത്രയേറെ ഗുണാനുഭവങ്ങളെയാണ് ഈ സമയം നിങ്ങള്‍ക്ക് അനുഭവത്തില്‍ വരുന്നത്.
ഈ രണ്ട് ഗ്രഹങ്ങളും ഒരുമിച്ച് ഒരു രാശിയില്‍ ഒത്തു ചേരുന്നതിന്റെ ഫലമായി ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നു. ഇത് നിങ്ങള്‍ക്ക് പല തരത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരും. എങ്കിലും ചില രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നല്കുന്നു. ഇത്തരത്തില്‍ ഗജലക്ഷ്മി രാജയോഗം എപ്രകാരമാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍, ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകരമായ മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ രണ്ടാം ഭാവത്തിലാണ് ഇത്തരം യോഗം രൂപപ്പെടുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളും പരിഹാരങ്ങളും തേടി എത്തും. തൊഴില്‍ രംഗത്ത് മികച്ച വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. കാര്യങ്ങളെല്ലാം തന്നെ ഗുണാനുഭവങ്ങളിലേക്ക് പരിസമാപ്തി കുറിയ്ക്കുന്നു. ചിലവുകള്‍ കുറയുകയും വരുമാനം ഇരട്ടിയാവുകയും ചെയ്യുന്നു. ലാഭകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും.
മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ മൂന്നാം ഭാവത്തിലാണ് ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നത്. ഇത് അനുകൂലമായ പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്ന ഒന്നാണ്. സമ്പത്തും സമൃദ്ധിയും തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഒന്നൊഴിയാതെ ജീവിതത്തില്‍ തേടി എത്തും. ശമ്പള വര്‍ദ്ധനവും മാറ്റങ്ങളും അനുകൂലമായി വരും. ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന സമയമാണ്.
ധനുരാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ഏഴാം ഭാവത്തിലാണ് ശുക്രന്റെ സഞ്ചാരം ഗുണം നല്‍കുന്നത്. ഇത് നിങ്ങളില്‍ ദാമ്പത്യ വിജയവും സന്തോഷവും ബിസിനസ് മാറ്റങ്ങളും കൊണ്ട് വരുന്നു. എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിന് യോഗം കാണുന്ന സമയമാണ്. വ്യാഴം അതിന്റെ എല്ലാ മാറ്റങ്ങളിലേക്കും നിങ്ങളെ എത്തിക്കും. അനാവശ്യ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ആലോചിച്ച് ഒരിക്കലും ടെന്ഷനടിക്കേണ്ടതില്ല. ജോലിയുടെ കാര്യത്തില്‍ വിദേശ അവസരങ്ങളും പ്രതീക്ഷിക്കാം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ഒന്‍പതാം ഭാവത്തിലാണ് മാറ്റങ്ങളുണ്ടാവുന്നത്. ഇത് മംഗളകരമായ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. ഭാഗ്യം, അറിവ് എന്നിവ നിങ്ങളെ തേടി എത്തുന്നു. ദീര്‍ഘകാല പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് യോഗം കാണുന്നു. പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കാണുന്നതിന് ഈ സമയം നിങ്ങള്‍ക്ക് സാധിക്കും. നിക്ഷേപങ്ങളെല്ലാം തന്നെ വിജയകരമായി ചെയ്യുന്നതിന് സാധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നത്. തൊഴില്‍ രംഗത്ത് മികച്ച മാറ്റങ്ങളുണ്ടാവും. അത് കൂടാതെ ലാഭകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. ശമ്പളവര്‍ദ്ധനവ് ജോലിയുടെ കാര്യത്തില്‍ സംഭവിക്കുന്നു. ചിലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് വരുമാനം അനുസരിച്ച് മാത്രം തീരുമാനിക്കേണ്ടതാണ്. ബിസിനസ് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. അത് മാത്രമല്ല സാമ്പത്തിക ലാഭം മികച്ച് നില്‍ക്കുകയും ചെയ്യുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് ശുക്രന്റെ സഞ്ചാരം ഫലങ്ങള്‍ നല്‍കുന്നത്. ഇത് സാമ്പത്തിക നേട്ടങ്ങളെ നിങ്ങളിലേക്ക് കൂടുതല്‍ എത്തിക്കുന്നു. ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. തൊഴില്‍ രംഗത്ത് പുതിയ നേട്ടങ്ങളും വികസനവും കൊണ്ട് വരുന്നതിന് സാധിക്കും. കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടും. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും കഴിയുന്ന സമയമാണ്.



Click it and Unblock the Notifications