For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ ശരീരപ്രകൃതിക്കും ഓരോ ഡയറ്റ് തടികുറക്കാന്‍

|

തടികുറക്കാന്‍ കാലങ്ങളായി കഷ്ടപ്പെടുന്നു, എന്നിട്ടും പണം കുറഞ്ഞതല്ലാതെ തടി കുറഞ്ഞില്ല എന്ന് പരാതി പറയുന്നവര്‍ ധാരാളം ഉണ്ട്. കാരണം കൃത്യമായി ഡയറ്റും വ്യായാമവും എല്ലാം ചെയ്തിട്ടും തടി കുറഞ്ഞില്ലേ, എന്നാല്‍ അതിന് പിന്നിലെ പ്രധാന കാരണം നമ്മുടെ ശരീര പ്രകൃതി തന്നെയാണ്. തടിയും വയറും ഒതുക്കാന്‍ ഒരിക്കലും ഒരേ ഡയറ്റ് അല്ല എല്ലാവര്‍ക്കും വേണ്ടത്. ശരീരത്തിന്റെ ആകൃതിയും ശരീരപ്രകൃതിയും അനുസരിച്ച് ഇതെല്ലാം മാറി മറിഞ്ഞ് വരും. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് ഓരോ ശരീര പ്രകൃതിക്കും അനുസരിച്ചുള്ള ഡയറ്റ് ആണ് വേണ്ടത്.

Most Read: തടിയൊതുക്കാന്‍ ഫലപ്രദമായ നാടന്‍ വഴികള്‍Most Read: തടിയൊതുക്കാന്‍ ഫലപ്രദമായ നാടന്‍ വഴികള്‍

ശരീര പ്രകൃതി അനുസരിച്ച് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ചിലര്‍ക്ക് വയര്‍ ചാടിയതായിരിക്കും. ചിലരുടേതാകട്ടെ ഇടുപ്പായിരിക്കും തൂങ്ങിയിട്ടുണ്ടാവുക, ചിലര്‍ക്ക് തടിയായിരിക്കും ഉണ്ടാവുക. ഇതെല്ലാം അറിഞ്ഞ് വേണം ഏത് തരത്തിലുള്ള ശരീര പ്രകൃതിയാണ് എന്ന് തീരുമാനിക്കേണ്ടത്. ഇതെല്ലാം അറിഞ്ഞ് മാത്രമേ നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയുള്ളൂ. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളില്‍ നിന്നെല്ലാം രക്ഷപ്പെടുന്നതിന് ശരീരാകൃതി നോക്കി നമുക്ക് ഡയറ്റ് തീരുമാനിക്കാം. എങ്ങനെയെന്ന് നോക്കാം.

ആപ്പിള്‍ ബോഡി ഷേപ്പ്

ആപ്പിള്‍ ബോഡി ഷേപ്പ്

ആപ്പിളിന്റെ ഷേപ്പ് ആയിരിക്കും ചിലരുടെ ശരീരത്തിന്. ഉയരവും തടിയും എല്ലാം ഒരു പോലെയായിരിക്കും ഉണ്ടാവുക. അമിതവണ്ണം ഏറ്റവും കൂടുതല്‍ അലട്ടുന്നതും ഇവരെ തന്നെയായിരിക്കും. ആപ്പിള്‍ ബോഡി ഷേപ്പ് ഉള്ളവരുടെ തൂക്കം പ്രധാനമായും കേന്ദ്രീകരിയ്ക്കുന്നത് ശരീരത്തിന്റെ മധ്യത്തിലായാണ്. ഇടുപ്പിന്റേയും നെഞ്ചിന്റേയും അളവ് ഏകദേശം ഒരുപോലെ ആയിരിക്കും ഇവരില്‍ പലര്‍ക്കും. ഇവര്‍ക്കുണ്ടാവുന്ന ആരോഗ്യ പ്രതിസന്ധികള്‍ എന്തൊക്കെയെന്ന് നോക്കാം.

ആരോഗ്യപ്രശ്നം

ആരോഗ്യപ്രശ്നം

ഇവര്‍ക്ക് പ്രധാനമായും ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. ഇത് പ്രായമായവരിലാകട്ടെ ചെറുപ്പക്കാരിലാകട്ടെ തടിയും വയറും കൂടുതലുള്ള എല്ലാവര്‍ക്കും ഒരുപോലെ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ നമ്മുടെ കാര്‍ഡിയോ വാസ്‌കുലര്‍ സിസ്റ്റം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലായാണ് കാണിക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ഡയറ്റില്‍ ശ്രദ്ധിക്കാന്‍

ഡയറ്റില്‍ ശ്രദ്ധിക്കാന്‍

ഇവര്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ചോറ് കഴിക്കുന്നതിന്റെ അളവ് അല്‍പം കുറക്കാന്‍ ശ്രദ്ധിക്കണം. ചോറിന്റെ അളവ് കുറച്ച് പച്ചക്കറികളും പഴങ്ങളും നിര്‍ബന്ധമായും കഴിച്ചിരിക്കണം. ഓട്സ് സ്ഥിരമായി കഴിയ്ക്കുന്നതും നല്ലതാണ്. പ്രോട്ടീന്‍ ലഭിയ്ക്കാന്‍ മത്സ്യം, പീസ്, ബീന്‍സ് തുടങ്ങിയവയും ശീലമാക്കുക. ഇതെല്ലാം ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികളെ ഇല്ലാതാക്കി തടിയും വയറും ഒതുക്കാന്‍ സഹായിക്കുന്നു.

വ്യായാമം ചെയ്യേണ്ടത്

വ്യായാമം ചെയ്യേണ്ടത്

ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രം നിയന്ത്രണം വെച്ചതു കൊണ്ട് കാര്യമില്ല. വ്യായാമത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. യോഗ സ്ഥിരമായി ചെയ്യുന്നതും രാവിലെ 15 മിനിട്ട് നേരം ഓടുന്നതും ശീലമാക്കുക. ഇതെല്ലാം അമിതവണ്ണവും തടിയും ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു. പല ആരോഗ്യ പ്രതിസന്ധികളും ഈ ഡയറ്റിലൂടെ നമുക്ക് പരിഹരിച്ചെടുക്കാവുന്നതാണ്.

 പിയര്‍ ബോഡി ഷേപ്പ്

പിയര്‍ ബോഡി ഷേപ്പ്

പിയര്‍ ബോഡി ഷേപ്പ് ഉള്ളവരുടെ ശരീരഭാരം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് ശരീരത്തിന്റെ അടിഭാഗത്തായാണ്. അതുകൊണ്ട് തന്നെ ശരീരത്തിലെ വയറിനു താഴെയുള്ള കൊഴുപ്പിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. അടിവയറ്റിലാണ് ഇവരില്‍ കൊഴുപ്പ് അടിഞ്ഞ് കടുന്നത്. ഇത് വേസ്റ്റ് വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും ഈ തടി കാരണമാകുന്നു.

ഡയറ്റില്‍ ശ്രദ്ധിക്കാന്‍

ഡയറ്റില്‍ ശ്രദ്ധിക്കാന്‍

ഡയറ്റിന്റെ കാര്യത്തിലും ഇവര്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണം. കൂടുതലായി ധാന്യങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കണം. ധാന്യങ്ങളോടൊപ്പം കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ശ്രമിക്കുക. മാത്രമല്ല മത്സ്യം, ചിക്കന്‍ തുടങ്ങിയവ രാത്രി കാലങ്ങളില്‍ ശീലമാക്കുക. കൊഴുപ്പ് ആണ് ഇവരുടെ ജീവിതത്തിലെ പ്രധാന വില്ലന്‍. അതുകൊണ്ട് കൊഴുപ്പ് ഒഴിവാക്കാന്‍ ശ്രമിക്കുക.

വ്യായാമത്തിന്റെ കാര്യത്തില്‍

വ്യായാമത്തിന്റെ കാര്യത്തില്‍

ഓട്ടമാണ് പ്രധാനമായും വേണ്ടത്. ദിവസവും രാവിലെ അരമണിക്കൂറെങ്കിലും ചുരുങ്ങിയത് ഓടുക. ഇത് തടിയും തൂക്കവും കുറയ്ക്കും എന്നത് നിസ്സംശയം പറയാം. പുഷ് അപ് എടുക്കുന്നതും നല്ലതാണ്. ഇത് അടിവയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും പരിഹരിക്കാന്‍ നമുക്ക് ഇതിലൂടെ സാധിക്കുന്നു.

 ആകൃതിയില്ലാത്ത ശരീരം

ആകൃതിയില്ലാത്ത ശരീരം

പ്രത്യേകിച്ച് ആകൃതിയൊന്നും ഇല്ലാതെ നീണ്ടു നിവര്‍ന്ന ശരീരത്തിലും അമിതവണ്ണവും കുടവയറും വന്നാല്‍ എങ്ങനെയിരിക്കുമെന്ന് ചിന്തിച്ചു നോക്കൂ. ഇവരുടെ ശരീരഭാരം താങ്ങുന്നത് മുഴുവന്‍ കാലിലായിരിക്കും. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള പ്രതിസന്ധികളെ ഇതിലൂടെ പലരും വിളിച്ച് വരുത്തുന്നു.

 ഡയറ്റിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍

ഡയറ്റിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍

ഡയറ്റിന്റെ കാര്യത്തിലാണ് ഇത്തരക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ പലതും ഇത്തരക്കാരെ പ്രശ്നത്തിലാക്കിയേക്കാം. നട്‌സ്, മത്സ്യം, പച്ചക്കറികള്‍ തുടങ്ങിയവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കൂടാതെ ഭക്ഷണത്തില്‍ നിന്ന് അരിവര്‍ഗ്ഗത്തില്‍ പെട്ട എല്ലാം ഒഴിവാക്കുക. അല്ലെങ്കില്‍ അത് വീണ്ടും ശരീരത്തിന് ഷേപ്പില്ലാതാക്കി അമിതവണ്ണവും കുടവയറും വര്‍ദ്ധിപ്പിക്കുന്നു. പല പ്രതിസന്ധികളിലേക്കും ഇത് വിരല്‍ ചൂണ്ടുന്നു.

 വ്യായാമത്തിന്റെ കാര്യം

വ്യായാമത്തിന്റെ കാര്യം

വ്യായാമത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കുക. ഓട്ടം ചാട്ടം എന്നീ വ്യായാമങ്ങള്‍ ഇവര്‍ക്ക് പറ്റിയതല്ല. ഭാരം ഉയര്‍ത്താനും എടുക്കാനും ശ്രമിക്കുക. ശരീരത്തിന്റെ പല മസിലുകളേയും ഉത്തേജിപ്പിച്ച് അമിത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഭാരാദ്വേഹനം തന്നെയാണ് നല്ലതും. എന്നാല്‍ അമിതഭാരം എടുക്കുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

English summary

weight loss based on your body type

Here are some weight loss tips based on your body type, take a look
Story first published: Monday, October 8, 2018, 18:14 [IST]
X
Desktop Bottom Promotion