കൊളസ്‌ട്രോള്‍ അകറ്റും ഒറ്റമൂലികള്‍

Posted By:
Subscribe to Boldsky

ഹൃദയാഘാതമടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഇതിനു കാരണമാകുന്നതും.

കൊളസ്‌ട്രോള്‍ രണ്ടുതരത്തിലുണ്ട്, നല്ല കൊളസ്‌ട്രോളും ചീത്തയും. എല്‍ഡിഎല്‍ കൊളസ്‌ട്രോളാണ് ദോഷകരമായ കൊളസ്‌ട്രോള്‍ അഥവാ ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്നത്. എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ നല്ല കൊളസ്‌ട്രോളാണ്. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുകയുമാണ് ആരോഗ്യകരമായ ജീവിതത്തിന് അടിസ്ഥാനം.

കൊളസ്‌ട്രോള്‍ ഉണ്ടാകുമ്പോള്‍ രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടി ഹൃദയത്തിലേയ്ക്കുളള രക്തപ്രവാഹത്തെ തടസപ്പെടുത്തുന്നു. ഇതുവഴി ഹൃദയാഘാതമടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പലതരത്തിലുള്ള വഴികളുണ്ട്. കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കുക, വറവു സാധനങ്ങള്‍ ഉപേക്ഷിയ്ക്കുക, കൃത്യമായ വ്യായാമം, സ്‌ട്രെസ് പോലുള്ള ഒഴിവാക്കുക എന്നിവയെല്ലാം ഇതിന് ഏറെ പ്രധാനമാണ്.

ഇത്തരം വഴികളല്ലാതെയും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില നാട്ടുവൈദ്യങ്ങളുണ്ട്. തികച്ചും ഫലം തരുന്ന, ഇംഗ്ലീഷ് മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാത്ത, തികച്ചും ചെലവു കുറഞ്ഞ വഴികള്‍. നമ്മുടെ പല അടുക്കളക്കൂട്ടുകളും ചേര്‍ത്താണ് ഇത്തരം മരുന്നുകളുണ്ടാക്കുന്നത്.

ലിംഗവലിപ്പവും ലൈംഗികശേഷിയും തമ്മില്‍ ബന്ധമുണ്ടോ?

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഇത്തരം ചില നാട്ടുവൈദ്യങ്ങളെക്കുറിച്ചും ഒറ്റമൂലികളെക്കുറിച്ചുമെല്ലാം അറിഞ്ഞിരിയ്ക്കൂ.

ക്യാബേജില്‍ കുരുമുളകുപൊടി

ക്യാബേജില്‍ കുരുമുളകുപൊടി

ക്യാബേജില്‍ അല്‍പം വെള്ളം തളിയ്ക്കുക. ഇത് ഇടിച്ചു പിഴിഞ്ഞ് നീരെടുക്കുക. ഇതില്‍ കുരുമുളകുപൊടി ചേര്‍ത്തു കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഉരി നീരില്‍ 5 ഗ്രാം എന്ന കണക്കിലാണ് കുരുമുളകുപൊടി ചേര്‍ക്കേണ്ടത്.

കറിവേപ്പില

കറിവേപ്പില

കറിവേപ്പില നെല്ലിക്കാ വലിപ്പത്തില്‍ അരച്ചെടുത്ത് രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതും കൊളസ്‌ട്രോളിനുള്ള നല്ലൊരു പ്രതിവിധിയാണ്. കറിവേപ്പില തിളപ്പിച്ച വെള്ളം ഇടയ്ക്കിടെ കുടിയ്ക്കുന്നതും നല്ലതാണ്.

ചെറിയുള്ളി

ചെറിയുള്ളി

ചെറിയുള്ളി അഥവാ ചുവന്നുള്ളി അഥവാ സാമ്പാര്‍ ഉള്ളി കൊളസ്‌ട്രോളിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് ഇടിച്ചു പിഴിഞ്ഞ നീര് മോരില്‍ കലക്കി കുടിയ്ക്കാം. ചെറിയുള്ളി ദിവസവും കഴിയ്ക്കുന്നതും നല്ലതാണ്. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തും കഴിയ്ക്കാം. ഉള്ളി അരച്ചു കലക്കി വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കുന്നതും ഗുണം ചെയ്യും.

ഇഞ്ചി, കറിവേപ്പില

ഇഞ്ചി, കറിവേപ്പില

ഇഞ്ചി, കറിവേപ്പില എന്നിവ അരച്ച് മോരില്‍ കലക്കി കുടിയ്ക്കുന്നതും കൊളസ്‌ട്രോളകറ്റാന്‍ ഏറെ നല്ലതാണ്.

തിപ്പലി

തിപ്പലി

ആയുര്‍വേദ മരുന്നുകളിലെ സ്ഥിരം ചേരുവയായ തിപ്പലി കൊളസ്‌ട്രോളിനുള്ള നല്ലൊരു പരിഹാരമാണ്. രാത്രി 6 തിപ്പലി വെള്ളത്തിലിട്ടു കുതിര്‍ത്തുക രാവിലെ ഇതരച്ചു കഴിയ്ക്കണം. ഈ വെള്ളവും കുടിയ്ക്കുക. വെറുംവയറ്റിലാണ് ഏറ്റവും ഗുണകരം. ഇത് രണ്ടാഴ്ച അടുപ്പിച്ചു ചെയ്യുന്നത് ഏറെ ഗുണം നല്‍കും.

കാന്താരി മുളക്

കാന്താരി മുളക്

നാട്ടിന്‍ പുറത്ത് ഒരു കാലത്തു സമൃദ്ധമായി വളര്‍ന്നിരുന്ന കാന്താരി മുളക് കൊളസ്‌ട്രോളിനുള്ള നല്ലൊരു മരുന്നാണ്. ഇത് വിനെഗറിലിട്ടു കഴിയ്ക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ അകറ്റും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയുടെ അല്ലി അരച്ച് ചെറുനാരങ്ങാവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് കൊളസ്‌ട്രോള്‍ ഒഴിവാക്കാനള്ള പ്രധാന വഴിയാണ്. വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ചുട്ടു കഴിയ്ക്കുന്നതുമെല്ലാം നല്ലതാണ്. ഇത് തേന്‍ കൂട്ടി കഴിയ്ക്കുന്നതും ഗുണം ചെയ്യും.

ഓട്‌സ്

ഓട്‌സ്

പാട നീക്കിയ കൊഴുപ്പില്ലാത്ത പാല്‍ ചേര്‍ത്ത് ദിവസവും 2 സ്പൂണ്‍ ഓട്‌സ് ശീലമാക്കുന്നതും കൊളസ്‌ട്രോള്‍ മാറാന്‍ സഹായിക്കും.

ഇന്ത്യന്‍ മള്‍ബെറി

ഇന്ത്യന്‍ മള്‍ബെറി

നോനിച്ചെടി അഥവാ ഇന്ത്യന്‍ മള്‍ബെറി കൊളസ്‌ട്രോള്‍ ചെറുക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിന്റെ പഴച്ചാറും ഇലയും വേരും ഇടിച്ചു പിഴിഞ്ഞു കി്ട്ടുന്ന നീരുമെല്ലാം ഗുണം ചെയ്യും.

മുരിങ്ങയില

മുരിങ്ങയില

മുരിങ്ങയില മഞ്ഞള്‍ ചേര്‍ത്തു വേവിച്ചു കഴിയ്ക്കുന്നതും നല്ലതാണ്.

English summary

Tried Home Remedies To Reduce Cholesterol

Tried Home Remedies To Reduce Cholesterol, read more to know about,