നാരങ്ങ ഇഞ്ചി ഒറ്റമൂലി; ഏത് വയറും കുറക്കും

Posted By:
Subscribe to Boldsky

തടി തന്നെയാണ് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ പ്രശ്‌നം. എന്നാല്‍ പലപ്പോഴും ഇതിനെ കുറക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നു നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങളില്‍ പലതും പാര്‍ശ്വഫലങ്ങള്‍ കൂടി അടങ്ങിയതാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഏത് മാര്‍ഗ്ഗം സ്വീകരിക്കുമ്പോഴും അത് എല്ലാ വിധത്തിലും ശരീരത്തിന് ചേരുന്നതാണോ എന്ന് കൂടി അന്വേഷിക്കണ്ടത് അത്യാവശ്യമാണ്.

എന്നാല്‍ ഇനി പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളായി നാരങ്ങയും ഇഞ്ചിയും ഉപയോഗിക്കുമ്പോള്‍ അത് എങ്ങനെയെല്ലാം തടി കുറക്കാം എന്ന് നോക്കാം. തടി കുറക്കുന്ന കാര്യത്തില്‍ പലപ്പോഴും പലര്‍ക്കും അറിയാത്ത ഒന്നാണ് നാരങ്ങ ഇഞ്ചി മാര്‍ഗ്ഗം. ഇതിലൂടെ തടി കുറക്കാം എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്ങനെയെല്ലാം നാരങ്ങയും ഇഞ്ചിയും ഉപയോഗിച്ച് തടി കുറക്കാം എന്ന് നോക്കാം.

തേനും ബദാമും മതി വയര്‍ ചുരുങ്ങാന്‍

ദിവസവും പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ ഉപയോഗിക്കാവുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്. നാരങ്ങ പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. ഇഞ്ചിയാകട്ടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ സൂപ്പര്‍ പവ്വര്‍ ഉള്ള ഒന്നാണ്. എങ്ങനെയെല്ലാം ഇഞ്ചിയും നാരങ്ങയും ഉപയോഗിക്കാം എന്ന് നോക്കാം.

നാരങ്ങ ഇഞ്ചി ജ്യൂസ്

നാരങ്ങ ഇഞ്ചി ജ്യൂസ്

നാരങ്ങാ ഇഞ്ചി സ്‌പെഷ്യല്‍ ജ്യൂസ് ഉണ്ട് തടി കുറയ്ക്കാന്‍ അതെങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. ഒരു നാരങ്ങ ചെറുതായി മുറിച്ചത്, കുക്കുമ്പര്‍ തൊലി കളഞ്ഞ് ചെറുതായി മുറിച്ചത്, ഒന്നര ലിറ്റര്‍ വെള്ളം, ഒരു ടീസ്പൂണ്‍ ഇഞ്ചി എന്നിവയാണ് അത്യാവശ്യമായി വേണ്ടത്.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും കൂടി ഒരു പാത്രത്തില്‍ ഏടുത്ത് നന്നായി കുലുക്കി യോജിപ്പിക്കുക. ഒരു ദിവസം മുഴുവന്‍ വെച്ചതിനു ശേഷം അടുത്ത ദിവസം രാവിലെ മുതല്‍ ഉപയോഗിച്ചു തുടങ്ങാം. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ശരീരത്തിലെ അനാവശ്യ കൊഴുപ്പിനേയും ഇല്ലാതാക്കുന്നു. ഇതിലൂടെ ഏത് കുറയാത്ത കൊഴുപ്പും കുറയുന്നു.

മറ്റൊരു മാര്‍ഗ്ഗം

മറ്റൊരു മാര്‍ഗ്ഗം

മധുരവും പുളിയും ഒരു പോലെ ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു സ്‌പെഷ്യല്‍ ജ്യൂസുണ്ട്. തടിയും വയറുംകുറയുകയും ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു നാരങ്ങയുടെ നീര്, ഒരു കഷ്ണം ഇഞ്ചി അരിഞ്ഞത്, രണ്ട് കപ്പ് ഓറഞ്ച് ജ്യൂസ്, ഉപ്പ് പാകത്തിന്, ഒരു ടീസ്പൂണ്‍ തേന്‍, അല്‍പം ഐസ്‌ക്യൂബ്‌സ് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്നതിങ്ങനെ

തയ്യാറാക്കുന്നതിങ്ങനെ

മുകളില്‍ പറഞ്ഞ എല്ലാ ചേരുവകളും നല്ലതു പോലെ മിക്‌സ് ചെയ്ത് അതില്‍ ഐസ്‌ക്യൂബ് ഇട്ട് കുടിക്കാം. ഇത് രാവിലേയും വൈകിട്ടും കുടിച്ചാല്‍ ഏത് കുറയാത്ത തടിയും കുറയുന്നു.

 ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

ശരീരത്തിലെ വിഷാംശം കളയാന്‍ നാരങ്ങ തന്നെയാണ് ഏറ്റവും ബെസ്റ്റ് മാര്‍ഗ്ഗം. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതാണ് എന്നത് തന്നെയാണ് ശരീരത്തിലെ വിഷം കളയാന്‍ സഹായിക്കുന്നതും. ഇതില്‍ ഇഞ്ചി ചേരുമ്പോള്‍ ഗുണം ഇരട്ടിയാവുന്നു.

 കുരുമുളകും ഇഞ്ചിയും

കുരുമുളകും ഇഞ്ചിയും

കാല്‍ ടീസ്പൂണ്‍ കുരുമുളക് പൊടി അല്‍പം ഇഞ്ചി വെള്ളത്തില്‍ കലക്കി എന്നും രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ശോധന കൃത്യമാക്കുകയും ചെയ്യുന്നു.

ദഹനത്തിന്

ദഹനത്തിന്

ഭക്ഷണത്തോടൊപ്പം അല്‍പം നാരങ്ങാ നീര് ചേര്‍ത്ത് കഴിയ്ക്കുന്നത് നല്ലതാണ്. ഇത് തടി കുറയുന്നതിന് ഏറ്റവും നല്ലതുമാണ്. പ്രത്യേകിച്ച് സാലഡുകള്‍ ആണെങ്കില്‍ അതില്‍ നാരങ്ങാ നീര് ചേര്‍ക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.

 കരളിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യം

തടി മാത്രമല്ല കരളിന്റെ സംരക്ഷണത്തിനും നാരങ്ങാ നീരും ഇഞ്ചിയും ചേര്‍ന്ന മിശ്രിതം നല്ലതാണ്. തേനില്‍ ഇഞ്ചി ചതച്ച് നാരങ്ങാ നീര് ചേര്‍ത്ത് കഴിയ്ക്കുന്നത് തടി കുറയ്ക്കുകയും കൊഴുപ്പ് കുറച്ച് കരളിന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു.

ദഹന പ്രശ്‌നങ്ങള്‍ക്ക്

ദഹന പ്രശ്‌നങ്ങള്‍ക്ക്

ദഹനസംബന്ധമായ പ്രശ്‌നങ്ങളോ വയറിന് ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധിയോ നേരിട്ടാല്‍ അതിന് പരിഹാരവും നാരങ്ങയിലും ഇഞ്ചിയിലും ഉണ്ട്. ഇഞ്ചി ദഹനസംബന്ധമായ പ്രശ്‌നത്തിന് പരിഹാരം നല്‍കുന്നു.

കട്ടന്‍ചായയും നാരങ്ങയും

കട്ടന്‍ചായയും നാരങ്ങയും

കട്ടന്‍ ചായയില്‍ അല്‍പം നാരങ്ങാ നീര് ചേര്‍ത്ത് കഴിയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ ദിവസവും നാരങ്ങാ നീര് ചായയില്‍ ചേര്‍ത്ത് കഴിച്ചാലുള്ള ഗുണം ഒന്നു വേറെ തന്നെയാണ്. ഇത് ശരീരത്തില്‍ അധികമുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

English summary

Top Ways to Lose Weight using Lemon and Ginger

Losing weight with lemon and ginger is possible read on.
Story first published: Monday, January 8, 2018, 17:47 [IST]