For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോനിയിലെ ക്യാന്‍സറിന് ഈ പ്രത്യേക ലക്ഷണം

വെള്ളം പോലെ ഡിസ്ചാര്‍ജ് യോനിയിലെ ക്യാന്‍സറാകാം

|

ക്യാന്‍സര്‍ ഇന്നത്തെ കാലത്തു വര്‍ദ്ധിച്ചു വരുന്ന മഹാവ്യാധിയാണെന്നു പറഞ്ഞാല്‍ തെറ്റില്ല. തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ ഫലം ലഭിയ്ക്കുമെങ്കിലും തിരിച്ചറിയാന്‍ കഴിയാത്തതാണ് പലപ്പോഴും ഈ രോഗത്തെ ഏറെ അപകടകരമാകുന്നത്.

ക്യാന്‍സര്‍ ഏതു പ്രായക്കാരിലും വരാമെന്നതാണ് വാസ്തവം. ഒരു പരിധി വരെ പാരമ്പര്യം ഇതിനു കാരണമാകുമ്പോള്‍ ഭക്ഷണവും അന്തരീക്ഷ മലിനീകരണവും ജീവിത ശൈലികളുമെല്ലാം മറ്റു ചില കാരണങ്ങളാകുന്നുമുണ്ട്. ചില പ്രത്യേക മരുന്നുകള്‍, ചില ദുശീലങ്ങള്‍ ഇവയെല്ലാം ഈ രോഗ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളാണ്.

ആര്‍ത്തവ, ഓവുലേഷന്‍ സമയം സ്ത്രീ അദ്ഭുതമാണ്, കാരണം.ആര്‍ത്തവ, ഓവുലേഷന്‍ സമയം സ്ത്രീ അദ്ഭുതമാണ്, കാരണം.

ക്യാന്‍സര്‍ തന്നെ പല തരത്തിലുമുണ്ട്. ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സറുകള്‍. ആന്തരികാവയവങ്ങളെ മുതല്‍ ചര്‍മത്തെ വരെ ബാധിയ്ക്കുന്ന പല തരത്തിലെ ക്യാന്‍സറുകളുമുണ്ട്.

ഇതില്‍ തന്നെ സ്ത്രീകളേയും പുരുഷന്മാരേയും ബാധിയ്ക്കുന്ന വ്യത്യസ്ത ക്യാന്‍സറുകളുണ്ട്. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ളവ പുരുഷന്മാരെ മാത്രം ബാധിയ്ക്കുന്ന ക്യാന്‍സറാണ്. യൂട്രസും അനുബന്ധ അവയവങ്ങളും, അതായത് ഓവറി, ഗര്‍ഭാശയ ഗളം തുടങ്ങിയവ സ്ത്രീകളെ ബാധിയ്ക്കുന്ന ക്യാന്‍സറുകളും. ബ്രെസ്റ്റ് ക്യാന്‍സര്‍ പൊതുവേ സ്ത്രീകളേയാണു ബാധിയ്ക്കുന്നതെങ്കിലും ചിലപ്പോള്‍ പുരുഷന്മാരേയും ഇതു ബാധിയ്ക്കുന്നതായി കണ്ടു വരുന്നുമുണ്ട്.

9 നക്ഷത്രങ്ങള്‍ക്ക് 2 വിവാഹയോഗം, പരിഹാരവും9 നക്ഷത്രങ്ങള്‍ക്ക് 2 വിവാഹയോഗം, പരിഹാരവും

സ്ത്രീകളെ ബാധിയ്ക്കുന്ന ക്യാന്‍സറുകളില്‍ ഒന്നാണ് വജൈനല്‍ ക്യാന്‍സര്‍ അഥവാ യോനീഭാഗത്തു വരുന്ന ക്യാന്‍സര്‍. പൊതുവെ അപൂര്‍വമാണെങ്കിലും 60 കഴിഞ്ഞ സ്ത്രീകളില്‍ ഇത് കാണാറുണ്ട്. ഇവിടെ വയസൊരു റിസ്‌ക് ഫാക്ടര്‍ തന്നെയാണെന്നു വേണം, പറയാന്‍. ചെറുപ്പക്കാരില്‍ ഇത് അപൂര്‍വമായേ കാണുന്നുള്ളൂ. എന്നു കരുതി തീരെയില്ലെന്നും പറയാനാകില്ല.

മറ്റേതു ക്യാന്‍സറിനെ പോലെയും ഇതിനും ചില പൊതു ലക്ഷണങ്ങളുണ്ട്. മറ്റു രോഗ ലക്ഷണങ്ങളുമായി ഏറെ സാമ്യമുള്ള ചില ലക്ഷമങ്ങള്‍. ഇതാണ് ഈ രോഗ്‌ത്തെ കൂടുതല്‍ ഗുരുതരമാക്കുന്നതും.

വജൈനല്‍ ക്യാന്‍സറിന്റെ കാരണങ്ങളേയും ലക്ഷണങ്ങളേയും കുറിച്ച് കൂടുതലറിയൂ,

വജൈനല്‍ ക്യാന്‍സര്‍

വജൈനല്‍ ക്യാന്‍സര്‍

വജൈനല്‍ ക്യാന്‍സര്‍ തന്നെ രണ്ടു വിധത്തിലുണ്ട് .സ്‌ക്വാമസ് സെല്‍ കാര്‍സിനോമ, അഡിനോകാര്‍സിനോമ എന്നിങ്ങനെ രണ്ടുതരം ക്യാന്‍സറുകളുണ്ട്. ഇതില്‍ ആദ്യം പറഞ്ഞതാണ് കൂടുതല്‍ വരിക. വജൈനയില്‍ തുടങ്ങി ലംഗ്‌സ്, എല്ല് എന്നിവിടങ്ങളിലേയ്ക്കു പടരാവുന്ന ഒന്ന്.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വജൈനല്‍ ക്യാന്‍സറിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. എച്ച്പിവി അഥവാ ഹ്യുമണ്‍ പാപ്പിലോമ വൈറസ് അണുബാധയാണ് 10ല്‍ 9 വജൈനല്‍ ക്യാന്‍സറിനും കാരണമാകുന്നത്. എച്ച്പിവി ഇന്‍ഫെക്ഷന്‍ തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ഇത് ഗുരുതമായി ക്യാന്‍സര്‍ കാരണം വരെയാകാം. സ്രവങ്ങളിലൂടെയും എച്ച്പിവി പടരാം.

വൈകി ഗര്‍ഭിണിയാകുന്ന സ്ത്രീകള്‍ക്ക്

വൈകി ഗര്‍ഭിണിയാകുന്ന സ്ത്രീകള്‍ക്ക്

വൈകി ഗര്‍ഭിണിയാകുന്ന സ്ത്രീകള്‍ക്ക് അബോര്‍ഷനാകുന്നതു തടയാന്‍ ഡിഇഎസ് അഥവാ ഡൈഈഥൈല്‍സ്റ്റില്‍ബെസ്റ്ററോണ്‍ എന്നൊരു മരുന്നു പണ്ടു കാലത്ത ഗര്‍ഭിണികള്‍ക്കു നല്‍കിയിരുന്നു. ഇത്തരം സ്ത്രീകള്‍ക്കുണ്ടാകുന്നതു പെണ്‍കുട്ടിയാണെങ്കില്‍ ഭാവിയില്‍ ഈ പെണ്‍കുട്ടിയ്ക്ക് വജൈനല്‍ ക്യാന്‍സര്‍ സാധ്യത ഏറെയാണ്.അമ്മയ്ക്കല്ല, ഈ അമ്മയ്ക്കുണ്ടാകുന്ന പെണ്‍കുഞ്ഞിനാണ് ക്യാന്‍സര്‍ സാധ്യത കൂടുതല്‍ എന്നതാണ് വാസ്തവം. മരുന്നിന്റെ സൈഡ് ഇഫക്ട് എന്നു തന്നെ വേണം, പറയാന്‍. ഇതിലെ കെമിക്കലുകല്‍ വരുത്തുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് കാരണം.

വജൈനല്‍ അഡിനോസിസ്

വജൈനല്‍ അഡിനോസിസ്

വജൈനല്‍ ക്യാന്‍സറിനുളള ഒരു കാരണമാണ് വജൈനല്‍ അഡിനോസിസ്. സാധാരണ പരന്ന കോശങ്ങളായ സ്‌ക്വാമസ് കോശങ്ങളാണ് വജൈനല്‍ ഭിത്തിയിലുള്ളത്. എന്നാല്‍ ചിലരില്‍ ഈ ഭാഗത്തു ചിലയിടങ്ങളില്‍ യൂട്രസ്, ഫെല്ലോപിയന്‍ ട്യൂബ് ഭാഗത്തുള്ളതു പോലുള്ള ഗ്ലാന്റുലാര്‍ കോശങ്ങളുണ്ടാകും. അസാധാരണ കോശങ്ങളാണ് ഇവ. വജൈനല്‍ ക്യാന്‍സര്‍ റിസ്‌ക് വര്‍ദ്ധിപ്പിയ്ക്കുന്നവ. ഇവയാണ് അഡിനോസിസ് എന്നറിയപ്പെടുന്നത്. ഇതുള്ളവര്‍ക്ക് വജൈനല്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്.

യൂട്രസ്

യൂട്രസ്

ചില സ്ത്രീകളില്‍ യൂട്രസ് വജൈനയിലേയ്ക്കു തള്ളിപ്പോരുന്ന അവസ്ഥയുണ്ടാകും. ഇത്തരം ഘട്ടത്തില്‍ പെസറി എന്നൊരു ഉപകരണം കൊണ്ട് ഇത് തള്ളി ഉള്ളിലേയ്ക്കു വയ്ക്കും. ഇതുകാരണം വജൈനലിലുണ്ടാകുന്ന അസ്വസ്ഥതയും ചിലപ്പോല്‍ വജൈനല്‍ ക്യാന്‍സര്‍ സാധ്യതയാകാറുണ്ട്ഹിസ്റ്ററോക്ടമി യൂട്രസ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സാരീതിയാണ്. ഇതും വജനല്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

വജൈനല്‍ ഭാഗത്തെ അസ്വഭാവികമായ ബ്ലീഡിംഗ്

വജൈനല്‍ ഭാഗത്തെ അസ്വഭാവികമായ ബ്ലീഡിംഗ്

വജൈനല്‍ ഭാഗത്തെ അസ്വഭാവികമായ ബ്ലീഡിംഗ് ശ്രദ്ധിയ്ക്കണം. മാസമുറ സമയത്തല്ലാതെയും ലൈംഗിക ബന്ധത്തിന്റെ സമയത്തുമെല്ലാം ബ്ലീഡിംഗുണ്ടാകുന്നുവെങ്കില്‍ ഇത് വജൈനല്‍ ക്യാന്‍സറിന്റെ ഒരു ലക്ഷണം കൂടിയാണെന്നു വേണം, പറയാന്‍

വജൈനല്‍ ഡിസ്ചാര്‍ജിന്

വജൈനല്‍ ഡിസ്ചാര്‍ജിന്

വജൈനല്‍ ഡിസ്ചാര്‍ജിന് കാരണങ്ങള്‍ പലതുണ്ട്. സ്വാഭാവികമായി വജൈനല്‍ ഡിസ്ചാര്‍ജുണ്ടാകാറുണ്ട്. സാധാരണ അല്‍പം കട്ടിയുള്ള, പ്രത്യേകിച്ചു ഗന്ധമില്ലാത്തതാണ് സാധാരണ വജൈനല്‍ ഡിസ്ചാര്‍ജ്. അണുബാധകളെങ്കില്‍ നിറവ്യത്യാസവും ഗന്ധവുമുണ്ടാകും. വേദനയുമുണ്ടാകാം. എന്നാല്‍ വെള്ളം പോലെ അമിതമായ വജൈനല്‍ ഡിസ്ചാര്‍ജെങ്കില്‍ ഇതിനുളള ഒരു കാരണം വജൈനല്‍ ക്യാന്‍സറുമാകാം.

ഈ ഭാഗത്ത്

ഈ ഭാഗത്ത്

ഈ ഭാഗത്ത് അസ്വാഭാവികമായ മുഴകളോ തടിപ്പുകളോ ഉണ്ടാവുകയാണെങ്കില്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക. ഇത് വജൈനല്‍ ക്യാന്‍സര്‍ ലക്ഷണം കൂടിയാകാം. ഇത്തരം മുഴകള്‍ തെന്നി മാറുന്നവയോ വേദനയുള്ളവോ ഇല്ലാത്തതോ ആകാം.

വജൈനല്‍ ക്യാന്‍സറുള്ളവരില്‍

വജൈനല്‍ ക്യാന്‍സറുള്ളവരില്‍

വജൈനല്‍ ക്യാന്‍സറുള്ളവരില്‍ സെക്‌സ് വേദനിപ്പിയ്ക്കുന്നതാകാറുണ്ട്. മറ്റു കാരണങ്ങളില്ലാതെ സെക്‌സ് വേദന നല്‍കുന്നുവെങ്കില്‍, ഇതിനു ശേഷം ബ്ലീഡിംഗെങ്കില്‍ കാരണം വജൈനല്‍ ക്യാന്‍സര്‍ കൂടിയാകാം. എപ്പോഴും ഇത് അണുബാധ കൊണ്ടാകണമെന്നില്ല.

നടുവേദന, പെല്‍വിക് ഭാഗത്തു വേദന

നടുവേദന, പെല്‍വിക് ഭാഗത്തു വേദന

നടുവേദന, പെല്‍വിക് ഭാഗത്തു വേദന തുടങ്ങിയ പല ലക്ഷണങ്ങളും മറ്റേതു രോഗങ്ങളെ പോലെ വജൈനല്‍ ക്യാന്‍സറിനുമുണ്ടാകാം. ഇതും വജൈനല്‍ ക്യാന്‍സര്‍ ലക്ഷണമായി എടുക്കാവുന്നതാണ്.

മലബന്ധം

മലബന്ധം

മൂത്രമൊഴിയ്ക്കുന്ന സമയത്തുള്ള വേദന, മലബന്ധം എന്നിവയെല്ലാം വജൈനല്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ കൂടിയാണ്. ഇത്തരം പ്രശനങ്ങള്‍ പല തരത്തിലെ കാരണങ്ങളാല്‍ ഉണ്ടാകാമെങ്കിലും.

English summary

Symptoms And Reasons For Vaginal Cancer

Symptoms And Reasons For Vaginal Cancer, Read more to know about,
X
Desktop Bottom Promotion