1 ഗ്ലാസ് ചൂടുവെള്ളം വെറുംവയറ്റില്‍ കുടിയ്ക്കൂ

Posted By:
Subscribe to Boldsky

ചൂടുവെള്ളം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പല ആരോഗ്യഗുണങ്ങളും നല്‍കുന്ന ഒന്ന്.

രാവിലെ എഴുന്നേറ്റാല്‍ ചായ, കാപ്പി ശീലങ്ങള്‍ക്കു പകരം പല വഴികളുമുണ്ട്. നാരങ്ങാവെള്ളം, നെല്ലിക്കാജ്യൂസ തുടങ്ങിയ പല ശീലങ്ങളുമുണ്ട്.

എന്നാല്‍ രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചു ദിവസം തുടങ്ങിയാലോ. ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ചൂടുവെള്ളം

ചൂടുവെള്ളം

പച്ചവെള്ളത്തേക്കാള്‍ മികച്ച ഫലം ചൂടുവെള്ളം തരും. തടി പെട്ടെന്ന് കുറയ്ക്കാം. ഇത് രാവിലെത്തന്നെ അപചയപ്രക്രിയ ശക്തിയായി നടക്കാന്‍ സഹായിക്കും.

രക്തപ്രവാഹം

രക്തപ്രവാഹം

ചൂടുവെള്ളം കുടിക്കുന്നതിലൂടെ രക്തപ്രവാഹം വര്‍ദ്ധിക്കും. ഇത് നാഡീവ്യൂഹത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കും.

ദഹനപ്രക്രിയ

ദഹനപ്രക്രിയ

രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നതും ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കുന്നതും ദഹനപ്രക്രിയ മെച്ചപ്പെടുത്തും.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

ചൂടുവെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ രക്തസമ്മര്‍ദ്ദം കത്തിച്ചുകളയാം.

പ്രമേഹ രോഗികള്‍ക്കും

പ്രമേഹ രോഗികള്‍ക്കും

പ്രമേഹ രോഗികള്‍ക്കും രാവിലെ വെറും വയറ്റിലുള്ള ചൂടുവെള്ളം കുടി നല്ല ഗുണം നല്‍കും.

സന്ധിവേദന

സന്ധിവേദന

സന്ധിവേദനകളും മാറ്റിതരാന്‍ ഇതിന് സാധിക്കും. ശരീരത്തിലെ എല്ലാ വേദനകളും മാറ്റി മസിലുകളെ സാന്ത്വനപ്പെടുത്തുന്നു.

ദഹനപ്രക്രിയ

ദഹനപ്രക്രിയ

ദഹനപ്രക്രിയ മെച്ചപ്പെടുകയും മലവിസര്‍ജ്ജനം നല്ല രീതിയില്‍ നടക്കുകയും ചെയ്യും. മലക്കെട്ട് പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാം.

ബിപി

ബിപി

ബിപി കുറയ്ക്കാനും രാവിലെ വെറുംവയറ്റിലെ വെള്ളം കുടി സഹായിക്കും.

കഫക്കെട്ട്

കഫക്കെട്ട്

ചൂടുവെള്ളം രാവിലെ കുടിയ്ക്കുന്നത് ചുമ, കഫക്കെട്ട് തുടങ്ങിയ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ നല്ലതാണ്.

താരനും

താരനും

വെറുംവയറ്റില്‍ ചൂടുവെള്ളം കുടിച്ചാല്‍ താരനും ഇല്ലാതാകും. തലയോട്ടില്‍ ഈര്‍പ്പം നിലനിര്‍ത്തി ഇതു സാധിയ്ക്കും.

ചര്‍മത്തിന്റെ ആരോഗ്യത്തിന്

ചര്‍മത്തിന്റെ ആരോഗ്യത്തിന്

ചര്‍മത്തിന്റെ ആരോഗ്യത്തിന് വെറുംവയറ്റിലെ വെള്ളം കുടി ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.

Read more about: health body
English summary

Start Your Day With A Glass Of Hot Water

Start Your Day With A Glass Of Hot Water, Read more to know about,
Story first published: Thursday, January 18, 2018, 21:28 [IST]