ഉറങ്ങിയുണരുമ്പോള്‍ ആലിലവയര്‍ ഉറപ്പ്‌!!

Posted By:
Subscribe to Boldsky

വയര്‍ ചാടുന്നത് സ്ത്രീ പുരുഷഭേദമന്യേ ഇന്നത്തെക്കാലത്തു പലരേയും അലട്ടുന്ന പ്രശ്‌നം തന്നെയാണ്. കാരണം എന്തൊക്കെ പറഞ്ഞാലും സൗന്ദര്യത്തിനൊപ്പം ആരോഗ്യത്തിനും വലിയൊരു പ്രശ്‌നം തന്നെയാണ് ചാടിയ വയര്‍.

കാരണങ്ങള്‍ പലതുണ്ടാകാം, ഭക്ഷണശീലങ്ങള്‍ മുതല്‍ വ്യായാമക്കുറവും പാരമ്പര്യവും വരെ. കാരണങ്ങളെന്തായാലും പരിഹാരമെന്നത് പ്രധാനവുമാണ്.

വയര്‍ ഭക്ഷണം കഴിയ്ക്കുമ്പോഴും വെള്ളം അധികം കുടിയ്ക്കുമ്പോഴും ഗ്യാസ് വന്നു നിറയു്‌മ്പോഴുമെല്ലാം ചാടുന്നതു സ്വാഭാവികം. പഴമക്കാര്‍ പറയും, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉള്ള വയറാണ് ശരിയ്ക്കുമള്ള വയറിന്റെ വലിപ്പമെന്ന്.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ആലില വയര്‍ സ്വന്തമാക്കാന്‍ നിങ്ങള്‍ക്കും ചില വഴികളുണ്ട്. രാത്രിയില്‍ ചെയ്യേണ്ട, ശ്രദ്ധിയ്‌ക്കേണ്ട ചില വഴികള്‍. രാവിലെയുള്ള ആലിലവയറിനു വേണ്ട രാത്രി വഴികളെക്കുറിച്ചറിയൂ,

തൈരൊഴിവാക്കുക

തൈരൊഴിവാക്കുക

രാത്രി സമയത്ത്, അതായത് അത്താഴത്തിനൊപ്പം തൈരൊഴിവാക്കുക. പ്രത്യേകിച്ചും വാങ്ങുന്ന മധുരമുള്ള യോഗര്‍ട്ട പോലുള്ളവ. ഇത് വയര്‍ വന്നു വീര്‍ക്കാന്‍ ഇടയാക്കും. രാവിലെയും ഇത് വയറില്‍ പ്രതിഫലിയ്ക്കുകയും ചെയ്യും.

വ്യായാമം

വ്യായാമം

രാത്രി കിടക്കും മുന്‍പ് 8 മിനിറ്റ്‌ വ്യായാമം ശീലമാക്കുക. നടത്തമാകാം. അതല്ലെങ്കില്‍ മറ്റേതെങ്കിലും വ്യായാമമാകാം. ഇത് വയര്‍ കുറയാനുളള നല്ലൊരു വഴിയാണ്. സ്‌ക്വാട്ട് പോലുള്ള വ്യായാമങ്ങളും ഏറെ നല്ലതാണ്.

കിടക്കും മുന്‍പ് തണുത്ത വെള്ളത്തിലെ കുളി

കിടക്കും മുന്‍പ് തണുത്ത വെള്ളത്തിലെ കുളി

കിടക്കും മുന്‍പ് തണുത്ത വെള്ളത്തിലെ കുളി വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് രക്തസഞ്ചാരത്തിന് അധികം നല്ലതല്ലെങ്കിലും ശരീരത്തിന്റെ താപനില കുറയുമ്പോള്‍ കൂടുതല്‍ ഊര്‍ജമെടുത്ത് ശരീരം താപനില ക്രമീകരിയ്ക്കാന്‍ ശ്രമിയ്ക്കും. ഇത് കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുകയും ചെയ്യും. തണുത്ത വെള്ളത്തില്‍ കുളിയ്ക്കാന്‍ മടിയുണ്ടെങ്കില്‍ ചെറുചൂടുവെള്ളവും ഉപയോഗിയ്ക്കാം. എ്ന്നാല്‍ കൂടുതല്‍ ചൂടുള്ള വെള്ളം ഗുണം ചെയ്യില്ല.

രാത്രി എട്ടുമണിയ്ക്കു ശേഷം

രാത്രി എട്ടുമണിയ്ക്കു ശേഷം

രാത്രി എട്ടുമണിയ്ക്കു ശേഷം യാതൊന്നും കഴിയ്ക്കരുത്. വയര്‍ കുറയ്ക്കാനുള്ള രാത്രി ശീലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണിത്. വൈകി ഭക്ഷണം കഴിയ്ക്കുന്നത് ദഹനപ്രക്രിയ തടസപ്പെടുത്തും. ഇത് വയര്‍ ചാടാനും കൊഴുപ്പു ശരീരത്തില്‍ തങ്ങി നില്‍ക്കാനും ഇടയാക്കും.

അരവയര്‍ അത്താഴമെന്നത്

അരവയര്‍ അത്താഴമെന്നത്

അരവയര്‍ അത്താഴമെന്നത് നല്ല ഉറക്കത്തിനു മാത്രമല്ല, വയര്‍ ചാടാതിരിയ്ക്കാനും ഏറെ പ്രധാനമാണ്. രാത്രി ഭക്ഷണം അധികമാകുന്നതാണ് വയര്‍ ചാടാനുള്ള ഒരു പ്രധാന കാരണം. വളരെ മിതമായി, ലഘുവായ ഭക്ഷണം മാത്രം കഴിയ്ക്കുക. അധികം കൊഴുപ്പുതും വറവുമെല്ലാം രാത്രിയില്‍ ഒഴിവാക്കുക. അരിയേക്കാള്‍ ഗോതമ്പായിരിയ്ക്കും രാത്രിയില്‍ നല്ലത്.

നേരത്തെ കിടക്കുക

നേരത്തെ കിടക്കുക

നേരത്തെ കിടക്കുക. വയര്‍ ചാടാതിരിയ്ക്കാന്‍ നിങ്ങള്‍ സ്വായത്തമാക്കേണ്ട ഒരു പ്രധാനപ്പെട്ട ശീലമാണിത്. രാത്രി അപചയപ്രക്രിയ ശരിയായി നടക്കാനും ദഹനപ്രക്രിയ ശരിയായി നടക്കാനുമെല്ലാം നല്ലപോലെ ഉറങ്ങേണ്ടത്, നേരത്തെ ഉറങ്ങേണ്ടത് അത്യാവശ്യമാണ്. ഇത് വയര്‍ ചാടാതിരിയ്ക്കാന്‍ ഏറെ പ്രധാനവുമാണ്.

ചൈനീസ്, മെക്‌സിക്കന്‍

ചൈനീസ്, മെക്‌സിക്കന്‍

ചൈനീസ്, മെക്‌സിക്കന്‍ ഭക്ഷണങ്ങള്‍ ഇന്നത്തെക്കാലത്ത് പലരുടേയും പ്രിയ വിഭവങ്ങളാണ്. ഇവയില്‍ ധാരാളം സോഡിയമുണ്ട്. ഇത് രാത്രി സമയത്തു നിര്‍ബന്ധമായും ഒഴിവാക്കുക. ഇത് വയര്‍ ചാടാതിരിയ്ക്കാന്‍ ഏറെ പ്രധാനമാണ്.

 മധുരം

മധുരം

രാത്രിയില്‍ ഒഴിവാക്കേണ്ട മറ്റൊന്നാണ് മധുരം. ഭക്ഷണശേഷം മധുരം നിര്‍ബന്ധമുള്ള പലരുമുണ്ട്. മധുരവും ഐസ്‌ക്രീമുമെല്ലാം വയര്‍ ചാടാന്‍ ഇടയാക്കും. പ്രത്യേകിച്ചും രാത്രിയില്‍.

അത്താഴശേഷം

അത്താഴശേഷം

അത്താഴശേഷം ഉടന്‍ കിടക്കരുത്. ഇരിയ്ക്കരുത്. ഭക്ഷണത്തിന് ദഹിയ്ക്കാനുള്ള സമയവും സാവകാശവും കൊടുക്കണം. ഇതും വയര്‍ ചാടാതിരിയ്ക്കാനുള്ള രാത്രി നിയമങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്.

നല്ല ഉറക്കം

നല്ല ഉറക്കം

നല്ല ഉറക്കം, സ്‌ട്രെസും ടെന്‍ഷനുമെല്ലാം ഒഴിവാക്കി ചുരുങ്ങിയത് 7 മണിക്കൂറെങ്കിലും ഉറങ്ങുക. ഇത് വയര്‍ ഒഴിവാക്കാനുള്ള പ്രധാനപ്പെട്ട ശീലങ്ങളില്‍ ഒന്നാണ്.

English summary

Simple Habits To Wake Up With A Flat Belly

Simple Habits To Wake Up With A Flat Belly, read more to know about,
Story first published: Monday, January 29, 2018, 11:50 [IST]