ആലിലവയറിന് ഈ രാത്രി വഴികള്‍

Posted By:
Subscribe to Boldsky

ഒതുങ്ങിയ വയര്‍ പലരുടേയും സ്വപ്‌നമാകും. എന്നാല്‍ ലഭിയ്ക്കുന്നത് അത്ര എളുപ്പവുമാകില്ല. വയര്‍ ചാടുന്നതിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ മുതല്‍ വ്യായാമക്കുറവും കൊളസ്‌ട്രോള്‍ പോലുള്ള ചില അസുഖങ്ങളും വരെ പെടുന്നു.

കുടവയര്‍ സൗന്ദര്യത്തിന് മാത്രമല്ല, ആരോഗ്യത്തിനും ഏറെ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒന്നാണ്. വയറ്റിലെ കൊഴുപ്പ് ഏറെ അപകടകരമായ ഒന്നുമാണ്. കൊഴുപ്പ് ഈ ഭാഗത്തടിഞ്ഞു കൂടാന്‍ ഏറെ എളുപ്പമാണ്. എന്നാല്‍ ഇത് പോകാന്‍ ഏറെ ബുദ്ധിമുട്ടും.

എന്നു കരുതി വയര്‍ കുറയുകയില്ലെന്നു പറയാനാകില്ല. വേണ്ട രീതിയില്‍ വ്യായാമം ചെയ്താല്‍, വേണ്ടത്ര ചിട്ടകളെടുത്താന്‍ വയര്‍ കുറയുക തന്നെ ചെയ്യും.

വയര്‍ കുറയ്ക്കാന്‍ രാത്രി ചെയ്യേണ്ടുന്ന ചില പ്രത്യേക കാര്യങ്ങളുണ്ട്. ഇത് കൃത്യമായി ചെയ്യുന്നതു ഗുണം നല്‍കുകുയും ചെയ്യും.

രാത്രി ഭക്ഷണം വൈകുന്നത്

രാത്രി ഭക്ഷണം വൈകുന്നത്

രാത്രി ഭക്ഷണം വൈകുന്നത് ദഹനപ്രക്രിയയേയും ശരീരത്തിന്റെ അപചയപ്രക്രിയയേയും ദോഷകരമായി ബാധിയ്ക്കും. ഇത് വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിനുള്ള പ്രധാനപ്പെട്ടൊരു കാരണമാണ്. അത്താഴം 7 മണിയ്ക്ക്, അല്ലെങ്കില്‍ എന്തായാലും എട്ടു മണിയ്ക്കു മുന്‍പു തന്നെ കഴിയ്ക്കുക.

അത്താഴം

അത്താഴം

അത്താഴം ലഘുവായതു കഴിയ്ക്കുക. സാലഡ്, സൂപ്പ് പോലുളളവ അത്താഴത്തില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. അത്താഴശേഷം മധുരമുള്ളവ, ഐസ്‌ക്രീം, യോഗര്‍ട്ട് തുടങ്ങിയവയെല്ലാം ഒഴിവാക്കുക. അല്‍പം ഫ്രൂട്‌സ്, അതും കലോറി കുറഞ്ഞവ മാത്രം ശീലമാക്കുക.

ലഘുവ്യായാമം

ലഘുവ്യായാമം

ഭക്ഷണം കഴിച്ചയുടന്‍ ടിവിയ്ക്കു മുന്നില്‍ ചടഞ്ഞിരിയ്ക്കരുത്. ഉടന്‍ കിടക്കുകയുമരുത്. ഏഴെട്ടു മിനിറ്റെങ്കിലും ലഘുവ്യായാമം ചെയ്യുക. അല്‍പം നടക്കുകയെങ്കിലും ചെയ്യുക. ശരീരത്തിലെ കൊഴുപ്പും തടിയുമെല്ലാം പോകാനുള്ള പ്രധാന വഴിയാണിത്. ഇതുവഴി ദഹനവും കൃത്യമായി നടക്കും.

തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നത്

തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നത്

കിടക്കും മുന്‍പ് തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നത് ബ്ലഡ് സര്‍കുലേഷന്‍ കുറയ്ക്കുമെന്നു പറയും. എന്നാല്‍ വയര്‍ കുറയ്ക്കാന്‍ ,തടി കുറയ്ക്കാന്‍ ഇതൊരു നല്ല വഴിയാണെന്നു വേണം, പറയാന്‍. ശരീരത്തിലെ ചൂടു കുറയുമ്പോള്‍ വീണ്ടും താപനില കൃത്യമാക്കി വയ്ക്കാന്‍ ശരീരം അധ്വാനിയ്ക്കും. ഇതിനായി കൊഴുപ്പുപയോഗിയ്ക്കും. ഇതാണ് കൊഴുപ്പു കളയാന്‍ സഹായിക്കുന്നത്.

 ചൈനീസ്, മെക്‌സിക്കന്‍ ഭക്ഷണങ്ങള്‍

ചൈനീസ്, മെക്‌സിക്കന്‍ ഭക്ഷണങ്ങള്‍

രാത്രി സമയത്ത് ചൈനീസ്, മെക്‌സിക്കന്‍ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കുക. ഇത് ഹോട്ടല്‍ ഭക്ഷണമാണെങ്കില്‍ പോലും. കാരണം ഇവയില്‍ ധാരാളം സോഡിയമടങ്ങിയിട്ടുണ്ട്. ഇത് വെളളം കെട്ടിനിര്‍ത്തി ശരീരത്തിന്റെ തടി കൂട്ടാന്‍ ഇടയാക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും വയര്‍ ചാടാനും.

ജ്യൂസുകള്‍

ജ്യൂസുകള്‍

രാത്രി സമയത്ത് ജ്യൂസുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഫ്രഷ് ഫ്രൂട്ട്ജ്യൂസാണെങ്കിലും അല്‍പം മധുരമുണ്ടാകും. ഇത് തടി കൂട്ടാന്‍ ഇടയാക്കുകയും ചെയ്യും.

നല്ല ഉറക്കം

നല്ല ഉറക്കം

നല്ല ഉറക്കം വയറും തടിയും കുറയ്ക്കാന്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഉറക്കക്കുറവ് ശരീരത്തിന്റെ അപചയപ്രക്രിയയെ ബാധിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. നല്ല ഉറക്കം തടിയും വയറും കുറയ്ക്കാന്‍ പ്രധാനം.

പ്രാതല്‍

പ്രാതല്‍

രാത്രി ശീലത്തോടു ചേര്‍ത്തു പിടിയ്ക്കാവുന്ന ഒന്നാണ് രാവിലെയുള്ള പ്രാതല്‍. ഇതു യാതൊരു കാരണവശാലും ഉപേക്ഷിയ്ക്കരുത്. ഇതുപേക്ഷിയ്ക്കുന്നത് തടിയും വയറും കൂടാനുളള പ്രധാനപ്പെട്ട കാരണമാണ്.

ച്യൂയിംഗ് ഗം

ച്യൂയിംഗ് ഗം

രാത്രി ഭക്ഷണശേഷം ച്യൂയിംഗ് ഗം ചവയ്ക്കുന്ന സ്വാഭാവമുണ്ടെങ്കില്‍ ഒഴിവാക്കുക. ഇത് ദഹനം കുറയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു. ഇത് വയര്‍ വീര്‍ക്കുന്നതിനും വയര്‍ ചാടുന്നതിനുമെല്ലാമുള്ള കാരണങ്ങളാണ്.

English summary

Simple Habits To Get Flat Stomach In The Morning

Simple Habits To Get Flat Stomach In The Morning, read more to know,
Story first published: Wednesday, April 4, 2018, 11:59 [IST]