എള്ളും തേനും, ആലിലവയര്‍ 1 മാസത്തില്‍

Posted By:
Subscribe to Boldsky

വയര്‍ ചാടുന്നത് പലരുടേയും ആരോഗ്യപ്രശ്‌നമാണ്. പല കാരണങ്ങള്‍ ഇതിനുണ്ടാകാം. ഇതില്‍ ഭക്ഷണശീലവും വ്യായാമക്കുറവും പ്രധാനപ്പെട്ട ഒന്നാണ്.

സ്ത്രീകള്‍ക്കാണ് പുരുഷന്മാരേക്കാള്‍ വയര്‍ ചാടാനുള്ള സാധ്യത കൂടുതലാണെന്നതാണ് വാസ്തവം. പ്രസവം പോലുള്ളവ ഇതിനുള്ള പ്രധാന കാരണമാണ്.

വയര്‍ കുറയ്ക്കാനും തടി കുറയ്ക്കാനുമെല്ലാം ഏറെ വീട്ടുപായകങ്ങളുണ്ട്. ഇതിലൊന്നാണ് എള്ളും തേനും നാരങ്ങയും ഇഞ്ചിനീരും കലര്‍ന്ന ഒന്ന്. ഇതല്ലാതെയും പല ഉപായങ്ങളും വയര്‍ കുറയാനുണ്ട്്. ഇവയെക്കുറിച്ചു വിശദമായി അറിയൂ, പരീക്ഷിച്ചു നോക്കൂ.

 എള്ളും തേനും

എള്ളും തേനും

ഒന്നര ഗ്ലാസ് വെള്ളം, 1 ടീസ്പൂണ്‍ തേന്‍, ചെറുനാരങ്ങാനീര് 1 ടീസ്പൂണ്‍, 1 ടീസ്പൂണ്‍ എള്ള് എന്നിവയാണ് ഇതിനായി വേണ്ടത്.

ചെറുനാരങ്ങ പൊതുവെ എളുപ്പത്തില്‍ കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണ്. തടിയും വയറുമെല്ലാം കുറയ്ക്കാന്‍ തത്വത്തില്‍ അംഗീകരിയ്ക്കപ്പെട്ടത്.എള്ള് ആന്റിഓക്‌സിഡന്റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്.

എള്ള്

എള്ള്

എള്ള് ഒരു മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ത്തുക. പിന്നീടിതിലേയ്ക്ക് ഗ്ലാസിലെ ബാക്കിയുള്ള വെള്ളം ഒഴിയ്ക്കുക.ഇതിലേയ്ക്ക് തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കുക. വേണമെങ്കില്‍ ഇത് മിക്‌സിയില്‍ അടിയ്ക്കാം.ഈ മിശ്രിതം രാവിലെ പ്രാതലിനു മുന്‍പായി ഒരാഴ്ചക്കാലം കുടിയ്ക്കുക. ചാടിയ വയര്‍ ഒതുങ്ങുന്നത് അനുഭവിച്ചറിയാം,

നാരങ്ങ, കുക്കുമ്പര്‍

നാരങ്ങ, കുക്കുമ്പര്‍

നാരങ്ങ, കുക്കുമ്പര്‍ മിശ്രിതം കൊണ്ട് വയര്‍ കുറയ്ക്കാന്‍ സാധിയ്ക്കും.ഒരു ലിറ്റര്‍ വെള്ളം, 2 ചെറുനാരങ്ങ, ഒരു കുക്കുമ്പര്‍, ഒരു കഷ്ണം ഇഞ്ചി,ഒരു പിടി പുതിനയും മല്ലിയിലയും, 1 ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവയാണ് ഈ പ്രത്യേക മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങാ ചെറിയ കഷ്ണങ്ങളാക്കി വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇതിന്റെ തോലിലും ധാരാളം ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഇങ്ങനെ തിളപ്പിയ്ക്കുമ്പോള്‍ മുഴുവന്‍ ഗുണങ്ങളും ലഭിയ്ക്കും. ഇഞ്ചിയും ചതച്ചിട്ടു വെള്ളം തിളപ്പിയ്ക്കുക.

 മല്ലിയില, പുതിനയില

മല്ലിയില, പുതിനയില

തിളപ്പിച്ച ചെറുനാരങ്ങാവെള്ളം പുറത്തെടുത്തു വയ്ക്കുക. ഇതു ചൂടാറുമ്പോള്‍ ഊറ്റിയെടുക്കാം. ഇതില്‍ മല്ലിയില, പുതിനയില എന്നിവ ഇട്ടു വയ്ക്കുക. ഈ മിശ്രിതം തയ്യാറാക്കി വേണമെങ്കില്‍ ഫ്രിഡ്ജില്‍ വയ്ക്കാം. അല്ലെങ്കില്‍ ഫ്രഷായി തയ്യാറാക്കി ഉപയോഗിയ്ക്കാം.

മുതിര

മുതിര

മുതിര ഉണക്കിപ്പൊടിച്ച് അല്‍പം ചൂടാക്കിയ പുളിയുള്ള മോരില്‍ ചേര്‍ത്ത് വയറ്റില്‍ മസാജ് ചെയ്യുന്നത് വയറ്റിലെ കൊഴുപ്പു നീങ്ങാന്‍ സഹായിക്കും. അര മണിക്കൂര്‍ കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കഴുകാം

വെളുത്തുള്ളി അല്ലി

വെളുത്തുള്ളി അല്ലി

രാവിലെ വെറുംവയറ്റില്‍ മൂന്നു നാലു വെളുത്തുള്ളി അല്ലി ചവച്ചു തിന്നുക. ഇതിനു ശേഷം ചെറുനാരങ്ങാവെള്ളം കുടിയ്ക്കാം.വെളുത്തുള്ളി തേനിലിട്ടു കഴിയ്ക്കുന്നതും ഭക്ഷണത്തില്‍ ചേര്‍ക്കുന്നതും വെളുത്തുള്ള തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതുമെല്ലാം വയര്‍ കുറയ്ക്കാനുള്ള മറ്റു ചില വഴികളാണ്.

തേനും കറുവാപ്പട്ടയും

തേനും കറുവാപ്പട്ടയും

തേനും കറുവാപ്പട്ടയും കലര്‍ന്ന മിശ്രിതമാണ് വയര്‍ കുറയ്ക്കാന്‍ സഹായമായ ഒന്ന്. കറുവാപ്പട്ട പൊടിച്ചത്, തേന്‍ എന്നിവ വെറുംവയറ്റില്‍ സ്ഥിരമായി കഴിയ്ക്കാം. അല്ലെങ്കില്‍ കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കാം.

കുരുമുളക്

കുരുമുളക്

വെറുംവയറ്റില്‍ മൂന്നൂനാലു കുരുമുളക് കടിച്ചരച്ചു കഴിയ്ക്കുന്നത് വയര്‍ കുറയാനുള്ള നല്ലൊരു വഴിയാണ്. ഇത് ശരീരത്തിന്റെ അപയചപ്ര്ക്രിയ വര്‍ദ്ധിപ്പിയ്ക്കും. കുരുമുളകിട്ട വെള്ളം തിളപ്പിച്ചു തേന്‍ ചേര്‍്ത്തു കുടിയ്ക്കുന്നതും കുരുമുളക് ഭക്ഷണത്തില്‍ ചേര്‍ക്കുന്നതും ഗുണം ചെയ്യും.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയാണ് മ്‌റ്റൊരു വഴി. ഇഞ്ചി ചതച്ചിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേനും നാരങ്ങാനീരും കലര്‍ത്തി കുടിയ്ക്കുന്നത് വയര്‍ കുറയാനുള്ള മറ്റൊരു വഴിയാണ്.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാന ചേരുവയാണ്. മഞ്ഞളിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും പാലില്‍ മഞ്ഞള്‍ കലത്തി കുടിയ്ക്കുന്നതും നല്ലതാണ്. മഞ്ഞള്‍, ചെറുനാരങ്ങ എന്നിവ കലര്‍ത്തിയ മിശ്രിതം രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതും നല്ലതാണ്.

ജീരകവും മഞ്ഞളും

ജീരകവും മഞ്ഞളും

ജീരകവും മഞ്ഞളും ചേര്‍ത്തുള്ള ഒരു മിശ്രിതവും തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. മഞ്ഞള്‍, ജീരകം, കറുവാപ്പട്ട എന്നിവയാണ് ഇതിനു വേണ്ടത്. ജീരകപ്പൊടി-അര ടീസ്പൂണ്‍മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍ അര ടീസ്പൂണ്‍ മഞ്ഞള്‍ കറുവാപ്പട്ട പൊടി ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ഇത് നല്ലപോലെ തിളപ്പിയ്ക്കണം. ഇതിലേയ്ക്ക് ഈ മൂന്നു ചേരുവകളിട്ട് അല്‍പസമയം കൂടി തിളപ്പിച്ച ശേഷം വാങ്ങി വയ്ക്കാംവയര്‍ പോകും ഈ പാനീയം ദിവസം പല തവണയായി കുടിയ്ക്കുന്നത് വയര്‍ കുറയാന്‍ ഏറെ സഹായകമാണ്.

Read more about: belly fat health body
English summary

Simple And Beneficial Home Remedies To Reduce Belly Fat

Simple And Beneficial Home Remedies To Reduce Belly Fat
Story first published: Thursday, January 18, 2018, 12:06 [IST]