For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉദ്ധാരണക്കുറവ് അടുത്തെത്തി, ഈ ലക്ഷണം...

ഉദ്ധാരണക്കുറവ് അടുത്തെത്തുന്നുവെന്നതിന്റെ ചില സൂചനകളിതാ,

|

പുരുഷന്മാരെ അലട്ടുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ പലതുണ്ട്. ഇതിലൊന്നാണ് ഉദ്ധാരണക്കുറവ്. ഉദ്ധാരണ പ്രശ്‌നങ്ങള്‍ പല പുരുഷന്മാരുടേയും ആത്മവിശ്വാസം കെടുത്തുന്നുമുണ്ട്.

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ സ്‌ട്രെസ് മുതല്‍ ചില രോഗങ്ങള്‍ വരെ പെടുന്നു. ലൈംഗിക അവയവത്തിലേയ്ക്ക് രക്തം ലഭിയ്ക്കാത്തതാണ് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള അടിസ്ഥാന കാരണം. സ്‌ട്രെസ്, പാരമ്പര്യം, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, സൈക്കോളജിക്കല്‍ പ്രശ്‌നങ്ങള്‍ എന്നിവ ഇതിനു വഴി വയ്ക്കാം.

പ്രായമാകുമ്പോള്‍ പുരുഷന്മാരില്‍ ഉദ്ധാരണക്കുറവ് സാധാരണയാണ്. പുരുഷ ഹോര്‍മോണായ ടെസ്‌റ്റോറ്റിറോണ്‍ ഉല്‍പാദനം കുറയുന്നതും മറ്റൊരു കാരണമാണ്. ഉദ്ധാരണക്കുറവ് മറ്റു പല കാരണങ്ങളാലും ചെറുപ്പക്കാരിലും കാണപ്പെടാറുണ്ട്.

ചിലര്‍ക്ക് ശരിയായ ഉദ്ധാരണമുണ്ടെങ്കിലും ഭാവിയില്‍ ഇതു നഷ്ടപ്പെട്ടേയ്ക്കും. ഉദ്ധാരണത്തിന് ഉണ്ടാകുന്ന ചില ചെറിയ പ്രശ്‌നങ്ങള്‍ പോലും ഉദ്ധാരണക്കുറവ് സ്ഥിരമായി എത്തുമെന്നതിന്റെ സൂചനയാണ് ചിലപ്പോള്‍ നല്‍കുക. ഉദ്ധാരണക്കുറവ് അടുത്തെത്തുന്നുവെന്നതിന്റെ ചില സൂചനകളിതാ,

രാവിലെ

രാവിലെ

രാത്രിയിലും രാവിലെയും പുരുഷന്മാര്‍ക്ക ഉദ്ധാരണമുണ്ടാകാറുണ്ട്. പ്രത്യേകിച്ചും രാവിലെ. രാവിലെ പുരുഷ ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതും ടെസ്റ്റോസ്റ്റിറോണ്‍ എന്നറിയപ്പെടുന്ന പുരുഷഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതുമാണ് ഇതിനു കാരണങ്ങള്‍. എന്നാല്‍ രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ഉദ്ധാരണക്കുറവ് അനുഭവപ്പെടുന്നുവെങ്കില്‍ ഇത് നിങ്ങള്‍ ഉദ്ധാരണക്കുറവിലേയ്ക്കുള്ള വഴിയില്‍ ആണെന്നര്‍ത്ഥം. അതായത് രക്തപ്രവാഹം വേണ്ട വിധത്തില്‍ ഈ ഭാഗത്തേയ്ക്കു നടക്കുന്നില്ല എന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്. രാവിലെയുള്ള ഈ പ്രശ്‌നം രാത്രി ബെഡ്‌റൂമിലും നിങ്ങളെ ബാധിയ്ക്കാന്‍ സാധ്യതയുണ്ടെന്നു വേണം, പറയാന്‍. അതായത്‌ഉദ്ധാരണ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് ഭാവിയില്‍ വന്നേക്കാം എന്നതിന്റെ ഒരു സൂചന.

ടെസ്‌റ്റോസ്റ്റിറോണ്‍

ടെസ്‌റ്റോസ്റ്റിറോണ്‍

പുരുഷന് സെക്‌സ് താല്‍പര്യവും കഴിവുമെല്ലാം നല്‍കുന്നതില്‍ പുരുഷ ഹോര്‍മോണിന് പ്രധാന പങ്കുണ്ട്. ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനം കുറയുന്നത് ഉദ്ധാരണ പ്രശ്‌നത്തിനുള്ള പ്രധാന കാരണവുമാണ്. സെക്‌സ് ഡ്രൈവ് അഥവാ ലൈംഗിക താല്‍പര്യത്തിനും ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ അത്യാവശ്യമാണ്. സെക്‌സ് താല്‍പര്യമുണ്ടായിരുന്ന ആള്‍ക്ക് പ്രത്യേക കാരണങ്ങളില്ലാതെ ഈ താല്‍പര്യം കുറയുന്നുവെങ്കില്‍, സെക്‌സ് മൂഡ് കുറവെങ്കില്‍ ഇതിനു കാരണം ടെസ്റ്റോസ്റ്റിറോണ്‍ കുറയുന്നതും രക്തപ്രവാഹം കുറയുന്നതുമാണ്. ഈ രണ്ടു പ്രശ്‌നങ്ങളും ഭാവിയില്‍ ഉദ്ധാരണക്കുറവിലേയ്കും നയിക്കുന്ന കാരണങ്ങളാണ്.

കൊളസ്‌ട്രോള്‍, ബിപി

കൊളസ്‌ട്രോള്‍, ബിപി

കൂടിയ കൊളസ്‌ട്രോള്‍, ബിപി എന്നിവ പുരുഷന്റെ സെക്‌സ് താല്‍പര്യങ്ങള്‍ക്കും സെക്‌സ് കഴിവുകള്‍ക്കും തട നില്‍ക്കുന്ന സംഗതികളാണ്. ഇവ സ്വാഭാവികമായി രക്തപ്രവാഹത്തെ ബാധിയ്ക്കും. നിങ്ങളുടെ ഇത്തരം ടെസ്റ്റുകള്‍ കൂടിയ അളവാണ് കാണിയ്ക്കുന്നതെങ്കില്‍, അതായത് മെഡിക്കല്‍ ടെസ്‌ററുകളില്‍ കൊളസ്‌ട്രോള്‍, ബിപി പ്രശ്‌നങ്ങള്‍ കൂടുതലെങ്കില്‍ ഭാവിയില്‍ ഉദ്ധാരണപ്രശ്‌നങ്ങള്‍ അനുഭവപ്പെടാന്‍ സാധ്യതയേറെയാണ്. കൊളസ്‌ട്രോള്‍ കൂടുന്നതും ബിപി കൂടുന്നതും രക്തക്കുഴലുകളെ തടസപ്പെടുത്തുന്നു. ഇത് ഇവയുടെ ഇലാസ്റ്റിസിറ്റി കുറയ്ക്കുന്നു. ഇതു കാരണം ലിംഗത്തിലേയ്ക്കുള്ള രക്ത പ്രവാഹം കുറയുകയും ചെയ്യുന്നു.

ചില പ്രത്യേക മരുന്നുകള്‍

ചില പ്രത്യേക മരുന്നുകള്‍

ചില പ്രത്യേക മരുന്നുകള്‍ കഴിച്ചു തുടങ്ങുകയാണെങ്കില്‍ ഇത് ഭാവിയില്‍ ഉദ്ധാരണക്കുറവുണ്ടാക്കിയേക്കാം. അതായത് ഇവ ഉപയോഗിയ്ക്കുന്ന സമയത്ത്. ആന്റിഡിപ്രസന്റുകളും ചില ബിപി മരുന്നുകളുമാണ് ഇത്തരം അവസ്ഥയ്ക്ക് ഇട വരുത്തുന്നത്. ബിപി മരുന്നുകള്‍ ബിപി കുറയ്ക്കും. ഇത് ആരോഗ്യപരമായി നല്ലതാണെങ്കിലും കുറവു ബിപി ലൈംഗിക അവയവത്തിലേയ്ക്കുള്ള രക്തപ്രവാഹത്തേയും ബാധിയ്ക്കുന്നു. ഇതു വഴി ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

മോണ

മോണ

മോണയില്‍ നിന്നും ബ്ലീഡിംഗ്, മോണ വീര്‍ക്കുക, വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉദ്ധാരണ പ്രശ്‌നങ്ങളിലേയ്ക്കു നയിക്കും. ഇവ നേരിട്ട് ഇത്തരം പ്രശ്‌നങ്ങള്‍ക്കു കാരണമല്ലെങ്കിലും ഇത്തരം പ്രശ്‌നങ്ങളിലേയ്ക്കു നയിക്കാവുന്ന കാരണങ്ങളാണ്. മോണരോഗങ്ങള്‍ ശരീരത്തെ ആകെ ബാധിയ്ക്കും. ഇത് രക്തക്കുഴലുകളെ തകരാറിലാക്കും. രക്ത പ്രവാഹത്തെ ബാധിയ്ക്കും. ഇതു വഴി ഉദ്ധാരണ പ്രശ്‌നങ്ങളിലേയ്ക്കു നയിക്കുകയും ചെയ്യും.

ഉദ്ധാരണമുണ്ടെങ്കിലും പണ്ടത്തെ പോലെ

ഉദ്ധാരണമുണ്ടെങ്കിലും പണ്ടത്തെ പോലെ

ഉദ്ധാരണമുണ്ടെങ്കിലും പണ്ടത്തെ പോലെ അല്ലാത്തതും ഭാവിയില്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. പണ്ടത്തെ പോലെ ലിംഗത്തിന് ദൃഢത ലഭിയ്ക്കുന്നില്ലെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്ക് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് സാധ്യത ഏറെയാണെന്നു സൂചന നല്‍കുന്ന ഒന്നാണ്. ഇത്തരം ഉദ്ധാരണ പ്രശ്‌നങ്ങള്‍ പെട്ടെന്ന് ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതില്ല. കാലക്രമേണ വരുന്നതാണ്. ഇതിന്റെ ഒരു തുടക്കസൂചനയാണ് ഉദ്ധാരണത്തിലുണ്ടാകുന്ന കുറവ്.

നല്ല ഉറക്കം

നല്ല ഉറക്കം

നല്ല ഉറക്കം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നെന്ന പോലെ ഉദ്ധാരണത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണ്. ഉറങ്ങുന്നത് രക്തക്കുലിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഹോര്‍മോണ്‍ ഉല്‍പാദനത്തിന് തലച്ചോറിനും ഇത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. പണ്ടത്തെ പോലെ ഉറക്കം ലഭിയ്ക്കുന്നില്ലെങ്കില്‍, സ്ലീപ് ആപ്നിയ പോലുള്ള പ്രശ്‌നങ്ങള്‍ വരുന്നുവെങ്കില്‍ സമീപഭാവിയില്‍ നിങ്ങള്‍ക്ക് ഉദ്ധാരണ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നതിന്റെ സൂചന നല്‍കുന്ന ഒന്നാണ്.

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പല കാര്യങ്ങളുമുണ്ട. ഇതില്‍ വ്യായാമം മുതല്‍ ഭക്ഷണം വരെ പെടുന്നു. ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കു പരിഹാരമായുള്ള ചില അടിസ്ഥാന കാര്യങ്ങളെക്കുറിച്ചറിയൂ,

പോഷകഗുണങ്ങള്‍

പോഷകഗുണങ്ങള്‍

പോഷകഗുണങ്ങള്‍ ഒത്തിണങ്ങിയ ഡയറ്റ് ശീലമാക്കുക. സിങ്ക്, പ്രോട്ടീന്‍ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മുഴുവന്‍ ധാന്യങ്ങള്‍, മത്സ്യം എന്നിവയെല്ലാം പ്രധാനം.

പുകവലി, മദ്യപാന ശീലങ്ങള്‍

പുകവലി, മദ്യപാന ശീലങ്ങള്‍

പുകവലി, മദ്യപാന ശീലങ്ങള്‍ ഉപേക്ഷിയ്ക്കുക. ഇത് ഉദ്ധാരണക്കുറവിനുള്ള പ്രധാന കാരണങ്ങളാണ്.

വ്യായാമം

വ്യായാമം

വ്യായാമം വളരെ പ്രധാനം. രക്തപ്രവാഹം വര്‍ദ്ധിയ്ക്കാനും ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരമാകാറുണ്ട്.

കൊളസ്‌ട്രോള്‍, ബിപി മരുന്നുകള്‍, ആന്റിഡിപ്രസന്റുകള്‍, ഹോര്‍മോണ്‍

കൊളസ്‌ട്രോള്‍, ബിപി മരുന്നുകള്‍, ആന്റിഡിപ്രസന്റുകള്‍, ഹോര്‍മോണ്‍

കൊളസ്‌ട്രോള്‍, ബിപി മരുന്നുകള്‍, ആന്റിഡിപ്രസന്റുകള്‍, ഹോര്‍മോണ്‍ അടങ്ങിയ മരുന്നുകള്‍, കോര്‍ട്ടിക്കോസ്റ്റിറോയ്ഡുകള്‍ എന്നിവയെല്ലാം ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് വഴി വയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ ഡോക്ടറുടെ ഉപദേശം തേടാം.

English summary

Signs That Erections Problem Would Affect You In Near Future

Signs That Erections Problem Would Affect You In Near Future, Read more to know about,
Story first published: Friday, June 8, 2018, 14:24 [IST]
X
Desktop Bottom Promotion