2മിനിട്ട് ഇവിടെയമര്‍ത്തൂ, ഗ്യാസിന് നിമിഷ പരിഹാരം

Posted By:
Subscribe to Boldsky

ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇന്നത്തെ കാലത്ത് യാതൊരു വിധത്തിലുള്ള കുറവും ഇല്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയാം. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ തകരാറിലാക്കുന്നത്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഏത് പ്രശ്‌നമാണെങ്കിലും അതിന് ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ ഓടുന്നവര്‍ ചില്ലറയല്ല. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് നമുക്കുണ്ടാക്കുന്നത്.

ഇന്നത്തെ കാലത്തെ രോഗങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്ന ചിലതുണ്ട്. രക്തസമ്മര്‍ദ്ദം, പ്രമേഹം,കൊളസ്‌ട്രോള്‍, ദഹന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതാണ്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ചില പ്രഷര്‍ പോയിന്റുകള്‍ ഉണ്ട്. നമ്മുടെ ശരീരത്തിലെ ഇത്തരത്തിലുള്ള ചില പ്രഷര്‍ പോയിന്റുകള്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഒന്നാണ്. മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ശരീരത്തിലെ ചില പോയിന്റുകളില്‍ അമര്‍ത്തുന്നത് ആരോഗ്യത്തിന് സഹായിക്കുന്നു.

ചക്കകഴിക്കാന്‍ മടിക്കേണ്ട,കൊളസ്‌ട്രോള്‍ പറപറക്കും

ശരീരത്തിലെ ഇത്തരത്തിലുള്ള ചില പ്രഷര്‍ പോയിന്റുകള്‍ ഏതൊക്കെ തരത്തിലാണ് നിങ്ങള്‍ക്ക് അശ്വാസം നല്‍കുന്നതെന്ന് അറിയാന്‍ കഴിയുന്നു. കാരണം പെട്ടെന്ന് തന്നെ ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഏതൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നമുക്ക് ഇത്തരം പ്രഷര്‍ പോയിന്റുകള്‍ ഉപയോഗിക്കാം എന്ന് നോക്കാം.

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ പല വിധത്തില്‍ ബാധിക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് നമ്മുടെ കൈയ്യിലെ ചില പോയിന്റുകളില്‍ അമര്‍ത്തിയാല്‍ മതി. വലതു കൈയ്യില്‍ തള്ളി വിരലിനും ചൂണ്ടും വിരലിനും ഇടക്കുള്ള സ്ഥലത്ത് രണ്ട് മിനിട്ട് മസ്സാജ് ചെയ്യൂ. ഇത് പെട്ടെന്ന് തന്നെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചിലും ഇത്തരത്തില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാവുന്നതാണ്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വലതു കൈയ്യിലെ മണിബന്ധത്തിന് പുറം ഭാഗത്ത് ചിത്രത്തില്‍ കാണുന്ന ഭാഗത്തായി അമര്‍ത്തിയാല്‍ മതി. ഇത് നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ആര്‍ത്തവസംബന്ധമായ വേദന

ആര്‍ത്തവസംബന്ധമായ വേദന

ആര്‍ത്തവ സംബന്ധ വേദന കൊണ്ട് കഷ്ടപ്പെടുന്നയാളാണ് നിങ്ങളെങ്കില്‍ കാലിന്റെ ഉള്‍ഭാഗത്ത് നടുവിലായി രണ്ടോ മൂന്നോ മിനിട്ട് മസ്സാജ് ചെയ്യുക. ഇത് ആര്‍ത്തവ സംബന്ധമായുണ്ടാവുന്ന വേദനയും മറ്റും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല പല വിധത്തില്‍ ഇത് ആരോഗ്യത്തിനും സഹായിക്കുന്നു.

മൂക്കടപ്പിനും ജലദോഷത്തിനും

മൂക്കടപ്പിനും ജലദോഷത്തിനും

മൂക്കടപ്പും ജലദോഷവും കൊണ്ട് കഷ്ടപ്പെടുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ മൂക്കിനിരുവശത്തുമായി നല്ലതു പോലെ മസ്സാജ് ചെയ്യുക. മാറി മാറി ഇരുവശത്തും അഞ്ച് മിനിട്ടോളം മസ്സാജ് ചെയ്യാവുന്നതാണ്. ഇത് ജലദോഷം മൂലമുണ്ടാകുന്ന അസ്വസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ചുമക്ക് പരിഹാരം

ചുമക്ക് പരിഹാരം

ചുമക്ക് പരിഹാരം കാണുന്നതിനായി നിങ്ങളുടെ തൊണ്ടയില്‍ ചെറുതായി മസ്സാജ് ചെയ്യുക. ഇത് പെട്ടെന്ന് തന്നെ ചുമ മാറുന്നതിനും ഇതുമൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണന്നതിനും സഹായിക്കുന്നു.

നല്ല ഉറക്കത്തിന്

നല്ല ഉറക്കത്തിന്

പലപ്പോഴും ഉറക്കമില്ലായ്മ നല്‍കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. നല്ല ഉറക്കത്തിനും ആരോഗ്യത്തിനും ഇടതു കൈയ്യിലെ ചെറുവിരലില്‍ തുടക്കത്തിലായി നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് ഉറക്കം നല്‍കുന്നതിന് സഹായിക്കുന്നു. ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 ഭക്ഷണം കൂടുതല്‍ കഴിച്ച അസ്വസ്ഥത

ഭക്ഷണം കൂടുതല്‍ കഴിച്ച അസ്വസ്ഥത

പലപ്പോഴും ഭക്ഷണം കൂടുതല്‍ കഴിച്ച് കഴിഞ്ഞാല്‍ ഉണ്ടാവുന്ന അസ്വസ്ഥത പല വിധത്തില്‍ നമ്മളെ പ്രശ്‌നത്തിലാക്കുന്നു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു ഈ പോയിന്റില്‍ അമര്‍ത്തുന്നത്. മണിബന്ധത്തിന് നടുവിലായി മസ്സാജ് ചെയ്യാവുന്നതാണ്. ഇത് ഭക്ഷണം കൂടുതലായി കഴിച്ചാലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

കാലിനടിഭാഗം

കാലിനടിഭാഗം

കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ നമ്മളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിനും കിഡ്‌നിയുടെ ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ് കാലിന്റെ ഉള്‍ഭാഗം മസ്സാജ് ചെയ്യുന്നത്. നടുവിരലിന് നേരെയുള്ള ഭാഗത്താണ് മസ്സാജ് ചെയ്യേണ്ടത്. ഇത് കിഡ്‌നിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു.

നെറ്റിക്കു നടുവില്‍

നെറ്റിക്കു നടുവില്‍

നെറ്റിക്ക് നടുവിലായി മസ്സാജ് ചെയ്യുന്നത് നിങ്ങളിലെ മാനസിക സമ്മര്‍ദ്ദം ഡിപ്രഷന്‍ എന്നീ അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല സൈനസ് ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇവിടെ മസ്സാജ് ചെയ്യുന്നത്. ഇതിനായി നടുവിരലാണ് ഉപയോഗിക്കേണ്ടത്.

 വയറിന്റെ പ്രശ്‌നങ്ങള്‍ക്ക്

വയറിന്റെ പ്രശ്‌നങ്ങള്‍ക്ക്

വയറിന് ദഹന പ്രശ്‌നങ്ങള്‍ അല്ലാതെ തന്നെ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഇതിനെല്ലാം പരിഹാരം കാണുന്നതിനായി കാല്‍മുട്ടിന്റെ ചിരട്ടക്ക് ഇരുവശവുമായി നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് നിങ്ങളിലെ വയറു സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

English summary

Massage these points on your body to heal yourself

Massage these points on your body and you will get rid of health problems, read on.