1 ഗ്ലാസ് വെള്ളം നല്‍കും ഗുണങ്ങളിതാണ്....

Posted By: Jibi Deen
Subscribe to Boldsky

വെള്ളത്തിന്റെ പ്രാധാന്യവും അത് എത്രത്തോളം ശരീരത്തിന് വേണമെന്നും നമുക്ക് എല്ലാവർക്കും അറിയാം. ദിവസവും 8-9 ഗ്ലാസ്‌ വെള്ളം കുടിക്കണം എന്നാണ് ഡോക്ടർമാർ ശുപാർശ ചെയ്യുന്നത്. ശരീരത്തിലെ ക്ഷീണവും അസ്വസ്ഥതകളും അകറ്റാനുള്ള കഴിവ് വെള്ളത്തിനുണ്ട്.

നാം കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങൾ വഹിക്കുക, ശരീരത്തിലെ താപനില നിയന്ത്രിക്കുക, മാലിന്യങ്ങൾ നീക്കുക, പോഷകങ്ങൾ വിഘടിപ്പിച്ചു കൊണ്ടുപോകുക, സന്ധികൾക്കിടയിൽ മിനുസം നിലനിർത്തുക തുടങ്ങി നിരവധി പ്രാഥമിക കാര്യങ്ങൾ വെള്ളം നമുക്ക് ചെയ്തുതരുന്നു.

ശരീരത്തിലെ മറ്റു പ്രവർത്തനങ്ങളായ പി ഹെച് സന്തുലനം, ഉപാപചയം, ശ്വസനം, മലബന്ധം തടയൽ ,വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുത്തൽ , ചർമ്മസംരക്ഷണം ഇവയ്ക്കെല്ലാം വെള്ളം അത്യാവശ്യമാണ് .

നാഡികളുടെ പ്രവർത്തനം, രക്തചംക്രമണം, ശ്വസനം, വിസർജനം ഇവയ്‌ക്കെല്ലാം വെള്ളം പ്രധാന പങ്കു വഹിക്കുന്നു.

വെള്ളത്തിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചു ചുവടെ കൊടുക്കുന്നു.

ശാരീരിക പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു

ശാരീരിക പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു

അമിതമായി വ്യായാമം ചെയ്യുമ്പോഴും ചൂടിലും ശരീരത്തിന് നിർജ്ജലിനീകരണം സംഭവിക്കുന്നു. ഇത് ശരീരത്തിലെ പകുതിയോളം വെള്ളം നഷ്ടപ്പെടുത്തുകയും ക്ഷീണം ഉണ്ടാകുകയും ചെയ്യും. ഒപ്പം ശരീരത്തിലെ താപനിലയിലും വ്യത്യാസം വരും. വെള്ളം വ്യായാമം ചെയ്തപ്പോൾ ഉണ്ടായ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറച്ചു ശരീരത്തെ സംരക്ഷിക്കുന്നു.

തലച്ചോറിന്റെ പ്രവർത്തനത്തിന് വെള്ളം വേണം

തലച്ചോറിന്റെ പ്രവർത്തനത്തിന് വെള്ളം വേണം

ചെറിയ നിർജ്ജലിനീകരണം തന്നെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഏകാഗ്രത, മൂഡ് വ്യത്യാസം, തലവേദന, ഓർമ്മക്കുറവ് എന്നിവയ്ക്ക് വെള്ളത്തിന്റെ അഭാവം കാരണമാകും.

മൈഗ്രേയിൻ /ചെന്നിക്കുത്തു മാറ്റാൻ വെള്ളത്തിനാകും

മൈഗ്രേയിൻ /ചെന്നിക്കുത്തു മാറ്റാൻ വെള്ളത്തിനാകും

നിർജ്ജലിനീകരണം അമിത തലവേദന ഉണ്ടാക്കും. അതിനാൽ ചെന്നികുത്തിനുള്ള മരുന്നിലേക്ക് എത്തുന്നതിനു മുൻപ് ധാരാളം വെള്ളം ഇടവിട്ട് കുടിക്കുക. വെള്ളം തലവേദനയും മന്ദതയും അകറ്റും.

വെള്ളം മന്ദത അകറ്റും

വെള്ളം മന്ദത അകറ്റും

അമിത മദ്യപാനം ശരീരത്തിന് അസ്വസ്ഥതയും മന്ദതയും ഉണ്ടാക്കും. മദ്യം ശരീരത്തെ നിര്ജ്ജലീകരിക്കുന്നതാണ് ഇതിനു കാരണം. മദ്യത്തിന് ഇടയ്‌ക്കോ അതിനു ശേഷമോ ധാരാളം വെള്ളം കുടിക്കുന്നത് മന്ദത അകറ്റും.

ഭാരം കുറയ്ക്കും

ഭാരം കുറയ്ക്കും

ധാരാളം വെള്ളം കുടിച്ചാൽ ഭാരം കുറയുമെന്ന് നിങ്ങൾക്ക് അറിയാമോ ?ഇത് ഉപാപചയത്തെ ത്വരിതപ്പെടുത്തുന്നു. ഭക്ഷണം കഴിക്കുന്നതിനു അര മണിക്കൂർ മുൻപ് വെള്ളം കുടിക്കുന്നത് കൂടുതൽ കലോറി എടുക്കുന്നത് കുറയ്ക്കുകയും അങ്ങനെ ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

ഗർഭിണികളായ അമ്മമാർക്ക് നല്ലതാണ്

ഗർഭിണികളായ അമ്മമാർക്ക് നല്ലതാണ്

ഗർഭസ്ഥ ശിശുവിന് ധാരാളം പോഷകങ്ങളും വെള്ളവും ആവശ്യമാണ്. ഗർഭിണികളുടെ സാധാരണ പ്രശ്നങ്ങളായ അണുബാധ, മലബന്ധം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ അകറ്റാൻ വെള്ളം അത്യാവശ്യമാണ്.

വൃക്കയിലെ കല്ല് മാറ്റുന്നു

വൃക്കയിലെ കല്ല് മാറ്റുന്നു

മൂത്രത്തിൽ ക്രിസ്റ്റൽ ഉണ്ടാകുന്ന വസ്തുക്കൾ ഉണ്ടാകുന്നതാണ് വൃക്കയിൽ കല്ലിനു കാരണമാകുന്നത്. ദിവസവും 10 ഗ്ലാസ്‌ വെള്ളം കുടിച്ചാൽ വൃക്കയിലെ കല്ല് മാറ്റാനാകും. വെള്ളത്തിന് വൃക്കയിൽ കല്ലുണ്ടാക്കുന്ന ഉപ്പ്, മറ്റു ലവണങ്ങൾ, വിഷാംശം എന്നിവയെ അലിയിച്ചു കളയാൻ സാധിക്കും.

Read more about: health body
English summary

Interesting Health Facts About Water

Interesting Health Facts About Water
Story first published: Saturday, February 10, 2018, 13:59 [IST]