For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആലിലവയറിന് അര സ്പൂണ്‍ മഞ്ഞള്‍പാനീയം

|

ജീവിതസാഹചര്യങ്ങളും ജീവിതരീതികളും മാറുമ്പോള്‍ മാറ്റങ്ങള്‍ക്കൊപ്പം നമ്മില്‍ എത്തുന്ന പലതുമുണ്ട്, ആരോഗ്യപരമായ ചില മാറ്റങ്ങള്‍. ഇത്തരം മാറ്റങ്ങളില്‍ അനാരോഗ്യമാണ് കൂടുതല്‍ എത്തുന്നതെന്നതാണ് വാസ്തവം.

വര്‍ദ്ധിച്ചു വരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ധാരാളമുണ്ട്. ഇതില്‍ ക്യാന്‍സര്‍, കൊളസ്‌ട്രോള്‍, പ്രമേഹം, ഹൃദയപ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പെടുന്നു. ഇത്തരം പ്രശ്‌നങ്ങളില്‍ പെട്ട ഒന്നാണ് അമിതവണ്ണവും ചാടുന്ന വയറുമെല്ലാം.

വണ്ണവും വയറും സ്ത്രീ പുരുഷന്മാരെ ഒരുപോലെ അലട്ടുന്ന ഒന്നാണ്. സൗന്ദര്യപ്രശ്‌നം മാത്രമല്ല, ആരോഗ്യപ്രശ്‌നം കൂടിയാണിത്. ഇത്തരം പ്രശ്‌നങ്ങള്‍ കൊളസ്‌ട്രോള്‍, പ്രമേഹബാധകള്‍ക്കുള്ള പ്രധാന കാരണമാകാറുണ്ട്.

വയറാണ് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നം. തടി കുറവാണെങ്കില്‍ പോലും ചാടിയ വയര്‍ പലര്‍ക്കുമുള്ള പ്രധാന പ്രശ്‌നം തന്നെയാണ്. വയര്‍ ചാടുന്നതിന് കാരണങ്ങള്‍ പലതുണ്ട്, പാരമ്പര്യം മുതല്‍ വ്യായാമക്കുറവും സ്ത്രീകളില്‍ പ്രസവടമക്കമുളള പലതും ഇതിനു കാരണങ്ങളാകാറുണ്ട്.

വയര്‍ കുറയ്ക്കാന്‍ കൃത്രിമവഴികള്‍ കുറവാണ്. ഇതിനു സഹായകമാകുന്നത് ഭക്ഷണനിയന്ത്രണവും പിന്നെ കൃത്യമായ വ്യായാമവുമാണ്. ഇതു കൂടാതെ നിരവധി വീട്ടുവൈദ്യങ്ങളും ഇതിനു സഹായകമായുണ്ട്. ഇത്തരം വീട്ടുവൈദ്യങ്ങളില്‍ പലതും അടുക്കളക്കൂട്ടുകളും മസാലകളുമാണെന്നതാണ് വാസ്തവം.

വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മസാലകളില്‍ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞള്‍. മഞ്ഞള്‍ ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നല്‍കുകന്നതിനോടൊപ്പം ശരീരത്തിലെ കൊഴുപ്പും വിഷാംശവും നീക്കുകയും ചെയ്യും. ഇതുവഴിയാണ് തടി കുറയ്ക്കുന്നത്. മഞ്ഞളിലെ കുര്‍കുമിനാണ് ഈ ഗുണം നല്‍കുന്നത്.മഞ്ഞള്‍പ്പൊടിയില്‍ കുര്‍കുമിനോയ്ഡുകള്‍ എ്ന്ന പേരിലാണ് കുര്‍കുമിന്‍ അടങ്ങിയിരിയ്ക്കുന്നത്. ഇതിനു പുറമെ വൈറ്റമിന്‍ ബി, സി, ലിനോലെനിക് ആസിഡ്, ഒമേഗ ത്രീ ഫാററി ആസിഡുകള്‍ , സോഡിയം, പൊട്ടാസ്യം, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീനുകള്‍ എന്നിങ്ങനെ വലിയൊരു പോഷകനിര തന്നെ ഇതില്‍ അടങ്ങിയിട്ടുണ്ട്. അമിതവണ്ണമുള്ളവരുടെ ലിവര്‍, വയര്‍ എന്നിവിടങ്ങളില്‍ കൊഴുപ്പടിഞ്ഞുകൂടുന്നതു സ്വാഭാവികമാണ്. ഇതു നീക്കാന്‍ നല്ലൊരു വഴിയാണ് മഞ്ഞള്‍. ഇതിലെ കുര്‍കുമിന്‍ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയും.

മഞ്ഞള്‍ ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്നത് വയര്‍ ചാടുന്നത് പെട്ടെന്നു തന്നെ കുറയ്ക്കും. ഇതിനുള്ള ചില വഴികള്‍ എന്തെല്ലാമെന്നു നോക്കൂ,

മഞ്ഞള്‍പാനീയം

മഞ്ഞള്‍പാനീയം

ജീരകപ്പൊടി-അര ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍,കറുവാപ്പട്ട പൊടി-അര ടീസ്പൂണ്‍ എന്നിവയാണ് ഇതിനു വേണ്ടത്.

ഒരു പാത്രത്തില്‍ വെള്ളമെടുത്ത്

ഒരു പാത്രത്തില്‍ വെള്ളമെടുത്ത്

ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ഇത് നല്ലപോലെ തിളപ്പിയ്ക്കണം. ഇതിലേയ്ക്ക് ഈ മൂന്നു ചേരുവകളിട്ട് അല്‍പസമയം കൂടി തിളപ്പിച്ച ശേഷം വാങ്ങി വയ്ക്കാം.

ദിവസം പല തവണയായി കുടിയ്ക്കുന്നത്

ദിവസം പല തവണയായി കുടിയ്ക്കുന്നത്

ഈ പാനീയം ദിവസം പല തവണയായി കുടിയ്ക്കുന്നത് വയര്‍ കുറയാന്‍ ഏറെ സഹായകമാണ്.

പാനീയം

പാനീയം

ജീരകത്തില്‍ ക്യൂമിനാല്‍ഡിഹൈഡ് എന്നൊരു ഓയിലുണ്ട്. ഇത് കൊഴുപ്പു കുറയ്ക്കുന്നതിന് ഏറെ സഹായകമാണ്. മഞ്ഞളിലെ കുര്‍കുമിന്‍ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായകമാണ്. അനാവശ്യകൊഴുപ്പും ഇതു നീക്കം ചെയ്യും. കറുവാപ്പട്ട പൊതുവെ തടി കുറയ്ക്കാന്‍ സഹായകമായ ഒന്നാണ്.

ഗ്രീന്‍ ടീയില്‍ മഞ്ഞള്‍

ഗ്രീന്‍ ടീയില്‍ മഞ്ഞള്‍

ഗ്രീന്‍ ടീയില്‍ മഞ്ഞള്‍ ചേര്‍ത്തു കുടിയ്ക്കുന്നതും നല്ലതാണ്. മഞ്ഞളോ മഞ്ഞള്‍പ്പൊടിയോ ഇട്ട് വെള്ളം തിളപ്പിയ്ക്കുക. ഇത് ഊറ്റിയെടുത്ത് അല്‍പം കഴിയുമ്പോള്‍ ഗ്രീന്‍ ടീ പൊടിയില്‍ ഒഴിച്ച് കുടിയ്ക്കാം. വേണമെങ്കില്‍ അല്‍പം തേനും ചേര്‍ക്കാം.ഗ്രീന്‍ ടീ പൊതുവെ ടോക്‌സനുകളും കൊഴുപ്പും നീക്കാന്‍ നല്ലതാണ്. ഇതേ ഗുണങ്ങളുള്ള മഞ്ഞള്‍ കൂടിയാകുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. ഇത് അടുപ്പിച്ചു ശീലമാക്കുന്നത് നല്ലതാണ്. വെറുംവയറ്റില്‍ കുടിയ്ക്കണമെന്നുമില്ല.

മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി

മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി

മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവ കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇത് വയറും തടിയും കുറയ്ക്കാന്‍ മാത്രമല്ല, ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നല്‍കി ചുമ, കഫക്കെട്ടു പോലുള്ള രോഗങ്ങള്‍ ചെറുക്കാനും നല്ലതാണ്.

ഇളംചൂടുവെള്ളത്തില്‍ മഞ്ഞള്‍പ്പൊടി

ഇളംചൂടുവെള്ളത്തില്‍ മഞ്ഞള്‍പ്പൊടി

ഇളംചൂടുവെള്ളത്തില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി കുടിയ്ക്കുന്നതും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ അല്‍പം ഉപ്പിട്ടു കുടിയ്ക്കുന്നത് തടിയും വയറും കൊഴുപ്പുമെല്ലാം കുറയ്ക്കുന്ന ഒന്നാണ്.

മഞ്ഞള്‍പ്പാല്‍

മഞ്ഞള്‍പ്പാല്‍

മഞ്ഞള്‍പ്പാല്‍ തടി കുറയ്ക്കാനുള്ള നല്ല വഴിയാണ്. പാലില്‍ മഞ്ഞളിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നതാണിത്. പല അസുഖങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണിത്. കോള്‍ഡിനും ചുമയ്ക്കുമെല്ലാം നല്ല മരുന്നാണിത്. കുട്ടികള്‍ക്കു പ്രത്യേകിച്ചും. മഞ്ഞള്‍പ്പാല്‍ ദിവസവും ശീലമാക്കുന്നത് ഏറെ ഗുണം ചെയ്യുന്നതുമാണ്ഒരിഞ്ച് വലുപ്പമുള്ള മഞ്ഞള്‍ കഷണം പാലില്‍ 15 മിനുട്ട് നേരത്തേക്ക് തിളപ്പിക്കുക. പിന്നീട് മഞ്ഞള്‍ കഷണം പാലില്‍ നിന്നെടുത്തുമാറ്റണം. ശേഷം ആ പാല്‍ അല്പം ചൂടാറ്റി കുടിക്കുക.മുഴുവന്‍ മഞ്ഞളാണ് കൂടുതല്‍ നല്ലത്. അല്ലെങ്കില്‍ ശുദ്ധമായ മഞ്ഞള്‍പ്പൊടി ഉപയോഗിയ്ക്കാം.

ടര്‍മറിക് ആന്റ് ജിഞ്ചര്‍ ടീ

ടര്‍മറിക് ആന്റ് ജിഞ്ചര്‍ ടീ

ടര്‍മറിക് ആന്റ് ജിഞ്ചര്‍ ടീയാണ് ഒരു വഴി. ഒരിഞ്ചു നീളമുള്ള മഞ്ഞള്‍, ഒരിഞ്ചു നീളമുള്ള ഇഞ്ചി, 150 എംഎല്‍ വെള്ളം, 3, 4 കറുവാപ്പട്ട സ്റ്റിക്‌സ് എന്നിവയാണ് ഇതിനു വേണ്ടത്. ഇവയെല്ലാം വെള്ളത്തിലിട്ടു നല്ലപോലെ തിളപ്പിയ്ക്കുക. പിന്നീട് ഊറ്റിയെടുത്തു കുടിയ്ക്കാം. തടി കുറയ്ക്കാനെങ്കില്‍ കഴിവതും മധുരം ചേര്‍ക്കരുത്. വേണമെങ്കില്‍ അല്‍പം തേനാകാം.ഇഞ്ചിയും മഞ്ഞളും ചേര്‍ന്ന ഈ കൂട്ട് തടിയും വയറും കൊഴുപ്പുമെല്ലാം കുറയ്ക്കാനും അസുഖങ്ങള്‍ തടയാനും ദഹനം മെച്ചപ്പെടുത്താനുമെല്ലാം മികച്ചതാണ്.

നാരങ്ങാവെള്ളത്തില്‍ മഞ്ഞള്‍

നാരങ്ങാവെള്ളത്തില്‍ മഞ്ഞള്‍

നാരങ്ങാവെള്ളം തടിയും വയറുമെല്ലാം കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇളംചൂടുള്ള നാരങ്ങാവെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്ത് അല്‍പം തേനും ചേര്‍ത്തു വെറുംവയറ്റില്‍ കുടിയ്്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്.

ഭക്ഷണസാധനങ്ങളില്‍

ഭക്ഷണസാധനങ്ങളില്‍

ഭക്ഷണസാധനങ്ങളില്‍ മഞ്ഞള്‍ ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്. പാചകത്തിന് മഞ്ഞള്‍ ഉപയോഗിയ്ക്കുക. മാംസാഹാരങ്ങള്‍ പാകം ചെയ്യുമ്പോള്‍ മഞ്ഞള്‍ ചേര്‍ത്താല്‍ ഇത് തടി കൂടാതിരിയ്ക്കാനും കൊഴുപ്പു കുറയ്ക്കാനുമെല്ലാം ഏറെ സഹായകമാണ്.

Read more about: belly fat weight loss
English summary

How To Use Turmeric To Reduce Belly Fat

How To Use Turmeric To Reduce Belly Fat, Read more to know about,
X
Desktop Bottom Promotion