For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ കളയും ഓട്‌സ് കറുവാപ്പട്ട മാജിക്‌

|

ഓട്‌സ് ഇന്നത്തെ കാലത്ത് ആരോഗ്യകരമായ ഭക്ഷണം എന്നതില്‍ മുന്‍പന്തിയില്‍ വരുന്ന ഒന്നാണ്. ആരോഗ്യപരമായ ഏറെ ഗുണങ്ങളുള്ള ഇത് പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്.

ധാരാളം ഫൈബറടങ്ങിയ ഇത് കൊഴുപ്പും കൊളസ്‌ട്രോളും ഷുഗറുമൊന്നും തീരെയില്ലാത്ത ഒരു ഭക്ഷണവസ്തുവാണ്. ഏതു രോഗമുള്ളവര്‍ക്കും ഏതു പ്രായക്കാര്‍ക്കും എപ്പോള്‍ വേണമെങ്കിലും കഴിയ്ക്കാവുന്ന ഒരു ഭക്ഷണവസ്തു.

ഇതില്‍ മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പര്‍, അയേണ്‍, സിങ്ക്, ഫോളേറ്റ് , വൈറ്റമിന്‍ ബി1, ബി5 തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്. കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ ബി3 എന്നീ ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ടൈപ്പ് 2 ഡയബെറ്റിസിനുള്ള നല്ലൊരു പരിഹാരമാണ് ഓട്‌സ്.ഇതില്‍ അവിനാന്ത്രമൈഡ്‌സ് എന്ന രൂപത്തില്‍ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട് ഇതിലെ രക്തത്തില്‍ അലിഞ്ഞു ചേരുന്ന ഫൈബറായ ബീറ്റാ ഗ്ലൂക്കന്‍ കൊളസ്‌ട്രോള്‍ തോതു കുറയ്ക്കാനും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ശരീരത്തിന് ദോഷം ചെയ്യാതിരിയ്ക്കാനും സഹായിക്കും.

ഓട്‌സ് ദിവസവും കഴിയ്ക്കുന്നതു പല തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. പ്രമേഹരോഗികള്‍ക്കു ധൈര്യമായി കഴിയ്ക്കാവുന്ന ചുരുക്കം ഭക്ഷണങ്ങളിലൊന്നാണ് ഓട്‌സ്. ഇത് മധുരം ചേര്‍ക്കാതെ കഴിയ്ക്കണമെന്നു മാത്രം. ലേശം ഉപ്പു ചേര്‍ത്തു പാചകം ചെയ്യാം. അല്ലെങ്കില്‍ കറുവാപ്പട്ടയോ തേനോ ചേര്‍ക്കാം. ടൈപ്പ് 2 ഡയബെറ്റിസിനുള്ള നല്ലൊരു പരിഹാരമാണ് ഓട്‌സെന്നു വേണം, പറയാന്‍.

കൊളസ്‌ട്രോള്‍ തീരെ അടങ്ങാത്ത ഒരു ഭക്ഷണവസ്തുവാണ് ഓട്്‌സ്. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാകുന്നു. ദഹനത്തിനും ഇതിലെ നാരുകള്‍ ഏറെ നല്ലതാണ്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

ഇന്നത്തെക്കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ് തടി കൂടുന്നതും വയര്‍ ചാടുന്നതും. ഇതു വെറും സൗന്ദര്യപ്രശ്‌നം മാത്രമല്ല, ഗുരുതരമായ ആരോഗ്യപ്രശ്‌നം കൂടിയാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഓട്‌സ്. വയറും തടിയും നിയന്ത്രിയ്ക്കാനുള്ള നല്ലൊരു മാര്‍ഗം. ദിവസവും ഓട്‌സ് കഴിയ്ക്കുന്നത് ഈ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ നല്ലതാണ്.

തടി കുറയ്ക്കാനുള്ള നല്ലൊരു ഘടകം കൂടിയാണ് ഓട്‌സ്. ഇതിലെ ഫൈബറുകളാണ് ഇതിന് ഏറെ സഹായിക്കുന്നത്. ദഹനം മെച്ചപ്പെടുതി കൊഴുപ്പു കൂടുന്നതു തടയും. മലബന്ധം പോലുള്ള രോഗങ്ങള്‍ ഒഴിവാക്കാനും ഓട്‌സ് ഏറെ ഗുണകരമാണ.് മലബന്ധം ഒഴിവാക്കുന്നതും വയര്‍ ചാടാതിരിയ്ക്കാന്‍ സഹായിക്കും. ഇത് വിശപ്പു കുറയ്ക്കുന്നതു വഴിയാണ് തടി കുറയ്ക്കാന്‍ ഏറെ സഹായകമാകുന്നത്. ഇതിലെ പ്രോട്ടീന്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

എന്നാല്‍ ചില പ്രത്യേക രീതികളില്‍ ഓട്‌സ് കഴിയ്ക്കുന്നത് വയറും തടിയും കൂടാന്‍ ഇടയാക്കും. ഇതു കുറയ്ക്കണമെങ്കില്‍ ചില പ്രത്യേക രീതിയില്‍ ഇതു കഴിയ്ക്കണം. ഇതെക്കുറിച്ചറിയൂ,

 തേന്‍

തേന്‍

ഓട്‌സ് യാതൊരു കാരണവശാലും പഞ്ചസാര ചേര്‍ത്തു തയ്യാറാക്കരുത്. ഇതില്‍ സ്വാഭാവിക മധുരമായ തേന്‍ പോലുള്ളവ ചേര്‍ത്തു പാകം ചെയ്യുന്നത് വയറും തടിയുമെല്ലാം കുറയാന്‍ നല്ലതാണ്.

ഓട്‌സില്‍ കറുവാപ്പട്ട

ഓട്‌സില്‍ കറുവാപ്പട്ട

ഓട്‌സില്‍ കറുവാപ്പട്ട പൊടിച്ചതു ചേര്‍ത്തു തയ്യാറാക്കുന്നതും തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. കറുവാപ്പട്ട ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്താന്‍ ഏറെ നല്ലതാണ്. ഇത് ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ചാണ് ഇതു ചെയ്യുന്നത്. ഇതില്‍ അല്‍പം തേന്‍ കൂടി ചേര്‍ത്താന്‍ ഗുണം ഇരട്ടിയ്ക്കും.

ഉപ്പ്‌

ഉപ്പ്‌

ഓട്‌സില്‍ ലേശം ഉപ്പു ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്. ഇതും തടി വര്‍ദ്ധിപ്പിയ്‌ക്കെല്ലെന്ന് ഉറപ്പു നല്‍കുന്ന വഴിയാണ്. സ്വാദിലും വ്യത്യാസമുണ്ടാകും.

ഡ്രൈ ഫ്രൂട്‌സ്

ഡ്രൈ ഫ്രൂട്‌സ്

ഡ്രൈ ഫ്രൂട്‌സ് പൊതുവേ ആരോഗ്യത്തിന് ഗുണകരമാണെന്നു മാത്രമല്ല, ആരോഗ്യകരമായി തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു വഴി കൂടിയാണിത്. ഡ്രൈ ഫ്രൂട്‌സ് ചേര്‍ത്ത് ഓട്‌സ് കഴിയ്ക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ ഇരട്ടി നല്‍കുമെന്നു മാത്രമല്ല, തടിയും വയറും കുറയ്ക്കാനും സഹായിക്കും. ബദാം, ഈന്തപ്പഴം, പിസ്ത, വാള്‍നട്‌സ്, കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്ത് ഇതു തയ്യാറാക്കി കഴിയ്ക്കാം.

കൊഴുപ്പു കുറഞ്ഞ പാല്‍

കൊഴുപ്പു കുറഞ്ഞ പാല്‍

ഓട്‌സ് പാലിലാണ് മിക്കവാറും പേര്‍ പാചകം ചെയ്തു കഴിയ്ക്കാറ്. പാല്‍ ഉപയോഗിച്ച് ഓട്‌സ് തയ്യാറാക്കുമ്പോള്‍ കൊഴുപ്പു കുറഞ്ഞ പാല്‍ ഉപയോഗിച്ചു തയ്യാറാക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. തടി കൂടുകയുമില്ല. ഇതില്‍ കഴിവതും പഞ്ചസാര ചേര്‍ക്കരുത്. ഉപ്പോ അല്ലെങ്കില്‍ മിതാമായ അളവില്‍ തേനോ ചേര്‍ക്കാം. കൃത്രിമ മധുരങ്ങള്‍ യാതൊരു കാരണവശാലും ചേര്‍ക്കരുത്.

ഓട്‌സില്‍ പഴവര്‍ങ്ങള്‍

ഓട്‌സില്‍ പഴവര്‍ങ്ങള്‍

ഓട്‌സില്‍ പഴവര്‍ങ്ങള്‍ അരിഞ്ഞിട്ടു കഴിയ്ക്കുന്നതും നല്ലതാണ്. പഴം, ആപ്പിള്‍ തുടങ്ങിയവ ഇക്കാര്യത്തില്‍ ഏറെ സഹായകമാണ്. ഇവ തടി കുറയ്ക്കാന്‍ സഹായിക്കും. പഴ്ത്തിലും ആപ്പിളിനുമെല്ലാം ദഹനപ്രക്രിയ ശക്തിപ്പെടുത്തു തടി കുറയ്ക്കാന്‍ സഹായിക്കുന്ന സ്വാഭാവിക കഴിവുണ്ട്. ഇതുകൊണ്ടതുന്നെ ഇവയിലെ ഫൈബറും പഴവര്‍ഗങ്ങളിലെ ഫൈബറും ചേരുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ വര്‍ദ്ധിയ്ക്കും. ഇത് തടി കുറയാന്‍ സഹായിക്കുകയും ചെയ്യും. ദഹനപ്രക്രിയയും അപചയപ്രക്രിയയുമെല്ലാം ഈ രീതിയില്‍ വര്‍ദ്ധിയ്ക്കും.റാസ്‌ബെറി, സ്‌ട്രൊബെറി തുടങ്ങിയ പഴങ്ങളും വളരെ നല്ലതാണ്.

ഓട്‌സും മുട്ടയും

ഓട്‌സും മുട്ടയും

ഓട്‌സും മുട്ടയും ചേര്‍ത്തു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. മുട്ടയിലെ പ്രോട്ടീന്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.മുട്ടവെള്ളയും ഓട്‌സും ചേരുമ്പോള്‍ പ്രോട്ടീന്‍ ഇരട്ടിയാകും. വയര്‍ നിറഞ്ഞ തോന്നലുണ്ടാകും. ഏറെ നേരം വിശപ്പു തോന്നാതിരിയ്ക്കുകയും ചെയ്യും. ഇതുവഴിയും തടി കുറയാന്‍ സഹായിക്കും.

വിവിധ ഫ്‌ളേവറുകളിലെ ഓട്‌സ്

വിവിധ ഫ്‌ളേവറുകളിലെ ഓട്‌സ്

വിവിധ ഫ്‌ളേവറുകളിലെ ഓട്‌സ് ഇപ്പോള്‍ ലഭിയ്ക്കും. എന്നാല്‍ ഇതില്‍ പലതിലും കൃത്രിമമധുരം ചേര്‍ത്തു കാണും. ഇതുകൊണ്ടുതന്നെ ഇത് ആരോഗ്യത്തിന് നല്ലതുമല്ല. മാത്രമല്ല, തടിയും വയറും കൂടുകയും ചെയ്യും. ഫ്‌ളേവറുകള്‍, പ്രത്യേകിച്ചും മധുരം ചേര്‍ക്കാത്തവ നോക്കി വാങ്ങുക. ഫ്രഷായ പഴങ്ങ്ള്‍ മുറിച്ചിട്ടാല്‍ ഫ്‌ളേവറുകളിലെ സ്വാദു ലഭിയ്ക്കും.

ഓട്‌സിനൊപ്പം പച്ചക്കറികള്‍

ഓട്‌സിനൊപ്പം പച്ചക്കറികള്‍

ഓട്‌സിനൊപ്പം പച്ചക്കറികള്‍ ചേര്‍ത്തു പാകം ചെയ്യുന്നത് തടി കുറയാനുള്ള നല്ലൊരു വഴിയാണ്. ഇതെങ്ങനെയെന്നു നോക്കൂ, അരക്കപ്പ് ഓട്‌സ്, 4 കോളിഫഌവര്‍ തണ്ട്, 4 ബ്രൊക്കോളി തണ്ട്, അര ക്യാരറ്റ്, 2 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ഉപ്പും കുരുമുളകും, വെള്ളം എ്ന്നിവയാണ് പച്ചക്കറി ചേര്‍ത്ത് ഓട്‌സ് പാചകം ചെയ്യാനുള്ള ഒരു വഴി. പച്ചക്കറികള്‍ കഴുകി അരിഞ്ഞു പാനിലിട്ടു ചെറുതായി ഫ്രൈ ചെയ്യുക. ഒലീവ് ഒായില്‍ ഉപയോഗിച്ചു വേണം ചെയ്യാന്‍. ഇത് വെന്തു പാകമാകുമ്പോള്‍ ഉപ്പും കുരുമുളകുപൊടിയും വിതറുക. ഓട്‌സ് വേവിച്ചു ഇതില്‍ ഈ പച്ചക്കറികള്‍ ചേര്‍ത്തു കഴിയ്ക്കാം.

ഒരു നുള്ളു മഞ്ഞള്‍ ചേര്‍ത്ത് ഓട്‌സ്

ഒരു നുള്ളു മഞ്ഞള്‍ ചേര്‍ത്ത് ഓട്‌സ്

ഒരു നുള്ളു മഞ്ഞള്‍ ചേര്‍ത്ത് ഓട്‌സ് പാകം ചെയ്യുന്നതും തടിയും വയറും കുറയ്ക്കാന്‍ നല്ലതാണ്. മഞ്ഞളിലെ കുര്‍കുമിന്‍ കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണ്. ഇത് ആരോഗ്യഗുണം ഇരട്ടിപ്പിയ്ക്കുകയും ചെയ്യും. ഈ രീതിയില്‍ ഓട്‌സ് തയ്യാറാക്കി കഴിയ്ക്കാം.

English summary

How To Use To Reduce Belly Fat And Weight loss

How To Use To Reduce Belly Fat And Weight loss, Read more to know about,
Story first published: Tuesday, April 17, 2018, 14:10 [IST]
X
Desktop Bottom Promotion