For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

6 തുള്ളി ഒലീവ് ഓയില്‍, ആലിലവയര്‍

|

എണ്ണ പൊതുവേ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നു പറഞ്ഞാലും ചില എണ്ണകള്‍ ആരോഗ്യത്തിന് ഗുണം ചെയ്യുന്നുമുണ്ട്. ഇത്തരത്തില്‍ ഒന്നാണ് ഒലീവ് ഓയില്‍. പാചക എണ്ണകളില്‍ ഒലീവ് ഓയിലാണ് ഏറ്റവും ആരോഗ്യകരമെന്നു വേണം, പറയാന്‍.

എണ്ണകള്‍ക്ക് ഒരു സ്‌മോക്കിംഗ് പോയന്റുണ്ട്. അതായത് എണ്ണ തിളയ്ക്കാന്‍ തുടങ്ങുന്ന ആ ഘട്ടം. ഈ ഘട്ടം കഴിഞ്ഞാല്‍ എണ്ണ ആരോഗ്യകരമല്ലെന്നു പറയും. അതായത് ഇത്രയും തിളച്ചാല്‍ പിന്നീട് ഈ എണ്ണയില്‍ ക്യാന്‍സര്‍ കാരണം വരെയായ പല ഘടകങ്ങളും അടങ്ങും ഇതുകൊണ്ടാണ് ഒരു തവണ തിളപ്പിച്ച എണ്ണ വീണ്ടും തിളപ്പിയ്ക്കരുതെന്നു പറയുന്നതും.

എന്നാല്‍ ഒലീവ് ഓയിലിന്റെ സ്‌മോക്കിംഗ് പോയന്റ് ഏറെ കൂടുതലാണ്. അതായത് ഈ സ്‌റ്റേജിലെത്താന്‍ ഒലീവ് ഓയില്‍ കൂടുതല്‍ സമയം പിടിയ്ക്കുമെന്ന് അര്‍ത്ഥം. ഇതുതന്നെയാണ് ഈ എണ്ണയെ കൂടുതല്‍ ആരോഗ്യകരമാക്കുന്നതും. നല്ല കൊഴുപ്പിന്റെ നല്ലൊരു ഉറവിടം കൂടിയാണ് ഒലീവ് ഓയില്‍.

ഇന്നത്തെക്കാലത്ത് പലരേലും അലട്ടുന്ന ഒരു പ്രശ്‌നമാണ് കുടവയര്‍. വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടാന്‍ ഏറെ എളുപ്പമാണ്. ശരീരത്തിന്റെ ഏതു ഭാഗത്തേക്കാളും കൊഴുപ്പടിഞ്ഞു കൂടാന്‍ സാധ്യതയുള്ള ഒന്നാണ് ഈ ഭാഗം. എന്നാല്‍ കൊഴുപ്പു പോകാന്‍ ഏറെ ബുദ്ധിമുട്ടുമുളള ഒരിടമാണിവിടം. വയററില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് അപകടകരമായ ഒന്നുമാണ്.

വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്. ഇതിലൊന്നാണ് ഒലീവ് ഓയില്‍. പല തരത്തിലും ഒലീവ് ഓയില്‍ തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കാം.

ഒലീവ് ഓയിലില്‍ വൈറ്റമിന്‍ ഇ, പോളിഫിനോളുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയടങ്ങിയിട്ടുണ്ട്. ഇ്‌വ രക്തത്തിലെ ഫ്രീ റാഡിക്കലുകള്‍ തടയും. ഇവയിലെ മോണോസാച്വറേറ്റഡ് കൊഴുപ്പുകള്‍ കൊളസ്‌ട്രോളും ലിപ്പോപ്രോട്ടീനുകളും കുറയ്ക്കാനും സഹായിക്കും. വിശപ്പു കുറയ്ക്കാനും ഒലീവ് ഓയില്‍ ഏറെ നല്ലതാണ്.

ശരീരത്തിലെ കാര്‍ബോഹൈഡ്രോറ്റുകള്‍ കുറയ്ക്കാനും ദഹനം ശരിയായി ന്ടക്കാനും മലബന്ധമകറ്റാനുമെല്ലാം ഒലീവ് ഓയില്‍ ഏറെ നല്ലതാണ്. ഇതെല്ലാം വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്.

ഇതിലെ വൈറ്റമിന്‍ സി, ബയോഫ്‌ളേവനോയ്ഡുകള്‍ എന്നിവ മൂത്രവിസര്‍ജനം ശക്തിപ്പെടുത്തി ശരീരത്തില്‍ വെള്ളമടിഞ്ഞു കൂടി വയര്‍ വര്‍ദ്ധിയ്ക്കുന്നത് ഒഴീവാക്കും. ശരീരത്തിലെ അനാരോഗ്യകരമായ കൊഴുപ്പൊഴിവാക്കാനും അപചയപ്രക്രിയ ശക്തിപ്പെടുത്താനും ഇത് ഏറെ നല്ലതാണ്. രക്തത്തില്‍ നിന്നും കൊഴുപ്പു വലിച്ചെടുക്കാനും ഒലീവ് ഓയില്‍ സഹായിക്കും.

കുക്കുമ്പറും ഒലീവ് ഒായിലും ഉപ്പും

കുക്കുമ്പറും ഒലീവ് ഒായിലും ഉപ്പും

കുക്കുമ്പറും ഒലീവ് ഒായിലും ഉപ്പും ചേര്‍ത്തു കഴിയ്ക്കുന്നതും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. കുക്കുമ്പറില്‍ ഉപ്പു ചേര്‍ത്ത് ഒലീവ് ഓയിലും കലര്‍ത്തി ദിവസവും കഴിയ്ക്കാം. ഇത് ശരീരത്തിലെ കൊഴുപ്പകറ്റും. പ്രത്യേകിച്ചും വയറ്റിലെ കൊഴുപ്പ്. ഈ മാര്‍ഗം പരീക്ഷിയ്ക്കാം.

ചെറുനാരങ്ങയും ഒലീവ് ഓയിലും

ചെറുനാരങ്ങയും ഒലീവ് ഓയിലും

ചെറുനാരങ്ങയും ഒലീവ് ഓയിലും കലര്‍ന്ന മിശ്രിതം വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. 1 കപ്പ് ഇളം ചൂടുവെള്ളത്തില്‍ അര ചെറുനാരങ്ങ പിഴിഞ്ഞതും 1 ടീസ്പൂണ്‍ ഒലീവ് ഒായിലും കലര്‍ത്തി വെറുംവയറ്റില്‍ കുടിയ്ക്കുക. ഇത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്. ശരീരത്തിലെ വിഷാംശം പുറന്തള്ളും.

മഞ്ഞള്‍പ്പൊടി, ഒലീവ് ഓയില്‍, ചുവന്ന മുളകുപൊടി

മഞ്ഞള്‍പ്പൊടി, ഒലീവ് ഓയില്‍, ചുവന്ന മുളകുപൊടി

മഞ്ഞള്‍പ്പൊടി, ഒലീവ് ഓയില്‍, ചുവന്ന മുളകുപൊടി എന്നിവയടങ്ങിയ മിശ്രിതവും ഗുണം നല്‍കും. മഞ്ഞള്‍പ്പൊടി ടോക്‌സിനുകള്‍ അകറ്റും. ചുവന്ന മുളകുപൊടി ശരീരത്തിലെ അപചയ പ്രക്രിയ വര്‍ദ്ധിപ്പിയ്ക്കും.

1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, അര ടീസ്പൂണ്‍ ചുവന്ന മുളകുപൊടി, ഒരു നുള്ളു മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇത് ദിവസവും വെറുംവയറ്റില്‍ കഴിയ്ക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി

8 ഔണ്‍സ് ആപ്പിള്‍ ജ്യൂസ്, 1 അല്ലി വെളുത്തുള്ളി, 1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ഒരു കഷ്ണം ഇഞ്ചി എന്നിവ ചേര്‍ത്തടിയ്ക്കുക. 4-8 ഔണ്‍സ് വെള്ളം ചേര്‍ത്തു വേണം, അടിയ്ക്കാന്‍. ഇത് ഒന്നരാടം ദിവസം കുടിയ്ക്കുക. ഈ മിശ്രിതം കുടിയ്ക്കുന്നതും ഏറെ ഗുണം നല്‍കും.

ഒലീവ് ഓയിലും ആപ്പിള്‍ സിഡെര്‍ വിനെഗറും

ഒലീവ് ഓയിലും ആപ്പിള്‍ സിഡെര്‍ വിനെഗറും

ഒലീവ് ഓയിലും ആപ്പിള്‍ സിഡെര്‍ വിനെഗറും ചേര്‍ത്തു കഴിയ്ക്കുന്നതും വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. എന്നാല്‍ മരുന്നുകള്‍ കഴിയ്ക്കുന്നുണ്ടെങ്കില്‍ ഇതൊഴിവാക്കുക.

ഒലീവ് ഓയില്‍ മസാജും

ഒലീവ് ഓയില്‍ മസാജും

ഒലീവ് ഓയില്‍ മസാജും വയറ്റിലെ കൊഴുപ്പു പോകാന്‍ ഏറെ നല്ലതാണ്. ഇത് മറ്റ് എണ്ണകളുടെ കൂടെ ചേര്‍ത്തു വേണം, ഉപയോഗിയ്ക്കാന്‍.

1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, 2 ടേബിള്‍ സ്പൂണ്‍ കടുകെണ്ണ, എള്ളെണ്ണ എന്നിവ കലര്‍ത്തി ചെറുതായി ചൂടാക്കി തടി പോകേണ്ട സ്ഥലത്ത് അല്‍പനേരം മസാജ് ചെയ്യുക. അര മണിക്കൂര്‍ കഴിഞ്ഞ് ചൂടുവെള്ളം കൊണ്ടു കഴുകാം. ഇത് ആഴ്ചയില്‍ മൂന്നു തവണ ആവര്‍ത്തിയ്ക്കാം.

ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര്, തേന്‍

ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര്, തേന്‍

ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി കൊഴുപ്പുള്ള ഭാഗത്ത് മസാജ് ചെയ്യാം ഇത് അല്‍പം കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കഴുകാം. ഇതും കൊഴുപ്പു കുറയാന്‍ നല്ലതാണ്. ഇത്തരം മസാജ് വഴികള്‍ വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഈ മിശ്രിതം കുടിയ്ക്കുന്നതും ഏറെ ഗുണം നല്‍കും.

1 കപ്പ് ഒലീവ് ഓയില്‍

1 കപ്പ് ഒലീവ് ഓയില്‍

1 കപ്പ് ഒലീവ് ഓയില്‍, 6 കറുവാപ്പട്ട സ്റ്റിക്‌സ് എന്നിവയെടുക്കുക. കറുവാപ്പട്ട ഒരു ഗ്ലാസ് ജാറിലിട്ടു വച്ച് ഇതിനു മുകളിലൂടെ ഒലീവ് ഓയില്‍ ഒഴിയ്ക്കുക. ഈ ഗ്ലാസ് ജാര്‍ അടച്ച് വീട്ടില്‍ ചൂടു ലഭിയ്ക്കുന്ന സ്ഥലത്ത് 3 ആഴ്ച വയ്ക്കുക. ഇതു പിന്നീട് ഊറ്റിയെടുത്ത് മറ്റൊരു ഗ്ലാസ് ജാറിലാക്കി ഇരുണ്ടതും ചൂടില്ലാത്തതുമായ സ്ഥലത്തു വയ്ക്കുക. ഇത് ദിവസവും രണ്ടു തുള്ളി വീതം മൂന്നു നേരത്തെ ഭക്ഷണത്തിന്റെ കൂടെ കഴിയ്ക്കാം. അതായത് ദിവസം ആറു തുള്ളി ഈ പ്രത്യേക ഒലീവ് ഓയില്‍. ഇതു വയര്‍ കുറയ്ക്കാന്‍ സഹായിക്കും.

മുന്തിരി ജ്യൂസും ഒലീവ് ഓയിലും

മുന്തിരി ജ്യൂസും ഒലീവ് ഓയിലും

മുന്തിരി ജ്യൂസും ഒലീവ് ഓയിലും കലര്‍ന്ന മിശ്രിതവും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഒരു കപ്പ് മുന്തിരി ജ്യൂസ് അരക്കപ്പാക്കി തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് 2 ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് ഇളക്കുക. ഇത് ദിവസവും കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

Read more about: belly fat health body
English summary

How To Use Olive Oil To Reduce Belly Fat

How To Use Olive Oil To Reduce Belly Fat, Read more to know about,
Story first published: Tuesday, May 29, 2018, 9:30 [IST]
X
Desktop Bottom Promotion