ഡയറ്റില്ലാതെയും തടി കുറയ്ക്കാം, ഈ സൂത്രം

Posted By:
Subscribe to Boldsky

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ ആദ്യം പറയുന്ന, കേള്‍ക്കുന്ന വാക്ക് ഡയറ്റിംഗ് എന്നതായിരിയ്ക്കും. തടി കുറയ്ക്കാന്‍ ആദ്യം ചെയ്യുന്ന ഒന്ന്. എന്നാല്‍ ചിലര്‍ക്കെങ്കിലും ഡയറ്റു ചെയ്ത്, അതായത ഭക്ഷണം കുറച്ച് തടി കുറയ്ക്കുന്നത് അത്ര ഇഷ്ടമുള്ള കാര്യമാകാന്‍ വഴിയില്ല. എത്ര ശ്രമിച്ചാലും ഡയറ്റിംഗ് വഴി തടി കുറയ്ക്കാന്‍ സാധിയ്ക്കാത്തവരുണ്ട്. കാരണം ഭക്ഷണം ഉപേക്ഷിയ്ക്കാന്‍ മനസില്ലാത്തതു തന്നെ.

എന്നാല്‍ ഡയറ്റില്ലാതെയും തടി കുറയ്ക്കാന്‍ ചില വഴികളുണ്ട്, ചില അടിസ്ഥാന കാര്യങ്ങള്‍. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഡയറ്റെടുക്കാതെ തന്നെ തടി കുറയ്ക്കാന്‍ സാധിയ്ക്കാവുന്നതേയുള്ളൂ.

ഡയറ്റില്ലാതെ തന്നെ ഈസിയായി തടി കുറയ്ക്കാന്‍, നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

ധാരാളം വെള്ളം

ധാരാളം വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുന്നത് ശീലമാക്കുക. ഡയറ്റില്ലാതെ തടി കുറയ്ക്കാന്‍ സാധിയ്ക്കുന്ന പ്രധാനപ്പെട്ട വഴിയാണിത്. ശരീരത്തിലെ കൊഴുപ്പും ടോക്‌സിനുകളുമെല്ലാം ഒരുപോലെ പുറന്തള്ളാന്‍ വെളളത്തിനു സാധിയ്ക്കും. ജീരകവെള്ളം, പെരുഞ്ചീരകവെള്ളം, കറിവേപ്പില വെള്ളം എന്നിങ്ങനെയുള്ളവ പരീക്ഷിയ്ക്കുന്നത് ഏറെ നല്ലത്. കൃത്രിമ പാനീയങ്ങള്‍ ഒഴിവാക്കുക. അധികം കലോറിയില്ലാത്ത ഫ്രഷ് ജ്യൂസ് കുടിയ്ക്കാം.

ഭക്ഷണം ആവശ്യത്തിനു മാത്രം വേവിയ്ക്കുക

ഭക്ഷണം ആവശ്യത്തിനു മാത്രം വേവിയ്ക്കുക

ഭക്ഷണം ആവശ്യത്തിനു മാത്രം വേവിയ്ക്കുക. അമിതമായി ഭക്ഷണം പാകം ചെയ്യുന്നത് ഇതിലെ പോഷകങ്ങള്‍ ഗണ്യമായ രീതിയില്‍ കുറയാന്‍ കാരണമാകും. ഇത് കൂടുതല്‍ ഭക്ഷണം കഴിയ്ക്കാന്‍ ശരീരത്തെ പ്രേരിപ്പിയ്ക്കും. പ്രത്യേകിച്ചും ജങ്ക് ഫുഡിനോടുള്ള താല്‍പര്യം വര്‍ദ്ധിയ്ക്കും.

ബാലന്‍സ്

ബാലന്‍സ്

ഭക്ഷണം ബാലന്‍സ് ഉള്ള ഭക്ഷണമാകണം. അതായത് ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബാഹൈഡ്രേറ്റുകള്‍ എന്നിവ കൃത്യമായി അടങ്ങിയ ഭക്ഷണങ്ങള്‍. ശരീരത്തിന് ആവശ്യമായ ഇത്തരം ഘടകങ്ങള്‍ എന്തെങ്കിലുമൊന്നു കുറഞ്ഞാല്‍ ശരീരം ഇതിനായി ശ്രമിയ്ക്കും. ഇത് വേറെ ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ പ്രേരണമാകും. എന്നാല്‍ ആവശ്യത്തിനുള്ള എല്ലാ പോഷകങ്ങളും ലഭ്യമായാല്‍ ശരീരം തൃപ്തിപ്പെടും.

പതുക്കെ

പതുക്കെ

പതുക്കെ ചവച്ചരച്ചു ഭക്ഷണം കഴിയ്ക്കുന്നത് വയര്‍ നിറഞ്ഞുവെന്ന തോന്നല്‍ തലച്ചോറിലുണ്ടാക്കും. ഇത് കൂടുതല്‍ ഭക്ഷണം കഴിയ്ക്കാനുള്ള താല്‍പര്യം കുറയ്ക്കും. ഇത് അമിതഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കും. പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള ഒന്നാണ് ചവച്ചരച്ചു ഭക്ഷണം കഴിയ്ക്കുന്നത് വയര്‍ പെട്ടെന്നു നിറയാന്‍ സഹായിക്കുമെന്നത്.

 പ്രാതല്‍

പ്രാതല്‍

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ പ്രാതല്‍ യാതൊരു കാരണവശാലും ഒഴിവാക്കരുത്. കാരണം പ്രാതല്‍ ഉപേക്ഷിയ്ക്കുമ്പോള്‍ അതുമിതും കഴിയ്ക്കാനുള്ള പ്രേരണ കൂടും. ശരീരം തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കൊഴുപ്പു ശേഖരിച്ചു വയ്ക്കും. നീണ്ട ഇടവേളയ്ക്കു ശേഷം കഴിയ്ക്കുന്ന പ്രാതല്‍ ഇതുകൊണ്ടുതന്നെ ഏറെ പ്രധാനം.

ധാരാളം പ്രോട്ടീന്‍

ധാരാളം പ്രോട്ടീന്‍

ധാരാളം പ്രോട്ടീന്‍ കഴിയ്ക്കുക. ഇത് തടി കുറയ്ക്കാനുളള പ്രധാന വഴിയാണ്. ഇത് വയര്‍ പെട്ടെന്നു നിറയാനും തടി കുറയ്ക്കാനും ഏറെ നല്ലതാണ്. അമിതഭക്ഷണം ഒഴിവാക്കാന്‍ സാധിയ്ക്കുമെന്നു മാത്രമല്ല, ഇതു ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ സഹായിക്കുകയും ചെയ്യും. കൃത്യമായ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ശരീരത്തിന്റെ തടി കുറയ്ക്കാന്‍ ഏറെ പ്രധാനമാണ്.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

ധാന്യങ്ങള്‍ കഴിയ്ക്കുമ്പോള്‍ തവിടു കളയാത്ത ധാന്യങ്ങള്‍ കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. തവിടു കളയാത്ത ധാന്യങ്ങള്‍ കഴിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള പ്രധാന വഴിയാണ്. ഇതിലെ ഫൈബറുകളാണ് ഈ ഗുണം നല്‍കുന്നത്.

ധാരാളം പഴവര്‍ഗങ്ങള്‍

ധാരാളം പഴവര്‍ഗങ്ങള്‍

ധാരാളം പഴവര്‍ഗങ്ങള്‍ കഴിയ്ക്കുക. ഡയറ്റില്ലാതെ തടി കുറയ്ക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട വഴിയാണിത്. ഇതു വഴി വയര്‍ നിറയും, ശരീരത്തിന് ആവശ്യമായ ഒരുവിധത്തിലുള്ള പോഷകങ്ങള്‍ ലഭിയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ മറ്റൊരു വഴിയാണ്. ഇവ നല്ല ദഹനത്തിനും തടി കുറയ്ക്കാനുമെല്ലാം അത്യുത്തമമാണ്. ഇത് ആരോഗ്യപരമായ ഗുണങ്ങളും ഏറെ നല്‍കുന്നവയാണ്.

English summary

How To Reduce Weight Without Dieting

How To Reduce Weight Without Dieting, read more to know about
Story first published: Tuesday, April 10, 2018, 11:15 [IST]