ഹൈപ്പോതൈറോയ്ഡ്,ഒറ്റ മാസത്തില്‍ പരിഹാരം

Posted By:
Subscribe to Boldsky

കഴുത്തില്‍ ചിത്രശലഭത്തിന്റെ ആകൃതിയില്‍ കാണുന്ന ചെറിയ ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇതുല്‍പാദിപ്പിയ്ക്കുന്ന ഹോര്‍മോണ്‍ അധികമാകുമ്പോള്‍ ഹൈപ്പര്‍തൈറോയ്ഡും കുറയുമ്പോള്‍ ഹൈപ്പോതൈറോയ്ഡുമുണ്ടാകുന്നു. കൂടുതല്‍ പേരിലും കണ്ടുവരുന്നത് ഹൈപ്പോതൈറോയ്ഡാണ്. അയോഡിന്‍ ഉല്‍പാദനം ശരീരത്തില്‍ കുറയുമ്പോഴാണ് ഹൈപ്പോ തൈറോയ്ഡുണ്ടാകുന്നത്. രക്തത്തിലെ ടിഎസ്എച്ച് ഹോര്‍മോണ്‍ ടെസ്റ്റിലൂടെയാണ് തൈറോയ്ഡ് കണ്ടെത്തുന്നത്.

ഹൈപ്പോതൈറോയ്ഡ് ഇന്നത്തെക്കാലത്ത് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. പ്രത്യേകിച്ചും സ്ത്രീകളില്‍ ഇത് ധാരാളമായി കണ്ടുവരികയും ചെയ്യുന്നുതൈറോയ്ഡിനെ ബാധിയ്ക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. ഭക്ഷണം, സ്‌ട്രെസ്, പാരമ്പര്യം എന്നിവയെല്ലാം ഇതില്‍ പ്രധാന കാര്യങ്ങള്‍ തന്നെയാണ്. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ വേണ്ട വിധത്തില്‍ പരിഹരിച്ചില്ലെങ്കില്‍ തൈറോയ്ഡ് ക്യാന്‍സറടക്കമുള്ള ഗുരുതര അവസ്ഥകളിലേയ്ക്കു പോകും.

ഹൈപ്പോതൈറോയ്ഡിനു കാരണം തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനത്തില്‍ വരുന്ന തകരാറുകള്‍ തന്നെയാണ്. ശരിയായ തോതില്‍ തൈറോയ്ഡ് ഗ്രന്ഥികള്‍ പ്രവര്‍ത്തിയ്ക്കാതിരിയ്ക്കുക. ഇതുവഴി തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനം കുറയുക, അതാണ് ഹൈപ്പോതൈറോയ്ഡിനു കാരണം.

ഇതിന്റെ ലക്ഷണങ്ങള്‍ നമ്മുടെ ശരീരം തന്നെ ആദ്യം കാണിച്ചു തരും. കാലില്‍ നീരുണ്ടാകുക, ചര്‍മവും മുടിയും വരണ്ടതാകുക, മുടി കൊഴിയുക, തടി കൂടുക, കാരണമില്ലാത്ത ക്ഷീണം, ആര്‍ത്തവപ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഹൈപ്പോതൈറോയ്ഡ് ലക്ഷണങ്ങളാണെന്നു വേണം, പറയാന്‍.

ഹൈപ്പോതൈറോയ്ഡിന് മരുന്നു കഴിച്ചു തുടങ്ങിയാല്‍ ജീവിതകാലം മുഴുവന്‍ ഇതു കഴിയ്‌ക്കേണ്ടി വരുമെന്നതാണ് വസ്തുത. തൈറോയ്ഡ് ഹോര്‍മോണുകളടങ്ങിയ ഈ മരുന്നുകള്‍ തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ സഹായിക്കുന്നവയാണ്.

ഇത്തരം മരുന്നുകളെ ആശ്രയിക്കുന്നതിനേക്കാള്‍ യാതൊരു പാര്‍ശ്വഫലവുമില്ലാത്ത വഴികളിലൂടെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതിനായി ഒരുപിടി വീട്ടുവൈദ്യങ്ങളുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,

വെളിച്ചെണ്ണ, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി

വെളിച്ചെണ്ണ, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി

വെളിച്ചെണ്ണ, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവയുപയോഗിച്ചുള്ള മറ്റൊരു വഴിയിലൂടെയും തൈറോയ്ഡ് നിയന്ത്രിയ്ക്കാം.ഒരു ഗ്ലാസ് വെള്ളത്തില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍, അരടീസ്പൂണ്‍ വെളിച്ചെണ്ണ, അര ടീസ്പൂണ്‍ കുരുമുളകുപൊടി എന്നിവ കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ ഉത്തമമാണ്.ഇത് അടുപ്പിച്ച് 10 ദിവസത്തോളം ചെയ്താല്‍ തന്നെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരവുമാണ്.

വാള്‍നട്ട് തേനില്‍

വാള്‍നട്ട് തേനില്‍

വാള്‍നട്ട് തേനില്‍ കലര്‍ത്തി കഴിയ്ക്കുന്നതും ഗുണം ചെയ്യും. 1 കിലോ ഓര്‍ഗാനിക് തേനില്‍ 40 ഗ്രാം വാള്‍നട്‌സ് കലര്‍ത്തി ഒരു ഗ്ലാസ് ജാറില്‍ ഇട്ടു വയ്ക്കാം. ഇത് സൂര്യപ്രകാശം കടക്കാതെ സൂക്ഷിച്ചു വയ്ക്കുക. ഇത് ഒരാഴ്ച കഴിഞ്ഞ് ഉപയോഗിയ്ക്കാം. ദിവസവും രാവിലെയും വൈകിട്ടും ഓരോ സ്പൂണ്‍ വീതം കഴിയ്ക്കാം.

ഇഞ്ചിജ്യൂസ്, നാരങ്ങാജ്യൂസ്

ഇഞ്ചിജ്യൂസ്, നാരങ്ങാജ്യൂസ്

ഒരു ടേബിള്‍സ്പൂണ്‍ വീതം ഇഞ്ചിജ്യൂസ്, നാരങ്ങാജ്യൂസ് എന്നിവ അരകപ്പു വീതം ഓറഞ്ച് ജ്യൂസ്, ക്രാന്‍ബെറി ജ്യൂസ് എന്നിയെടുത്ത് കലക്കി രാവിലെ പ്രാതലിനു മുന്‍പായി കഴിയ്ക്കുക. ഹോര്‍മോണ്‍ ഉല്‍പാദനം കൃത്യമായി നടക്കാന്‍ ഇതു സഹായിക്കും. പഞ്ചസാര ചേര്‍ക്കരുത്. ഇത് അടുപ്പിച്ച് ഒരു മാസം കഴിയ്ക്കാം.

സവാള

സവാള

സവാളനീര് കഴുത്തില്‍ മസാജ് ചെയ്യുന്നതും സവാള മുറിച്ച് കഴുത്തില്‍ ഒരു തുണി വച്ചു കെട്ടി രാത്രി മുഴുവന്‍ കിടക്കുന്നതും തൈറോയ്ഡിനുളള നല്ല പരിഹാരമാണ്.

കോഡ് ലിവര്‍ ഓയില്‍

കോഡ് ലിവര്‍ ഓയില്‍

ഹൈപ്പോതൈറോയ്ഡിനുള്ള നല്ലൊരു പ്രതിവിധിയാണ് കോഡ് ലിവര്‍ ഓയില്‍. ഇതിലെ ഒമേഗ ത്രീ ഫാററി ആസിഡുകളാണ് ഈ ഗുണം നല്‍കുന്നത്. ബ്ലീഡിംഗ് പ്രശ്‌നങ്ങളോ രക്തം കട്ടി കുറയ്ക്കുന്ന മരുന്നുകളോ കഴിയ്ക്കുന്നവര്‍ ഇത് ഉപയോഗിയ്ക്കരുത്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ഹൈപ്പോതൈറോയ്ഡിനുളള മറ്റൊരു പ്രതിവിധിയാണ്. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്.

കറുത്ത വാള്‍നട്‌സ്

കറുത്ത വാള്‍നട്‌സ്

വാള്‍നട്‌സില്‍ തന്നെ കറുത്ത വാള്‍നട്‌സ് ഹൈപ്പോതൈറോയ്ഡിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇതിലെ സേലേനിയമാണ് ഈ ഗുണം നല്‍കുന്നത്. ഇത് തൈറോയ്ഡ് പ്രശ്‌നം കാരണം തൊണ്ടയില്‍ വീര്‍പ്പുണ്ടാകുന്നതു തടയാനും ന്ല്ലതാണ്.

 മുട്ട

മുട്ട

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ നടക്കുന്നതിന് ചില ധാതുക്കള്‍ ആവശ്യമാണ്. ഇതുകൊണ്ടുതന്നെ തൈറോയ്ഡ് രോഗത്തിന് മുട്ട നല്ലൊരു പരിഹാരവഴിയാണ്. ഇതിലെ പ്രോട്ടീനുകള്‍, കൊളസ്‌ട്രോള്‍, വൈറ്റമിന്‍ ബി എന്നിവ ഗുണം ചെയ്യുന്നു.

കൊടിത്തൂവ

കൊടിത്തൂവ

കൊടിത്തൂവ അഥവാ നെറ്റില്‍ ചെടി ഹൈപ്പോതൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഇതിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം.

ഇരട്ടിമധുരം

ഇരട്ടിമധുരം

ആയുര്‍വേദ മരുന്നായ ഇരട്ടിമധുരം ഹൈപ്പോതൈറോയ്ഡിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു.

ജിന്‍സെങ്

ജിന്‍സെങ്

ജിന്‍സെങ് ഹൈപ്പോതൈറോയ്ഡിനുള്ള മറ്റൊരു പ്രതിവിധിയാണ്. ഇത് ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യഅളവില്‍ കഴിയ്ക്കുക.

എള്ളും തേനും

എള്ളും തേനും

എള്ളും തേനും അടുപ്പിച്ച് അല്‍പനാള്‍ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ഹൈപ്പോതൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാണ്. എള്ള് അയൊഡിന്‍ ഉല്‍പാദനത്തിന് ഏറെ നല്ലതാണ്.

കരിക്കിന്‍ വെള്ളമോ നാളികേരവെള്ളമോ

കരിക്കിന്‍ വെള്ളമോ നാളികേരവെള്ളമോ

ദിവസവും വെറുംവയറ്റില്‍ കരിക്കിന്‍ വെള്ളമോ നാളികേരവെള്ളമോ കുടിയ്ക്കുന്നത് ഹൈപ്പോതൈറോയ്ഡിനുളള നല്ലൊരു പരിഹാരമാണ്.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍ ഹൈപ്പോതൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാണ്. ദിവസവും രണ്ടു ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍ കഴിയ്ക്കുന്നത് നല്ലതാണ്.

കല്ലുപ്പ്, ഇന്തുപ്പ്

കല്ലുപ്പ്, ഇന്തുപ്പ്

അയോഡിന്‍ കലര്‍ന്ന ഉപ്പുപയോഗിയ്ക്കുന്നതാണ് മറ്റൊരു പരിഹാരം. കല്ലുപ്പ്, ഇന്തുപ്പ് എന്നിവ ഉപയോഗിയ്ക്കുന്നത് ഏറെ നല്ലതാണ്. ശുദ്ധീകരിച്ചു കിട്ടുന്ന ഉപ്പുകള്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ ഉല്‍പാദനത്തെ തകിടം മറിയ്ക്കുന്ന ഒന്നാണ്.

കൊഴുപ്പു കുറഞ്ഞ പാല്‍, ചീസ്, തൈര്

കൊഴുപ്പു കുറഞ്ഞ പാല്‍, ചീസ്, തൈര്

കൊഴുപ്പു കുറഞ്ഞ പാല്‍, ചീസ്, തൈര് എന്നിവ അയോഡിന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. ഇത് തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കും.

ബീഫ്, ചിക്കന്‍

ബീഫ്, ചിക്കന്‍

ബീഫ്, ചിക്കന്‍ എന്നിവയും ഹൈപ്പോതൈറോയ്ഡിനുളള നല്ല പരിഹാരമാണ്. ഇതിലെ സിങ്ക് ട്രൈഅയോഡോതൈറോനിനെ തൈറോക്‌സിന്‍ ഹോര്‍മോണായി മാറ്റും. ഇതു തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദത്തെ സഹായിക്കുകയും ചെയ്യും.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ ഹൈപ്പോതൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാണ്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പും ന്യുട്രിയന്റുകളുമെല്ലാം തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കും. എല്‍ഡിഎല്‍ ഹോര്‍മോണ്‍ ഉല്‍പാദനം കുറയ്ക്കുകയും ചെയ്യും. ഇതും തൈറോയ്ഡ് ഹോര്‍മോണിന് നല്ലതാണ്.

ക്ലോറിനില്ലാത്ത വെള്ളം

ക്ലോറിനില്ലാത്ത വെള്ളം

തൈറോയ്ഡുള്ളവര്‍ ക്ലോറിനില്ലാത്ത വെള്ളം കുടിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ബാലന്‍സ് ഡയറ്റ് പിന്‍തുടരുക. വ്യായാമം പ്രധാനം.

പുകവലി

പുകവലി

പുകവലി ഉപേക്ഷിയ്ക്കുക. മദ്യം, കാപ്പി എന്നിവ നിയന്ത്രിയ്ക്കുക. വറുത്തതും ജങ്ക് ഫുഡുമെല്ലാം ഉപയോഗിയ്ക്കാതിരിയ്ക്കുക. നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക.

English summary

How To Control Hypothyroid Using Home Remedies

How To Control Hypothyroid Using Home Remedies, Read more to know about