For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രഹ്മി ഇങ്ങനെ ഉപയോഗിച്ചാല്‍ ശരീരം ചെറുപ്പം

ചെറുപ്പം നല്‍കും നെയ്യിലെ ബ്രഹ്മി മാജിക്

|

ബ്രഹ്മി ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളൊരു സസ്യമാണ്. നമ്മുടെ വീട്ടുപറമ്പില്‍ തന്നെ കണ്ടു വരുന്ന ഒന്ന്. പരന്ന ഇലകളോടു കൂടിയ ഈ സസ്യം കാലാകാലങ്ങളായി ആയുര്‍വേദത്തില്‍ മരുന്നായി ഉപയോഗിച്ചു വരുന്ന ഒന്നു കൂടിയാണ്.

പൊതുവേ കുട്ടികള്‍ക്കു ബുദ്ധിയ്ക്കും ഓര്‍മയ്ക്കും എന്ന രീതിയിലാണ് ബ്രഹ്മി അറിയപ്പെടുന്നത്. എന്നാല്‍ കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഏറെ ഫലപ്രദമാണ് ബ്രഹ്മി. ശരീരത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ നല്ലതാണിത്.

കരിഞ്ചീരകം കൊണ്ടു കൂടിയ പൈല്‍സും ശമിയ്ക്കുംകരിഞ്ചീരകം കൊണ്ടു കൂടിയ പൈല്‍സും ശമിയ്ക്കും

ആയുര്‍വേദത്തിലെ ഒരു ഭാഗമായ സഹസ്രയോഗത്തില്‍ ബ്രഹ്മിയുടെ ഗുണങ്ങളെക്കുറിച്ചു വിശദമായി പ്രതിപാദിയ്ക്കുന്നുമുണ്ട്. ഇതു കൊണ്ടു തന്നെ പല ആയുര്‍വേദ മരുന്നുകളിലേയും എണ്ണകളിലേയുമെല്ലാം മുഖ്യ ചേരുവയാണ് ഇത്.

ശരീരത്തിന് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നതു കൂടാതെ അകാല വാര്‍ദ്ധക്യം ഒഴിവാക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഈ ചെടി. ഏറെ പോഷകങ്ങള്‍ അടങ്ങിയ ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഫലങ്ങള്‍ നല്‍കുന്ന ഒന്നു കൂടിയാണ്.

ബ്രഹ്മി ഏതെല്ലാം വിധത്തില്‍ ഉപയോഗിയ്ക്കാമെന്നു നോക്കൂ, ഇതു നല്‍കുന്ന ആരോഗ്യപമായ ഗുണങ്ങളും അകാല വാര്‍ദ്ധക്യം തടയാന്‍ ഇതെങ്ങനെ കഴിയ്ക്കണമെന്നും അറിയൂ,

ബ്രെയിന്‍ ആരോഗ്യത്തിന്

ബ്രെയിന്‍ ആരോഗ്യത്തിന്

ബ്രെയിന്‍ ആരോഗ്യത്തിന്, ഇത് കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണു ബ്രഹ്മി. ഇത് കുട്ടികള്‍ക്കു നല്‍കുന്നതിന്റെ പ്രധാന കാരണവും ഇതാണ്. ഓര്‍മശക്തിയ്ക്കുള്ള പല ആയുര്‍വേദ മരുന്നുകളിലും ഇതൊരു മുഖ്യ ചേരുവയാണ്. ബ്രഹ്മി തണലില്‍ വച്ച് ഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം പാലിലോ തേനിലോ പതിവായി കഴിയ്ക്കുന്നത് ഓര്‍മക്കുറവിനുള്ള നല്ലൊരു മരുന്നാണ്. ബ്രഹ്മിനീരും വെണ്ണയും കലര്‍ത്തി രാവിലെ ഭക്ഷണത്തിനു മുന്‍പായി കഴിയ്ക്കുന്നതും ബുദ്ധിയ്ക്കും ഓര്‍മയ്ക്കുമെല്ലാം നല്ലതാണ്.ദിവസവും രാവിലെ ബ്രഹ്മിനീരു കുടിയ്ക്കുന്നതും ഇത് പാലിലോ തേനിലോ കലര്‍ത്തി കഴിയ്ക്കുന്നതും തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.

ഡയബെറ്റിക്

ഡയബെറ്റിക്

ഡയബെറ്റിക് രോഗികള്‍ക്കുള്ള നല്ലൊരു ഔഷധം കൂടിയാണ് ബ്രഹ്മി. ഇത് ഗ്ലൂക്കോത് തോതു നിയന്ത്രിച്ചാണ് ഈ പ്രയോജനം നല്‍കുന്നത്. പ്രമേഹമുള്ളവര്‍ ദിവസവും രാവിലെ 1 ടേബിള്‍ സ്പൂണ്‍ വീതം ബ്രഹ്മിനീരു കുടിയ്ക്കുന്നതു ഗുണം ചെയ്യും. കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും സഹായിക്കുന്ന ഒന്നാണ് ബ്രഹ്മി നീര്. ഇതു വഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്.

നല്ല ഉച്ചയ്ക്ക്

നല്ല ഉച്ചയ്ക്ക്

നല്ല ഉച്ചയ്ക്ക്, തൊണ്ടയിലെ പ്രശ്‌നങ്ങള്‍ക്ക് ഏറെ നല്ലതാണ് ബ്രഹ്മി. ഇതിന്റെ നീരു വെറുതെ കുടിയ്ക്കുന്നതു തന്നെ ഒച്ച നന്നാകാന്‍ നല്ലതാണ്. നിത്യവും ബ്രഹ്മി നീരെടുത്ത് രാവിലെ കല്‍ക്കണ്ടം അതില്‍ ചേര്‍ത്ത് കഴിച്ചാല്‍ ശബ്ദശുദ്ധി വരും, വിക്ക് മാറും.

ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക്

ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക്

ഗര്‍ഭകാലത്തു ബ്രഹ്മി കഴിയ്ക്കുന്നതു ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. പ്രത്യേകിച്ചും തലച്ചോറിന്റെ വികാസത്തിന്. ഗര്‍ഭിണികളുടെ രക്തശുദ്ധീകരണത്തിനും വയറിനുമെല്ലാം ഇതു ഗുണം ചെയ്യുന്നു. ഇതു പണ്ടു മുതല്‍ ചെയ്തു വന്നിരുന്ന ആരോഗ്യ സംരക്ഷണ വഴിയുമാണ്.

ചര്‍മത്തിന് ചെറുപ്പം

ചര്‍മത്തിന് ചെറുപ്പം

ചര്‍മത്തിന് ചെറുപ്പം നല്‍കുന്നതു മാത്രമല്ല, പല ചര്‍മ രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണ് ബ്രഹ്മി. രക്തം ശുദ്ധീകരിയ്ക്കുന്നതിനും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതിനുമെല്ലാം മികച്ച ഒന്നാണ് ബ്രഹ്മി.എക്‌സീമ പോലുള്ള ചര്‍മ രോഗങ്ങള്‍ക്കും ചര്‍മത്തിലെ അലര്‍ജിയ്ക്കുമെല്ലാം ഇത് അരച്ചിടുന്നത് ഏറെ ഗുണം നല്‍കും.

മുടി വളര്‍ച്ച

മുടി വളര്‍ച്ച

മുടി വളര്‍ച്ചയ്ക്കുള്ള ഏറ്റവും നല്ല മരുന്നാണ് ബ്രഹ്മി. ഇതു കഴിയ്ക്കുന്നതും ഇതിട്ട എണ്ണ കാച്ചി തേയ്ക്കുന്നതും ഇതു മുടിയില്‍ അരച്ചിടുന്നതുമെല്ലാം ഏറെ നല്ലതാണ്. അകാല നരയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. മുടി വളരാനും കറുപ്പു ലഭിയ്ക്കാനും മുടി കൊഴിച്ചില്‍ നിര്‍ത്താനുമെല്ലാം നല്ലൊരു വഴി

മുടിയ്ക്ക്

മുടിയ്ക്ക്

മുടിയ്ക്ക് ഏറ്റവും നല്ലൊരു മരുന്നാണിത്. മുടി നരയ്ക്കാതിരിയ്ക്കാന്‍, മുടി വളരാന്‍ തുടങ്ങി പല പ്രയോജനങ്ങളുമുണ്ട്. ഇതു കഴിയ്ക്കുന്നതും ഇതിട്ട എണ്ണ കാച്ചി തേയ്ക്കുന്നതും ഇതു മുടിയില്‍ അരച്ചിടുന്നതുമെല്ലാം ഏറെ നല്ലതാണ്. അകാല നരയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

തലച്ചോറിലെ നാഡികളുടെ ആരോഗ്യത്തെ

തലച്ചോറിലെ നാഡികളുടെ ആരോഗ്യത്തെ

തലച്ചോറിലെ നാഡികളുടെ ആരോഗ്യത്തെ നന്നാക്കുന്നതു കൊണ്ടു തന്നെ ബ്രഹ്മി അപസ്മാരം പോലുളള അവസ്ഥകള്‍ക്കും നല്ലതാണ്. ബ്രഹ്മി പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ഇതില്‍ വയമ്പു ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം അപസ്മാരം പോലുള്ള അവസ്ഥകള്‍ക്കു പരിഹാരമാകും. തലച്ചോറിനെ ശാന്തമാക്കാന്‍ ഇതിനു സാധിയ്ക്കും.

ഉറക്കം

ഉറക്കം

ഉറക്കം വരാത്തവര്‍ക്ക് ഇതു നല്ലൊരു മരുന്നാണ്. ബ്രഹ്മി കാല്‍പാദത്തിനടിയില്‍ അരച്ചിടുന്നതും ഇത് വെണ്ണ ചേര്‍ത്തു നിറുകയിലിടുന്നതും ഉറക്കം വരാന്‍ വളറെ നല്ലതാണ്.

English summary

How Brahmi To Use Anti Ageing

How Brahmi To Use Anti Ageing, Read more to know about,
X
Desktop Bottom Promotion