For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി പെട്ടെന്നു കുറയ്ക്കും നാട്ടുമരുന്ന്‌

തടി കുടൂന്നതു തടയാന്‍ നമ്മുടെ നാട്ടുവൈദ്യം പറയുന്ന ചില പരിഹാരങ്ങളുണ്ട്. യാതൊരു പാര്‍ശ്വഫലങ്ങമില്ലാതെ

|

തടി കൂടുന്നതു പലരേയും അലട്ടുന്ന പ്രശ്‌നം തന്നെയാണ്. സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും ഇത് വലിയൊരു ഭീഷണിയാണെന്നു പറഞ്ഞാല്‍ തെറ്റില്ല.

തടി കൂടന്നത് കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ പല പ്രശ്‌നങ്ങളും വരുത്തുന്നു. ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ തടി കൂടുകയും ചെയ്യും.

തടി കുറയ്ക്കും, വയര്‍ കുറയ്ക്കും തുടങ്ങിയ അവകാശ വാദങ്ങള്‍ ഉന്നയിച്ച് പല മരുന്നുകളും വിപണിയില്‍ എത്തുന്നുണ്ട്. ഇത്തരം മരുന്നുകള്‍ ചിലപ്പോള്‍ ഗുണത്തേക്കാളെറെ ദോഷം വരുത്തും.

മഞ്ഞളും ഉപ്പും,മുഖത്തെ രോമം പിന്നെ വരില്ലമഞ്ഞളും ഉപ്പും,മുഖത്തെ രോമം പിന്നെ വരില്ല

തടി കുടൂന്നതു തടയാന്‍ നമ്മുടെ നാട്ടുവൈദ്യം പറയുന്ന ചില പരിഹാരങ്ങളുണ്ട്. യാതൊരു പാര്‍ശ്വഫലങ്ങമില്ലാതെ നമുക്കു തന്നെ ചെയ്യാവുന്ന ചിലത്.

ഇഞ്ചിയും ചെറുനാരങ്ങയും

ഇഞ്ചിയും ചെറുനാരങ്ങയും

വെള്ളം തിളപ്പിച്ച് ഇതില്‍ ഇഞ്ചിയും ചെറുനാരങ്ങയും അരിഞ്ഞിടുക. അല്‍പസമയത്തിനു ശേഷം ഈ വെള്ളം ഊറ്റിക്കുടിയ്ക്കാം.

ക്യാരറ്റ് ജ്യൂസില്‍

ക്യാരറ്റ് ജ്യൂസില്‍

ക്യാരറ്റ് ജ്യൂസില്‍ വെള്ളം ചേര്‍ത്ത് അടിച്ചു രാവിലെ കുടിയ്ക്കുന്നത് തടി കുറയാന്‍ സഹായിക്കുന്ന ഒരു വഴിയാണ.്

ചെറുനാരങ്ങാജ്യൂസ്, കാല്‍ ടീസ്പൂണ്‍ കുരുമുളക്, 1 ടീസ്പൂണ്‍ തേന്‍

ചെറുനാരങ്ങാജ്യൂസ്, കാല്‍ ടീസ്പൂണ്‍ കുരുമുളക്, 1 ടീസ്പൂണ്‍ തേന്‍

3 ടീസ്പൂണ്‍ ചെറുനാരങ്ങാജ്യൂസ്, കാല്‍ ടീസ്പൂണ്‍ കുരുമുളക്, 1 ടീസ്പൂണ്‍ തേന്‍ എന്നിവ ഒരു കപ്പു ഇളം ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതു ഗുണം ചെയ്യും.

കറിവേപ്പില

കറിവേപ്പില

10-12 കറിവേപ്പില ദിവസവും കഴിയ്ക്കുന്നതും തടി കുറയാന്‍ സഹായിക്കുന്ന നാട്ടുവൈദ്യങ്ങില്‍ പ്രധാനപ്പെട്ട ഒന്നാണ്.

തേന്‍

തേന്‍

10 ഗ്രാം തേന്‍ ചൂടാറിയ വെള്ളത്തില്‍ ചേര്‍ത്ത് ദിവസവും രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുക.

കറ്റാര്‍വാഴ ജ്യൂസ്

കറ്റാര്‍വാഴ ജ്യൂസ്

ഒരു ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴ ജ്യൂസ്, ഇത്ര തന്നെ നെല്ലിക്കാ ജ്യൂസ്, നാരങ്ങാജ്യൂസ് എന്നിവ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ കലക്കി കുടിയ്ക്കാം. ഇതു ഗുണം നല്‍കുന്ന ഒരു വഴിയാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

2 വെളുത്തുള്ളി ചെറുതായി അരിഞ്ഞ് തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതും തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണ്.

രാത്രി എട്ടു മണിയ്ക്കു ശേഷം

രാത്രി എട്ടു മണിയ്ക്കു ശേഷം

രാത്രി എട്ടു മണിയ്ക്കു ശേഷം ഒന്നും കഴിയ്ക്കരുത്. ഇത് തടി കുറയാന്‍ നിഷ്‌കര്‍ഷിയ്ക്കുന്ന ഒന്നാണ്. ഇതുപോലെ നേരത്തെ കിടക്കുക, നേരത്തെ എഴുന്നേല്‍ക്കുക എന്നിവ പ്രധാനം. നല്ല ഉറക്കവും തടി കുറയ്ക്കാന്‍ പ്രധാനമാണ്.

വ്യായാമത്തില്‍

വ്യായാമത്തില്‍

വ്യായാമത്തില്‍ ദിവസവും അര മണിക്കൂര്‍ കൈ വീശി വേഗത്തിലുള്ള നടത്തം ശീലമാക്കുക. ഇത് തടി കുറയ്ക്കുമെന്നു മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്.

Read more about: health body
English summary

Home Remedies For Easy Weight Loss

Home Remedies For Easy Weight Loss, read more to know about,
X
Desktop Bottom Promotion