For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബദാമും തൈരും, തടിയും വയറും പമ്പ കടക്കും

തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക ഭക്ഷണക്കൂട്ടുകളെക്കുറിച്ചറിയൂ, പെട്ടെന്നു തന്നെ

|

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ പ്രധാനമായും ഭക്ഷണനിയന്ത്രണത്തിലാണ് ശ്രദ്ധിയ്ക്കുകയെന്നു പറഞ്ഞാല്‍ തെറ്റില്ല. ഡയറ്റ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു വഴിയുമാണ്.

ചില ഭക്ഷണങ്ങള്‍ തടി കൂട്ടാന്‍ കാരണമാകും. ചില ഭക്ഷണങ്ങള്‍ തടി കുറയ്ക്കാനും. ചില പ്രത്യേക ഭക്ഷണക്കൂട്ടുകള്‍ തടി കൂട്ടും ചില പ്രത്യേക ഭക്ഷണക്കൂട്ടുകള്‍ തടി കുറയ്ക്കും.

സ്വയംഭോഗത്തില്‍ നിന്നും രക്ഷപ്പെടാം, സ്വയംസ്വയംഭോഗത്തില്‍ നിന്നും രക്ഷപ്പെടാം, സ്വയം

തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക ഭക്ഷണക്കൂട്ടുകളെക്കുറിച്ചറിയൂ, പെട്ടെന്നു തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്നവയാണിവ.

ബദാം തൈരിനൊപ്പം

ബദാം തൈരിനൊപ്പം

ബദാം പൊതുവെ ആരോഗ്യകരമായ ഡ്രൈ നട്‌സില്‍ പെടുന്ന ഒന്നാണ്. ഇത് ആരോഗ്യകരമായ. കൊഴുപ്പിന്റെ ഉറവിടവുമാണ്. ബദാം തടിപ്പിയ്ക്കുമെന്ന ഭയമെങ്കില്‍ തൈരിനൊപ്പം ചേര്‍ത്തു കഴിയ്ക്കുന്നത് നല്ലതാണ്. തൈരിലെ ചില പ്രത്യേക വൈറ്റമിനുകള്‍ കൊഴുപ്പ് വലിച്ചെടുക്കുന്നവയാണ്. ബദാമിനൊപ്പം തൈരു കഴിയ്ക്കുന്നത തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ.്

ചോറ്, ഗ്രീന്‍പീസ്

ചോറ്, ഗ്രീന്‍പീസ്

ചോറ് തടിപ്പിയ്ക്കുമെന്ന ഭയമുള്ളവര്‍ ധാരാളമുണ്ട്. എന്നാല്‍ ചോറിനൊപ്പം ഗ്രീന്‍പീസ് കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്. ചോറില്‍ പ്രോട്ടീന്‍ പൊതുവേ കുറവാണ്. ഗ്രീന്‍പീസ് ഈ കുറവു നികത്തുകയും ചെയ്യും. ഗ്രീന്‍പീസ് ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്.

ചീരയും അവോക്കാഡോ ഓയിലും

ചീരയും അവോക്കാഡോ ഓയിലും

ചീരയും അവോക്കാഡോ ഓയിലും ചേര്‍ത്തു കഴിയ്ക്കുന്നത തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു കോമ്പിനേഷനാണ്. അവോക്കാഡോ ഓയിലില്‍ നല്ല കൊഴുപ്പാണ് അടങ്ങിയിരിയ്ക്കുന്നത്.

ചുവന്ന മുളക്, ചിക്കന്‍

ചുവന്ന മുളക്, ചിക്കന്‍

ചുവന്ന മുളക് അഥവാ ഉണക്കമുളകും മുളകുപൊടിയുമെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണചേരുവയാണ്. മുളകുപൊടി പൊതുവെ തടി കുറയ്ക്കാന്‍ സഹായിക്കും. ചിക്കന്‍ തടി കൂട്ടുമെന്നു പേടിയുണ്ടെങ്കില്‍ ഇതില്‍ അല്‍പം മുളകുപൊടി കൂട്ടി പാചകം ചെയ്യുക. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. ചുവന്ന മുളകുപൊടി ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണ് തടി കുറയ്ക്കുന്നത്.

ഉരുളക്കിഴങ്ങ്, കുരുമുളകുപൊടി

ഉരുളക്കിഴങ്ങ്, കുരുമുളകുപൊടി

ഉരുളക്കിഴങ്ങ് തടി കൂട്ടുമെന്നു ഭയമുണ്ടെങ്കില്‍ ഇത് കുരുമുളകുപൊടി കൂട്ടി പാചകം ചെയ്യുന്നത് ഏറെ നല്ലതാണ്. കുരുമുളകിലെ പെപ്പറൈന്‍ എ്ന്ന ഘടകം തടി കൂട്ടുന്ന കോശങ്ങളെ നശിപ്പിയ്ക്കും. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഏറെ നല്ലതാണ്.

കാപ്പി

കാപ്പി

കാപ്പിയിലും ഒരു ചെറിയ പരിധി വരെ കൊഴുപ്പുണ്ട്. പ്രത്യേകിച്ചും ക്രീമും പാലും പഞ്ചസാരയുമെല്ലാം ചേര്‍ത്തു തയ്യാറാക്കുന്ന കാപ്പിയില്‍. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഇതില്‍ കറുവാപ്പട്ട ചേര്‍ക്കുന്നത്. കറുവാപ്പട്ട ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ സഹായിക്കും. കറുവാപ്പട്ട ഇട്ടു തിളപ്പിയ്ക്കാം. അല്ലെങ്കില്‍ കറുവാപ്പട്ട പൊടിച്ചു ചേര്‍ക്കാം.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് തടി കുറയ്ക്കാന്‍ സഹായകമായ ഭക്ഷണവസ്തുവാണ്. ഓട്‌സിനൊപ്പം ബെറി ടൈപ്പ് ഫ്രൂട്‌സ് ചേര്‍ത്തു കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ബെറിയിലെ പോളി ഫിനോളുകളാണ് തടി കുറയ്ക്കാന്‍ സഹായകമായവ. ഇവ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയും.

ആപ്പിളും തണ്ണിമത്തനും

ആപ്പിളും തണ്ണിമത്തനും

ആപ്പിളും തണ്ണിമത്തനും ചേര്‍ത്തു കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്. ആപ്പിളില്‍ വിസറല്‍ ഫാറ്റ്, അതായത് വയറിന്റെ ഭാഗത്ത് അടിഞ്ഞു കൂടുന്ന ടൈപ്പ് കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന നാരുകളുണ്ട്. തണ്ണിമത്തനിലെ നാരുകളും വെള്ളത്തിന്റെ അംശവുമെല്ലാം തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

മീന്‍, വെളുത്തുള്ളി

മീന്‍, വെളുത്തുള്ളി

മീന്‍ പാചകം ചെയ്യുമ്പോള്‍ അല്‍പം വെളുത്തുള്ളി ചേര്‍ത്തു പാചകം ചെയ്യുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുമെന്നു മാത്രമല്ല, തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. മീനിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ മസിലുകളുണ്ടാകാന്‍ നല്ലതാണ്. വെളുത്തുള്ളി കൊഴുപ്പു കത്തിച്ചു കളയാനും ഏറെ ഗുണകരം തന്നെയാണ്.

ആപ്പിളും പീനട്ട് ബട്ടറും

ആപ്പിളും പീനട്ട് ബട്ടറും

ആപ്പിളും പീനട്ട് ബട്ടറും തടിയും വയറും കുറയ്ക്കാന്‍ പറ്റിയ മറ്റൊരു നല്ല കോമ്പിനേഷനാണ്. പീനട്ട് ബട്ടറിലെ റെസ്‌വെരാട്രോള്‍, ജെനിസ്റ്റിന്‍ എന്നിവ കൊഴുപ്പു സംഭരിച്ചു വയ്ക്കുന്ന കോശങ്ങളെ നശിപ്പിയ്ക്കുന്നു.

Read more about: health body weight loss belly fat
English summary

Healthy Food Combinations For Fast Weight Loss

Healthy Food Combinations For Fast Weight Loss, Read more to know about,
X
Desktop Bottom Promotion