നെറ്റിയിലെ കുരു കരള്‍ നല്‍കും സൂചന

Posted By:
Subscribe to Boldsky

മുഖം മനസിന്റെ കണ്ണാടിയാണന്നാണ് പറയുക. മനസിനെ മാത്രമല്ല, ശരീരത്തെയും എടുത്തു കാണിയ്ക്കുന്ന ഒന്നാണ് മുഖം. മുഖത്തെ പല ഭാഗങ്ങള്‍ക്കുമുണ്ടാകുന്ന മാറ്റങ്ങള്‍ രോഗലക്ഷണങ്ങളുമാണ് കാണിയ്ക്കുന്നത്.

നാം പലപ്പോഴും മുഖത്തുണ്ടാകുന്ന ഒരു കുരുവോ മൂകക്ിന്റെ പാലത്തിലുണ്ടാകുന്ന ചുവപ്പോ കാര്യമാക്കി എടുക്കാറില്ല. എന്നാല്‍ ശരീരം പലപ്പോഴും ആന്തരികാവയവങ്ങളേയും ആരോഗ്യപ്രശനങ്ങളേയും കുറിച്ചു നല്‍കുന്ന മുന്നറിയിപ്പാണിത്.

മുഖത്തിന്‍റെ ഓരോ വ്യത്യസ്ഥ ഭാഗങ്ങളും നിങ്ങളുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തും. മുഖത്തിന്‍റെ വിവിധ ഭാഗങ്ങള്‍ ശരീരത്തിലെ വിവിധ അവയവങ്ങളുമായും അവയുടെ ആരോഗ്യവുമായും ബന്ധപ്പെട്ടാണിരിക്കുന്നത്.

മുഖത്തുണ്ടാകുന്ന പല വ്യത്യാസങ്ങളും പലതരം അസുഖങ്ങളുടെ ലക്ഷണങ്ങളാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

നെറ്റിത്തടം

നെറ്റിത്തടം

നെറ്റിത്തടം നിങ്ങളുടെ മനസ്, ഹൃദയം, ചെറുകുടല്‍‌ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവയിലെ മാറ്റങ്ങളും കാരണങ്ങളും ഇനി പറയുന്നുചെറിയ ഞരമ്പുകളുടെ ചുവപ്പു നിറമോ നിറഭേദമോ ഹൃദയസംബന്ധമായ പ്രശ്നത്തിന്‍റെ സൂചനയാണിത്.

നെറ്റിയിലെ ചര്‍മ്മത്തിന്‍റെ വിളര്‍ച്ച

നെറ്റിയിലെ ചര്‍മ്മത്തിന്‍റെ വിളര്‍ച്ച

വൈകാരിക സംഘര്‍ഷങ്ങളുടെ സൂചനയാണിത്. പങ്കാളിയെ നഷ്ടപ്പെടല്‍ പോലെയുള്ളവ ഉദാഹരണം.

പുരികം

പുരികം

ആശങ്കയുടെ സൂചനയാണ് പുരികങ്ങള്‍ക്കിടയിലെ ചുളിവ് കാണിക്കുന്നത്. പുരികം അവസാനഭാഗത്ത് അപ്രത്യക്ഷമാകുന്നത്‌ തൈറോയ്ഡിന്‍റെ പ്രവര്‍ത്തനത്തകരാറാണ്കാണിക്കുന്നത്.

നെറ്റിയിലെ നീല-പച്ച നിറം

നെറ്റിയിലെ നീല-പച്ച നിറം

നെറ്റിയിലെ നീല-പച്ച നിറം, തലകറക്കം, ശ്വാസമെടുക്കുന്നതിലും ഹൃദയമിടിപ്പിലുമുള്ള കുറവ് എന്നിവഹൃദയാഘാതത്തിന്‍റെ സൂചനയാണ്.

നെറ്റിത്തടത്തിലെ വരകള്‍

നെറ്റിത്തടത്തിലെ വരകള്‍

നെറ്റിത്തടത്തിലെ വരകള്‍ ദഹനസംബന്ധമായ പ്രശ്നത്തിന്‍റെ സൂചനയാണിത്. ഇത് തടയാന്‍ എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ നാരങ്ങനീര് ചേര്‍ത്ത ചൂട് വെള്ളം കുടിക്കുക.

നെറ്റിയിലെ കുരു

നെറ്റിയിലെ കുരു

നെറ്റിയിലെ കുരുക്കള്‍ കരള്‍, ഉദരസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയുടെ സൂചനയാണ് ശരീരത്തിലെ വിഷാംശം പുറന്തള്ളാനായി ധാരാളം വെള്ളം കുടിക്കുക. കരളിന് അനുയോജ്യമായ ഇലക്കറികള്‍ പോലുള്ള ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുകയും, പ്രൊസസ് ചെയ്തവയും കഫീനും ഒഴിവാക്കുകയും ചെയ്യുക.

നെറ്റിയിലെ കണ്ണുകള്‍ക്കിടയിലെ രേഖ

നെറ്റിയിലെ കണ്ണുകള്‍ക്കിടയിലെ രേഖ

നെറ്റിയിലെ കണ്ണുകള്‍ക്കിടയിലെ രേഖ കരള്‍ സമ്മര്‍ദ്ധത്തിലാണ് എന്നാണ് കാണിക്കുന്നത്. പരിസ്ഥിതി പരമോ, വൈകാരികമോ ആയ കാരണങ്ങളോ, അലര്‍ജിയോ ഇതിന് കാരണമാകും. ഇത് മാറാന്‍ വൃത്താകൃതിയില്‍ മൃദുവായി പുരികത്തിന്‍റെ ഭാഗം മസാജ് ചെയ്യുക.

വരണ്ട ചുണ്ട്

വരണ്ട ചുണ്ട്

വരണ്ട ചുണ്ട് ശരീരത്തിലെ നിര്‍ജ്ജലീകരണം, വിറ്റാമിന്‍ ബി, ഇരുമ്പ് എന്നിവയുടെ കുറവ് തുടങ്ങിയവ ചുണ്ടുകള്‍ വരളാനിടയാകും. നിങ്ങളുടെ ജിപി പരിശോധിക്കുകയും ധാരാളം വെളളം കുടിക്കുകയും ചെയ്യുക.

ചെവിയിലെ ചൊറിച്ചില്‍

ചെവിയിലെ ചൊറിച്ചില്‍

ചെവിയിലെ ചൊറിച്ചില്‍ അലര്‍ജി അല്ലെങ്കില്‍ വിറ്റാമിന്‍ ഡിയുടെ കുറവാണ് .കയ്യിലും മുഖത്തും പത്തുമിനുട്ട് സൂര്യപ്രകാശം എല്‍പിക്കുന്നത് വിറ്റാമിന്‍ ഡി ധാരാളമായി ലഭിക്കാന്‍ സഹായിക്കും.

താടിയില്‍

താടിയില്‍

താടിയില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന കുരുക്കളും മുഖക്കുരുവുംഹോര്‍മോണ്‍ സന്തുലനമില്ലായ്മ, പ്രോസ്റ്റ്രേറ്റ് സംബന്ധമായ പ്രശ്നങ്ങള്‍, ആര്‍ത്തവത്തിലെ ക്രമമില്ലായ്മ എന്നിവയുടെ സൂചനയാണിത്.

താടിയുടെയും വായുടെയും

താടിയുടെയും വായുടെയും

താടിയുടെയും വായുടെയും സമീപത്തുള്ള നിറഭേദം, ഇരുണ്ട പാടുകള്‍ മൂത്രസഞ്ചി, വൃക്ക എന്നിവയെ സംബന്ധിക്കുന്ന തകരാറിനെ സൂചിപ്പിക്കുന്നു.

ഇടത് കണ്ണിന് താഴെ മഞ്ഞനിറം

ഇടത് കണ്ണിന് താഴെ മഞ്ഞനിറം

ഇടത് കണ്ണിന് താഴെ മഞ്ഞനിറം അല്ലെങ്കില്‍ വിളര്‍‌ച്ച പിത്താശയത്തിലെ കല്ല്, ഉയര്‍ന്ന കൊളസ്ട്രോള്‍, പ്രത്യേകിച്ച് ട്രൈഗ്ലിസറൈഡ്സ് എന്നിവയുടെ സൂചനയാണിത്.

മൂക്കിന്‍റെ അഗ്രത്തും വശത്തുമുള്ള കുരുക്കള്‍

മൂക്കിന്‍റെ അഗ്രത്തും വശത്തുമുള്ള കുരുക്കള്‍

മൂക്കിന്‍റെ അഗ്രത്തും വശത്തുമുള്ള കുരുക്കള്‍ മസാല നിറഞ്ഞ ഭക്ഷണം കഴിച്ചതിന്‍റെയും മലബന്ധം, അതിസാരം, അല്ലെങ്കില്‍ ദഹനക്കുറവിന്‍റെയും സൂചന. കുടലിലെയും വയറിലെയും അമിതമായതോ, തീരെ കുറവോ ആയ പ്രവര്‍ത്തനത്തിന്‍റെയും പ്രതിഫലനമാണിത്.

മൂക്കിന്‍റെ പാലത്തിലുള്ള ചുവപ്പ്

മൂക്കിന്‍റെ പാലത്തിലുള്ള ചുവപ്പ്

മൂക്കിന്‍റെ പാലത്തിലുള്ള ചുവപ്പ് മാനസികസമ്മര്‍ദ്ധം അല്ലെങ്കില്‍ ആശങ്കയെ സൂചിപ്പിക്കുന്നതാണിത്. അമിതമായി മദ്യം കഴിച്ചത് മൂലമുള്ള ഹാങ്ങോവറിന്‍റെയോ, ഹൈപ്പോതെര്‍മിയ(കുറഞ്ഞ ശാരീരിക താപനില)യുടെയോ പ്രതിഫലനവുമാകാം ഇത്.

Read more about: health disease body kidney
English summary

Health Issues That Your Face Reveal

Health Issues That Your Face Reveal, Read more to know about
Story first published: Thursday, March 22, 2018, 9:36 [IST]