For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉണക്ക മുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ

By Seethu
|

ഉണങ്ങിയ പഴങ്ങളുടെ പട്ടികയിൽ പെടുന്ന ഉണക്ക മുന്തിരി ചില്ലറക്കാരനല്ല . ഉണക്കമുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം . ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിർത്താനും ഉണക്ക മുന്തിരി സഹായിക്കുന്നു .

h

പനി, ക്ഷീണം പ്രമേഹം ലൈംഗിക സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയ്ക്കും ഉണക്ക മുന്തിരി നല്ലൊരു പരിഹാര മാർഗ്ഗമാണ് . ശരീര ഭാരം ഉയർത്താനും ഇത് ഉപയോഗിക്കാം , കണ്ണ് രോഗങ്ങൾക്കും , പല്ലിന്റെ ആരോഗ്യം നിലനിർത്താനും ഉണക്ക മുന്തിരി നിർദ്ദേശിക്കാറുണ്ട് .

ഉണക്ക മുന്തിരികൾ

ഉണക്ക മുന്തിരികൾ

മുന്തിരി വെയിലത്തോ , ഉണക്കാൻ ഉപയോഗിക്കുന്ന യന്ത്രങ്ങളിലോ ഇട്ടു ഉണക്കിയെടുക്കുന്നതാണ് ഉണക്ക മുന്തിരികൾ .സ്വർണ നിറത്തിലോ , കറുപ്പ് നിറത്തിലോ , ഇളം കാപ്പി നിറത്തിലോ ആണ് ഇവ മാർക്കെറ്റിൽ ലഭിക്കുക . മധുര രുചിയോടു കൂടിയ ഇവ ലോകമെമ്പാടും ഉള്ള ആളുകൾ കഴിക്കുന്ന ഫലമാണ് വിശേഷിച്ചും ഡെസേർട്ടുകളിൽ വ്യാപകമായി ഇവ ഉപയോഗിച്ച് വരുന്നു .

ഉണക്ക മുന്തിരിയുടെ പോഷക മൂല്യം

ഉണക്കമുന്തിരിയിൽ പൊട്ടാസിയം വിറ്റാമിന് സി ,കാൽസ്യം , വിറ്റാമിൻ ബി -6, ഇരുമ്പ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്.

ഉണക്ക മുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

 ഭാരം കൂട്ടാൻ സഹായിക്കുന്നു

ഭാരം കൂട്ടാൻ സഹായിക്കുന്നു

ഫ്രുക്റ്റോസ് , ഗ്ലൂക്കോസ് എന്നിവകൊണ്ട് സമ്പന്നമാണ് ഉണക്ക മുന്തിരി . അത്ലറ്റുകളുടെയോ ബോഡി ബിൽഡറിൻറെയോ ഊർജ്ജം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട് . കൊളെസ്ട്രോൾ കൂട്ടാതെ ഭാരം ഉയർത്താൻ ആഗ്രഹിക്കുന്നവർക്ക് ഉണക്ക മുന്തിരികൾ കഴിക്കാവുന്നതാണ്

 ഉദ്ധാരണത്തിനു ഉണക്ക മുന്തിരി

ഉദ്ധാരണത്തിനു ഉണക്ക മുന്തിരി

ഉണക്ക മുന്തിരിയിലെ അമിനോ ആസിഡ് സാന്നിദ്ധ്യം ഉത്തേജിപ്പിക്കാനും , ലൈംഗിക ഉണർവ് ഉണ്ടാക്കാനും സഹായിക്കുന്നതാണ് . ബീജത്തിന്റെ ചലനശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ഉപാധിയാണ് ഈ ഫലം . മാത്രമല്ല ഉണക്ക മുന്തിരികൾ കഴിച്ചാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഗർഭധാരണത്തിനുള്ള സാധ്യത കൂടുതലാണ് .

മധുരമുള്ള ഉണങ്ങിയ പഴങ്ങൾ ദിവസവും കഴിക്കുന്നത് ലൈംഗിക ശേഷി വർധിപ്പിക്കാൻ സഹായിക്കും.ദഹന പ്രക്രിയ സുഗമമാക്കും.ഉണക്കമുന്തിരിയിലെ നാരുകൾ ദഹനേന്ദ്രിയത്തിൽ നിന്ന് വിഷപദാർത്ഥങ്ങളെയും ദോഷകരമായ വസ്തുക്കളെയും പുറം തള്ളാൻ സഹായിക്കുന്നു. ഇത് കുടൽ രോഗങ്ങളിൽ നിന്നും , ബാക്റ്റീരിയകളുടെ അക്രമങ്ങളിൽ നിന്നും, ശരീരത്തെ രക്ഷിക്കുന്നു .

 ക്യാൻസർ തടയുന്നു

ക്യാൻസർ തടയുന്നു

ക്യാൻസിനോടുള്ള പോരാട്ടത്തിന് സഹായിക്കുന്ന കാറ്റെച്ചിൻ

എന്ന ആന്റി ടോക്സിഡന്റ് ഉണക്ക മുന്തിരികളിൽ അടങ്ങിയിട്ടുണ്ട് .

ഇവ ശരീരത്തിൽ ഒഴുകുന്ന ഫ്രീ റാഡിക്കലുകളെ ശമിപ്പിക്കുന്നു, അതിലൂടെ ക്യാന്സറിന് കാരണമാകുന്ന അസ്വാഭാവികമായ സെല്ലുകളുടെ വളർച്ച തടയാൻ സാധിക്കുന്നു.ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുള്ള ഫൈബർ ശരീരത്തിലെ പിത്തം തള്ളി കളയാനും സഹായകമാണ്

രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു

രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു

രക്ത സമ്മർദ്ദം കുറയ്ക്കാൻ ഉണക്ക മുന്തിരി ഏറെ സഹായകരമാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് . ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസിയം ആണിതിന് കാരണം .

രക്തക്കുഴലുകളുടെ പിരിമുറുക്കം കുറയ്ക്കുകയും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുകയും ഇതിലൂടെ സാധ്യമാകുന്നു . , ഈ ഉണങ്ങിയ മുന്തിരിപ്പഴത്തിലെ ഫൈബറുകൾ രക്തക്കുഴലുകളിലെ ബയോകെമിസ്ട്രിയെ സ്വാധീനിക്കുകയും അവരുടെ ബലത്തെ കുറയ്ക്കുകയും ചെയ്യും. ഇത് ഹൈപ്പർടെൻഷൻ കുറയാൻ സഹായിക്കുന്നു .

 പല്ലുകളുടെ ആരോഗ്യത്തിന്

പല്ലുകളുടെ ആരോഗ്യത്തിന്

ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന ഒലിനോളിക് ആസിഡ്,പല്ലുകൾ പൊടിഞ്ഞു പോകുന്നതും,കാവിറ്റി പ്രശ്നങ്ങളും,പരിഹരിക്കുന്നു

പല്ലുകൾ പൊടിഞ്ഞു പോകാൻ കാരണമാകുന്ന ബാക്റ്റീരിയകള്ക്കെതിരെയാണ് ഉണക്ക മുന്തിരിയിലെ ആസിഡുകൾ പ്രവർത്തിക്കുന്നത്.ഇത് കൂടാതെ, ഉണക്കമുന്തിരി കാൽസ്യത്താൽ സമ്പുഷ്ടമാണ്,പല്ലിലെ ഇനാമൽ നിലനിർത്താൻ ഇത് സഹായിക്കും.

 ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഉണക്ക മുന്തിരിയിലെ പൊട്ടാസ്യം, ഫൈബർ, ഫിനോളിക് ആസിഡ്, , ആൻറി ഓക്സിഡൻറുകൾ എന്നിവ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു അതിലൂടെ രക്ത സമ്മർദ്ദവും കുറയുകയും ഹൃദയാരോഗ്യം നിലനിൽക്കുകയും ചെയുന്നു

പ്രമേഹം നിയന്ത്രിക്കാം

പ്രമേഹം നിയന്ത്രിക്കാം

നിരവധി പഠനങ്ങളിൽ, ഉണക്ക മുന്തിരികൾ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട് .

പ്രമേഹ രോഗികൾ ഭക്ഷണത്തിനു ശേഷം നാലോ അഞ്ചോ ഉണക്ക മുന്തിരികൾ കഴിക്കുന്നത് നല്ലതാണ് .

 അനീമിയ അകറ്റുന്നു

അനീമിയ അകറ്റുന്നു

ഉണക്കമുന്തിരിയിൽ വലിയ തോതിൽ ഇരുമ്പു അടങ്ങിയിട്ടുണ്ട്. ഇത് അനീമിയ തടയാൻ സഹായിക്കുന്നതാണ്

പനി അകറ്റാം

പനി അകറ്റാം

ആൻറിബയോട്ടിക്കുകൾ, ആൻറി ഓക്സിഡൻറുകൾ എന്നിവ . ഉണക്ക മുന്തിരിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വൈറസ്, ബാക്ടീരിയ അണുബാധകൾ എന്നിവ തടയാൻ ഇത് സഹായിക്കും

English summary

Health benefits of raisins

Here are some health benefits of raisin dried fruit , Read on ,
X
Desktop Bottom Promotion