For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറുത്ത തൊലിയുള്ള ഏത്തപ്പഴം കഴിച്ചാല്‍....

നേന്ത്രപ്പഴവും ഏത്തപ്പഴവുമെല്ലാം പല രീതിയില്‍ കഴിയ്ക്കാം. പല രീതിയില്‍ ഉപയോഗിയ്ക്കുമ്പോള്‍...

|

ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം മലയാളികളുടെ പ്രധാന ഭക്ഷണശീലങ്ങളിലൊന്നാണെന്നു പറഞ്ഞാല്‍ തെറ്റില്ല. കേരള ബനാന എന്നാണ് ഇത് അറിയപ്പെടുന്നതു തന്നെ. ഇത് പല തരത്തിലും നമ്മള്‍ കഴിയ്ക്കാറുമുണ്ട്. പുഴുങ്ങിയും പഴംപൊരിച്ചു കായ വറുത്തും ഉപ്പേരി വച്ചുമെല്ലാം നേന്ത്രപ്പഴം നമ്മുടെ തീന്‍ മേശകളിലെ സ്ഥിരവിഭവമാണ്.

നേന്ത്രപ്പഴം തടി കൂട്ടും, പ്രമേഹത്തിന് നല്ലതല്ല തുടങ്ങിയ പല കാര്യങ്ങള്‍ പൊതുവേ പറഞ്ഞു കേള്‍ക്കാറുണ്ട്. എന്നാല്‍ ഇതിലൊന്നും വാസ്തവമില്ലെന്നതാണ് കാര്യം.

നേന്ത്രപ്പഴവും ഏത്തപ്പഴവുമെല്ലാം പല രീതിയില്‍ കഴിയ്ക്കാം. പല രീതിയില്‍ ഉപയോഗിയ്ക്കുമ്പോള്‍ പലതരം ഗുണങ്ങളും ലഭിയ്ക്കും. ഇതെക്കുറിച്ചുള്ള ചില വാസ്തവങ്ങളെക്കുറിച്ചറിയൂ, നമ്മുടെ നേന്ത്രപ്പഴം ആരോഗ്യവിഷയത്തില്‍ എത്ര നല്ലതാണെന്നറിയൂ,

നേന്ത്രപ്പഴത്തില്‍

നേന്ത്രപ്പഴത്തില്‍

നേന്ത്രപ്പഴത്തില്‍ പല തരത്തിലുള്ള ആരോഗ്യഗുണങ്ങളുണ്ട്. എല്ലാ തരം മിനറലുകളും ഇതിലുണ്ട്. കൂടാതെ വൈറ്റമിന്‍ ഡി, എ, സി, കാല്‍സ്യം, പ്രോട്ടീന്‍ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്.

പ്രമേഹരോഗികള്‍ക്ക്

പ്രമേഹരോഗികള്‍ക്ക്

പഴുത്ത ഏത്തക്കായ മാത്രമല്ല, അധികം പഴുക്കാത്ത പഴവും ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ്. അധികം പഴുക്കാത്ത പഴം, ഏതാണ്ടു പച്ചപ്പുള്ള ഏത്തപ്പഴം കഴിയ്ക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഏറെ ഉത്തമമാണ്. ഇത് ഡയബെറ്റിസ് പോലെയുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതാണ്. പ്രത്യേകിച്ചും ടൈപ്പ് 2 ഡയബെറ്റിസ് തടയാന്‍.

ബിപി കുറയ്ക്കാനും രക്തധമനികളില്‍ തടസം വരാതെയും

ബിപി കുറയ്ക്കാനും രക്തധമനികളില്‍ തടസം വരാതെയും

വൈറ്റമിന്‍ ബി 6 അധികം പഴുക്കാത്ത നേന്ത്രപ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ബിപി കുറയ്ക്കാനും രക്തധമനികളില്‍ തടസം വരാതെയും ഏത്തപ്പഴം സഹായിക്കും.

ചെറുപയര്‍

ചെറുപയര്‍

അധികം പഴുക്കാത്ത ഏത്തയ്ക്ക വേവിച്ചതും ചെറുപയര്‍ വേവിച്ചതും താളിച്ചു പ്രാതലിനു കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.

ഊര്‍ജവും ശക്തിയും

ഊര്‍ജവും ശക്തിയും

ശരീരത്തിന് ഏറ്റവും നല്ല ഊര്‍ജവും ശക്തിയും നല്‍കുന്ന ഒന്നാണ് എത്തപ്പഴം. ഇത് പുഴുങ്ങിക്കഴിയ്ക്കുന്നതു കു്ട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ നല്ലതുമാണ്.

പ്രതിരോധശേഷി

പ്രതിരോധശേഷി

വൈറ്റമിന്‍ സി പഴുത്ത ഏത്തപ്പഴത്തിലും പച്ച ഏത്തപ്പഴവും ധാരാളമുണ്ട്. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്.

പഴുത്ത പഴത്തില്‍

പഴുത്ത പഴത്തില്‍

പഴുത്ത പഴത്തില്‍ ട്രിപ്‌റ്റോഫാന്‍ അടങ്ങിയിട്ടുണ്ട്. ഇത് സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ അടങ്ങിയിട്ടുണ്ട്. ഇതു നല്ല മൂഡിന് ഏറെ നല്ലതാണ്. അതായത് മൂഡോഫ് മാറാന്‍ ഒരു ഏത്തപ്പഴം കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

 കറുത്ത തോലുള്ള ഏത്തപ്പഴം

കറുത്ത തോലുള്ള ഏത്തപ്പഴം

സാധാരണ അല്‍പം കറുത്ത തോലുള്ള ഏത്തപ്പഴം നാം നല്ലതല്ലെന്നു പറഞ്ഞൊഴിവാക്കും. എന്നാല്‍ കറുത്ത തോലോടു കൂടിയ ഏത്തപ്പഴത്തില്‍ സാധാരണ ഏത്തപ്പഴത്തിലെ എട്ടിരട്ടി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഏറ്റവും നല്ലത് കറുത്ത തോലോടു കൂടിയ ഏത്തപ്പഴമാണ് നല്ലതെന്നര്‍ത്ഥം.

ഏകാഗ്രത

ഏകാഗ്രത

ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാനും നല്ല ഊര്‍ജം ലഭിയ്ക്കാനുമെല്ലാം ഏത്തപ്പഴം പുഴുങ്ങിക്കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതില്‍ വൈറ്റമിന്‍ ബി6 ധാരാളമുണ്ട്. എന്നാല്‍ നല്ലപോലെ പഴുത്ത പഴത്തിലാണ് വൈറ്റമിന്‍ സി ധാരാളമുള്ളത്. പുഴുങ്ങുമ്പോള്‍ വൈറ്റമിന്‍ സി കുറയും.

മലബന്ധം

മലബന്ധം

പഴം പുഴുങ്ങിയതില്‍ ഫൈബര്‍ ധാരാളമുണ്ട്. ഇത് ഫൈബര്‍ പെട്ടെന്നു തന്നെ ശരീരത്തിനു ലഭ്യമാകാന്‍ സഹായിക്കും. കുട്ടികള്‍ക്കുള്ള മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ നേന്ത്രപ്പഴം നെയ്യു ചേര്‍ത്തു പുഴുങ്ങി നല്‍കുന്നത് ഏറെ നല്ലതാണ്.

English summary

Health Benefits Of Kerala Banana

Health Benefits Of Kerala Banana, Read more to know about,
X
Desktop Bottom Promotion