ബദാം, ഈന്തപ്പഴം തേനില്‍ കുതിര്‍ത്തു കഴിച്ചാല്‍....

Posted By:
Subscribe to Boldsky

ബദാമും ഈന്തപ്പഴവുമെല്ലാം ആരോഗ്യത്തിന് അത്യുത്തമങ്ങളാണ്. ഡ്രൈ നട്‌സിലും ഫ്രൂട്‌സിലും പെടുന്ന ഇവയ്ക്ക് പല അസുഖങ്ങളേയും തടഞ്ഞു നിര്‍ത്താനും കഴിവുണ്ട്.

ഈന്തപ്പഴവും ബദാമും ശരീരത്തിന് വ്യത്യസ്തമായ ഗുണങ്ങളാണ് നല്‍കുന്നത്. ഇവ രണ്ടും ദിവസവും കഴിയ്ക്കുന്നത് പലവിധ പ്രയോജനങ്ങള്‍ നല്‍കും. സൗന്ദര്യത്തിന് മാത്രമല്ല, മുടിയ്ക്കും ചര്‍മസംരക്ഷണത്തിനുമെല്ലാം തന്നെ ഇത് ഏറെ നല്ലതാണ്.

ഈന്തപ്പഴവും ബദാമും പല രീതിയിലും കഴിയ്ക്കാം. ബദാം സാധാരണയായി വെള്ളത്തില്‍ കുതിര്‍ത്തു കഴിയ്ക്കുന്നതാണ് നല്ലതെന്നു വേണം, പറയാന്‍. ഇതിന്റെ കട്ടിയുള്ള പുറന്തൊലി പോഷകങ്ങള്‍ ശരീരത്തിലെത്തുന്നതു തടയുന്നത് ഒഴിവാക്കാനാണ് ഇത്. ഇതുപോലെ ഈന്തപ്പഴം പാലിലിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കുമെന്നു വേണം, പറയാന്‍.

എന്നാല്‍ ഈന്തപ്പഴവും ബദാമും തേനിലിട്ടു കഴിച്ചാലോ. പ്രയോജനം ഇരട്ടിയാകുമെന്നു പറയണം. തേ്ന്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണിത്. തേനില്‍ ബദാമും ഈന്തപ്പഴവും കുതിര്‍ത്തി കഴിയ്ക്കുന്നത് പല ഗുണങ്ങളും നല്‍കുന്നു. ഇതെക്കുറിച്ചു കൂടുതലറിയൂ,

തേനില്‍ ബദാം

തേനില്‍ ബദാം

തേനില്‍ ബദാം കുതിര്‍ത്തണമെങ്കില്‍ ആദ്യം ഇത് രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുക. കുതിര്‍ത്തുമ്പോള്‍ ഇതിന്റെ കട്ടിയുള്ള പുറന്തൊലി കുതിര്‍ന്ന് പോഷകങ്ങള്‍ ശരീരത്തിലേയ്ക്ക് എളുപ്പം ആഗിരണം ചെയ്യപ്പെടും. ദഹിയ്ക്കാന്‍ എളുപ്പമാകും.

 തേന്‍ ഒരു ഗ്ലാസ് ജാറിലെടുത്ത്

തേന്‍ ഒരു ഗ്ലാസ് ജാറിലെടുത്ത്

പിന്നീട് അരക്കിലോ ശുദ്ധമായ തേന്‍ ഒരു ഗ്ലാസ് ജാറിലെടുത്ത് ഇതില്‍ 100-150 ഗ്രാം വെള്ളത്തിലിട്ടു കുതിര്‍ത്തിയ ബദാം ഇടാം. വെള്ളത്തിന്റെ അംശം നല്ലപോലെ തുടച്ച ശേഷമിടുന്നതാണ് നല്ലത്. തൊലി നീക്കിയോ അല്ലാതെയോ ഇഠാം. ഇതില്‍ ഒരു കഷ്ണം ചെറുനാരങ്ങയും മുറിച്ചിടാം. ഇത് ദിവസവും ഒരു ടീസ്പൂണ്‍ വീതം കഴിയ്ക്കാം. എന്നാല്‍ 5 ബദാമില്‍ കൂടുതല്‍ കഴിയ്ക്കരുത്

തടിയും വയറും

തടിയും വയറും

തടിയും വയറും കുറയ്ക്കാനുള്ള പ്രധാന ചേരുവയാണ് തേനില്‍ കുതിര്‍ത്ത ബദാം. ബദാം വയര്‍ കുറയ്ക്കാന്‍ നല്ലതാണ്. തേനും കൂടുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. ഇത് ദിവസവും കഴിയ്ക്കുന്നതു ഗുണം ചെയ്യും.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനുള്ള നല്ലൊരു വഴിയാണ് തേന്‍-ബദാം മിശ്രിതം. ദിവസവും കഴിയ്ക്കുന്നതു രോഗങ്ങളില്‍ നിന്നും പ്രതിരോധം നല്‍കും.

ദഹനരസം

ദഹനരസം

ദഹനരസം ഉല്‍പാദിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഈ മിശ്രിതം നല്ല ദഹനത്തിനും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ കുറയ്ക്കാനും നല്ലതാണ്. ബദാമിലെ നാരുകള്‍ മലബന്ധമൊഴിവാക്കും.

ബദാമില്‍ വൈറ്റമിന്‍ ഇ

ബദാമില്‍ വൈറ്റമിന്‍ ഇ

ബദാമില്‍ വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. തേന്‍ കൊഴുപ്പു നീക്കാനും നല്ലതാണ്. ഇതെല്ലാം ചേര്‍ന്ന് ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും.

തേനും ബദാമും കലരുമ്പോള്‍

തേനും ബദാമും കലരുമ്പോള്‍

തേനും ബദാമും കലരുമ്പോള്‍ ഇന്‍സോലുബിള്‍ ഫൈബര്‍, പ്രോട്ടീന്‍, ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍, കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ഇ, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ഒരു പിടി ഗുണങ്ങളാണ് ശരീരത്തിനു ലഭിയ്ക്കുന്നത്

പുരുഷന്മാരിലെ സെക്‌സ് ഗുണങ്ങള്‍

പുരുഷന്മാരിലെ സെക്‌സ് ഗുണങ്ങള്‍

ഈന്തപ്പഴവും തേനും കലരുന്നതും പലവിധ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. പുരുഷന്മാരിലെ സെക്‌സ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് തേനില്‍ കുതിര്‍ത്ത ഈന്തപ്പഴം.

അനീമിയയുള്ളവര്‍ക്ക്

അനീമിയയുള്ളവര്‍ക്ക്

അനീമിയയുള്ളവര്‍ക്ക് തേനില്‍ കുതിര്‍ത്ത ഈന്തപ്പഴം മിശ്രിതം പരീക്ഷിയ്ക്കാം. ഈന്തപ്പഴത്തില്‍ സ്വാഭാവികമായി അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് ഗുണം നല്‍കും. തേനും നല്ലതാണ്.

ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറ

ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറ

ഈന്തപ്പഴവും തേനും കലരുന്നതും പലവിധ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറ കൂടിയാണിത്. ഇതുകൊണ്ടുതന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ഫലപ്രദം.തേനും ഈന്തപ്പഴവുമെല്ലാം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതാണ്. സ്തനാര്‍ബുദം തടയാനും ഏറെ ഗുണകരം.

നല്ല ശോധനയ്ക്കും

നല്ല ശോധനയ്ക്കും

ഈന്തപ്പഴവും തേനും കലര്‍ന്ന മിശ്രിതം നല്ല ശോധനയ്ക്കും സഹായകമാണ്. ഈന്തപ്പഴത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതാണ് കാരണം.

ഊര്‍ജം

ഊര്‍ജം

ശരീരത്തിന് ഊര്‍ജം ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ് തേന്‍, ഈന്തപ്പഴം കൂട്ട്. ഇവ രണ്ടിലുമുള്ള പോഷകങ്ങളാണ് കാരണമാകുന്നത്. രണ്ടിലും സ്വാഭാവിക മധുരങ്ങളുണ്ട്. ഇവ ഊര്‍ജ്മുണ്ടാകാന്‍ സഹായിക്കും.

മസിലുകളുടെ ആരോഗ്യത്തിന്

മസിലുകളുടെ ആരോഗ്യത്തിന്

മസിലുകളുടെ ആരോഗ്യത്തിന് ഇത് ഏറെ ഗുണകരമാണ്തേനും ഈന്തപ്പഴവും കലര്‍ന്ന മിശ്രിതം.മസിലുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു കഴിയ്ക്കാവുന്ന ഏറെ നല്ല ഒന്നാണിത്.

English summary

Health Benefits Of Honey Soaked Dates And Almonds On A Daily Basis

Health Benefits Of Honey Soaked Dates And Almonds On A Daily Basis, read more to know about
Story first published: Wednesday, January 17, 2018, 14:10 [IST]