രാവിലെ സാധാരണ ചായക്കു പകരം ഇഞ്ചിച്ചായ

Posted By:
Subscribe to Boldsky

രാവിലെ ചായ അല്ലെങ്കില്‍ കാപ്പി എല്ലാവരുടേയും പതിവാണ്. ശരീരത്തിനും മനസിലും ഉന്മേഷം ലഭിയ്ക്കാന്‍ ഇത് ഏറെ പ്രധാനമാണ്.

ചായയ്ക്കു പകരം ഒരു ഗ്ലാസ് ഇഞ്ചിച്ചായയായാലോ, അധികം ബുദ്ധിമുട്ടൊന്നുമില്ല. ചായയ്ക്കു തിളപ്പിയ്ക്കുന്ന വെള്ളത്തില്‍ ഇഞ്ചി ചതച്ചിട്ടാല്‍ മതിയാകും.

രാവിലെ തന്നെ ഒരു ഗ്ലാസ് ഇഞ്ചിച്ചായ കുടിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ,

മൈഗ്രേയ്ന്‍

മൈഗ്രേയ്ന്‍

മൈഗ്രേയ്ന്‍ പ്രശ്‌നങ്ങളും തലവേദനയും ഒഴിവാക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് രാവിലെ ഒരു ഗ്ലാസ് ഇഞ്ചിച്ചായ കുടിയ്ക്കുന്നത്.

 പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള നല്ലൊരു വഴിയാണിത്. ശരീരത്തിന് ഇഞ്ചി സ്വാഭാവിക പ്രതിരോധശേഷി നല്‍കും.

തടി കൂടും

തടി കൂടും

പാല്‍ ചേര്‍ത്തു ചായ കുടിയ്ക്കുമ്പോള്‍ കൊഴുപ്പു കൂടും, തടി കൂടും എന്ന പേടിയുള്ളവര്‍ക്കു പറ്റിയ നല്ലൊരു മരുന്നാണ് ജിഞ്ചര്‍ ടീ. ഇഞ്ചി കൊഴുപ്പു കത്തിച്ചു കളയും.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് ഫലപ്രദമായ വിധത്തില്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള ഔഷധമായി ഇ‍ഞ്ചിയെ തിരിച്ചറി‍ഞ്ഞിട്ടുണ്ട്.

ദഹനം

ദഹനം

ഇഞ്ചിയില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ആഹാരത്തില്‍ നിന്ന് പോഷകങ്ങളെ നന്നായി ആഗിരണം ചെയ്യാനും അതുവഴി നല്ല ദഹനം നല്കാനും സഹായിക്കും.

അസിഡിറ്റി, ഗ്യാസ്

അസിഡിറ്റി, ഗ്യാസ്

ചായ കുടിച്ചാല്‍ അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ വരാതിരിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ജിഞ്ചര്‍ ടീ. മലബന്ധം ഒഴിവാക്കാനും ഇത് സഹായിക്കും.

 ക്യാന്‍സറിന്

ക്യാന്‍സറിന്

ക്യാന്‍സറിന് കാരണമാകുന്ന പ്രോട്ടീന്‍ മോളിക്യൂളുകളെ ഇല്ലാതാക്കാനും ഇഞ്ചിക്ക് കഴിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പലതരം ക്യാന്‍സറുകള്‍ക്ക്, ഓവേറിയന്‍ ക്യാന്‍സറടക്കം, നല്ലതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

രക്തപ്രവാഹം

രക്തപ്രവാഹം

രാവിലെ ഇഞ്ചിച്ചായ കുടിയ്ക്കുന്നത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും നല്ലതാണ്. ഇത് ശരീരത്തിന്റെ ആകെയുളള ആരോഗ്യത്തെ സഹായിക്കുന്നു.

ആര്‍ത്തവം

ആര്‍ത്തവം

ഒരു കപ്പ് ജി‍ഞ്ചര്‍ ടീ ദിവസവും(നിങ്ങളുടെ ആര്‍ത്തവത്തിന് 2-3 ദിവസം മുമ്പ്) കുടിക്കുക. ഇത് ആര്‍ത്തവം വൈകുന്നതും, ആര്‍ത്തവത്തിലുണ്ടാകുന്ന വേദന്യ്ക്കും പരിഹാരം നല്കും.

Read more about: health body
English summary

Health Benefits Of Ginger Tea In The Morning

Health Benefits Of Ginger Tea In The Morning, Read more to know about
Story first published: Monday, January 22, 2018, 20:14 [IST]