തേന്‍ ചേര്‍ത്ത 5 വാള്‍നട്‌സ് രാവിലെ കഴിയ്ക്കുമോ?

Posted By: Saritha PV
Subscribe to Boldsky

ഡ്രൈ ഫ്രൂട്‌സ് ഏറെ ആരോഗ്യഗുണങ്ങളുള്ളവയാണ്. നല്ല കൊളസ്‌ട്രോളിന്റെ ഉറവിടമാണ് ഇവ. ഹൃദയാരോഗ്യത്തിനും മറ്റും ഏറെ ഗുണകരം.

ഡ്രൈ നട്‌സില്‍ തന്നെ അധികം പേര്‍ ഉപയോഗിയ്ക്കാത്ത ഒന്നാണ് വാള്‍നട്‌സ്. എന്നാല്‍ ധാരാളം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നു കൂടിയാണ് ഇത്.

ദിവസവും വാള്‍നട്‌സ് കഴിയ്ക്കുന്നത് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കും. പ്രത്യേകിച്ചും തേന്‍ ചേര്‍ത്തു കഴിയ്ക്കുന്ന വാള്‍നട്‌സ്.

തേന്‍ ധാരാളം ആന്റഓക്‌സിഡന്റുകളും വൈറ്റമിനുകളുമെല്ലാം അടങ്ങിയ ഒന്നാണ്. ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കം ചെയ്യാനുള്ള നല്ലൊരു ഉപാധി.

രാവിലെ വെറുംവയറ്റില്‍ നാലോ അഞ്ചോ വാള്‍നട്‌സ് കഴിയ്ക്കാം. ഒപ്പം അല്‍പം തേനും. അല്ലെങ്കില്‍ തേനിലിട്ടു വച്ച വാള്‍നട്‌സ് തേനോടു കൂടി കഴിയ്ക്കാം. വാള്‍നട്‌സ് തേനില്‍ പൊടിച്ചു ചേര്‍ത്തു കഴിയ്ക്കാം

പ്രത്യേക രോഗാവസ്ഥകള്‍ക്ക് പ്രത്യേക രീതിയിലാണ് ഇതു കഴിയ്‌ക്കേണ്ടത്. ഇതു കഴിയ്ക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചും ഏതെല്ലാം രോഗങ്ങള്‍ക്ക് എങ്ങനെയൊക്കെയാണ് ഇവ കഴിയ്‌ക്കേണ്ടതെന്നതും അറിയൂ,

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് തേനും വാള്‍നട്‌സും കലര്‍ന്ന മിശ്രിതം ഏറെ നല്ലതാണ്. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകളാണ് ഈ ഗുണം നല്‍കുന്നത്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്ക്ാന്‍ സഹായികമാണ്. ഇതുവഴി ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കുന്നു.

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും ഇതിലടങ്ങിയിരിയ്ക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ നല്ലതാണ്. ഇത് നാഡീവ്യൂഹത്തിന്റെ ശരിയായ പ്രവര്‍ത്തനത്തെ സഹായിക്കും. ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കും.

തലവേദന

തലവേദന

തലവേദനയ്ക്കുള്ള നല്ലൊരു മരുന്നാണ് തേന്‍-വാള്‍നട്ട് മിശ്രിതം. ഈ പ്രശ്‌നമുള്ളവര്‍ ഗുളികകയ്ക്കു പകരം ഈ മിശ്രിതം ഒരു ടേബിള്‍ സ്പൂണ്‍ വച്ചു കഴിച്ചു നോക്കൂ.

ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ പോലുള്ള ഉറക്കപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. നല്ല ഉറക്കം ലഭിയ്ക്കാന്‍ ഈ മിശ്രിതം ഒരു സ്പൂണ്‍ വീതം പരീക്ഷിയ്ക്കാം.

എല്ലുകളുടെ ആരോഗ്യത്തിനും

എല്ലുകളുടെ ആരോഗ്യത്തിനും

എല്ലുകളുടെ ആരോഗ്യത്തിനും തേനും വാള്‍നട്‌സും കലര്‍ന്ന മിശ്രിതം ഏറെ നല്ലതാണ്. വാള്‍നട്‌സിലെ ആല്‍ഫ ലിനോലെനിക് ആസിഡ് എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. തേനും എല്ലുകള്‍ ഉരയുന്നതു ഇതുവഴി തേയ്മാനമുണ്ടാകുന്നതും തടയാന്‍ ഏറെ നല്ലതാണ്.

ഫൈബര്‍

ഫൈബര്‍

തേനും വാള്‍നട്‌സും കലര്‍ന്ന മിശ്രിതം ഫൈബര്‍ സമ്പുഷ്ടമാണ്. വാ്ള്‍നട്‌സിലെ ഫൈബര്‍ നല്ല ദഹനത്തിന് സഹായിക്കും. തേന്‍ കുടലിന്റെ പ്രവര്‍ത്തനത്തിനും നല്ലതാണ്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരുപരിഹാരമാണിത്.

ഫംഗല്‍ ഇന്‍ഫെക്ഷനുകള്‍

ഫംഗല്‍ ഇന്‍ഫെക്ഷനുകള്‍

വയറ്റില്‍ ഫംഗല്‍ ഇന്‍ഫെക്ഷനുകള്‍ തടയാന്‍ ഈ മിശ്രിതം നല്ലതാണ്. ്പ്രത്യേകിച്ചും കറുത്ത വാള്‍നട്‌സ്. ദഹനേന്ദ്രിയത്തിലെ കാന്‍ഡിഡ ബാക്ടീരിയല്‍ വളര്‍ച്ച പോലുള്ളവ ഈ മിശ്രിതം തടയും.

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇൗ മിശ്രിതം ഏറെ നല്ലതാണ്. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയും, കണ്‍തടത്തിലെ കറുപ്പൊഴിവാക്കും.

നല്ല മുടിയ്ക്കും

നല്ല മുടിയ്ക്കും

നല്ല മുടിയ്ക്കും തേനും വാള്‍നട്‌സും അടങ്ങിയ മിശ്രിതം ഗുണം ചെയ്യും. ഇത് മുടിയ്ക്കു ബലം നല്‍കും. ഇതിലെ പോഷകങ്ങള്‍ മുടിവളര്‍ച്ചയെ സഹായിക്കും. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

പുരുഷബീജത്തിന്

പുരുഷബീജത്തിന്

തേനും വാള്‍നട്ടും കലര്‍ന്ന ഈ മിശ്രിതം പുരുഷബീജത്തിന് ഏറെ ഗുണം ചെയ്യും. ഇത് വൈറ്റാലിറ്റി, മോട്ടാലിറ്റി, ബീജത്തിന്റെ രൂപവിജ്ഞാനം എന്നിവയ്‌ക്കൊക്കെ സഹായകകരമാകും.

ഹൈ ബിപി

ഹൈ ബിപി

ഹൈ ബിപിയാണെങ്കില്‍ 100 ഗ്രാം തേന്‍-വാള്‍നട്ട് മിശ്രിതം കഴിയ്ക്കാം. പ്രത്യേകിച്ചു വിന്ററില്‍. ഗുണമേറും.

വിളര്‍ച്ച

വിളര്‍ച്ച

ഇത് രക്തക്കുറവു പരിഹരിയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ്. വിളര്‍ച്ചയുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒന്ന്. അരക്കിലോ തേനില്‍ അരക്കിലോ വാള്‍നട്ട് പൊടിച്ചു ചേര്‍ക്കുക. ഇതില്‍ അല്‍പം ചെറുനാരങ്ങാനീരൊഴിച്ചു കലര്‍ത്തുക. ഇത് സൂക്ഷിച്ചു വച്ച് ദിവസം ഒരു ടീസ്പൂണ്‍ വീതം കഴിയ്ക്കാം.

ശരീരത്തിന് പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള നല്ലൊരു വഴിയാണ് വാള്‍നട്ട്-തേന്‍ മിശ്രിതം. ഇതിലെ ധാതുക്കളും വൈറ്റമിനുകളുമാണ് ആ ഗുണം നല്‍കുന്നത്.

തടി

തടി

തടി കുറയ്ക്കാനുള്ള നല്ലൊരു മിശ്രിതമാണ് തേനും വാള്‍നട്‌സും. തേനിനു സ്വാഭാവികമായി തടി കുറയ്ക്കാന്‍ സാധിയ്ക്കും. ആന്റി ഓക്‌സിഡന്റുകള്‍ കാരണവും ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളുന്നതു കാരണവും. വാള്‍നട്‌സിലെ ഫൈബറുകളും പ്രോട്ടീനുകളുമാണ് ഇതിന് സഹായിക്കുന്നത്.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് വാള്‍നട്‌സും തേനും കലര്‍ന്ന മിശ്രിതം വെറുംവയറ്റില്‍ കഴിയ്ക്കുന്നത്.

വയറ്റിലെ അള്‍സര്‍

വയറ്റിലെ അള്‍സര്‍

വയറ്റിലെ അള്‍സര്‍ പരിഹരിയ്ക്കുന്നതിനുള്ള നല്ലൊരു പരിഹാരമാണിത്. 20 ഗ്രാം പൊടിച്ച വാള്‍നട്ട് വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. ഇത് ഊറ്റിയെടുക്കുക. പാല്‍ പോലുള്ള മിശ്രിതം ലഭിയ്ക്കും. ഇതില്‍ 2 ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കുക. ദിവസം 2-3 ടേബിള്‍ സ്പൂണ്‍ മിശ്രിതം ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പു കഴിയ്ക്കുക.

................................

Read more about: health body
English summary

Health Benefits Of Eating Walnuts With Honey In An Empty Stomach

Health Benefits Of Eating Walnuts With Honey In An Empty Stomach, read more to know about