മുരിങ്ങയില മഞ്ഞള്‍ ചേര്‍ത്തു വേവിച്ചു കഴിയ്ക്കൂ

Posted By:
Subscribe to Boldsky

ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് മുരിങ്ങയില. ധാരാളം പോഷകങ്ങളടങ്ങിയ ഇത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. പ്രകൃതിദത്തമായ ഈ ഇലക്കറി മുടിവളര്‍ച്ചയ്ക്കും ഏറെ ഗുണകരം തന്നെ.

മഞ്ഞളും ആന്റിഫംഗല്‍, ആന്റബാക്ടീരിയല്‍ ഗുണങ്ങളടങ്ങിയ ഒന്നാണ്. ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നല്‍കുന്ന ഒന്ന്.

ദിവസവും അല്‍പം മുരിങ്ങയില മഞ്ഞള്‍ ചേര്‍ത്തു വേവിച്ചു കിയ്ക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. ഇതിന്റെ ഗുണങ്ങളെക്കുറിച്ചറിയൂ,

 പ്രമേഹം

പ്രമേഹം

മഞ്ഞള്‍പ്പൊടിയും മുരിങ്ങയിലയും ചേര്‍ത്തു കഴിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. ഇത് അടുപ്പിച്ചു കഴിയ്ക്കുന്നതു ഗുണം ചെയ്യും. മുരിങ്ങയിലെ റൈബോഫ്‌ളേവിനാണ് ഈ ഗുണം നല്‍കുന്നത്.

ഫോളേറ്റ്, ഫോളിക് ആസിഡ് എന്നിവയാല്‍ സമൃദ്ധമാണ് ഈ കൂട്ട്. ഇതുകൊണ്ടുതന്നെ ഗര്��ഭകാലത്ത് ഇതു കഴിയ്ക്കുന്നത് ഏറെ നല്ലതുമാണ്. ആരോഗ്യമുള്ള കുഞ്ഞിനെ ലഭിയ്ക്കാനുള്ള വഴിയാണിത്.

പ്രതിരോധശേഷി

പ്രതിരോധശേഷി

മുരിങ്ങയിലയും മഞ്ഞളും ചേര്‍ന്ന മിശ്രിതം പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. അസുഖങ്ങളെ തടഞ്ഞു നിര്‍ത്താന്‍ ഏറെ നല്ലതാണ്.

മലബന്ധമറ്റാനുള്ള നല്ലൊരു വഴി

മലബന്ധമറ്റാനുള്ള നല്ലൊരു വഴി

മലബന്ധമറ്റാനുള്ള നല്ലൊരു വഴിയാണ് മഞ്ഞള്‍, മുരിങ്ങയില കൂട്ട്. ഇതിലെ ഫൈബറുകള്‍ ഗുണം നല്‍കും. മഞ്ഞള്‍ വയറിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ദഹനത്തിനുമെല്ലാം നല്ലതാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് മഞ്ഞളും മുരിങ്ങയിലയും. മഞ്ഞള്‍ സ്വാഭാവികമായും കൊഴുപ്പു കുറയ്ക്കും. മുരിങ്ങയിലയിലെ ഫൈബര്‍ ഗുണം നല്‍കും.

മാസമുറ വേദന

മാസമുറ വേദന

ഇതിലെ ആന്റിഓക്‌സിഡന്റുകളും ഫ്‌ളോവനോയ്ഡുകളും മാസമുറ വേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. മാസമുറക്കാലത്ത് മഞ്ഞള്‍ മുരങ്ങയില്‍ ചേര്‍ത്തു വേവിച്ചു കഴിയ്ക്കുന്നത് നല്ലതാണ്.

ദഹനത്തിനുളള ���ല്ലൊരു വഴി

ദഹനത്തിനുളള ���ല്ലൊരു വഴി

ദഹനത്തിനുളള ���ല്ലൊരു വഴി കൂടിയാണ് ഇത്. വയറ്റിലെ അണുബാധകള്‍ക്കും പരിഹാരമാകും.

സെക്‌സ് ഗുണങ്ങള്‍

സെക്‌സ് ഗുണങ്ങള്‍

സെക്‌സ് ഗുണങ്ങള്‍ നല്‍കുന്ന നല്ലൊരു മരുന്നു കൂടിയാണ് മുരിങ്ങയും മഞ്ഞളും കലര്‍ന്ന മിശ്രിതം

English summary

Health Benefits Of Eating Drumstick Leaves Cooked With Turmeric

Health Benefits Of Eating Drumstick Leaves Cooked With Turmeric, read more to know about
Story first published: Tuesday, February 6, 2018, 18:53 [IST]