For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൈല്‍സിനും പ്രമേഹത്തിനും വെന്ത കുമ്പളങ്ങ ഒറ്റമൂലി

പൈല്‍സിനും പ്രമേഹത്തിനും വെന്ത കുമ്പളങ്ങ ഒറ്റമൂലി

|

ആരോഗ്യസംബന്ധമായ ഗുണങ്ങള്‍ ഏറെ നല്‍കുന്നവയാണ് പച്ചക്കറികള്‍. നല്ല ശുദ്ധമായ പച്ചക്കറിയെങ്കില്‍, അതായത് കെമിക്കലുകളും മറ്റും അടങ്ങിയ പച്ചക്കറികള്‍ ആരോഗ്യത്തിന് എപ്പോഴും ദോഷം മാത്രമേ നല്‍കൂ. ഇവ നല്ലപോലെ കഴുകി ഉപയോഗിച്ചാല്‍ ദോഷ ഫലം ഒരു പരിധി വരെ അകറ്റാം എന്നേ പറയാനാകൂ.

പച്ചക്കറികളില്‍ തന്നെ മലയാളികള്‍ ധാരാളം ഉപയോഗിച്ചു വരുന്ന ഒന്നാണ് കുമ്പളങ്ങ. പല കറികള്‍ക്കും ഇത് പ്രധാനപ്പെട്ട ഒരു വിഭവവുമാണ്. ചിലയിടത്ത് വീടിനു ദോഷം മാറാന്‍ കുമ്പളങ്ങ കെട്ടിത്തൂക്കിയിടുന്ന ആചാരങ്ങളുമുണ്ട്.

കുമ്പളങ്ങ കറി വയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന വെറുമൊരു കഷ്ണം മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുളള ഒന്നു കൂടിയാണ് ഇത്. പല അസുഖങ്ങള്‍ക്കുമുളള നല്ലൊരു പരിഹാരം. കുമ്പളങ്ങ ജ്യൂസും പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്.

വെളുക്കാനും തിളങ്ങാനും തേനും തേയിലവെള്ളവുംവെളുക്കാനും തിളങ്ങാനും തേനും തേയിലവെള്ളവും

കാല്‍സ്യം, ഫോസ്ഫറസ്, റൈബോഫ്‌ളേവിന്‍, അയേണ്‍, തൈമിന്‍, വൈറ്റമിന്‍ സി തുടങ്ങിയ ഒരു പിടി പോഷകങ്ങളുടെ കലവറയാണ് ഇത്. കൊഴുപ്പ് കുറഞ്ഞ ഇവയില്‍ ഫൈബറും, കാര്‍ബണ്‍ ഡൈ ഓക്‌സൈഡും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. കലോറിയും കുമ്പളങ്ങയില്‍ കുറവാണ്.

ദിവസവും കുമ്പളങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്.ചില പ്രത്യേക രീതികളില്‍ ഉപയോഗിച്ചാല്‍ ഇത് പല അസുഖങ്ങള്‍ക്കുമുള്ള പ്രതിവിധിയുമാണ്. ശര്‍ക്കര ചേര്‍ത്തും നെയ്യു ചേര്‍ത്തുമെല്ലാം ഇത് ഉപയോഗിയ്ക്കാം.

ഇതെക്കുറിച്ചു കൂടുതലറിയൂ,

പ്രമേഹം

പ്രമേഹം

എല്ലാവര്‍ക്കും അറിയുന്നതു പോലെ കുമ്പളങ്ങ പ്രമേഹത്തിനുളള നല്ലൊരു മരുന്നാണ്. രാവിലെ വെറുംവയറ്റില്‍ കുമ്പളങ്ങ ജ്യൂസ് കുടിയ്ക്കുന്നത് പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുന്ന ഒന്നാണ്. ഇത് ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ചാണ് ഈ ഗുണം നല്‍കുന്നത്. ഇതു വഴി രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കുന്നു.

തടിയും വയറുമെല്ലാം കുറയ്ക്കാന്‍

തടിയും വയറുമെല്ലാം കുറയ്ക്കാന്‍

തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് കുമ്പളങ്ങ. ഇതില്‍ കലോറി തീരെ കുറവാണ്. 100 ഗ്രാം കുമ്പളങ്ങയില്‍ 12 ഗ്രാം കലോറി മാത്രമാണ് ഉള്ളത്.കുമ്പളങ്ങയുടെ കുരുവടങ്ങിയ നടുഭാഗം എടുത്ത് ഇത് ജ്യൂസാക്കി കുടിയ്ക്കുന്നതാണ് തടി കുറയ്ക്കാന്‍ കൂടുതല്‍ നല്ലത്. ഇത് ദിവസവും അടുപ്പിച്ച് അല്‍പകാലം ചെയ്താല്‍ ഗുണമുണ്ടാകും.

മൂലക്കുരു

മൂലക്കുരു

മൂലക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കുമ്പളങ്ങ. കുമ്പളങ്ങ വേവിച്ച് ഇതില്‍ ശര്‍ക്കര ചേര്‍ത്തു കഴിയ്ക്കുന്നത് പൈല്‍സിന് ആശ്വാസം നല്‍കും. ഇത് കുടല്‍ വീക്കമുണ്ടാകുന്നതു കുറയ്ക്കും.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്, ദഹന പ്രശ്‌നങ്ങള്‍ക്ക് ഉത്തമമാണ് കുമ്പളങ്ങ.ദഹനവുമായ ബന്ധപ്പെട്ട വയറിളക്കം, ഛര്‍ദ്ദി എന്നിവയ്ക്കും വിര ശല്യത്തിനുമെല്ലാം കുമ്പളങ്ങ ഏറെ നല്ലതാണ്. കുമ്പളത്തിന്റെ ഇല പിഴിഞ്ഞു നീരെടുത്തു കുടിയ്ക്കുന്നത് വയറിളക്കം, ഛര്‍ദി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

അനീമിയ

അനീമിയ

അനീമിയ പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണിത്. ഇതില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. കുമ്പളങ്ങാനീരില്‍ ലേശം പഞ്ചസാര ചേര്‍ത്തു കുടിയ്ക്കുന്നതു അയേണ്‍ ഉല്‍പാദനത്തിനു നല്ലതാണ്. രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, രക്തം ശുദ്ധീകരിയ്ക്കാനും ഇതിനു സാധിയ്ക്കും. ഇതു വഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്. വെറുംവയറ്റില്‍ കുമ്പളങ്ങാനീരു കുടിയ്ക്കുന്നത് പ്രമേഹത്തിനൊപ്പം അയേണ്‍ ഉല്‍പാദനത്തിനും സഹായിക്കുന്നു.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് കുമ്പളങ്ങ. ഇത് ഹോര്‍മോണ്‍ പ്രക്രിയകള്‍ കൃത്യമായി നടക്കാന്‍ സഹായിക്കും. ദിവസവും കുമ്പളങ്ങ കഴിയ്ക്കാം, കുമ്പളങ്ങാനീരു കുടിയ്ക്കാം.

കിഡ്‌നി

കിഡ്‌നി

മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കുളള നല്ലൊരു പ്രതിവിധി കൂടിയാണ് കുമ്പളങ്ങ. കിഡ്‌നിയുടെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. കിഡ്‌നി രോഗങ്ങള്‍ക്ക് രാവിലെ വെറുംവയറ്റില്‍ 5 ഔണ്‍സ് കുമ്പളങ്ങാനീരില്‍ ഒരു നുളളു തഴുതാമയില, രണ്ടു നുളളു ചെറൂള ഇല എന്നിവ അരച്ചു കലക്കി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും കുമ്പളങ്ങ ഉത്തമമാണ്. ഇതു കൊണ്ടു തന്നെ എപ്പിലെപ്‌സി അഥവാ അപസ്മാര രോഗത്തിനും കുമ്പളങ്ങ അത്യുത്തമമാണ്. കുമ്പളങ്ങയുടെ നീരില്‍ ഇരട്ടി മധുരമോ പഞ്ചസാരയോ ചേര്‍ത്തു കഴിയ്ക്കുന്നത് അപസ്മാരം പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ലൊരു പരിഹാരമാണ്

വയറ്റിലെ അവസ്ഥകള്‍ക്കും

വയറ്റിലെ അവസ്ഥകള്‍ക്കും

ധാരാളം നാരുകള്‍ അടങ്ങിയ ഇത് അസിഡിറ്റി, ഗ്യാസ് പോലുളള വയറ്റിലെ അവസ്ഥകള്‍ക്കും മലബന്ധത്തിനുമെല്ലാമുള്ള പരിഹാരമാണ്. ഇതിലെ നാരുകള്‍ ദഹനം മെച്ചപ്പെടുത്തും. നല്ല ശോധന നല്‍കും. വയര്‍ തണുപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ് കുമ്പളങ്ങയും ഇതിന്റെ ജ്യൂസും.

ശ്വസന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം

ശ്വസന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം

ശ്വസന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കുമ്പളങ്ങ.ഇതു തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി വെള്ളം ചേര്‍ത്തു വേവിയ്ക്കുക. ഇതു പിഴിഞ്ഞു വെള്ളവും കഷ്ണവും വെവ്വേറെയാക്കുക. ല്‍പം നെയ്യിലിട്ടു കുമ്പളങ്ങാക്കഷ്ണം വറുക്കുക. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക. വാങ്ങി അടച്ചു വയ്ക്കുക. കുമ്പളങ്ങ പിഴിഞ്ഞു വച്ചിരിയ്ക്കുന്ന നീരില്‍ അല്‍പം കല്‍ക്കണ്ടം ചേര്‍ത്ത് നല്ലപോലെ കുറുക്കി ലേഹംപോലെ കുറുകുമ്പോള്‍ ഇതില്‍ തിപ്പലി, ജീരകം, ചുക്ക്, ഏലയ്ക്ക, ഇലവങ്കം, പച്ചില, കൊത്തമല്ലി, കുരുമുളക് എന്നിവയെല്ലാം കൂടി പൊടിച്ചു ചേര്‍ത്ത് ഇതില്‍ നെയ്യും ചേര്‍ത്തിളക്കുക. ഇതിലേയ്ക്കു കുമ്പളങ്ങയുടെ കഷ്ണം ചേര്‍ത്ത് ഇളക്കുക. ഇത് വാങ്ങിവച്ച് ദിവസവും കുറേശെ കഴിയ്ക്കുന്നത് ശ്വസന സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും ഉള്ള നല്ലൊരു മരുന്നാണ്.

സ്ത്രീ, പുരുഷനെ അടുപ്പിയ്ക്കും രഹസ്യഭാഗ രോമം

സ്ത്രീ, പുരുഷനെ അടുപ്പിയ്ക്കും രഹസ്യഭാഗ രോമം

സ്ത്രീ, പുരുഷനെ അടുപ്പിയ്ക്കും രഹസ്യഭാഗ രോമംസ്ത്രീ, പുരുഷനെ അടുപ്പിയ്ക്കും രഹസ്യഭാഗ രോമം

English summary

Health Benefits Of Eating Cooked Ash Gourd

Health Benefits Of Eating Cooked Ash Gourd, Read more to know about,
X
Desktop Bottom Promotion