TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
വയര്പോകാന്കുരുമുളകിട്ട പുഴുങ്ങിയമുട്ട പ്രാതലിന്
പ്രാതല് അഥവാ ബ്രേകഫാസ്റ്റ് ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണെന്നു പറയാം. രാത്രി നീണ്ട നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിന് ലഭിയ്ക്കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണം. ഇതില് നിന്നാണ് ശരീരം ഒരു ദിവസത്തേയ്ക്കു വേണ്ട ഊര്ജം സംഭരിയ്ക്കുന്നതെന്നു പറഞ്ഞാലും തെറ്റില്ല.
പ്രാതലിന് വയര് നിറയാന് പാകത്തിന് എന്തെങ്കിലും കഴിച്ചതു കൊണ്ടു കാര്യമില്ല, പോഷകഗുണമുള്ള ഭക്ഷണം തന്നെ കഴിയ്ക്കുണം. രുചിയ്ക്കു മാത്രമല്ലെന്നര്ത്ഥം.
വീട്ടില് നെഗറ്റീവ് എനര്ജിയുണ്ടോ,അറിയാം,കളയാം
മുട്ട പലരുടേയും പ്രാതലില് പ്രധാന വിഭവമാണ്. അല്ലെങ്കില് ഇതുള്ക്കൊള്ളിയ്ക്കുന്നത് കൂടുതല് ഗുണകരമാണ്. ഓംലറ്റും ബുള്സ്ഐയുമായാണ് പലരും മുട്ട കൂടുതല് കഴിയ്ക്കാറ്. എന്നാല് ഇതിനേക്കാളും പ്രാതലിന് നല്ലത് പുഴുങ്ങിയ മുട്ടയാണെന്നതാണ് വാസ്തവം. കാരണം മറ്റു രണ്ടു അല്പം വറുത്ത രൂപം തന്നെയാണെന്നതാണ് കാരണം. എണ്ണ ചേരുമ്പോള് മുട്ടയുടെ ഗുണം കുറയുകയാണ് ചെയ്യുന്നത.
പ്രാതലിന് ദിവസവും ഓരോ പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നതുകൊണ്ടുള്ള പ്രയോജനത്തെക്കുറിച്ചറിയൂ, ഇതില് അല്പം കുരുമുളകു ചേര്ത്താന് ഗുണം ഇരട്ടിയ്ക്കും
തടി
ശരീരത്തിന്റെ തടി കുറയാനുള്ള നല്ലൊരു വഴിയാണ് കുരുമുളകും പുഴുങ്ങിയ മുട്ടയും. പ്രത്യേകിച്ചിതു പ്രാതലിന് കഴിയ്ക്കുന്നത് ഗുണം ചെയ്യും. പുഴുങ്ങിയ മുട്ടയും കുരുമുളകും പ്രാതലിന് കഴിയ്ക്കുന്നത് ശരീരത്തിന് ഊര്ജം ലഭ്യമാകാന് സഹായിക്കും. ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിന് ആവശ്യമായ എനര്ജിയും ശക്തിയും കൊടുക്കാന് ഇതു കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കും.
മുട്ട
മുട്ടയില് വൈറ്റമിന് ഡി ഉണ്ട്. കാല്സ്യവുമുണ്ട്. കാല്സ്യം ആഗിരണം ചെയ്യാന് ശരീരത്തിന് വൈററമിന് ഡി അത്യാവശ്യമാണ്. വൈററമിന് ഡി അടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങളില് ഒന്നാണ് മുട്ട.
മസില്
മസില് വളര്ത്താന് ശ്രമിയ്ക്കുന്നവര്ക്കുള്ള നല്ലൊരു വഴിയാണ് പുഴുങ്ങിയ മുട്ടയും കുരുമുളകുപൊടിയും കലര്ന്ന ഭക്ഷണം. മുട്ടയിലെ പ്രോട്ടീനുകള് മസില് വളരാന് സഹായിക്കും.കോശനാശത്തെ തടയാന് കുരുമുളക് നല്ലതാണ്.
ശരീരത്തിന് ഊര്ജം
പുഴുങ്ങിയ മുട്ടയും കുരുമുളകും പ്രാതലിന് കഴിയ്ക്കുന്നത് ശരീരത്തിന് ഊര്ജം ലഭ്യമാകാന് സഹായിക്കും. ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിന് ആവശ്യമായ എനര്ജിയും ശക്തിയും കൊടുക്കാന് ഇതു കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കും.
ഹീമോഗ്ലോബിന്
മുട്ടയും കുരുമുളകു ചേരുമ്പോള് ശരീരത്തിലെ ഹീമോഗ്ലോബിന് തോതു വര്ദ്ധിയ്ക്കും. രക്തകോശങ്ങളിലേയ്ക്കുള്ള ഓക്സിജന് പ്രവാഹം വര്ദ്ധിയ്ക്കും. ഇതുവഴി രക്തസംക്രമണവും ഹീമോഗ്ലോബിന് തോതും വര്ദ്ധിയ്ക്കും. ഇത് ഹൃദയത്തിനും ഏറെ ഗുണകരമാണ്.
പ്രതിരോധശേഷി
മുട്ട ശരീരത്തിന് ആരോഗ്യം നല്കും. കുരുമുളക് പ്രതിരോധശേഷിയും. കുരുമുളകിലെ കുര്കുമിനും മുട്ടയിലെ പ്രോട്ടീനുകളുമെല്ലാം ചേരുമ്പോള് ഗുണം ഇരട്ടിയ്ക്കും. ഇതുകൊണ്ടുതന്നെ ഇതു രണ്ടും ചേര്ന്ന കോമ്പിനേഷന് അസുഖങ്ങളില് നിന്നും ശരീരത്തിന് മോചനം നല്കും.
തലച്ചോറിന്റെ ആരോഗ്യത്തിന്
തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് കുരുമുളകും പുഴുങ്ങിയ മുട്ടയും കലര്ന്ന മിശ്രിതം. തലച്ചോറിലെ കോശങ്ങളെ ആരോഗ്യകരമായിരിയ്ക്കാന് ഇത് സഹായിക്കും. മുട്ടയിലെ കൊളീന് ആണ് ഈ ഗുണം നല്കുന്നത്.എല്ലിന്റെ ആരോഗ്യത്തിനു മികച്ച ഒന്നാണ് പുഴുങ്ങിയ മുട്ടയും കുരുമുളകും ചേര്ന്ന മിശ്രിതം.
ബിപി
ബിപി കുറയ്ക്കാന് ഇത് ഏറെ നല്ലതാണ്. മുട്ടയുടെ വെള്ളയില് ആര്വിപിഎസ്എല് എന്നൊരു പെപ്റ്റൈഡുണ്ട്. ഇത് ബിപി കുറയ്ക്കാന് ഏറെ നല്ലതാണ്.
ചര്മത്തിനും
ചര്മത്തിനും മുട്ടയും കുരുമുളകും നല്ലതാണ്. ചര്മത്തിന് തിളക്കം ലഭിയ്ക്കും. കുരുമുളക് ടോക്സിനുകള് ഒഴിവാക്കുന്നതുകൊണ്ടുതന്നെ ചര്മത്തിന് നല്ലതാണ്.