For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1 ഗ്ലാസ് കുക്കുമ്പര്‍ വെള്ളം വയര്‍ കളയും

ഈ കുക്കുമ്പര്‍ പാനീയം എങ്ങനെയുണ്ടാക്കാമെന്നും ഇതിന്റെ ആരോഗ്യപരമായ ഗുണങ്ങളെന്താണെന്നും അറിയൂ,

|

ആരോഗ്യകരമായ ശീലങ്ങള്‍ അതിരാവിലെ തുടങ്ങണമെന്നു പറയും. ദിവസം മുഴുവനുമുള്ള ആരോഗ്യത്തിന് ഇത് ഏറെ പ്രധാനവുമാണ്.

നമുക്ക് ആരോഗ്യം നല്‍കുന്നതില്‍ ഭക്ഷണശീലങ്ങള്‍ക്കും പാനീയത്തിനും ഏറെ സ്ഥാനമുണ്ട്. ചില പാനീയങ്ങള്‍ രാവിലെ, പ്രത്യേകിച്ചു വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

സാധാരണ വെറുംവയറ്റില്‍ കുടിയ്‌ക്കേണ്ട പാനീയങ്ങളുടെ ലിസ്റ്റില്‍ ചെറുനാരങ്ങാവെള്ളം പോലുള്ളവ എല്ലാവരും കേട്ടിട്ടുണ്ടാകും. ചെറുനാരങ്ങാനീരില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നത് തടി പോകാന്‍ സഹായിക്കുന്നതടക്കമുള്ള പല രോഗങ്ങള്‍ക്കും നല്ലതാണ്.

ഇങ്ങനെ വെറുംവയറ്റില്‍ കുടിയ്ക്കാന്‍ പറ്റിയ മറ്റൊന്നാണ് കുക്കുമ്പര്‍ വെള്ളം. ഒരു പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന ഈ വെള്ളം പല തരം ആരോഗ്യഗുണങ്ങള്‍ നമുക്കു നല്‍കും. ഇതും വെറുംവയറ്റില്‍ കുടിയ്ക്കാനാകുന്ന ഒന്നാണ്.

കുക്കുമ്പര്‍ വെള്ളത്തില്‍ ഇതിനൊപ്പം നാരങ്ങാനീര്, തേന്‍, പുതിനയില എന്നിവയും ഉപയോഗിയ്ക്കാം. ഇതു തയ്യാറാക്കാനും വളരെ എളുപ്പമാണ്.

ധാരാളം ജലാംശമടങ്ങിയ ഒന്നാണ് കുക്കുമ്പര്‍ . ഇതുകൊണ്ടുതന്നെ ആരോഗ്യപരമായ ഗുണങ്ങള്‍ കൂടുകയും ചെയ്യും. കൊഴുപ്പു തീരെക്കുറവുള്ള ഇതില്‍ പലതരം പോഷകങ്ങളും ധാതുക്കളുമെല്ലാം അടങ്ങിയിട്ടുമുണ്ട്.

പുതിനയിലയും ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. ദഹനത്തനും ഗ്യാസ് അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും ഏറെ ഉത്തമം.

.ധാരാളം ആന്റിഓക്,ിഡന്റുകള്‍ അടങ്ങിയ ചെറുനാരങ്ങ വൈറ്റമിന്‍ സിയുടെ നല്ലൊരു ഉറവിടമാണ്. ദഹനത്തിനും ഏറെ ന്ല്ലത്. ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാനും ഗുണകരം.

തേനും ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇതില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. സ്വാഭാവിക മധുരമായതിനാല്‍ തന്നെ ആരോഗ്യകരമായ ഊര്‍ജവും നല്‍കും.

ഈ കുക്കുമ്പര്‍ പാനീയം എങ്ങനെയുണ്ടാക്കാമെന്നും ഇതിന്റെ ആരോഗ്യപരമായ ഗുണങ്ങളെന്താണെന്നും അറിയൂ,

കുക്കുമ്പര്‍

കുക്കുമ്പര്‍

ഒരു കുക്കുമ്പര്‍ കഷ്ണങ്ങളാക്കി മുറിച്ച് ഒരു ജാര്‍ വെള്ളത്തില്‍ രാത്രി ഇട്ടു വയ്ക്കുക. ഇതില്‍ ചെറുനാരങ്ങയും കഷ്ണങ്ങളാക്കി മുറിച്ചിടുക. ഒരു പിടി പുതിനയിലയും ഇടുക. രാത്രി മുഴുവന്‍ ഇതിങ്ങനെ വയ്ക്കുക. രാവിലെ ഊറ്റിയെടുത്ത് ഇതില്‍ അല്‍പം തേന്‍ ചേര്‍ത്തു വെറുംവയറ്റില്‍ ഒന്നു രണ്ട്ു ഗ്ലാസ് കുടിയ്ക്കാം. ബാക്കിയുള്ളത് ദിവസം പല തവണയായി കുടിയ്ക്കാം.

രോഗങ്ങള്‍ക്കു

രോഗങ്ങള്‍ക്കു

ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ ഈ വെള്ളം ഫ്രീ റാഡിക്കലുകളാല്‍ ഉണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. ഇതുകൊണ്ടുതന്നെ ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും നല്ലൊരു പ്രതിവിധിയുമാണ്. ഇവ വരാതിരിയ്ക്കാനും തടയും.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കി രോഗങ്ങളെ തടയുന്നിനുള്ള ന്‌ല്ലൊരു വഴിയാണ് കുക്കുമ്പര്‍ വെള്ളം രാവിലെ കുടിയ്ക്കുന്നത്. ഇത് ശരീരത്തിന് നല്ല ഊര്‍ജം നല്‍കുകയും ചെയ്യും.

ഡീഹൈഡ്രേഷന്‍

ഡീഹൈഡ്രേഷന്‍

രാത്രി ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തില്‍ വെള്ളത്തിന്റെ കുറവുണ്ടാകുന്നത് സ്വാഭാവികം. ഇതു കൊണ്ടുതന്നെ ഡീഹൈഡ്രേഷന്‍ പ്രശ്‌നങ്ങളുമുണ്ടാകും. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഈ പാനീയം. ശരീരത്തിന് ജലാംശം നല്‍കാനുള്ള നല്ലൊരു വഴി.

ബിപി

ബിപി

കുക്കുമ്പറിലെ പൊട്ടാസ്യം ബിപി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ഇത് ഇലക്ട്രോളൈറ്റുകളെ നിയന്ത്രിയ്ക്കുന്നു. ഇതുവഴി ഈ വെള്ളം ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്.

 കൊഴുപ്പു നീക്കുന്നവ

കൊഴുപ്പു നീക്കുന്നവ

ഇതിലെ എല്ലാ ചേരുവകളും കൊഴുപ്പു നീക്കുന്നവയാണ്. ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ദഹനം ശക്തിപ്പെടുത്തും. ഇതെല്ലാം തടിയും വയറും കുറയാന്‍ സഹായിക്കുകയും ചെയ്യും.

ചര്‍മനിറത്തിന്

ചര്‍മനിറത്തിന്

കുക്കുമ്പറിലെ വൈറ്റമിന്‍ ബി 5 ചര്‍മനിറത്തിന് നല്ലതാണ് ഇതിലെ ബാക്കിയെല്ലാ ചേരുവകളും നല്ല ചര്‍മവും നല്‍കുന്നു. ഈ പാനീയം സൗന്ദര്യത്തിനും നല്ലതാണെന്നര്‍ത്ഥം.

എല്ലുകളുടെ ആരോഗ്യത്തിനും

എല്ലുകളുടെ ആരോഗ്യത്തിനും

എല്ലുകളുടെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. കുക്കുമ്പറില്‍ വൈറ്റമിന്‍ കെയുണ്ട്. ഇത് ശരീരത്തിനാവശ്യമായ 19 ശതമാനം വൈറ്റമിന്‍ കെയും നല്‍കുന്നു. പ്രോട്ടീന്‍ രൂപീകരണത്തിനും ഇത് അത്യാവശ്യമാണ്.

മസിലുകളുടെ ആരോഗ്യത്തിന്

മസിലുകളുടെ ആരോഗ്യത്തിന്

കുക്കുമ്പറിലെ സിലിക്ക മസിലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത് മസിലുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍ പരിഹരിയ്ക്കാന്‍ ഏറെ നല്ലതാണ്.

തലച്ചോറിന്റെ ആരോഗ്യത്തെയും ഓര്‍മശക്തിയേയും

തലച്ചോറിന്റെ ആരോഗ്യത്തെയും ഓര്‍മശക്തിയേയും

കുക്കുമ്പറിലെ ഫിസെറ്റിന്‍ തലച്ചോറിന്റെ ആരോഗ്യത്തെയും ഓര്‍മശക്തിയേയും സഹായിക്കുന്നു. ഓര്‍മശക്തിയ്ക്കും ഇത് ഏറെ നല്ലതാണ്. മസില്‍ കോശങ്ങളെ ശക്തമാക്കാന്‍ കുക്കുമ്പര്‍ വെള്ളം സഹായിക്കും.

ഗ്യാസ്, അസിഡിറ്റി

ഗ്യാസ്, അസിഡിറ്റി

നല്ല ദഹനത്തിനുള്ള നല്ലൊരു വഴിയാണ് കുക്കുമ്പറിട്ടു തയ്യാറാക്കുന്ന ഈ പാനീയം. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കും.

മലബന്ധമുള്ളവര്‍ക്ക്

മലബന്ധമുള്ളവര്‍ക്ക്

മലബന്ധമുള്ളവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന ഒരു പരിഹാരമാണ് ഈ പാനീയം. ഇത് കുടല്‍ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കാന്‍ സഹായിക്കുന്നു.

ശ്വാസത്തിന്റെ ദുര്‍ഗന്ധമകറ്റാനുള്ള നല്ലൊരു വഴിയാണ്

ശ്വാസത്തിന്റെ ദുര്‍ഗന്ധമകറ്റാനുള്ള നല്ലൊരു വഴിയാണ്

ശ്വാസത്തിന്റെ ദുര്‍ഗന്ധമകറ്റാനുള്ള നല്ലൊരു വഴിയാണ് വെറുംവയറ്റില്‍ കുക്കുമ്പര്‍ വെള്ളം കുടിയ്ക്കുന്നത്. ഇത് ദോഷകരമായ ബാക്ടീരിയകളെ കൊന്നൊടുക്കുന്നു.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ മാത്രമിട്ടും ഈ രീതിയില്‍ വെള്ള്ം തയ്യാറാക്കി കുടിയ്ക്കാം. എന്നാല്‍ ബാക്കി ചേരുവകള്‍ കൂടി ചേര്‍ക്കുമ്പോഴാണ് ഗുണം ഇരട്ടിയ്ക്കുകയെന്നോര്‍മിയ്ക്കുക.

Read more about: health body
English summary

Health Benefits Of Drinking Cucumber Water In An Empty Stomach

Health Benefits Of Drinking Cucumber Water In An Empty Stomach, read more to know about,
X
Desktop Bottom Promotion