TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
1 ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് ആണിന് വയാഗ്ര
1 ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് ഉദ്ധാരണത്തിന് നല്ല മരുന്ന്
പുരുഷന്മാരെ അലട്ടുന്ന സെക്സ് സംബന്ധമായ പ്രശ്നങ്ങള്പലതാണ്. ഇതില് തന്നെ ഉദ്ധാരണ പ്രശ്നങ്ങള് പലരേയുംഅലട്ടുന്ന ഒന്നാണ്. പല പുരുഷന്മാര്ക്കും മാനസികമായപ്രശ്നങ്ങള് വരെയുണ്ടാക്കുന്ന, ആത്മവിശ്വാസംനഷ്ടപ്പെടുത്തുന്ന ഒന്നാണ് ഉദ്ധാരണ പ്രശ്നങ്ങള്.
ഉദ്ധാരണപ്രശ്നങ്ങള്ക്കുള്ള പ്രധാന കാണം ലൈംഗികായവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതാണ്. ഇതിന് പല കാരണങ്ങളുണ്ടാകും. എന്തെങ്കിലുംഅസുഖങ്ങള്, രക്തക്കുഴലിലെ തടസങ്ങള്, ചില ശാരീരികഅവസ്ഥകള് എന്നിങ്ങനെ പലതും.ഇതിനു പുറമെ പുകവലി, അമിത മദ്യപാനം എന്നിവ ഉദ്ധാരണപ്രശ്നങ്ങള്ക്കുള്ള കാരണങ്ങളായി വരാറുണ്ട്.
സ്ട്രെസ്,ടെന്ഷന്, ഡിപ്രഷന് എന്നിവയെല്ലാം ഉദ്ധാരണപ്രശ്നങ്ങള്ക്കുള്ള മറ്റു കാരണങ്ങളാണ്. ചൂടുള്ള കാലാവസ്ഥ,സൈക്കിള്, ബൈക്ക് ഓടിയ്ക്കുക, ഇറുകിയ അടിവസ്ത്രംതുടങ്ങിയ പല കാരണങ്ങളും ഇതിനു പുറകിലുണ്ട്.
ഉദ്ധാരണ പ്രശ്നങ്ങള്ക്കുള്ള പരിഹാരം എന്നു പറഞ്ഞ് പല മരുന്നുകളും വിപണിയില് ഇറങ്ങാറുണ്ട്. ഇതില് പലതും ഗുണങ്ങള് തരില്ലെന്നു മാത്രമല്ല, ദോഷങ്ങള് ഏറെ നല്കുകയുംചെയ്യും.
ഈ പ്രശ്നത്തിന് നമുക്കു വീട്ടില് തന്നെ ചെയ്യാവുന്ന പല പരിഹാരങ്ങളുമുണ്ട്. വീട്ടുവൈദ്യം,നാട്ടുവൈദ്യം എന്നെല്ലാംപറയാം. പലതും നമുക്ക് അടുക്കളയിലെ വസ്തുക്കള് കൊണ്ടു തയ്യാറാക്കുകയും ചെയ്യാം.
ഇത്തരത്തിലുള്ള ഒന്നാണ് ബീറ്റ്റൂട്ട്. പലതരം ആരോഗ്യഗുണങ്ങളിണങ്ങിയ ഒന്ന്. പുരുഷലൈംഗിക പ്രശ്നങ്ങള്ക്കുള്ള നല്ലൊരു മരുന്നാണിത്.
ബീറ്റ്റൂട്ടില്
ബീറ്റ്റൂട്ടില് നൈട്രേറ്റുകള് അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെത്തുമ്പോള ബാക്ടീരിയല് പ്രവര്ത്തനങ്ങളിലൂടെ നൈട്രൈറ്റ്സ് ആയി മാറുന്നു. ഇത് രക്തപ്രവാഹം വര്ദ്ധിപ്പിയ്ക്കാന് ഏറെ നല്ലതാണ്. രക്തപ്രവാഹം ഉദ്ധാരണ പ്രശ്നങ്ങള്ക്കുള്ള നല്ലൊരു പരിഹാരവുമാണ്.സ്റ്റാമിന വര്ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്.
ബീറ്റ്റൂട്ട് പച്ചയ്ക്കു കഴിയ്ക്കുന്നതും
ബീറ്റ്റൂട്ട് പച്ചയ്ക്കു കഴിയ്ക്കുന്നതും ജ്യൂസാക്കി കുടിയ്ക്കുന്നതുമാണ് ഏറ്റവും നല്ലത്. വേവിച്ചു കഴിയ്ക്കുന്നതും നല്ലതുതന്നെ.
ഹൃദയപ്രശ്നങ്ങളും
ഹൃദയപ്രശ്നങ്ങളും രക്തപ്രവാഹം ശരിയാകാത്തതും പുരുഷന്മാരിലെ സെക്സ് പ്രശ്നങ്ങള്ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇതിനുള്ള ഉത്തമപ്രതിവിധിയാണ് ബീറ്റ്റൂട്ട് ജ്യൂസ്.
ബീറ്റ്റൂട്ട്, സെലറി
ബീറ്റ്റൂട്ട്, സെലറി എന്നിവ ചേര്ത്തടിച്ചു ജ്യൂസാക്കി കുടിയ്ക്കുന്നതും ഉദ്ധാരണപ്രശ്നങ്ങള്ക്കുള്ള നല്ലൊരു മരുന്നാണ്. പുരുഷന്മാരില് ആന്ഡ്രോസ്റ്റിറോണ് എന്ന ഫെറമോണ് ഉല്പാദനത്തിനും സെലറി സഹായിക്കുന്നുണ്ട്. ഇത് പുരുഷശരീരഗന്ധത്തിലൂടെ സ്ത്രീകളെ ആകര്ഷിയ്ക്കുമെന്നും പറയുന്നു.
ബിപി
ബിപി കുറയ്ക്കാനും ബീറ്റ്റൂട്ട് ജ്യൂസ് ഏറെ നല്ലതാണ്. ബിപി കിടപ്പറയില് പുരുഷന്മാരെ തളര്ത്തുന്ന ഒന്നാണ്. ഇതിനുള്ള ഉത്തമ പ്രതിവിധിയാണ് ബീറ്റ്റൂട്ട് ജ്യൂസ്. സ്ത്രീകളിലും വജൈനല് ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം കുറയ്ക്കാനും സ്കെസ് മൂഡു കുറയ്ക്കാനും ബിപി കാരണമാകും. ഇതുകൊണ്ടുതന്നെ പുരുഷന്മാര്ക്കൊപ്പം സ്ത്രീകള്ക്കും ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് സഹായകമാകും.
അയേണ്
ബീറ്റ്റൂട്ട് അയേണ് സമ്പുഷ്ടമാണ്. ഇതുകൊണ്ടുതന്നെ ശരീരത്തിലെ രക്തത്തിന്റെ അളവു വര്ദ്ധിപ്പിയ്ക്കുകയും ചെയ്യും. ഇതും നല്ല രക്തപ്രവാഹത്തിനും സെക്സ് ഗുണങ്ങള്ക്കും സഹായകമാകും.
കൊളസ്ട്രോളിന്റെ അളവ്
കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന് ശ്രമിക്കുന്നവര് ദിവസവും ഒരു ഗ്ലാസ് ബീറ്റ്റീട്ട് ജ്യൂസ് കുടിച്ചാല് മതി.
ക്യാന്സര്
ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ ക്യാന്സര് സാധ്യത ഇല്ലാതാക്കാം. ക്യാന്സര് കോശങ്ങളോട് പോരാടാന് ഇതിന് കഴിവുണ്ട്.
തലച്ചോറിലേക്കുള്ള രക്തപ്രവാഹം
പ്രായമായവരില് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂടുമെന്നാണ് പറയുന്നത്.
ഇഞ്ചിനീരും നാരങ്ങാനീരും
ബീറ്റ്റൂട്ടില് ഇഞ്ചിനീരും നാരങ്ങാനീരും കലര്ത്തി കുടിയ്ക്കുന്നതും നല്ലതാണ്