For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എണ്ണ കാലിനടിയില്‍ പുരട്ടി കുളിയ്ക്കൂ,കാരണം

|
എല്ലാത്തിനും പരിഹാരമാണ് വെളിച്ചെണ്ണ, പക്ഷെ ഇങ്ങനെ ഉപയോഗിക്കണം

കുളി നമ്മുടെ ആരോഗ്യശീലങ്ങളില്‍ പ്രധാനമാണ്. ആരോഗ്യശീലങ്ങളില്‍ മാത്രമല്ല, സൗന്ദര്യത്തിനും വൃത്തിയ്ക്കുമെല്ലാം ഏറെ പ്രധാനപ്പെട്ട ഒന്നാണിത്.

കുളിയ്ക്കാന്‍ തന്നെ രീതികള്‍ പലതുണ്ടെന്നു വേണം, പറയാന്‍. എണ്ണതേച്ചു കുളിയെന്നും കാക്കക്കുളിയെന്നുമെല്ലാം ഇതിനെ പറയാം.

നമ്മുടെ കാരണവന്മാരുടെ ആരോഗ്യരഹസ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു എണ്ണ തേച്ചു കുളി. നിറുകയിലും ദേഹത്തുമെല്ലാം വെളിച്ചെണ്ണയോ എണ്ണയോ തേച്ചു വിശാലമായുള്ള ഒരു കുളി ആരോഗ്യത്തിനൊപ്പം ഉന്മേഷദായകം കൂടിയാണ്.

ദിവസവും കുളിച്ചു എന്ന് അഭിമാനത്തോടെ പറഞ്ഞാല്‍ പോരാ, കുളിയിക്കുന്നതിനും രീതികളും ശീലങ്ങളുമുണ്ട്. നല്ലൊരു കുളിയെന്നു പറഞ്ഞാല്‍ ഇതെല്ലാം പെടുകയും ചെയ്യും.

എണ്ണ തേച്ചു കുളിയ്ക്കാനും പല നിയമങ്ങളുമുണ്ട്. ഇതനുസരിച്ചു ചെയ്യുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത്. തെറ്റായ രീതിയില്‍ കുളിയ്ക്കുന്നതും എണ്ണ തേയ്ക്കുന്നതുമെല്ലാം തന്നെ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.

എണ്ണ തേച്ചു കുളിയെക്കുറിച്ചുള്ള ചില നിയമങ്ങളറിയൂ,

നിറുകയില്‍ വെളിച്ചെണ്ണ

നിറുകയില്‍ വെളിച്ചെണ്ണ

നിറുകയില്‍ വെളിച്ചെണ്ണ തേച്ചു ദിവസവും കുളിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. തലവേദന പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിതെന്ന് ആയുര്‍വേദം പറയുന്നു.

തലയില്‍ തേയ്ക്കാന്‍

തലയില്‍ തേയ്ക്കാന്‍

തലയില്‍ തേയ്ക്കാന്‍ നല്ല ശുദ്ധമായ വെളിച്ചെണ്ണ തന്നെയാണ് ഏറെ നല്ലത്. എന്നാല്‍ പച്ചവെളിച്ചെണ്ണ തേയ്ക്കരുത്. ഇതിലുള്ള ജലാംശം തലയിലൂടെ ശരീരത്തിലെത്തി കോള്‍ഡ് പോലുള്ള അസുഖങ്ങള്‍ക്ക് കാരണമാകും. പച്ചവെളിച്ചെണ്ണ വെയിലില്‍ വച്ചു ചൂടാക്കി തേയ്ക്കാം വെള്ളത്തിന്റെ അംശം നീക്കാന്‍ ഇതു സഹായിക്കും.

വെളിച്ചെണ്ണയില്‍

വെളിച്ചെണ്ണയില്‍

വെളിച്ചെണ്ണയില്‍ ചുവന്നുള്ളി, ചെമ്പരത്തിപ്പൂ, കരിഞ്ചീരകം, തുളസി എന്നിവയെല്ലാം ഇട്ടു കാച്ചി തേയ്ക്കാം. കറിവേപ്പില, മയിലാഞ്ചിയില, ബ്രഹ്മി, കറ്റാര്‍വാഴ തുടങ്ങിയവയിട്ടു കാച്ചുന്ന വെളിച്ചെണ്ണയും മുടിയുയേടും ശരീരത്തിന്റേയും ആരോഗ്യത്തിന് നല്ലതാണ്.

നിറുകയില്‍

നിറുകയില്‍

നിറുകയില്‍ ഇതുപോലെ കാച്ചിയ വെളിച്ചെണ്ണ തേച്ചു കുളിയ്ക്കുന്നത് തലവേദനയ്ക്കു പുറമെ, സൈനസൈറ്റിസ്, ടോണ്‍സിലൈറ്റിസ്, ആസ്തമ, സന്ധിവേദന, അലര്‍ജി തുടങ്ങിയ പല പ്രശ്‌നങ്ങല്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്.

ചര്‍മത്തിനും

ചര്‍മത്തിനും

ചര്‍മത്തിനും എണ്ണതേച്ചു കുളി ഏറെ നല്ലതാണ്. വെളിച്ചെണ്ണയോ എള്ളെണ്ണയോ കടുകെണ്ണയോ ഇതിനുപയോഗിയ്ക്കാം. ചര്‍മത്തിന് മൃദുത്വം നല്‍കുന്നതിനും വരണ്ട സ്വഭാവം മാറുന്നതിനും ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയുന്നതിനുമെല്ലാം ഉത്തമമാര്‍ഗമാണിത്. പല ചര്‍മരോഗങ്ങളും തടയുന്നതിനും എണ്ണതേച്ചു കുളി നല്ലതാണ്.

കടുകെണ്ണ

കടുകെണ്ണ

തണുപ്പുള്ള കാലാവസ്ഥകളില്‍ കടുകെണ്ണ ശരീരത്തിന് ചൂടു നല്‍കും. തണുപ്പു മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഇത് ഒഴിവാക്കും. സന്ധിവേദനയൊഴിവാക്കാനും കടുകെണ്ണയുപയോഗിച്ചുള്ള കുളി ഏറെ നല്ലതാണ്. ദേഹത്ത് എണ്ണ തേച്ചു കുളിയ്ക്കുന്നത്

മുടിയുടെ ആരോഗ്യത്തിന്

മുടിയുടെ ആരോഗ്യത്തിന്

മുടിയുടെ ആരോഗ്യത്തിന് എണ്ണ തേച്ചു കുളി ഏറെ പ്രധാനപ്പെട്ട ഒന്നാണ്. മുടി വളരാനും മുടിയുടെ വരണ്ട സ്വാഭാവം മാറ്റാനും ഇതുവഴി മുടികൊഴിച്ചില്‍ നിര്‍ത്താനുമെല്ലാം അത്യാവശ്യം. തലയില്‍, പ്രത്യേകിച്ചു നിറുകയില്‍ എണ്ണ തേച്ചു കുളിയ്ക്കുന്നത് നല്ല ഉന്മേഷം നല്‍കാനും നല്ല ഉറക്കത്തിനുമെല്ലാം സഹായകമാണ്.

ദേഹത്ത് എണ്ണ തേയ്ക്കുമ്പോള്‍

ദേഹത്ത് എണ്ണ തേയ്ക്കുമ്പോള്‍

ദേഹത്ത് എണ്ണ തേയ്ക്കുമ്പോള്‍ ചില പ്രത്യേക ഭാഗങ്ങളില്‍ എണ്ണ തേയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. കാലിനടിയില്‍ എണ്ണ തേയ്ക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. ചെവിയ്ക്കു പിന്നില്‍ എണ്ണ തേയ്ക്കുന്നത് കാലുകള്‍ക്ക് തണുപ്പേകാന്‍ നല്ലതാണ്. കണ്ണിനു ചുറ്റും എണ്ണ തേയ്ക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദേഹം മുഴുവന്‍ എണ്ണ പുരട്ടി മസാജ് ചെയ്ത് അല്‍പനേരം കഴിഞ്ഞാണ് കുളിയ്‌ക്കേണ്ടത്.

കുളിയ്ക്കാന്‍

കുളിയ്ക്കാന്‍

കുളിയ്ക്കാന്‍ തണുത്ത വെള്ളമോ ഇളംചൂടുവെള്ളമോ ഉപയോഗിയ്ക്കാം. രാവിലെയും വൈകീട്ടും സന്ധ്യാ സമയത്തുമാണ് കുളിയ്ക്കാന്‍ ഉത്തമമായ സമയം. രണ്ടു നേരവും കുളിയ്ക്കുന്നത് അത്രതന്നെ ആരോഗ്യകരം. രാവിലെ കുളിയ്ക്കുന്നത് ആരോഗ്യത്തിനും ഉണര്‍വിനും നല്ലതാണ്. രാത്രി ഏറെ വൈകിയുള്ള കുളി ആരോഗ്യത്തിനു നല്ലതല്ല. ജ

കുളിയ്ക്കുമ്പോള്‍

കുളിയ്ക്കുമ്പോള്‍

കുളിയ്ക്കുമ്പോള്‍ ആദ്യം തല കുളിയ്ക്കണം. ആദ്യം ദേഹം കുളിച്ചാല്‍ ദേഹത്തെ ചൂട് തലയിലേയ്ക്കും പ്രവഹിയ്ക്കും. തലവേദനയ്ക്കും അസ്വസ്ഥതകള്‍ക്കും കാരണമാകും. തലയില്‍ തണുത്ത വെള്ളവും ദേഹത്ത് ഇളംചൂടുവെള്ളവും നല്ലതാണ്. വല്ലാതെ ചൂടുള്ള വെള്ളം ആരോഗ്യത്തിനും ചര്‍മത്തിനും ഒരുപോലെ ദോഷമാണ്.

ഭക്ഷണശേഷം

ഭക്ഷണശേഷം

ഭക്ഷണശേഷം കുളിയ്ക്കാതിരിയ്ക്കുക. ഭക്ഷണം കഴിഞ്ഞു കുളിച്ചാല്‍ ദഹനപ്രശ്‌നങ്ങള്‍ക്കു സാധ്യതയേറെയാണ്. ഭക്ഷണം ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.

ദിവസവും

ദിവസവും

ദിവസവും എണ്ണ തേച്ചു കുളിയ്ക്കാന്‍ സാധിച്ചില്ലെങ്കിലും നിറുകില്‍ ലേശം വെളിച്ചെണ്ണ വയ്ക്കുന്നത് നല്ലതാണ്. ഇത് നാഡികളിലൂടെ ശരീരത്തിലേയ്ക്കിറിങ്ങും. ഇതുപോലെ കാലിനടിയില്‍ ലേശം എണ്ണ പുരട്ടുകയും ചെയ്യാം.

Read more about: health body
English summary

Health Benefits Of Applying Coconut Oil While Bathing

Health Benefits Of Applying Coconut Oil While Bathing, read more to know about
X
Desktop Bottom Promotion