Just In
Don't Miss
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- News
യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ റെയ്ഡ്; എസ്ഐക്ക് സ്ഥലം മാറ്റം, സിഐക്കെതിരെയും നടപടിക്ക് സാധ്യത!
- Movies
മാമാങ്കം മലയാളത്തിന്റെ ഉത്സവമായി മാറട്ടെ! മമ്മൂക്കയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന് ആശംസകളുമായി ലാലേട്ടന്
- Sports
മെസ്സി ഹാട്രിക്കില് ബാഴ്സയ്ക്ക് തകര്പ്പന് ജയം, റയലും മുന്നോട്ട്; യുവന്റസിനും ബയേണിനും തോല്വി
- Technology
സാംസങ് ഗാലക്സി എം10എസിന്റെ വില വെട്ടിക്കുറച്ചു, ഇപ്പോൾ 7,999 രൂപയ്ക്ക് സ്വന്തമാക്കാം
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
നിലംപറ്റി വളരും ആനച്ചുവടി വല്യ മരുന്നാണ്...
പ്രകൃതി തന്നെ ഔഷധമാണ് എന്നു പൊതുവേ ചൊല്ലുണ്ട്. ഭൂമീദേവി അമ്മയെന്നും. ഇതു കൊണ്ടാകും, പ്രകൃതിയിലെ പല സസ്യങ്ങളും ഏറെ മരുന്നു ഗുണങ്ങളോടെ ഉളളവയുമാണ്.
പണ്ടു കാലത്ത് അസുഖങ്ങള് വന്നാല് വലിയ പണം ചെലവാക്കിയുള്ള ചികിത്സാ രീതികളൊന്നും തന്നെയുണ്ടായിരുന്നില്ല. കാരണവന്മാര് തൊടിയിലേയ്ക്കിറങ്ങി ഇവിടെ നിന്നും ശേഖരിയ്ക്കുന്ന ചില സസ്യങ്ങളാണ് മരുന്നു രൂപത്തില് കഴിയ്ക്കാറും കൊടുക്കാറും. ഇത് യാതൊരു ദോഷ ഫലങ്ങളും നല്കില്ലന്നു മാത്രമല്ല, ആരോഗ്യപരമായ പല ഗുണങ്ങളും നല്കുകയും ചെയ്യും.
വളപ്പില് നിന്നും ലഭിയ്ക്കുന്ന ആരോഗ്യ ഗുണങ്ങള് നിറയുന്ന മരുന്നുകള് ഏറെയുണ്ട്. കുറുന്തോട്ടി, പനിക്കൂര്ക്ക, ചിറ്റമൃത് ഇങ്ങനെ പോകുന്നു, ഇത്. ഇക്കൂട്ടത്തില് പെട്ട ഒരു മരുന്നു ചെടിയാണ് ആനച്ചുവടി. അധികമാര്ക്കും അറിയാത്ത മരുന്നാകും, ഇത്. എന്നാല് ഈ സസ്യമാകട്ടെ, നാം സൂക്ഷിച്ചൊന്നു നിലത്തു നോക്കിയാല് പല ചെടികള്ക്കിടയില് നിലം പറ്റി വളരുന്നുമുണ്ടാകും.
നിലം പറ്റി വളരുന്ന വലിയ ഇലകള് ഉള്ളതു കൊണ്ടു തന്നെയാണ് ഈ ചെടി ആനച്ചുവടി എന്ന് അറിയപ്പെടുന്നത്. ആനയുടെ പാദങ്ങള് പോലെ എന്നു പറയാം. ആനയടിയന്, ആനച്ചുണ്ട എന്നീ പേരുകളിലും ഇത് അറിയപ്പെടാറുണ്ട്. പൊതുവേ അല്പം തണലുള്ള ഇടങ്ങളില് വളരുന്ന ഈ സസ്യം പല അസുഖങ്ങള്ക്കുമുള്ള നല്ലൊന്നാന്തരം ഒറ്റമൂലിയാണ്.
ഇതില് പൊട്ടാസ്യം, മഗ്നീഷ്യം, കാല്സ്യം, അയേണ് തുടങ്ങിയ പല ഘടകങ്ങളുമുണ്ട്. ഇതിനു പുറമേ സ്ററിഗ്മോസ്റ്റെറോള്, ലൂപ്പിയോള് എന്നീ രണ്ടു ഘടകങ്ങളും ഇതില് അടങ്ങിയിട്ടുണ്ട്.
ഇതിന്റെ ഇലയാണ് പ്രധാനമായും ഉപയോഗിയ്ക്കാറ്. സമൂലവും അതായത് വേരടക്കവും ഉപയോഗിയ്ക്കാറുണ്ട്.
എന്തൊക്കെ ഗുണങ്ങളാണ് ആനച്ചുവടി എന്ന ഈ ചെടി നമുക്കു നല്കുന്നതെന്നറിയൂ,

പ്രമേഹത്തിനും കൊളസ്ട്രോളിനുമുളള പ്രകൃതിയുടെ മരുന്നാണ്
പ്രമേഹത്തിനും കൊളസ്ട്രോളിനുമുളള പ്രകൃതിയുടെ മരുന്നാണ് ഈ ചെടി. ശരീരത്തിലെ ചീത്ത കൊളസ്ട്രോള് അകറ്റാനും രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിച്ചു നിര്ത്താനും ഈ പ്രത്യേക ചെടി ഏറെ സഹായിക്കും. ഇത് അല്പ ദിവസം അടുപ്പിച്ചു കഴിയ്ക്കുന്നത് ഈ രണ്ടു പ്രശ്നങ്ങള്ക്കുമുള്ള നാട്ടുവൈദ്യമാണന്നു വേണം, പറയാന്.

ഇൗ ചെടി
പ്രമേഹത്തിനും കൊളസ്ട്രോളിനും ഇത് ഉപയോഗിയ്ക്കാനും വളരെ എളുപ്പമാണ്. ഇൗ ചെടി വേരോടെ പിഴുതെടുക്കുക. നല്ലപോലെ കഴുകിയ ശേഷം ഇത് ചതയ്ക്കുക. അമ്മിക്കല്ലിലോ അല്ലെങ്കില് വെളുത്തുള്ളി പോലുള്ളവ ചതയ്ക്കാന് ഉപയോഗിയ്ക്കുന്ന കല്ലിലോ ചതയ്ക്കാം. ഇത് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. അല്പനേരം തിളച്ചു കഴിയുമ്പോള് ഈ വെള്ളത്തിന്റെ നിറം ഇളംപച്ചയാകും. ഈ വെള്ളം ഊറ്റിയെടുത്ത് രാവിലെ വെറുംവയറ്റില് കുടിയ്ക്കാം. അല്പനാള് അടുപ്പിച്ചു കുടിയ്ക്കുന്നത് ഏറെ ഗുണം നല്കും.

വയറിന്റെ ആരോഗ്യത്തിന്
വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണിത്. ദഹന പ്രക്രിയ ശക്തിപ്പെടുത്താനും വയറ്റിലുണ്ടാകുന്ന അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങള്ക്കും ഇതു നല്ലൊരു മരുന്നാണ്. ദഹനം നല്ലപോലെയാകാന് സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങള്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ഇത് ആമാശയ രോഗങ്ങള്ക്കും പൈല്സിനുമുള്ള നല്ലൊരു മരുന്നു കൂടിയാണ്.

അഞ്ചാംപനി
അഞ്ചാംപനിയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ഇതിന്റെ നീരും കടുക്കാത്തോടും ചേര്ത്തു കഴിച്ചാല് അഞ്ചാംപനിയില് നിന്നും ആശ്വാസം ലഭിയ്ക്കും. ഇതുപോലെ പാലില് ചേര്ത്തു കഴിയ്ക്കുന്നത് ചിക്കന് പോക്സിനുളള നല്ലൊരു മരുന്നാണ്.

ശരീരത്തിലെ വിഷബാധകള്
ശരീരത്തിലെ വിഷബാധകള് അകറ്റാനുളള നല്ലൊരു മരുന്നാണിത്. പാമ്പുവിഷത്തിനു പോലും പരിഹാരമായ ഒന്ന്. ചര്മത്തില് ഏല്ക്കുന്ന വിഷത്തിനും ഭക്ഷ്യവിഷ ബാധ പോലുള്ള പ്രശ്നങ്ങള്ക്കുമെല്ലാം ഇതു നല്ലൊരു മരുന്നാണ്.

മൂത്രത്തിലെ പഴുപ്പിനുള്ള നല്ലൊരു പരിഹാരം
മൂത്രത്തിലെ പഴുപ്പിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. ഇതിന്റെ ഇല, വേര് എന്നിവ 20 ഗ്രാം വീതം, ജീരകം 20 ഗ്രാം, എന്നിവ ചേര്ത്ത് മോരു ചേര്ത്തു കഷായമാക്കി കഴിയ്ക്കുന്നത് മൂത്രത്തിലെ പഴുപ്പിനുളള നല്ലൊരു മരുന്നാണ്. ഇങ്ങനെ ചെയ്യാന് ബുദ്ധിമുട്ടെങ്കില് ഇതു ചതച്ചിട്ട വെള്ളം കുടിയ്ക്കുകയെങ്കിലും ചെയ്യുക. വയറ്റിലുണ്ടാകുന്ന നീരും വേദനയുമെല്ലാം മാറാനും ഇത് ഏറെ നല്ലതാണ്.

ശരീരം ചുട്ടുപെള്ളുക
ശരീരം ചുട്ടുപെള്ളുക എന്ന അവസ്ഥ പലര്ക്കും അനുഭവപ്പെടാറുണ്ട്. ശരീര താപം കൂടുന്ന അവസ്ഥ. ഹോട്ട് ഫ്ളാഷ് എന്ന ഈ അവസ്ഥ മെനോപോസ് സമയത്ത്, അതായത് ആര്ത്തവ വിരാമ സമയത്ത് സ്ത്രീകള്ക്കുണ്ടാകുന്ന ഒന്നാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഇത് അരച്ചു ശരീരത്തിലാകെ ഇടുക എന്നത്.

പൈല്സിനുള്ള
പൈല്സിനുള്ള നല്ലൊരു മരുന്നാണിത്. പ്രത്യേകിച്ചും ബ്ലീഡിംഗ് ഉള്ള പൈല്സിന്. ഇത് ഇടിച്ച് അരച്ചെടുത്ത് കരുപ്പെട്ടി ,തവിടുള്ള അരിപ്പൊടി എന്നിവ ചേര്ത്ത് അപ്പമുണ്ടാക്കി കഴിയ്ക്കുന്ന രീതി പലയിടുത്തും നിലവിലുണ്ട്.

ഹൃദയത്തിന്റെ ആരോഗ്യത്തിനും
ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇത് പൊതുവേ ആരോഗ്യകരമാണ്. ഇത് തണലത്തു വച്ചുണക്കി പൊടിച്ച് ഹൃദയ പ്രശ്നങ്ങള്ക്ക് ഉപയോഗിയ്ക്കാം. പ്രമേഹം, കൊളസ്ടോള് എന്നിവ കുറയ്ക്കുന്നതും ഹൃദയത്തിന് നല്ലതാണ്. ഇതിലെ പൊട്ടാസ്യം ബിപി പ്രശ്നങ്ങള്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്.

മുടി കൊഴിച്ചില്
മുടി കൊഴിച്ചില് നിര്ത്താന് സാധിയ്ക്കുന്ന നല്ലൊന്നാന്തരം താളിയാണ് ആനച്ചുവടി. ഇത് തലയ്ക്കു കുളിര്മ നല്കുന്ന ഒന്നു കൂടിയാണ്. എന്നാല് ശരീരത്തിന് തണുപ്പുണ്ടാകുന്നതു കൊണ്ടു തന്നെ വാത രോഗികള് ഇത് സൂക്ഷിച്ച് ഉപയോഗിയ്ക്കുക.

അയേണ്
അയേണ് സമ്പുഷ്ടമായ ഇത് ശരീരത്തിലെ ഇരുമ്പിന്റെ അംശം കൂട്ടാന് ഏറെ നല്ലതാണ്. ഇത് വിളര്ച്ച പോലുള്ള അവസ്ഥകള്ക്കുള്ള നല്ലൊന്നാന്തരം മരുന്നാണെന്നു വേണം, പറയാന്. വിളര്ച്ചാ പ്രശ്നങ്ങളുള്ളവര് ഇത് കഴിയ്ക്കുന്നത് ഏറെ ന്ല്ലതാണ്.