Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം
ജ്യോതിഷപരമായി സംഭവിക്കുന്ന ഓരോ മാറ്റങ്ങള്‍ക്ക് പിന്നിലും അതിന്റേതായ നേട്ടങ്ങളും കോട്ടങ്ങളും കാത്തിരിക്കുന്നുണ്ട്. അത് അനുകൂലമായി വരുന്നതിന് വേണ്ടിയാണ് പലരും ആഗ്രഹിക്കുന്നത്. അത്തരത്തില്‍ ഗുണാനുഭവങ്ങളും ഭാഗ്യവും തേടി എത്തുന്ന യോഗങ്ങളില്‍ ഒന്നാണ് ശിവയോഗം. ഇത് നിങ്ങളില്‍ അതിഗംഭീരമായ മാറ്റങ്ങള്‍ക്ക് കൂടിയാണ് തുടക്കം കുറിക്കുന്നത്. നിരവധി മാറ്റങ്ങള്‍ക്കാണ് ഇത് മൂലം തുടക്കമിടുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതാണ് ഏറ്റവും മികച്ച കാര്യം. അത് കൂടാതെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നതിനുള്ള സാധ്യതയും ഉണ്ട്.
ജോലിയിലും ബിസിനസിലും ശുഭകരമായ പല കാര്യവും തേടി എത്തുന്നു. ജോലിയിലും ബിസിനസിലും സംഭവിക്കുന്ന നേട്ടങ്ങള്‍ തന്നെയാണ് ശിവയോഗത്തിന്റെ ഏറ്റവും ഗുണകരമായ മാറ്റങ്ങളെ സൂചിപ്പിക്കുന്നതും. ബുധന്റെ സ്ഥാനം ശക്തിപ്പെടുകയും ഗുണപതിഭഗവാന്റെ അനുഗ്രഹം തേടി എത്തുകയും ചെയ്യുന്ന സമയമാണ്. മാര്‍ച്ച് 19 ബുധനാഴ്ച ദിനത്തില്‍ രൂപം കൊള്ളുന്ന ശിവയോഗം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് ആര്‍ക്കൊക്കെയാണ് മാറ്റങ്ങള്‍ അനുകൂലമാക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് മാര്‍ച്ച് 18-ന് രൂപം കൊള്ളുന്ന ശിവയോഗം ശുഭകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. ശുഭയോഗങ്ങളുടെ സ്വാധീനം നിങ്ങളുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. ജോലിയുടെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്നു. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്നതിനും അത് വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. വിദ്യാഭ്യാസ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. കുട്ടികളുമായി ബന്ധപ്പെട്ട് സന്തോഷ വാര്‍ത്ത തേടി എത്തും. മത്സരപ്പരീക്ഷകളില്‍ വിജയം തേടി എത്തുന്നു. പങ്കാളിയോടൊപ്പം കൂടുതല്‍ ഗുണകരമായ സമയം ചിലവഴിക്കുന്നതിന് സാധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് മാര്‍ച്ച് 18 എന്നത് അനുകൂല മാറ്റങ്ങള്‍ ധാരാളം കൊണ്ട് വരുന്ന സമയമായിരിക്കും. പങ്കാളിയുടെ പൂര്‍ണ പിന്തുണ എല്ലാ കാര്യത്തിലും ഉണ്ടായിരിക്കും. കുടുംബത്തിനോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും. അപ്രതീക്ഷിതമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. തൊഴില്‍ രംഗത്തെ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ഗണപതി ഭഗവാന്റെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പം എപ്പോഴും നിലനില്ക്കുന്നു. പല കോണില്‍ നിന്നും വരുമാന മാര്‍ഗ്ഗം ഇരട്ടിയാവുന്നതിനുള്ള സാധ്യതയുണ്ട്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് മാര്‍ച്ച് 18-ന് ബുധനാഴ്ച ഗണപതി ഭഗവാന്റെ പ്രത്യേക അനുഗ്രഹം തേടി എത്തും. ദീര്‍ഘകാലമായുള്ള നിങ്ങളുടെ പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. മുടങ്ങിക്കിടക്കുന്ന കാര്യങ്ങളെല്ലാം തന്നെ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും. കാര്യങ്ങളെല്ലാം തന്നെ പോസിറ്റീവ് മാറ്റങ്ങളിലേക്കാണ് തുടക്കം കുറിക്കുന്നതും. അനുകൂലമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കുന്നതിനും കാണുന്നതിനും യോഗം കാണുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ബുധനാഴ്ച ദിനത്തില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. ഗണേശന്റെ പ്രത്യേക അനുഗ്രഹം നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു. എല്ലാ കാര്യങ്ങളിലും ശുഭകരമായ ഫലങ്ങളാണ് ഈ സമയം തേടി എത്തുന്നത്. ആഗ്രഹങ്ങള്‍ പലതും പൂര്ത്തീകരിക്കപ്പെടുതയും അത് വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കുകയും ചെയ്യുന്നു. സാമ്പത്തിക പുരോഗതിക്ക് വേണ്ടി കാര്യങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കും. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം നിലനില്ക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് മാര്‍ച്ച് 1 8 എന്നത് വളരെയധികം ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും. ഈ കാലയളവില്‍ പുതിയ മാറ്റങ്ങള്‍ തേടി എത്തും. വാഹനം സ്വന്തമാക്കുന്നതിന് യോഗം കാണുന്നു. പാരമ്പര്യമായി സ്വത്ത് സമ്പാദിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. വീടുകളില്‍ സന്തോഷകരമായ അന്തരീക്ഷം നിലനില്ക്കുന്നു. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ക്ക് യോഗം കാണുന്നു. ഗണേശന്റെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും. ഇത് മനസ്സിന് സംതൃപ്തിയും ആനന്ദവും കൊണ്ട് വരുന്നു.



Click it and Unblock the Notifications
