For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുടവയര്‍ കളയാന്‍ മാജിക് വെളുത്തുള്ളിക്കൂട്ട്

കുടവയര്‍ കളയാന്‍ മാജിക് വെളുത്തുള്ളിക്കൂട്ട്

|

വെളുത്തുള്ളി അടുക്കളയിലെ സ്ഥിരം ചേരുവയാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഇത് പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്.

സാധാരണ നാം ഭക്ഷണത്തിന് രുചിയും മണവും നല്‍കാനും ഗ്യാസ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുമാണ് വെളുത്തുള്ളി ചേര്‍ക്കാറ്. എന്നാല്‍ ഇതിനേക്കാള്‍ ഒരുപിടി ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് വെളുത്തുള്ളി.

പല ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു ചേരുവയാണ് വെളുത്തുള്ളിയെന്നു പറയാം. ഇത് പല തരത്തിലും തടിയും വയറും കുറയ്ക്കുന്നു. ഇതു വഴിയുണ്ടാകുന്ന പല ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതാക്കാനും വെളുത്തുള്ളിയ്ക്കു കഴിയും.

വെളുത്തുള്ളിയിലെ അലിസിന്‍ എന്ന ഘടകമാണ് ഇതിനു പ്രധാനമായും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നത്. അലിസിന്‍ നല്ലൊരു ആന്റിഓക്‌സിഡന്റാണ്. ഇതുകൊണ്ടുതന്നെ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയാനുമെല്ലാം ഏറെ ഗുണപ്രദവുമാണ്.

വെളുത്തുള്ളി പല തരത്തിലും വയറും തടിയും കുറയ്ക്കാന്‍ ഉപയോഗിയ്ക്കാം. ഒന്നല്ല, ഇതിനായി ഒട്ടേറെ വഴികളുണ്ട്. എതെല്ലാം വിധത്തിലാണ് വെളുത്തുള്ളി വയറും തടിയും കുറയ്ക്കാന്‍ ഉപയോഗിയ്ക്കുന്നതെന്ന്, എങ്ങനെയാണ് ഇത് ഈ ഗുണം നല്‍കുന്നതെന്ന് അറിയൂ,

ലിവര്‍

ലിവര്‍

വെളുത്തുള്ളി ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഇതിലെ അലിസിന്‍ എന്ന ഘടകമാണ് ഈ ഗുണം നല്‍കുന്നത്. ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നത് ലിവറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ലിവര്‍ കൊഴുപ്പു വിഘടിപ്പിയ്ക്കുന്നതില്‍ മുഖ്യ പങ്കു വഹിയിക്കുന്ന ഒന്നാണ്. ലിവര്‍ പ്രശ്‌നത്തിലെങ്കില്‍ തടിയും വയറുമെല്ലാം പതിവാണ്. വെളുത്തുള്ളി ലിവര്‍ ആരോഗ്യത്തെ സഹായിക്കുന്നതു വഴി വയര്‍ ചാടാതിരിയ്ക്കാന്‍ സഹായിക്കുന്നു.

അപചയ പ്രക്രിയ

അപചയ പ്രക്രിയ

ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തി ചൂടു വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇതു വഴി ശരീരത്തിലെ കൊഴുപ്പും തടിയുമെല്ലാം നീക്കാന്‍ സാധിയ്ക്കും. അപചയ പ്രക്രിയ ശരിയായി നടക്കുന്നത് വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ദഹന പ്രക്രിയ

ദഹന പ്രക്രിയ

ദഹന പ്രക്രിയ ശക്തിപ്പെടുത്താനും ഇതു വഴി മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനുമെല്ലാം മികച്ച ഒന്നാണ് വെളുത്തുള്ളി. ഗ്യാസ് പ്രശ്‌നങ്ങള്‍ വയര്‍ വന്നു വീര്‍ക്കുന്നതിനു കാരണമാകുന്ന ഒന്നാണ്. മലബന്ധവും ഇതുപോലെ തന്നെയാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഇല്ലാതിരിയ്ക്കുകയും ശോധന നല്ലപോലെ നടക്കുകയും ചെയ്താല്‍ സ്വാഭാവികമായും വയര്‍ ചാടുന്നതു കുറയും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ശരീരത്തിലെ കൊളസ്‌ട്രോള്‍ തടിയും വയറുമെല്ലാം കൂടുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. ശരീരത്തിലെ ദോഷം ചെയ്യുന്ന കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ 10-15 ശതമാനം വരെ കുറയാന്‍ വെളുത്തുള്ളി സഹായിക്കുന്നു. ഇതുവഴി തടിയും വയറും കുറയ്ക്കുക മാത്രമല്ല, കൊളസ്‌ട്രോള്‍ ഹൃദയാരോഗ്യത്തിനു ഭീഷണിയാകാതിരിയ്ക്കാനും വെളുത്തുള്ളി നല്ലതാണ്. സ്‌ട്രോക്ക്, അറ്റാക്ക് സാധ്യത കുറയ്ക്കാന്‍ ഏറെ നല്ലതാണ് വെളുത്തുള്ളി.

 ബ്ലഡ് ഷുഗര്‍

ബ്ലഡ് ഷുഗര്‍

രക്തത്തിലെ പഞ്ചസാര അതായത് ബ്ലഡ് ഷുഗര്‍ തടിയും വയറും വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു കാരണമാണ്. ഇതു നിയന്ത്രിച്ചു നിര്‍ത്തുന്നതിനു സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. പച്ച വെളുത്തുള്ളി രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്.

മെറ്റലുകള്‍ പുറന്തള്ളാന്‍

മെറ്റലുകള്‍ പുറന്തള്ളാന്‍

ശരീരത്തില്‍ പല തരത്തിലും ദോഷകരമായ മെറ്റലുകള്‍ എത്തിച്ചേരും. ഇത് ലിവര്‍ ആരോഗ്യത്തിനടക്കം ശരീരത്തിലെ പല അവയവങ്ങള്‍ക്കും ദോഷം വരുത്തും. ഇത്തരം മെറ്റലുകള്‍ ലിവര്‍ ആരോഗ്യത്തെ ബാധിയ്ക്കുന്നതു കൊണ്ടു തന്നെ തടിയും വയറുമെല്ലാം കാരണമാകും. ശരീരത്തിന്റെ ആകെയുള്ള പ്രവര്‍ത്തനത്തെ ഇതു ബാധിയ്ക്കുകയും ചെയ്യുന്നു. ഇതു തടയാനുള്ള നല്ലൊരു വഴിയാണ് വെളുത്തുള്ളി. ശരീരത്തിലെ ദോഷകരമായ മെറ്റലുകള്‍ പുറന്തള്ളാന്‍ ഇതു സഹായിക്കുന്നു.

തേന്‍

തേന്‍

വെളുത്തുള്ളി പല രീതിയിലും വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്നു. തേനും വെളുത്തുള്ളിയുമാണ് പ്രധാനപ്പെട്ട ഒരു വഴി. തേന്‍ പൊതുവേ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. വെളുത്തുള്ളിയും തേനും ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. വെളുത്തുള്ളി തൊളി കളഞ്ഞ് ചതയ്ക്കുക. അല്ലെങ്കില്‍ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇത് ഒരു ഗ്ലാസ് ജാറില്‍ ഇട്ടു വയ്ക്കുക. ഇതിലേയ്ക്ക് ഇതു മൂടാന്‍ തക്കവണ്ണം തേനൊഴിയ്ക്കുക. ഓര്‍ഗാനിക് തേന്‍ വേണം, ഒഴിയ്ക്കാന്‍. ഇത് ഏഴു ദിവസമെങ്കിലും അടച്ച് അധികം സൂര്യപ്രകാശം കടക്കാത്ത ഒരിടത്തു വയ്ക്കുക. ഒരാഴ്ച ശേഷം ദിവസവും ഒരു ടേബിള്‍ സ്പൂണ്‍ വീതം ഇത് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. ഇത് തടിയും വയറും കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

2 വെളുത്തുള്ളി അല്ലി ചതയ്ക്കുക. ഇത് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുക. കൂടെ ഒരു ഗ്ലാസ് ചൂടുവെള്ളവും കുടിയ്ക്കാം. ഇത് അടുപ്പിച്ചു ചെയ്യുന്നതു നല്ലതാണ്. ഇതുപോലെ കിടക്കും മുന്‍പും കഴിയ്ക്കാം. ഇത് തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതുപോലെ വെളുത്തുള്ളി ചതച്ചു കഴിച്ച ശേഷം ഇളംചൂടുള്ള ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നതും ഗുണം നല്‍കുന്ന ഒന്നാണ്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

1 ടീസ്പൂണ്‍ വെളുത്തുള്ളി ജ്യൂസ്, തേന്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ കലര്‍ത്തുക. ഇത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കുക. ഒരു നുള്ളു മുളകുപൊടി, 2 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് എന്നിവയും ഇതില്‍ ചേര്‍ത്തിളക്കുക. ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഇതും വയര്‍ ചാടുന്നതു തടയാനും കൊഴുപ്പു കുറയ്ക്കാനുമെല്ലാം സഹായകമാണ്.

ഇഞ്ചിനീര്

ഇഞ്ചിനീര്

1 കപ്പു വീതം വെളുത്തുള്ളി ജ്യൂസ്, ഇഞ്ചിനീര്, ആപ്പിള്‍ സിഡെര്‍ വിനെഗര്‍, നാരങ്ങാനീര് എന്നിവ കലര്‍ത്തുക. ഇതു കുറഞ്ഞ ചൂടില്‍ ചൂടാക്കുക. ഇത് 3 കപ്പായി കുറയും വരെ ചൂടാക്കണം. പിന്നീട് ഇതിലേയ്ക്ക 1 കപ്പു തേന്‍ ചേര്‍ത്തിളക്കുക. ഇത് വായു കടക്കാത്ത ഗ്ലാസ് ജാറില്‍ അടച്ചു വയ്ക്കുക. ഇത് രാവിലെ ഒരു ടേബിള്‍ സ്പൂണ്‍ വീതം വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

3 അല്ലി വെളുത്തുള്ളി, 2 ഇഞ്ചു നീളമുള്ള ഇഞ്ചിക്കഷ്ണം, അര ചെറുനാരങ്ങാനീര്, കറ്റാര്‍ വാഴയുടെ ജെല്‍ എന്നിവ എടുക്കുക. ഇത് മിക്‌സിയില്‍ ചേര്‍ത്തടിച്ച് ജ്യൂസാക്കുക. ഇതിലേയ്ക്ക് പിന്നീട് 1 ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കാം. ഇത് വീണ്ടുമടിയ്ക്കുക. ഇത് വായു കടക്കാത്ത പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജില്‍ വച്ചു സൂക്ഷിയ്ക്കാം. ഇത് ദിവസവും 3 ടേബിള്‍ സ്പൂണ്‍ വീതം 3 തവണയായി കുടിയ്ക്കുക.

ഗാര്‍ലിക് പൗഡര്‍

ഗാര്‍ലിക് പൗഡര്‍

1 ടീസ്പൂണ്‍ ഗാര്‍ലിക് പൗഡര്‍ 1 ഗ്ലാസ് വെള്ളത്തിലോ 1 ഗ്ലാസ് നാരങ്ങാനീരിലോ കലര്‍ത്തുക. ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. അല്ലെങ്കില്‍ 1 ടീസ്പൂണ്‍ ഗാര്‍ലിക് പൗഡര്‍ 1 ടീസ്പൂണ്‍ തേനില്‍ കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. ഇതും വയറും തടിയും കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

കുക്കുമ്പര്‍

കുക്കുമ്പര്‍

4 വെളുത്തുളളി അല്ലി, അര സെലറി, മൂന്നു ലെറ്റൂസ് ഇല, 3 കുരുമുളക്, 2 ആവി കയറ്റിയ ശതാവരി, അറ കുക്കുമ്പര്‍, 1 ടീസ്പൂണ്‍ ഫ്‌ളാക്‌സ് സീഡുകള്‍ എന്നിവ കലര്‍ത്തി മിക്‌സിയില്‍ അടിയ്ക്കുക. ഇത് ദിവസവും കുടിയ്ക്കാം. രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറ്റവും ന്ല്ലത്.

English summary

Garlic Combo To Reduce Belly Fat

Garlic Combo To Reduce Belly Fat, Read more to know about,
Story first published: Tuesday, August 14, 2018, 11:00 [IST]
X
Desktop Bottom Promotion