For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഭക്ഷണങ്ങള്‍ ശീലമാക്കണം, കാരണം

|

കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ ഇ ശരീരത്തിൽ മികച്ച ആന്റി ഓക്സിഡന്റ് ആയി പ്രവർത്തിക്കുന്നു.നമ്മുടെ ശരീരത്തിന് അപകടമുണ്ടാക്കുന്ന കൊഴുപ്പിനെ ഇത് നീക്കുന്നു.ഈ ശക്തമായ ആന്റി ഓക്സിഡന്റ് ഓക്സിഡേറ്റീവ് സ്ട്രെസ്സിൽ നിന്നും കോശങ്ങളെ സംരക്ഷിച്ചു ശരീരത്തിലെ പ്രവർത്തനങ്ങളെ സാധാരണഗതിയിലാക്കുന്നു.

വിറ്റാമിൻ ഇ ക്ക് ധാരാളം പ്രവർത്തനങ്ങൾ ഉണ്ട്.ഇത് ശരീരത്തിലെ എൻസൈം പ്രവർത്തനം നിയന്ത്രിച്ചു പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.ജനിതക കാര്യങ്ങളിലും കണ്ണിന്റെയും നാഡികളുടെയും ആരോഗ്യത്തിനും സഹായിക്കുന്നു.നിങ്ങൾക്ക് ഭക്ഷണത്തിലൂടെ ആവശ്യത്തിന് വിറ്റാമിൻ ഇ ലഭിച്ചില്ലെങ്കിൽ വിറ്റാമിൻ ഇ യുടെ അഭാവം ശരീരത്തിൽ ഉണ്ടാകുന്നു.അതിനാൽ വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണം കഴിക്കുക

.വിറ്റാമിൻ ഇ അടങ്ങിയ 10 ഭക്ഷണങ്ങളുടെ വിവരം ചുവടെ കൊടുക്കുന്നു.ഇവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

വീറ്റ് ജം ഓയിൽ

വീറ്റ് ജം ഓയിൽ

സസ്യ എണ്ണകളിൽ ഏറ്റവുമധികം വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നത് ഇതിലാണ്.100 ഗ്രാം എണ്ണയിൽ 96 % വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നു.സൂര്യകാന്തി എന്ന,ഒലിവ് എണ്ണ ,കോട്ടൺ വിത്ത് എണ്ണ ,വെളിച്ചെണ്ണ എന്നിവയിലും വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.

ബദാം

ബദാം

വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ബദാം ആണ് അല്ലെ?ദഹനത്തിനും ദഹനപ്രശ്നങ്ങളും അകറ്റാൻ കഴിവുള്ള നാരുകളും വിറ്റാമിൻ ഇ കൊണ്ട് സമ്പുഷ്ട്ടവുമായ ഒരു ഭക്ഷണമാണ് ബദാം.

പീനട്ട് ബട്ടർ / നിലക്കടലയിലെ വെണ്ണ

പീനട്ട് ബട്ടർ / നിലക്കടലയിലെ വെണ്ണ

അല്പം കൂടുതൽ കലോറിയും വിറ്റാമിൻ ഇ യും അടങ്ങിയ ഒന്നാണ് പീനട്ട് ബട്ടർ.ഇതിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാരുകളും,എല്ലുകളുടെ വളർച്ചയെ സഹായിക്കുന്ന മഗ്നീഷ്യവും അടങ്ങിയിരിക്കുന്നു.ഇതിൽ 116 % വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നു.

ഹെയ്‌സൽ നട്സ്

ഹെയ്‌സൽ നട്സ്

ഇതിൽ വിറ്റാമിൻ ഇ യും ഫോളേറ്റും ധാരാളം അടങ്ങിയിരിക്കുന്നു.ഇവ കോശങ്ങളെ സഹായിക്കുകയും ഉപാപചയം ത്വരിതപ്പെടുത്തുകയും ചെയ്യും.ഫോളേറ്റ് ഡി എൻ എ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു.ഇതിൽ മഗ്നീഷ്യം,പൊട്ടാസ്യം,കാൽസ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.

വെണ്ണപ്പഴം /അവോക്കാഡോ

വെണ്ണപ്പഴം /അവോക്കാഡോ

ഏറ്റവും ആരോഗ്യകരവും വിറ്റാമിൻ ഇ അടങ്ങിയതുമായ ഒരു വിഭവമാണിത്.ഇതിൽ ധാരാളം മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു.1 വെണ്ണപ്പഴത്തിൽ 10 %വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നു.

ചുവപ്പ്,പച്ച കാപ്സിക്കം

ചുവപ്പ്,പച്ച കാപ്സിക്കം

ഇതിൽ കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന രണ്ടു തരം ആന്റി ഓക്‌സിഡന്റുകൾ ഉണ്ട്.കൂടാതെ വളർച്ച തടയുന്നതിന് ആവശ്യമായ വിറ്റാമിൻ സി യും അയണും ധാരാളം അടങ്ങിയിരിക്കുന്നു.

ടർണിപ് ഗ്രീൻസ്

ടർണിപ് ഗ്രീൻസ്

ഇത് ചെറിയ കയ്പ് ഉള്ളതാണെങ്കിലും ഇതിൽ ധാരാളം വിറ്റാമിൻ ഇ യും മറ്റു പോഷകങ്ങളും അടങ്ങിയിരിക്കുന്നു.ഇതിലെ വിറ്റാമിൻ ഇ മുടിയുടെ വളർച്ചയ്ക്കും ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.നമുക്ക് ദിവസവും വേണ്ട വിറ്റാമിൻ ഇ യിൽ 8 % ഇതിൽ അടങ്ങിയിരിക്കുന്നു.

ടർണിപ് ഗ്രീൻസ്

ടർണിപ് ഗ്രീൻസ്

ഇത് ചെറിയ കയ്പ് ഉള്ളതാണെങ്കിലും ഇതിൽ ധാരാളം വിറ്റാമിൻ ഇ യും മറ്റു പോഷകങ്ങളും അടങ്ങിയിരിക്കുന്നു.ഇതിലെ വിറ്റാമിൻ ഇ മുടിയുടെ വളർച്ചയ്ക്കും ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.നമുക്ക് ദിവസവും വേണ്ട വിറ്റാമിൻ ഇ യിൽ 8 % ഇതിൽ അടങ്ങിയിരിക്കുന്നു.

ഉണങ്ങിയ ആപ്രിക്കോട്ട്

ഉണങ്ങിയ ആപ്രിക്കോട്ട്

ഉണങ്ങിയ ആപ്രിക്കോട്ടിൽ വിറ്റാമിൻ ഇ യും സാമാന്യം നല്ല അളവിൽ നാരുകളും അടങ്ങിയിരിക്കുന്നു.ഇതിലെ നാരുകൾ കൊളസ്‌ട്രോൾ നിയന്ത്രിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.ഇതിലെ വിറ്റാമിൻ ഇ മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് നല്ലതാണ്.ഉണങ്ങിയ ആപ്രിക്കോട്ടിൽ 28 % വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നു.

ബ്രോക്കോളി

ബ്രോക്കോളി

വിറ്റാമിൻ ഇ അടങ്ങിയ ആരോഗ്യകരമായ ഒരു ഭക്ഷണമാണിത്.ചർമ്മത്തിന്റെയും എല്ലിന്റെയും ആരോഗ്യത്തിനാവശ്യമായ വിറ്റാമിൻ സി ,വിറ്റാമിൻ കെ എന്നിവ അടങ്ങിയിരിക്കുന്നു.91 ഗ്രാം ബ്രോക്കോളിയിൽ 4 % വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നു.

കിവി

കിവി

വിറ്റാമിൻ ഇ,വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ട്ടമാണ് കിവി.ഇത് പ്രതിരോധശേഷി നൽകുകയും ഉറക്കക്കുറവ് പരിഹരിക്കുകയും ചെയ്യുന്നു.117 ഗ്രാം കിവിയിൽ 13 % വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നു.

Read more about: health body
English summary

Foods That Are Rich In Vitamin E That You Need To Include

വിറ്റാമിൻ ഇ അടങ്ങിയ 10 ഭക്ഷണങ്ങളുടെ വിവരം ചുവടെ കൊടുക്കുന്നു.ഇവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.
Story first published: Thursday, February 8, 2018, 16:48 [IST]
X
Desktop Bottom Promotion