For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ചനെല്ലിക്കയും ജീരകവും ചതച്ചു വെറുംവയറ്റില്‍

പച്ചനെല്ലിക്കയും ജീരകവും ചതച്ചു വെറുംവയറ്റില്‍

|

ആരോഗ്യം നേടാന്‍ ജിമ്മില്‍ പോയി മറിയണമെന്നോ ഏറെ വിലയുളള വസ്തുക്കള്‍ വാങ്ങി കഴിയ്ക്കണമെന്നോ ഒന്നും തന്നെയില്ല. നമ്മുടെ ശീലങ്ങള്‍, നാം കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍, കഴിയ്ക്കുന്ന രീതിയ എല്ലാം തന്നെ ആരോഗ്യമുള്ള ശരീരത്തിന് സഹായകമാകും.

ആരോഗ്യകരമായ ശീലങ്ങള്‍ രാവിലെ വെറുംവയറ്റില്‍ തുടങ്ങണമെന്നാണ് പൊതുവേ പറയുക. ഇത്തരം ശീലങ്ങള്‍ക്കുള്ള ചേരുവകള്‍ അടുക്കളക്കൂട്ടുകളുമാണ്.

2019ല്‍ നക്ഷത്രപ്രകാരം ചെയ്താല്‍ ഐശ്വര്യം2019ല്‍ നക്ഷത്രപ്രകാരം ചെയ്താല്‍ ഐശ്വര്യം

രാവിലെ വെറുംവയറ്റില്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരീരത്തില്‍ പെട്ടെന്നു പിടിയ്ക്കുമെന്നാണ് പറയുക. ഇതു കൊണ്ടാണ് തടി കുറയ്ക്കാന്‍ നാരങ്ങനീര് എന്നതുള്‍പ്പെടെയുളള പല കാര്യങ്ങളും നാം വെറുംവയറ്റില്‍ എന്നു പറയുന്നത്.

വെറുംവയറ്റില്‍ നാരങ്ങാനീരും വെള്ളവുമൊന്നും മാത്രമല്ല, മറ്റു പല കാര്യങ്ങളുമുണ്ട്. ഇതിലൊന്നാണ് ഒരു പച്ച നെല്ലിക്കയും ഒരു ടീസ്പൂണ്‍ ജീരകവും രാവിലെ വെറുംവയറ്റില്‍ ചതച്ചോ അരച്ചോ ഉരുളയാക്കി വെറുംവയറ്റില്‍ കഴിയ്ക്കുക എന്നത്. ഇത്തരം ഒരു രീതി കൊണ്ട് പല പ്രയോജനങ്ങളുമുണ്ട്. ആരോഗ്യകരമായ ശരീരത്തിന്റെ ഒരു അടിസ്ഥാന ചേരുവയാണ് ജീരകവും പച്ചനെല്ലിക്കയും എന്നു വേണം, പറയാന്‍.

വെറുംവയറ്റില്‍ ജീരകവും പച്ചനെല്ലിക്കയും ചതച്ചരച്ചു കഴിയ്ക്കുന്നതു കൊണ്ടുള്ള ചില പ്രത്യേക ഗുണങ്ങളെ കുറിച്ചറിയൂ,

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. വൈറ്റമിന്‍ സിയുടെ പ്രധാന ഉറവിടം. കാല്‍സ്യം സമ്പുഷ്ടവുമാണ്. ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ സഹായകമാണ് ഇത്. 100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം കാത്സ്യം, ഫോസ്ഫറസ്, അയണ്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പ്രകൃത്യാ വിറ്റാമിന്‍ സി ലഭിക്കുന്ന ഒരു ഫലമാണിത്നെല്ലിക്കയുടെ നിരോക്‌സീകരണ ശക്തി രക്തത്തിലെ ഫ്രീ റാഡിക്കല്‍സിനെ നീക്കം ചെയ്യുന്നു. ത്വക്കിനേയും സംരക്ഷിക്കുന്നു.

ജീരകവും

ജീരകവും

ജീരകവും ആരോഗ്യ സമ്പുഷ്ടമായ ഒന്നാണ്. ഇതിലെ പൊട്ടാസ്യം, കാല്‍സ്യം, അയേണ്‍, വൈറ്റമിന്‍ സി എന്നിവയെല്ലാം ശരീരത്തിന് ഏറെ ഗുണം നല്‍കുന്നവയാണ്. ഇവ ശരീരത്തിലെ പല രോഗാവസ്ഥകളും തടയുന്നതില്‍ ഏറെ നല്ലതാണ്. വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണിത്.

നെല്ലിക്കയും ജീരകവും

നെല്ലിക്കയും ജീരകവും

നെല്ലിക്കയും ജീരകവും വെറുംവയററില്‍ ചതച്ചു കഴിയ്ക്കുന്നത് ദഹനത്തിന് ഏറെ നല്ലതാണ്. കുടലിന്റെ ആരോഗ്യത്തിന് ഉത്തമം. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങളെ അകറ്റുന്നു. പ്രത്യേകിച്ചും ജീരകം. നെല്ലിക്കയിലെ ഫൈബറും ജീരകവും ചേരുമ്പോള്‍ നല്ല ശോധനയും ലഭിയ്ക്കും. കുടലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന ഒരു കൂട്ടാണ് നെല്ലിക്കയും ജീരകവും.

ടോക്‌സിനുകള്‍

ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ കഴിയുന്ന ഈ കൂട്ട് ക്യാന്‍സര്‍ പോലുളള രോഗാവസ്ഥകള്‍ തടയാന്‍ ഏറെ നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകളാണ് ക്യാന്‍സറിന് പ്രധാന കാരണം. നെല്ലിക്കയും ജീരകവും ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇവയാണ് ടോക്‌സിനുകള്‍ നീക്കുന്നത്.

ചര്‍മാരോഗ്യത്തിനും

ചര്‍മാരോഗ്യത്തിനും

ടോക്‌സിനുകള്‍ നീക്കുന്നതു കൊണ്ടു തന്നെ ചര്‍മാരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. മുഖക്കുരു പോലുളള പ്രശ്‌നങ്ങള്‍ തടയാന്‍ അത്യുത്തമം. നെല്ലിക്ക ചര്‍മത്തിന് ചെറുപ്പം നല്‍കുന്ന ഒന്നാണ്. ഇതിലെ വൈറ്റമിന്‍ സി ആണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണിത്. ജീരകവും ചര്‍മകോശങ്ങള്‍ക്ക് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇവ രണ്ടും ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ ദിവസവും ഇതു കഴിച്ചാല്‍ ഏറെ ഗുണമുണ്ടാകും. തടിയും വയറും കുറയ്ക്കാന്‍ ഏറെ ഗുണകരമാണിത്. നെല്ലിക്കയിലെ വൈറ്റമിന്‍ സി തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ജീരകവും തടി കുറയ്ക്കാന്‍ ഏറെ ഉപയോഗിയ്ക്കപ്പെടുന്ന ഒരു പ്രധാന ചേരുവ തന്നെയാണ്. ഇവ രണ്ടും ചേരുമ്പോള്‍ ഇരട്ടി ഗുണം ലഭിയ്ക്കും. വെറുംവയറ്റില്‍ ഇത് അടുപ്പിച്ചു കഴിയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്തും, അപചയ പ്രക്രിയ മെച്ചപ്പെടുത്തും. ഇതെല്ലാം ശരീരത്തില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ് ഒഴിവാക്കുകയും ചെയ്യും.

പ്രമേഹ രോഗികള്‍

പ്രമേഹ രോഗികള്‍

പ്രമേഹ രോഗികള്‍ ദിവസവും പരീക്ഷിയ്‌ക്കേണ്ട ഒരു കൂട്ടാണിത്. നെല്ലിക്കയും ജീരകവും, രണ്ടും തന്നെ രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കുന്ന ഒന്നാണ്. ഇവ ഇന്‍സുലിന്‍ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കുകയും ചെയ്യും. ദിവസവും വെറുംവയറ്റില്‍ ഇതു കഴിയ്ക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

പ്രമേഹം പോലെ തന്നെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായകമാണ് നെല്ലിക്കയും ജീരകവും. ചീത്ത കൊളസ്‌ട്രോള്‍ ശരീരത്തില്‍ നിന്നും ഒഴിവാക്കി രക്തപ്രവാഹം ശക്തിപ്പെടുത്തുന്ന ഒന്നാണിത്. ഇതു വഴി ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു. പ്രമേഹത്തെ നിയന്ത്രിയ്ക്കുന്നതും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കുന്ന ഒന്നാണ്.

എല്ലുകളുടെ ബലത്തിനും

എല്ലുകളുടെ ബലത്തിനും

എല്ലുകളുടെ ബലത്തിനും ഈ മിശ്രിതം ഏറെ നല്ലതാണ്. വൈറ്റമിന്‍ സി, കാല്‍സ്യം സമ്പുഷ്ടമാണ് നെല്ലിക്ക. ജീരകത്തിലും കാല്‍സ്യം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ബലത്തിനും ഉറപ്പിനുമെല്ലാം ഇത് ഏറെ സഹായിക്കുന്ന ഒന്നാണ്.

തലച്ചോറിനും ഹൃദയത്തിനുമെല്ലാം

തലച്ചോറിനും ഹൃദയത്തിനുമെല്ലാം

അയേണ്‍ സമ്പുഷ്ടമാണ് ഇവ രണ്ടും. ഹീമോഗ്ലോബിന്‍ കൗണ്ടു വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നതു കൊണ്ട് ശരീരത്തിലെ രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു. അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം. രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതു വഴി കോശങ്ങളിലേയ്ക്കുള്ള ഓക്‌സിജന്‍ പ്രവാഹം ശക്തിപ്പെടുത്തുന്നു. ഇതുവഴി തലച്ചോറിനും ഹൃദയത്തിനുമെല്ലാം നല്ലതുമാണ.്

കിഡ്‌നി, ലിവര്‍

കിഡ്‌നി, ലിവര്‍

കിഡ്‌നി, ലിവര്‍ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. ടോക്‌സിനുകള്‍ നീക്കാന്‍ സഹായിക്കുന്നതാണ് ഇവയുടെ ആരോഗ്യത്തിന് ഗുണകരമാകുന്നത്. ഇവയിലെ അഴുക്കുകള്‍ നീക്കം ചെയ്യുന്നു. ഇതുവഴി ലിവര്‍ സിറോസിസ്, കിഡ്‌നി സ്‌റ്റോണ്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

ശരീരത്തിനു പ്രതിരോധ ശേഷി നല്ലപോലെ നല്‍കുന്ന ഒന്നാണിത്. കോള്‍ഡ്, ഫ്‌ളൂ പോലെയുള്ള രോഗങ്ങളില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്‍കും. ഇവ രണ്ടും സ്വാഭാവിക ആന്റിബയോട്ടിക്കുകളാണ്.

English summary

Crushed Amla And Cumin Seeds In An Empty Stomach

Crushed Amla And Cumin Seeds In An Empty Stomach, Read more to know about,
X
Desktop Bottom Promotion