For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓറല്‍ സെക്‌സ് ആരോഗ്യത്തിനു ദോഷമോ?

ഓറല്‍ സെക്‌സ് ആരോഗ്യത്തിനു ദോഷമോ?

|

സെക്‌സിന് ആരോഗ്യ ഗുണങ്ങള്‍ ധാരാളമുണ്ട്. വെറുമൊരു ലൈംഗിക സുഖം മാത്രമല്ല, ഇതെന്നര്‍ത്ഥം. നല്ലൊരു വ്യായാമത്തിന്റെ ഗുണമാണ് പലപ്പോഴും സെക്‌സ് നല്‍കുന്നതും. ശരീരത്തിന്റെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴി കൂടിയാണ് ഇത്.

സെക്‌സില്‍ തന്നെ പല വിഭാഗങ്ങളുണ്ട്. ഇതില്‍ സാധാരണ സെക്‌സ് അല്ലാതെ ഓറല്‍ സെക്‌സ്, ഏനല്‍ സെക്‌സ് എന്നിങ്ങനെ പല തരമുണ്ട്. സെക്‌സില്‍ വ്യത്യസ്ത പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കു പരീക്ഷിയ്ക്കാവുന്നവ.

സെക്‌സില്‍ തന്നെ ഓറല്‍ സെക്‌സ് ഒരു വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സ്ത്രീകള്‍ക്ക് പെട്ടെന്നു തന്നെ രതിമൂര്‍ഛയുണ്ടാകാന്‍ സഹായിക്കുന്ന ഒന്നാണിതെന്നു വേണം, പറയാന്‍.

എന്നാല്‍ ഓറല്‍ സെക്‌സിന് അനാരോഗ്യപരമായ ചില വശങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

ഓറോ ഏനല്‍ സെക്‌സ്

ഓറോ ഏനല്‍ സെക്‌സ്

ഓറോ ഏനല്‍ സെക്‌സ് വഴി ലൈംഗികജന്യ രോഗങ്ങള്‍ പകരാറുണ്ട്. സാല്‍മൊണെല്ല, ഷിംഫെല്ല, കാംഫിലോബാക്ടര്‍ ബാക്ടീരിയകളാണ് ഇതിനു കാരണമാകുന്നത്.അണുബാധകള്‍ വരാന്‍ സാധ്യത കൂടുതാണ് ഈ രീതിയിലുള്ള സെക്‌സിലൂടെ

അണുബാധയിലൂടെ

അണുബാധയിലൂടെ

ഓറല്‍ സെക്‌സ് ക്യാന്‍സറിന്, പ്രത്യേകിച്ച് തൊണ്ടയിലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നുണ്ട്. ഓറല്‍ സെക്‌സിലൂടെ എച്ച്പിവി അഥവാ ഹ്യുമണ്‍ പാപ്പിലോ വൈറസ് ശരീരത്തിലേയ്ക്കു പ്രവേശിയ്ക്കാനുള്ള സാധ്യത ഏറെയാണ്. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും.ഓറല്‍ സെക്‌സിലൂടെ, അണുബാധയിലൂടെ ക്യാന്‍സര്‍ വരെ വരുമെന്നര്‍ത്ഥം.

ഗൊണേറിയ

ഗൊണേറിയ

ഗൊണേറിയ എന്ന ലൈംഗികജന്യരോഗംഓറല്‍ സെക്‌സിലൂടെ വരാന്‍ സാധ്യതയുള്ള ഒന്നാണ് . വേണ്ട കരുതലുകളില്ലെങ്കില്‍ ഓറല്‍ സെക്‌സിലൂടെ ഏറ്റവും കൂടുതല്‍ വരാന്‍ സാധ്യതയുള്ള ഒരു രോഗം.

എച്ച്പിവി, എച്ച്‌ഐവി, ഹെര്‍പിസ്

എച്ച്പിവി, എച്ച്‌ഐവി, ഹെര്‍പിസ്

എച്ച്പിവി, എച്ച്‌ഐവി, ഹെര്‍പിസ് തുടങ്ങിയ രോഗങ്ങള്‍ പങ്കാളിയ്ക്കുണ്ടെങ്കിലും ഒന്നില്‍ കൂടുതല്‍ ലൈംഗികപങ്കാളികളുണ്ടെങ്കിലും ഓറല്‍ സെക്‌സിലൂടെ വരാനുള്ള സാധ്യത ഏറെയാണ്.

ഹെപ്പറ്റൈറ്റിസ് ബി

ഹെപ്പറ്റൈറ്റിസ് ബി

ഓറോ ഏനല്‍ സെക്‌സിലൂടെയും വരുന്ന ഒന്നാണ് ഹെപ്പറ്റൈറ്റിസ് ബി. ലിവര്‍ പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുന്ന ഒന്ന്.ലിവര്‍ പ്രശ്‌നങ്ങള്‍ ശരീരത്തെ തന്നെ ബാധിയ്ക്കുന്ന ഒന്നാണ്.

എച്ച്‌ഐവി

എച്ച്‌ഐവി

എച്ച്‌ഐവി പൊസറ്റീവ് ആയവര്‍ക്കുസെക്‌സിലൂടെ ഹെപ്പറ്റൈറ്റിസ് സി വരാന്‍ സാധ്യതയേറെയാണ്. ഇത് ഓറല്‍ സെക്‌സ് മാത്രമല്ല, ഏതു വിധത്തിലുള്ള സെക്‌സിലൂടെയും വരാന് സാധ്യതയുണ്ട്.

ഓറല്‍ സെക്‌സിലൂടെ

ഓറല്‍ സെക്‌സിലൂടെ

സിഫിലിസാണ് ഓറല്‍ സെക്‌സിലൂടെ പകരാന്‍ സാധ്യതയുള്ള മറ്റൊരു രോഗം. ലൈംഗികാവയവങ്ങളില്‍ മാത്രമല്ല, ചിലപ്പോള്‍ മുലഞെട്ടുകളിലും ചുണ്ടിലും നാവിലുമെല്ലാം ഈ രോഗം വരാന്‍ സാധ്യതയുണ്ട്. അനാരോഗ്യകരമായ ഓറല്‍ സെക്‌സിന്റെ മറ്റൊരു ദോഷമെന്നു പറയാം.

ഓറല്‍ സെക്‌സ്

ഓറല്‍ സെക്‌സ്

എന്നു കരുതി ഓറല്‍ സെക്‌സ് ആരോഗ്യത്തിന് എപ്പോഴും ദോഷം വരുത്തുമെന്നല്ല. ആരോഗ്യകരമായ ഓറല്‍ സെക്‌സ് അനുവദനീയം തന്നെ. നല്ല വൃത്തി പാലിയ്ക്കണമെന്നു മാത്രം. ഗര്‍ഭകാലത്ത് ഇത്തരം വഴികള്‍ പരീക്ഷിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. അണുബാധകളിലൂടെ അപകടങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്.

English summary

Certain Important Side Effects Of Oral Intercourse

Certain Important Side Effects Of Oral Intercourse, Read more to know about,
Story first published: Tuesday, June 12, 2018, 21:38 [IST]
X
Desktop Bottom Promotion