For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രാതല്‍ റവയാക്കിയാല്‍ ഗുണം ഇരട്ടി...

പ്രാതല്‍ റവയാക്കിയാല്‍ ഗുണം ഇരട്ടി...

|

പ്രഭാത ഭക്ഷണം അഥവാ പ്രാതല്‍ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ഇത് പഠനങ്ങള്‍ അംഗീകരിച്ചിട്ടുള്ള കാര്യവുമാണ്. ഏതു നേരത്തെ ഭക്ഷണം ഉപേക്ഷിച്ചാലും പ്രഭാത ഭക്ഷണം ഉപേക്ഷിയ്ക്കരുത്. കാരണം രാത്രിയിലെ നീണ്ട ഇടവേളയ്ക്കു ശേഷം ശരീരത്തിനു ലഭിയ്ക്കുന്ന ഭക്ഷണമാണിത്. ഇതില്‍ നിന്നാണ് ശരീരത്തിനു വേണ്ട എനര്‍ജി സംഭരിയ്ക്കപ്പെടുന്നതും.

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പല തരത്തിലെ രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. അമിത വണ്ണത്തിനുളള ഒരു പ്രധാന കാരണമാണിത്. കഴിയ്ക്കുന്ന സമയവും ഏറെ പ്രധാനമാണ്. രാവിലെ എട്ടു മണിയോടെ പ്രാതല്‍ കഴിയ്ക്കണമെന്നാണ് പൊതുവേ പറയുക.

പ്രഭാത ഭക്ഷണത്തിന് ദോശ, ഇഡ്ഢലി ശീലങ്ങളാണ് പ്രധാനമായും നമുക്കുള്ളത്. അല്‍പം വ്യത്യസ്തമായി പുട്ട്, പൂരി, നൂല്‍പ്പുട്ട്, ഉപ്പുമാവ് തുടങ്ങിയവയെല്ലാം പെടും.

പ്രഭാത ഭക്ഷണം അരിയും ഗോതമ്പുമല്ലാതെ റവയാക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണ്. റവ നമുക്കു നല്‍കുന്ന ഗുണങ്ങള്‍ പലതാണ്. 100 ഗ്രാം റവയില്‍ 71 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകള്‍, 3 ഗ്രാം നാരുകള്‍, ഒരു ഗ്രാം കൊഴുപ്പ്, 12 ഗ്രാം പ്രോട്ടീന്‍, ഇതു കൂടാതെ കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, സോഡിയും എന്നിവയും അടങ്ങിയിട്ടുണ്ട്. ഇതു കൊണ്ടാണ് ഇത് പ്രഭാത ഭക്ഷണമാക്കണമെന്നു പറയുന്നതും. ഇതെക്കുറിച്ചു കൂടൂതലറിയൂ

ശരീരത്തിന് ഊര്‍ജം

ശരീരത്തിന് ഊര്‍ജം

ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സാധിയ്ക്കുന്ന പ്രധാനപ്പെട്ടൊരു ഭക്ഷണമാണ് റവ. രാവിലെ ഇതു കഴിച്ചാല്‍ അന്നത്തേയ്ക്കു വേണ്ട മുഴുവന്‍ ഊര്‍ജവും ലഭിയ്ക്കുമെന്നു വേണം, പറയാന്‍. ഇതിലെ കാര്‍ബോഹൈഡ്രേറ്റുകളാണ് ഈ ഗുണം നല്‍കുന്നത് കാര്‍ബൈഹൈഡ്രേറ്റുകളുണ്ടെങ്കില്‍ ഇതിനു കൊഴുപ്പു തീരെ കുറവാണെന്ന ഗുണവുമുണ്ട്. അരി ഭക്ഷണം കഴിയ്ക്കുമ്പോള്‍ ഉറക്കം വരുന്ന തോന്നല്‍ ഒഴിവാക്കാനും ഇത് ഗുണകരമാണ്.

പ്രമേഹം, കൊളസ്‌ട്രോള്‍

പ്രമേഹം, കൊളസ്‌ട്രോള്‍

പ്രമേഹം, കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുള്ളവര്‍ക്കു ധൈര്യമായി കഴിയ്ക്കാവുന്ന ഒരു ഭക്ഷണമാണ് ഇത്. ഇതില്‍ ട്രാന്‍സ് ഫാറ്റി ആസിഡുകള്‍, സാച്വറേറ്റഡ് ഫാറ്റുകള്‍ എന്നിവ തീരയെില്ല. ഇത് കൊളസ്‌ട്രോള്‍ തടയുന്നതിന് ഇതുവഴി സഹായിക്കുന്നു. ഗ്ലൈസമിക് ഇന്‍ഡെക്ട് അഥവാ ഷുഗര്‍ തോതു കുറയായതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഏറെ ചേര്‍ന്നൊരു ഭക്ഷണമാണ് ഇത്. ഇത് പതുക്കെയാണ് ദഹിയ്ക്കുന്നതും വയറ്റിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നതും. ഇതു കൊണ്ടു തന്നെ പ്രമേഹ രോഗികളുടെ രക്തത്തില്‍ പഞ്ചസാരയുടെ അളവു പെട്ടെന്നു കൂടില്ല.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ റവ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. അരി ഭക്ഷണം പൊതുവേ തടി കൂട്ടും. എന്നാല്‍ റവയില്‍ ഈ ഭീഷണിയില്ല. കലോറിയും കാര്‍ബോഹൈഡ്രേററുകളും തീരെ കുറവാണ്. പതുക്കെ ദഹിയ്ക്കുന്നതു കൊണ്ടു തന്നെ പെട്ടെന്നു തന്നെ വിശപ്പു തോന്നില്ലെന്ന ഗുണവും ഇതിനുണ്ട്. കൂടുതല്‍ നേരം വയര്‍ നിറഞ്ഞതായ തോന്നലുണ്ടാകും. ഇതെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഗുണങ്ങളാണ്.

ഹൃദയ പ്രശ്‌നങ്ങളുള്ളവര്‍ക്ക്

ഹൃദയ പ്രശ്‌നങ്ങളുള്ളവര്‍ക്ക്

കൊളസ്‌ട്രോള്‍, പ്രമേഹ നിയന്ത്രണമെന്നതിനാല്‍ ഹൃദയാരോഗ്യത്തിന് ഉത്തമമാണ് റവ. കൊളസ്‌ട്രോള്‍, പ്രമേഹ നിയന്ത്രണമെന്നതിനാല്‍ ഹൃദയാരോഗ്യത്തിന് ഉത്തമമാണ് റവ. ഹൃദയ പ്രശ്‌നങ്ങളുള്ളവര്‍ക്ക് കഴിയ്ക്കാം.. രക്തോല്‍പാദനത്തിനു സഹായിക്കുന്നതും ഹൃദയാരോഗ്യത്തിന് ഗുണകരമാകുന്നു. ശരീരത്തിനു ദോഷം ചെയ്യുന്ന ഫാറ്റ്, ട്രാന്‍സ്ഫാറ്റി ആസിഡ്, സാച്വറേറ്റഡ് ഫാറ്റുകള്‍ എന്നിവ ഇല്ലെന്നു തന്നെ പറയാം. ധാതുക്കള്‍ ധാരാളമടങ്ങിയ ഇതില്‍ കൊളസ്‌ട്രോള്‍, സോഡിയം എന്നിവ തീരെ കുറവുമാണ്. ഇതെല്ലാം ഹൃദയാരോഗ്യത്തെ സഹായിക്കുന്ന ഘടകങ്ങളാണ്.

ആരോഗ്യത്തിന്

ആരോഗ്യത്തിന്

ആരോഗ്യത്തിന് സഹായിക്കുന്ന ഏറെ പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

എനര്‍ജി ഉല്‍പാദനത്തിന് സഹായകമായ ഫോസ്ഫറസ്, എല്ലിന്റെയും നാഡികളുടേയും മസിലുകളുടേയും പ്രവര്‍ത്തനത്തിനു സഹായിക്കുന്ന മഗ്നീഷ്യം, പല്ലിനും എല്ലിനും അത്യാവശ്യമായ കാല്‍സ്യം, ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന സിങ്ക് എന്നിവയാല്‍ സമ്പുഷ്ടമാണ് റവ. ഇവയെല്ലാം ശരീരത്തിലെ വിവിധ അവയവങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നവയുമാണ്.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ് റവ. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന സെലേനിയം എന്ന വസ്തു നല്ലൊന്നാന്തരം ആന്റിഓക്‌സിഡന്റാണെന്നു വേണം, പറയാന്‍. ഡിഎന്‍എ, കോശത്തിന്റെ ആവരണം എന്നിവയ്ക്കുണ്ടാകുന്ന ഓക്‌സിഡേഷന്‍ കുറയ്ക്കുന്നു. ഓക്‌സിഡേഷന്‍ നടക്കുന്നത് ഹൃദയ പ്രശ്‌നങ്ങളടക്കം പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ശരീരത്തിന്റെ അണുബാധകള്‍ തടയുന്നതിനും ഇത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്.

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും റവ ഏറെ നല്ലതാണ്. ഇത് ഓര്‍മയ്ക്കും ബുദ്ധിയ്ക്കുമെല്ലാം ഉത്തമമാണ്. ഇതു പോലെ കിഡ്‌നി ആരോഗ്യത്തെ സഹായിക്കുന്ന പൊട്ടാസ്യം പോലുള്ള ഘടകങ്ങളും ഇതിലുണ്ട്.

കുടലിന്റെ ആരോഗ്യത്തിന്

കുടലിന്റെ ആരോഗ്യത്തിന്

ധാരാളം നാരുകള്‍ അടങ്ങിയ ഒന്നാണ് റവ. കുടലിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണിത്. ഇതു കൊണ്ടു തന്നെ ഇത് മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ്.

അനീമിയ

അനീമിയ

അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് റവ. അയേണ്‍ സമ്പുഷ്ടമായ ഇത് വിളര്‍ച്ച മാറാനും രക്തോല്‍പാദനത്തിനുമെല്ലാം സഹായിക്കുന്നു. ഒരു കപ്പ് റവയില്‍ ദിവസവും ശരീരത്തിന് ആവശ്യമായ എട്ടു ശതമാനം അയേണ്‍ ലഭിയ്ക്കും. ഇതും റവ പ്രാതലാക്കാന്‍ പറയുന്ന ഒരു പ്രത്യേക കാരണമാണ്.

കുഞ്ഞുങ്ങളുടേയും

കുഞ്ഞുങ്ങളുടേയും

കുഞ്ഞുങ്ങളുടേയും പ്രായമായവരുടേയും ആരോഗ്യത്തിന് ഇത് ഏറെ ഉത്തമമാണ്. റവ കുറുക്കി കുഞ്ഞുങ്ങള്‍ക്കു നല്‍കുന്ന പതിവുണ്ട്. ഇതു പെട്ടെന്നു ദഹിയ്ക്കുന്ന ഭക്ഷണം കൂടിയാണ്.

ആണ്&..." data-gal-src="malayalam.boldsky.com/img/600x100/2018/11/menwaxing-18-1468831977-1543556534-1543569666.jpg">
ആണ്‍ശേഷി വര്‍ദ്ധിപ്പിയ്ക്കും പ്രത്യേക ചൂര്‍ണം

ആണ്‍ശേഷി വര്‍ദ്ധിപ്പിയ്ക്കും പ്രത്യേക ചൂര്‍ണം

<strong>ആണ്‍ശേഷി വര്‍ദ്ധിപ്പിയ്ക്കും പ്രത്യേക ചൂര്‍ണം</strong>ആണ്‍ശേഷി വര്‍ദ്ധിപ്പിയ്ക്കും പ്രത്യേക ചൂര്‍ണം

English summary

Benefits Of Semolina For Breakfast

Benefits Of Semolina For Breakfast, Read more to know about,
X
Desktop Bottom Promotion