ഈ യോഗാസനങ്ങള്‍ നിര്‍ബന്ധമായും ചെയ്യേണ്ടവ

Posted By: Jibi Deen
Subscribe to Boldsky

ഇന്നത്തെ ആധുനിക ജീവിതത്തിൽ യോഗ ഒരു വിപ്ലവകരമായ ആശയം തന്നെയാണ്. എന്നാൽ യോഗാ മാറ്റ് വിരിച്ചു ലുലു ലെമൺ പാൻസുമായി യോഗ ചെയ്യാൻ നിങ്ങൾക്ക് മടിയാണോ ?

ഞങ്ങൾ സഹായിക്കാം അതിരാവിലെ യോഗ ചെയ്യുന്നതാണ് നല്ലതെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും .എന്നാൽ നിങ്ങളിൽ ആരൊക്കെ അങ്ങനെ ചെയ്യുന്നു ?

ഇവിടെ നിങ്ങൾ കിടക്കയിൽ നിന്നും എഴുന്നേൽക്കുന്നതിനു മുൻപ് ചെയ്യേണ്ട ചില യോഗകൾ ചുവടെ ചേർക്കുന്നു.

നടരാജാസന

നടരാജാസന

(നാട്ട - ഡാൻസ് ,രാജ് -രാജാവ് ,ആസന -പോസ് ) ഇത് നിങ്ങളുടെ നട്ടെല്ലിനും ദഹനവ്യവസ്ഥകൾക്കും വളരെ ഗുണം ചെയ്യും .ഇത് ഉണർന്ന ഉടനെ ആദ്യം ചെയ്യേണ്ട ആസനയാണ് .

എങ്ങനെ ചെയ്യും ?

 • പുറകോട്ടായി കിടക്കുക .നിങ്ങളുടെ വലത് കാൽമുട്ട് വളച്ചു ,വലത് കാൽപാദം ഇടത് കാൽമുട്ടിലേക്ക് വയ്ക്കുക .തോളിനു നേർക്കായി കൈ വലിച്ചു നീട്ടുക .
 • ശ്വസിക്കുക ,നിശ്വസിക്കുക ,തലയിലൂടെ കൈ തിരിഞ്ഞു വലത് തോളിലേക്ക് നോക്കുക .
 • തോളുകൾ നിലത്തേക്ക് കൊണ്ടുവരുക .പതുക്കെ വലത്തേ തുടഭാഗം തറയിലേക്ക് കൊണ്ടുവരുക .പിന്നീട് ഇടതു കൈയുടെ സഹായത്തോടെ താഴേക്ക് കൊണ്ടുവരാം .
 • 3 -4 തവണ ദീർഘനിശ്വാസത്തിനു ശേഷമോ അല്ലാതെയോ നിങ്ങൾക്കിത് എത്ര പ്രാവശ്യം വേണമെങ്കിലും തുടരാം .

നടരാജാസനയുടെ ഗുണങ്ങൾ

 • ഇത് നട്ടെല്ലിനെ വഴക്കം കൂട്ടും .വാരിയെല്ലുകൾക്കും ശ്വാസകോശത്തിനുമെല്ലാം നല്ലൊരു വ്യായാമമാണിത് .
 • വൻകുടലിനും ഇത് നല്ലതാണ് .അതിനാൽ അതിരാവിലെ ചെയ്യുന്നത് മലവിസർജ്ജത്തെ സുഗമമാക്കുന്നു .
 • ദഹനം മികച്ചതാക്കുന്നു
 • മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഇത് ചെയ്യുന്നത് നല്ലതാണ് .
സുഖാസന

സുഖാസന

ഒന്നും ചെയ്യാതിരിക്കുക എന്നതിനെ തെറ്റിദ്ധരിക്കരുത് .സുഖ എന്നാൽ സന്തോഷം ,സുഖാസന ഏറ്റവും എളുപ്പമുള്ള ഒരു പോസ് ആണ് .കട്ടിലിൽ കാല് ക്രോസ് ആയി വച്ചിരുന്നു റിലാക്സ് ചെയ്യുന്ന രീതി .

എങ്ങനെ ചെയ്യാം ?

 • ക്രോസ്സ് ആയി കാല് വച്ച് ഇരിക്കുക .
 • നിങ്ങളുടെ ശ്വാസത്തിന്റെ താളം ശ്രദ്ധിച്ചു പതിയെ കണ്ണ് അടയ്ക്കുക .
 • നിങ്ങളുടെ ശ്വാസത്തെക്കുറിച്ചു ബോധവാനായിരിക്കുക.
 • ശ്വാസം അകത്തേക്ക് എടുക്കുമ്പോൾ നട്ടെല്ല് നിവർത്തുകയും ,ശ്വാസം പുറത്തേക്ക് വിടുമ്പോൾ നട്ടെല്ലിനെ റിലാക്സ് ചെയ്യുകയും ചെയ്യുക .
 • അങ്ങനെ 20 തവണ ശ്വാസം എടുക്കുക

സുഖാസനയുടെ ഗുണങ്ങൾ

 • ഇടുപ്പിലെ ജോയിന്റുകൾ അയയുന്നു .
 • നട്ടെല്ല് നിവരുന്നു
 • രാവിലെ തന്നെ ഉള്ളിൽ ശാന്തത അനുഭവിക്കുന്നു .
നാഡി ശോധൻ പ്രാണായാമ (ഇതര നാസാരന്ത്ര ശ്വസന രീതി )

നാഡി ശോധൻ പ്രാണായാമ (ഇതര നാസാരന്ത്ര ശ്വസന രീതി )

ഇതര നാസാരന്ധ്ര ശ്വസന രീതിയിലൂടെ നിങ്ങളുടെ ശരീരത്തിൽ ഊർജ്ജപ്രവാഹം ശക്തിപ്പെടുന്നു .ഇത് ശരീരത്തെ മാത്രമല്ല നാഡീവ്യവസ്ഥയെയും ഉണർത്തുന്നു .

എങ്ങനെ ചെയ്യാം ?

 • ശരിയായ രീതിയിൽ ഇരുന്ന് ശ്വസനത്തിൽ ശ്രദ്ധിക്കുക .കുറച്ചു മിനിറ്റ് സാധാരണ ഗതിയിൽ ശ്വസിക്കുക .
 • നിങ്ങളുടെ വലതോ ,ഇടതോ കൈകൊണ്ട് ഗ്യാൻ മുദ്ര ഉണ്ടാക്കുക .ചൂണ്ടു വിരൽ കൊണ്ട് തള്ളവിരലിനെ തൊടുക ,ബാക്കി വിരലുകൾ നന്നായി നിവർത്തുക .
 • രണ്ടു നാസാരന്ധ്രങ്ങളിലൂടെയും ശ്വസിച്ചു ഒരു നാസാരന്ധ്രത്തിലൂടെ ശ്വാസം പുറത്തേക്ക് വിടുക. ഏതെങ്കിലും ഒരു വിരലോ മോതിര വിരലോ കൊണ്ട് ഒരു നാസാരന്ത്രം അടച്ചു പിടിക്കുക .
 • അതേ നാസാരന്ധ്രത്തിലൂടെ ശ്വസിച്ചു മറ്റേതിലൂടെ ശ്വാസം പുറത്തു വിടുക .അതിനു മുൻപായി ശ്വാസം പുറത്തുവിടാത്ത ഭാഗം വിരലിനാൽ അടയ്ക്കുക .
 • ഇത് 5 മിനിറ്റ് ചെയ്യുക .ആദ്യം ശ്വാസം പുറത്തുവിട്ട നാസാരന്ധ്രത്തിനു വിപരീതമുള്ളതിലൂടെ ശ്വാസം വിട്ട് അവസാനിപ്പിക്കുക.

ഗുണങ്ങള്‍

 • മനസ്സിനെ ശാന്തമാക്കുന്നു
 • തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുന്നു
 • ശരീരത്തിന്ഡറെ ഊഷ്മാവ് നിലനിര്‍ത്തുന്നു
 ബാലാസന അഥവാ കുട്ടി പോസ്

ബാലാസന അഥവാ കുട്ടി പോസ്

ഇത് നമ്മുടെ മനസ്സിനെ ശാന്തമാക്കി ശരീരത്തെ സമ്മർദ്ദത്തിൽ നിന്നും അകറ്റുന്നു.

എങ്ങനെ ചെയ്യാം ?

 • നിങ്ങളുടെ തല കിടക്കയിൽ തൊടുക. ഇടുപ്പ് പുറകിലേക്ക് ആഞ്ഞു നിങ്ങൾ പാദത്തിന്റെയും കാൽഫ് എല്ലിന്റെയും പുറത്തു ഇരിക്കുന്ന വിധത്തിൽ ഇരിക്കുക.
 • തലയുടെ വശങ്ങളിലൂടെ കൈകൾ നിവർത്തി കിടക്കയിൽ വിശ്രമിക്കുക
 • നിങ്ങളുടെ പുറം വിരിയുകയും ശ്വാസം ചുരുങ്ങുകയും ചെയ്യും. അപ്പോൾ നിങ്ങളുടെ ടെൻഷൻ മാറി ശരീരം റിലാക്സ് ആകും .കുറച്ചു മിനിറ്റുകൾ കൂടി ഈ പോസ് ചെയ്യുക.

ഗുണങ്ങള്‍

 • ശ്വസനം കൃത്യമാക്കാന്‍ സഹായിക്കുന്നു
 • നാഡീ ഞരമ്പുകളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു
 • ആന്തരികാവയവങ്ങളായ കിഡ്‌നി, കരള്‍ എന്നിവയുടെ പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാക്കുന്നു
ഭുജംഗാസന അഥവാ കോബ്ര പോസ്

ഭുജംഗാസന അഥവാ കോബ്ര പോസ്

നിങ്ങളുടെ പുറകുവശം നിവർത്താൻ ഇത് നല്ലതാണ്. നിങ്ങൾ നിവർന്നു കിടന്നാണ് ഉറങ്ങുന്നതെങ്കിൽ റിലാക്സ് ചെയ്യാൻ ഇത് വളരെ നല്ലതാണ്.

ചെയ്യേണ്ട വിധം

 • വയറു തറയിൽ തൊടുന്ന വിധത്തിൽ കിടക്കുക. കാലുകൾ കിടക്കയിലേക്ക് നിവർത്തി വയ്ക്കുക
 • കൈകൾ തോളിനു താഴെ കിടക്കയിൽ പിടിക്കുക. ശ്വാസം അകത്തേക്ക് എടുത്ത ശേഷം പതിയെ കിടക്കയിൽ നിന്നും നെഞ്ച് ഉയർത്തുക.
 • ഇടുപ്പ് പൊക്കിളിനടുത്തേക്ക് ഉയർത്തിയ ശേഷം ഇടുപ്പിനെ അയയ്ക്കുക.
 • തോളുകൾ പുറകുവശത്തിനു വിപരീതമായി നിർത്തുക. വശങ്ങളിലെ പേശികളെ മുന്നോട്ടായുക. നട്ടെല്ല് മുഴുവനായി ആയാസം കൊടുക്കുക.
 • 15 -30 മിനിറ്റ് ചെയ്ത ശേഷം നന്നായി ശ്വസിക്കുക
 • പുറകുവശം തറയിലേക്ക് വിട്ട ശേഷം പതിയെ ശ്വാസം പുറത്തേക്ക് വിടുക.

ഗുണങ്ങള്‍

 • നട്ടെല്ലിന് വളവുണ്ടെങ്കില്‍ പരിഹരിക്കപ്പെടുന്നു
 • തോള്‍, കൈകാലുകള്‍, ഇടുപ്പ് എന്നിവക്ക് ബലം നല്‍കുന്നു
 • ശ്വാസകോശത്തിനും ഹൃദയത്തിനും കരുത്ത് പകരുന്നു
 • ക്ഷീണവും മാനസിക സമ്മര്‍ദ്ദവും ഇല്ലാതാവുന്നു
 • നിതംബത്തിനും ആരോഗ്യവും ഉറപ്പും ലഭിക്കുന്നു
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  English summary

  Yoga Poses Before Getting Out Of Bed

  Yoga is one of the best forms of exercise that one can do in the morning. Know about a few of these yoga asanas
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more