തേനില്‍ മഞ്ഞള്‍പ്പൊടി ചാലിച്ചു കഴിച്ചാല്‍

Posted By:
Subscribe to Boldsky

തേനും മഞ്ഞള്‍പ്പൊടിയും ശരീരത്തിന് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നതിന് ഏറെ ഗുണകരമാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതില്‍ തങ്ങളുടേതായ പങ്കു വഹിയ്ക്കുന്നവ.

തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ന്നാല്‍ ഗുണങ്ങളും കഴിവുകളും ഇരട്ടിയാകും. ഇത് ദിവസവും കഴിയ്ക്കുന്നത് ശരീരത്തിന് പല രീതിയിലും ഉപകാരപ്രദമാകുകയും ചെയ്യും.

ദിവസവും രാവിലെ വെറുംവയറ്റില്‍ തേന്‍,മഞ്ഞള്‍പ്പൊടി മിശ്രിതം കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

തേനില്‍ മഞ്ഞള്‍പ്പൊടി ചാലിച്ചു കഴിച്ചാല്‍

തേനില്‍ മഞ്ഞള്‍പ്പൊടി ചാലിച്ചു കഴിച്ചാല്‍

തേന്‍, മഞ്ഞള്‍പ്പൊടി മാത്രമല്ല ഈ പ്രത്യേക മിശ്രിതത്തില്‍ ചേര്‍ക്കുന്നത്. കുരുമുളക്, ചെറുനാരങ്ങാത്തൊലി ചിരണ്ടിയത്, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവയും ഇതില്‍ ചേര്‍ക്കും.

തേനില്‍ മഞ്ഞള്‍പ്പൊടി ചാലിച്ചു കഴിച്ചാല്‍

തേനില്‍ മഞ്ഞള്‍പ്പൊടി ചാലിച്ചു കഴിച്ചാല്‍

100 ഗ്രാം തേന്‍, ഒരു ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു നുള്ളു കുരുമുളക്, ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാത്തൊലി ചിരണ്ടിയത്, 2 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവയാണ് ഇതിനു വേണ്ടത്.

തേനില്‍ മഞ്ഞള്‍പ്പൊടി ചാലിച്ചു കഴിച്ചാല്‍

തേനില്‍ മഞ്ഞള്‍പ്പൊടി ചാലിച്ചു കഴിച്ചാല്‍

ഇവയെല്ലാം കൂടി നല്ലപോലെ കൂട്ടിയിളക്കി നല്ലൊരു മിശ്രിതമാക്കി ഒരു ഗ്ലാസ് ജാറില്‍ സൂക്ഷിയ്ക്കുക. ഈ ഗ്ലാസ് ജാര്‍ ഫ്രിഡ്ജില്‍ വയ്ക്കണം.

തേനില്‍ മഞ്ഞള്‍പ്പൊടി ചാലിച്ചു കഴിച്ചാല്‍

തേനില്‍ മഞ്ഞള്‍പ്പൊടി ചാലിച്ചു കഴിച്ചാല്‍

ഇതു വായിലിട്ട് അലിയിച്ചിറക്കുക.. അടുത്ത 5 മിനിറ്റു നേരത്തേയ്ക്ക് ഒന്നും കുടിയ്ക്കുകയോ കഴിയ്ക്കുകയോ അരുത്.

തേനില്‍ മഞ്ഞള്‍പ്പൊടി ചാലിച്ചു കഴിച്ചാല്‍

തേനില്‍ മഞ്ഞള്‍പ്പൊടി ചാലിച്ചു കഴിച്ചാല്‍

എല്ലാ ദിവസവും രാവിലെ ഇതില്‍ നിന്നും ഒരു ടേബിള്‍ സ്പൂണ്‍ വീതം കഴിയ്ക്കുക. വെറുംവയറ്റിലെങ്കില്‍ കൂടുതല്‍ ഗുണം. പ്രതിരോധശേഷി നല്‍കാനും ചിലതരം ക്യാന്‍സറുകള്‍ ചെറുക്കാനും ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്.

തേനില്‍ മഞ്ഞള്‍പ്പൊടി ചാലിച്ചു കഴിച്ചാല്‍

തേനില്‍ മഞ്ഞള്‍പ്പൊടി ചാലിച്ചു കഴിച്ചാല്‍

കോള്‍ഡുണ്ടെങ്കില്‍ ഈ മിശ്രിതം ഒരു ടേബിള്‍സ്പൂണ്‍ വീതം ഓരോ മണിക്കൂര്‍ ഇടവിട്ടു 2 ദിവസം കഴിയ്ക്കുക. മൂന്നാംദിവസം മുതല്‍ ദിവസം മൂന്നു തവണ മാത്രവും.

തേനില്‍ മഞ്ഞള്‍പ്പൊടി ചാലിച്ചു കഴിച്ചാല്‍

തേനില്‍ മഞ്ഞള്‍പ്പൊടി ചാലിച്ചു കഴിച്ചാല്‍

ഇത് വെറുതേ കഴിയ്ക്കുവാന്‍ പറ്റില്ലെങ്കില്‍ ഭക്ഷണത്തില്‍ ചേര്‍ത്തുകഴിയ്ക്കുകയുമാകാം.

തേനില്‍ മഞ്ഞള്‍പ്പൊടി ചാലിച്ചു കഴിച്ചാല്‍

തേനില്‍ മഞ്ഞള്‍പ്പൊടി ചാലിച്ചു കഴിച്ചാല്‍

ഗര്‍ഭിണികളും ഇതില്‍ ചേര്‍ക്കുന്ന വസ്തുക്കളോട് അലര്‍ജിയുള്ളവരുമാണെങ്കില്‍ കഴിയ്ക്കും മുന്‍പു ഡോക്ടറുടെ ഉപദേശം തേടുന്നതു നന്നായിരിയ്ക്കും.

English summary

Why Turmeric Honey Mixture Is Healthy

Why Turmeric Honey Mixture Is Healthy, Read more to know about,
Story first published: Thursday, June 1, 2017, 13:43 [IST]