അരക്കെട്ടിലെ കൊഴുപ്പകറ്റാന്‍ എളുപ്പ മാര്‍ഗ്ഗം

Posted By:
Subscribe to Boldsky

അരക്കട്ടിലെ കൊഴുപ്പ് എല്ലാവരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. സ്ത്രീകളാകട്ടെ തങ്ങളുടെ ഷേപ്പ് നല്ല രീതിയില്‍ ആവണം എന്നത്. എന്നാല്‍ പലപ്പോഴും ശരീരത്തിന്റെ പിന്‍വശങ്ങളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പ് പല വിധത്തിലുള്ള അസ്വസ്ഥതകളും ശരീരത്തിന്റെ ആകൃതിയെ തന്നെ കാര്യമായി ബാധിക്കുകയും ചെയ്യുന്നു. അമിതമായ കൊഴുപ്പ് സ്ത്രീകളില്‍ പെട്ടെന്ന് അടിഞ്ഞ് കൂടുന്ന സ്ഥലമാണ് വയറ്, അരക്കെട്ട്, തോളുകള്‍ക്ക് താഴെ തുടങ്ങിയ സ്ഥലങ്ങളില്‍. എന്നാല്‍ പലപ്പോഴും ഇത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ സ്ത്രീകളില്‍ ഉണ്ടാക്കുന്നു.

ഇതിനെ ഇല്ലാതാക്കാന്‍ വ്യായാമവും ജിമ്മും ഭക്ഷണ നിയന്ത്രണവുമായി കഴിയുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികളെ നേരിടാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. ഒരിക്കലും നഷ്ടപ്പെട്ട ശരീരാകൃതി തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് വിചാരിക്കേണ്ട ആവശ്യമില്ല. അതിനും ഫലപ്രദമായ ചില വഴികള്‍ ഉണ്ട്. ഇത്തരം വഴികളിലൂടെ ഏത് പ്രതിസന്ധികളേയും തരണം ചെയ്ത് ശരീരത്തിന്റെ ആകൃതി വീണ്ടെടുക്കാവുന്നതാണ്. നിങ്ങള്‍ ദിവസവും നിരവധി ലേഖനങ്ങള്‍ കുടവയറു കുറയാനും തടി ഇല്ലാതാവുന്നതിനെപ്പറ്റിയും നാം വായിച്ചിട്ടുണ്ടായിരിക്കും. എന്നാല്‍ പലപ്പോഴും ഇത്തരം ലേഖനങ്ങളില്‍ പറയുന്നതു പോലെ ചെയ്തിട്ടും തടി കുറയാത്ത അനുഭവം നിങ്ങള്‍ക്കുണ്ടാവും.

ഒരു ഗ്ലാസ്സ് ജീരകവെള്ളം; നെഞ്ചെരിച്ചിലിന് ഒറ്റമൂലി

ഇനി അമിത വണ്ണത്തേയോ ശരീരാകൃതി നഷ്ടപ്പെട്ടതിനേയോ പറ്റി ആലോചിച്ച് വേവലാതിപ്പെടേണ്ട ആവശ്യമില്ല. കാരണം ഇതിനെയെല്ലാം മറികടക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യാം. ഇത്തരം കാര്യങ്ങളിലൂടെ നമുക്ക് അരക്കെട്ടിലെ കൊഴുപ്പ് കുറച്ച് ആരോഗ്യമുള്ള തടി വീണ്ടെടുക്കാവുന്നതാണ്. മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് വളരെയധികം സഹായിക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് ഇനി ചെയ്യാന്‍ പോവുന്നതും. ഇനി അരക്കെട്ടിലെ വണ്ണത്തെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനാവേണ്ട. അതിനായി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം എന്ന് നോക്കാം.

ഹോര്‍മോണ്‍ മാറ്റങ്ങളും വിറ്റാമിനും

ഹോര്‍മോണ്‍ മാറ്റങ്ങളും വിറ്റാമിനും

ഹോര്‍മോണ്‍ മാറ്റങ്ങള്‍ പലപ്പോഴും ശരീരത്തിന്റെ കൊഴുപ്പിനും അരക്കെട്ടില്‍ കൊഴുപ്പടിയുന്നതിനും കാരണമാകുന്നു. പല വിറ്റാമിന്‍ ഗുളികകളും ഇത്തരത്തിലൊരു പ്രശ്‌നമുണ്ടാക്കുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും ശരീരത്തിന്റെ ആകൃതി നിലനിര്‍ത്തുന്നതിനും വിറ്റാമിന്‍ ഗുളികകളും മറ്റും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.

ബെറികള്‍ ശീലമാക്കാം

ബെറികള്‍ ശീലമാക്കാം

കൊഴുപ്പിനെ കുറക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ബെറികള്‍. പല തരത്തിലുള്ള ബെറികള്‍ ഉണ്ട്. ബ്ലൂബെറി, ബ്ലാക്ക്‌ബെറി, സ്‌ട്രോബെറി തുടങ്ങിയല. ഇവയിലെല്ലാം ധാരാളം വിറ്റാമിന്‍ സിയും കോപ്പറും. ഫൈബറും എല്ലാം അടങ്ങിയിട്ടുണ്ട്. മാത്രമല്ല നല്ലൊരു ആന്റി ഓക്‌സിഡന്റ് ആണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

ഓടുന്നത്

ഓടുന്നത്

ഓടുന്നത് പലര്‍ക്കും അലോസരമുണ്ടാക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ ഓടുന്നതിലൂടെ ശരീരത്തില്‍ പല വിധത്തിലുള്ള അത്ഭുതങ്ങളും സംഭവിക്കുന്നു. ദിവസവും അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ സ്ഥിരമായി ഓടിയാല്‍ മതി. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനേയും ഇല്ലാതാക്കി അരക്കെട്ടൊതുക്കുന്നു.

കലോറി കുറക്കുക

കലോറി കുറക്കുക

കലോറി കുറക്കുന്നതാണ് മറ്റൊന്ന്. 500 കലോറി ദിവസവും എന്ന നിരക്കില്‍ കുറക്കുക. നിങ്ങള്‍ക്ക് നിങ്ങളുടെ കലോറി കണക്കാക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളാണ് ഇന്നത്തെ കാലത്ത് ഉള്ളത്. ഇതിലൂടെ കൃത്യമായി കണക്കെടുത്ത് കലോറി കുറഞ്ഞ ഭക്ഷണം ശീലമാക്കാം. ഇതും സ്ത്രീകള്‍ക്ക് അരക്കെട്ടൊതുങ്ങി ശരീരം ഭംഗിയുള്ളതാവാന്‍ സഹായിക്കുന്നു.

 ജങ്ക്ഫുഡ് പാടേ ഒഴിവാക്കുക

ജങ്ക്ഫുഡ് പാടേ ഒഴിവാക്കുക

ജങ്ക്ഫുഡിനോടുള്ള ഇഷ്ടം ഇന്നത്തെ കാലത്ത് കൂടിക്കൊണ്ടിരിക്കുകയാണ് എല്ലാവര്‍ക്കും. പ്രത്യേകിച്ച് പുതുതലമുറയില്‍ പെട്ടവര്‍ക്ക്. എന്നാല്‍ ഇതെല്ലാം ആരോഗ്യത്തിന് ഹാനീകരമാണ്. മാത്രമല്ല് ഇത് ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ ശരീരം ശ്രദ്ധിക്കണം എന്ന് ആഗ്രഹമുള്ളവര്‍ ഇന്ന് തന്നെ ഇത്തരം കാര്യങ്ങളെയെല്ലാം വീട്ടില്‍ നിന്നും മാറ്റി നിര്‍ത്തൂ.

കാലും കൈയ്യും ഉയര്‍ത്തുക

കാലും കൈയ്യും ഉയര്‍ത്തുക

വയറ്റില്‍ അടിഞ്ഞ് കൂടിയ കൊഴുപ്പിനേക്കാള്‍ അപകടകാരിയാണ് അരക്കെട്ടിലെയും പുറകിലേയും കൊഴുപ്പ്. ഇതിനെ ഇല്ലാതാക്കാന്‍ ചെറിയ ചില വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. കൈയ്യും കാലും മടക്കി ഇരിക്കുകയും നിരവുകയും ചെയ്യുക. കൈ അരക്കെട്ടില്‍ കുത്തി ഇരിക്കുകയും നിവരുകയും ചെയ്താല്‍ മതി. ഇത് അരക്കെട്ടിലെ കൊഴുപ്പിനെ ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ആരോഗ്യമുള്ള ഡയറ്റ്

ആരോഗ്യമുള്ള ഡയറ്റ്

ആരോഗ്യമുള്ള ഡയറ്റാണ് മറ്റൊന്ന്. ഇന്ന് പലരും തിരക്കിനു പുറകേയാണ് ജീവിതം കൊണ്ടു പോവുന്നത്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ ദോഷഫലങ്ങളാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ആരോഗ്യമുള്ള ഡയറ്റ്. ഇത് ശരീരത്തിലെ കൊഴുപ്പിനേയും കുറക്കാന്‍ സഹായിക്കുന്നു.

 എക്‌സസൈസ് ബാള്‍

എക്‌സസൈസ് ബാള്‍

വ്യായാമം ചെയ്യുന്നതിനായി എക്‌സസൈസ് ബാള്‍ ഉപയോഗിക്കാവുന്നതാണ്. കാരണം ഇത് സ്ത്രീകളുടെ അരക്കെട്ടിലെ കൊഴുപ്പിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. എന്നാല്‍ ഇത് ചെയ്യുന്നത് എങ്ങനെയെന്ന് കൃത്യമായി അറിഞ്ഞിരിക്കണം. എന്നാല്‍ മാത്രമേ ഇത് ചെയ്യാന്‍ കഴിയുകയുള്ളൂ.

പുള്‍ അപ് ചെയ്യുക

പുള്‍ അപ് ചെയ്യുക

പുള്‍ അപ് ചെയ്യുന്നത് പുരുഷന്‍മാര്‍ക്ക് വളരെ എളുപ്പമുള്ള ഒന്നാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് ഇതെപ്പോഴും ഒരു പേടി സ്വപ്‌നം തന്നെയാണ്. അതുകൊണ്ട് സ്ത്രീകള്‍ ഇത് ചെയ്യാന്‍ മടിക്കുന്നു. ഇത്തരത്തില്‍ സ്ത്രീകള്‍ പുള്‍ അപ്പ് ചെയ്യുമ്പോള്‍ അത് അരക്കെട്ട്‌ലെ കൊഴുപ്പിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു.

 സൈക്ലിംഗ്

സൈക്ലിംഗ്

നല്ലൊരു വ്യായാമ മുറയാണ് സൈക്ലിംങ്. ഇത് സ്ത്രീകളില്‍ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുമെന്ന് ഈ അടുത്ത കാലത്ത് കണ്ടെത്തിയിട്ടുണ്ട്. ഇനി എന്നും രാവിലെ അരമണിക്കൂര്‍ സൈക്ലിംഗ് ശീലമാക്കി നോക്കൂ. ഇത് അരക്കെട്ടിലെ കൊഴുപ്പിനെ വെറും ഒരു മാസം കൊണ്ട് കുറച്ച് ശരീരത്തിന് ആരോഗ്യവും ആകൃതിയും നല്‍കുന്നു.

English summary

Tips on How to Get Rid of Lower Back Fat

how to get rid of fat in lower back, read our solutions below.
Story first published: Monday, December 11, 2017, 12:00 [IST]