തടി കുറക്കുന്ന കാര്യത്തിലെ എളുപ്പവഴികള്‍

Posted By:
Subscribe to Boldsky

തടിയാണ് ഇന്നത്തെ തലമുറയുടെ പ്രധാന പ്രശ്‌നം. എന്നാല്‍ പലപ്പോഴും ഈ പ്രശ്‌നം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ തടി കുറക്കാന്‍ പല കുറുക്ക് വഴികളും തേടാറുണ്ട്. പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ പിന്നീട് ഉണ്ടാക്കുന്നത് വളരെ ദോഷകകരമായ കാര്യങ്ങളാണ്. എന്നാല്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് ഇനി വിട നല്‍കാം. അതിനായി ചില സിംപിള്‍ വഴികള്‍ നമുക്ക് ചെയ്ത് നോക്കാം.

കിഡ്‌നി അപകടത്തിലാണെങ്കില്‍ ഈ ലക്ഷണങ്ങള്‍

ഇനി തടിയെന്ന പ്രശ്‌നത്തിന് നമുക്ക് അങ്ങനെ പരിഹാരം കാണാം. അതിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം. എളുപ്പമാര്‍ഗ്ഗങ്ങള്‍ ആയതിനാല്‍ ജീവിതത്തില്‍ ഇതിനെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെടേണ്ട ആവശ്യമില്ല. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഇത്തരത്തില്‍ തടി കുറയാന്‍ സഹായിക്കേണ്ടത് എന്ന് നോക്കാം.

ടെന്‍ഷന്‍ കുറക്കാം

ടെന്‍ഷന്‍ കുറക്കാം

തടി കുറഞ്ഞോ കുറഞ്ഞോ എന്ന് എന്നും അളന്ന് തിട്ടപ്പെടുത്തേണ്ട ആവശ്യമില്ല. ഇത് നമുക്ക് ആവശ്യമില്ലാത്ത ടെന്‍ഷന്‍ നല്‍കും. അതുകൊണ്ടു തന്നെ വണ്ണം അളക്കാനുപയോഗിക്കുന്ന എല്ലാ വസ്തുക്കളേയും ആദ്യം തന്നെ ദൂരെക്കളയുക.

അളന്ന് തിട്ടപ്പെടുത്തുന്നത്

അളന്ന് തിട്ടപ്പെടുത്തുന്നത്

ദിവസവും വണ്ണം കുറഞ്ഞത് അളന്ന് തിട്ടപ്പെടുത്തുന്നതിനു പകരം ആഴ്ചയില്‍ ഭാരം കണക്കാക്കുക. അടുത്തയാഴ്ചയാവുമ്പോഴേക്കും ഇത്ര ഭാരം കുറച്ചിരിക്കും എന്ന് മനസ്സില്‍ കണക്കു കൂട്ടുക.

കലോറി നോക്കി ഭക്ഷണം

കലോറി നോക്കി ഭക്ഷണം

ദിവസവും കലോറി നോക്കി ഭക്ഷണം കഴിക്കാം. ഭക്ഷണത്തിന്റെ അളവിലെ വ്യത്യാസമല്ല കലോറിയിലുള്ള വ്യത്യാസമാണ് ഇവിടെ കണക്കാക്കപ്പെടുന്നത്. പക്ഷേ മുട്ടയിലാണെങ്കില്‍ ഉള്ള പ്രോട്ടീന്‍ നിങ്ങളെ ആരോഗ്യമുള്ളവരാക്കും. എന്നാല്‍ നേരെ മറിച്ച് ചോക്ലേറ്റ് നിങ്ങളെ വീണ്ടും തടിയന്‍മാരാക്കും.

സാങ്കേതിക വിദ്യ

സാങ്കേതിക വിദ്യ

സാങ്കേതിക വിദ്യയുടെ വളര്‍ച്ച മനുഷ്യന്റെ ആരോഗ്യകാര്യത്തിലും ശ്രദ്ധ ചെലുത്തിത്തുടങ്ങിയിട്ടുണ്ട്. പല വിധത്തിലുള്ള ആപ്പുകളും നിങ്ങളെ കഴിക്കുന്ന ഭക്ഷണം, ഭക്ഷണത്തിന്റെ ഗുണങ്ങള്‍, ഫിറ്റ്‌നസ്സ് തുടങ്ങിയവ മനസ്സിലാക്കിത്തരും. നിങ്ങള്‍ക്ക് അനുയോജ്യമെന്നു തോന്നുന്നവ കണ്ടെത്തി അതനുസരിച്ച് ജീവിക്കൂ.

സുഹൃത്തുക്കളോടൊപ്പം

സുഹൃത്തുക്കളോടൊപ്പം

ജീവിതത്തില്‍ സുഹൃത്തുക്കളോടൊപ്പം ചിലവഴിക്കാന്‍ നിങ്ങള്‍ക്ക് സമയം കിട്ടാറുണ്ടോ? എന്നാല്‍ ഇനി മുതല്‍ നിങ്ങള്‍ സുഹൃത്തുക്കളോടൊപ്പം ചിലവഴിക്കൂ നിങ്ങളുടെ ഓരോ നിമിഷവും. വ്യായാമം ചെയ്യുമ്പോഴും, നടക്കാനിറങ്ങുമ്പോഴും ഏതെങ്കിലും ഒരു സുഹൃത്തിന്റെ കൂടെയാവൂ. അത് നിങ്ങളുടം അമിത വണ്ണവും മടിയും മാറ്റി നിങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരും.

സോഫ്റ്റ് ഡ്രിങ്കുകള്‍

സോഫ്റ്റ് ഡ്രിങ്കുകള്‍

പല സോഫ്റ്റ് ഡ്രിങ്കുകളും ശരീരത്തിന് ഹാനീകരമാണെന്ന് നമുക്ക് തന്ന അറിയാം എന്നാല്‍ ഇവയുടെ അളവ് നിര്‍ബന്ധമായും കുറയ്ക്കണം. ഇവ അമിത കലോറിയാണ് ശരീരത്തില്‍ ഉണ്ടാക്കുന്നത്. ഇവ ഒഴിവാക്കിയെങ്കില്‍ മാത്രമേ അമിത വണ്ണം കുറഞ്ഞ് ഒതുക്കമുള്ള ശരീരം ലഭിക്കുകയുള്ളൂ.

ഉറക്കം

ഉറക്കം

ഉറക്കത്തിന്റെ കാര്യത്തില്‍ നാം പിശുക്ക് കാണിക്കേണ്ട. എത്ര സമയം വേണമെങ്കിലും ഉറങ്ങി നമുക്ക് തടി കുറയ്ക്കാം. മിക്കവരും എഴുന്നേറ്റാലുടനെ ഒരു ചായയോ അല്ലെങ്കില്‍ മധുരമുള്ള എന്തെങ്കിലും പാനീയമോ കുടിക്കാന്‍ ആഗ്രഹിക്കുന്നതാണ് ഇതൊഴിവാക്കാന്‍ ഉറക്കം നല്ലതാണ്.

സ്ഥിരമായ വ്യായാമം

സ്ഥിരമായ വ്യായാമം

ഇത്രയൊക്കെ ചെയ്താലും ഒരു ദിവസം കൊണ്ടു തന്നെ തടി കുറയുകയൊന്നുമില്ല. സ്ഥിരമായ വ്യായാമവും ഇതിലൂടെ ആവശ്യമാണ്. എന്നാല്‍ മാത്രമേ നമ്മള്‍ ഉദ്ദേശിച്ച ഫലപ്രാപ്തി ഉണ്ടാവൂ.

സ്‌നാക്‌സ്

സ്‌നാക്‌സ്

പലരും ഒഴിവു സമയങ്ങളില്‍ സ്‌നാക്‌സ് കൊറിച്ചിരിക്കുന്നതു കാണാം. എന്നാല്‍ ശരീരത്തിന് ആരോഗ്യം തരുന്ന വിഭവങ്ങളാണെങ്കില്‍ അവ ശീലമാക്കുന്നതില്‍ തെറ്റില്ല. സ്‌നാക്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെങ്കിലും ആരോഗ്യമുള്ള സ്‌നാക്‌സ് കഴിക്കുന്നത് ശീലമാക്കാം.

English summary

Simple Ways to Lose More Weight

Increasing your protein intake is a great way to lose weight fast read on...
Story first published: Tuesday, August 1, 2017, 18:00 [IST]