Latest Updates
-
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും?
വ്യതിപതയോഗം: സൂര്യചന്ദ്രന്മാര് എതിര് ദിശകളിലെത്തുമ്പോള് ജാഗ്രത പാലിക്കേണ്ട രാശിക്കാര്‍ ഇവരാണ്
വ്യതിപതയോഗം ജ്യോതിഷത്തില്‍ വളരെ മോശം ഫലമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഗ്രഹനില അനുകൂലമെങ്കില്‍ ഏറ്റവും മികച്ച യോഗങ്ങളില്‍ ഒന്നായും ഇതിനെ കണക്കാക്കുന്നു. അത്രയേറെ അപകടകരമായ മാറ്റമാണ് വ്യതിപതയോഗം ഉണ്ടാക്കുന്നത്. അതിന് കാരണമാകട്ടെ സൂര്യനും ചന്ദ്രനും 180 ഡിഗ്രി അകലത്തില്‍ നേര് വിപരീത ദിശയില്‍ വരുമ്പോഴാണ്. പലപ്പോഴും ഈ സമയത്ത് ഗ്രഹങ്ങളുടെ സ്വാധീനം വളരെ മോശം ഫലങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ജ്യോതിഷപ്രകാരം ഇത് ചില രാശിക്കാരെ മോശമായി ബാധിക്കുന്നു. അതിന്റെ ഫലമായി ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതിസന്ധികളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവും.
സൂര്യന്റെയും ചന്ദ്രന്റെയും കൂടിച്ചേരലിനാല് രൂപംകൊള്ളുന്ന വ്യതിപത യോഗം മൂന്ന് രാശിക്കാര്‍ക്ക് ധനനഷ്ടം, ആരോഗ്യപ്രശ്നങ്ങള്‍, ബന്ധങ്ങളിലെ വിള്ളലുകള്‍, അപകടങ്ങള്‍ തുടങ്ങിയ പ്രതികൂല ഫലങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ ഈ സമയം അല്പം ജാഗ്രതയോടെ മുന്നോട്ട് പോവേണ്ട ചില രാശിക്കാരുണ്ട്. അത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ അത് അപകടകരമായ അവസ്ഥകളെ എല്ലാം ഇല്ലാതാക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും തിരിച്ച് കൊണ്ട് വരുന്നതിനും സാധിക്കും. ഗുണപരമായ അവസ്ഥകള്‍ക്ക് പകരം ദോഷങ്ങളെ എത്രത്തോളം കരുതിയിരിക്കണം എന്ന് നമുക്ക് നോക്കാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വ്യതിപതയോഗം പല വിധത്തിലുള്ള ദോഷഫലങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. പ്രതിസന്ധികളും വെല്ലുവിളികളും നിങ്ങള്‍ക്ക് ഒന്നൊഴിയാതെ വന്നു കൊണ്ടിരിക്കും. ഉന്നത ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ തൃപ്തരായിരിക്കുകയില്ല. അത് കൂടാതെ സാമ്പത്തിക പ്രതിസന്ധികള്‍ നിങ്ങളെ പിന്തുടര്ന്ന് കൊണ്ടിരിക്കും. പലപ്പോഴും നിക്ഷേപങ്ങള്‍ പലതും പ്രശ്നത്തിലേക്ക് എത്തും. സാമ്പത്തികമായി തര്‍ക്കം നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ പ്രശ്നങ്ങളും ബുദ്ധിമുട്ടും വിട്ടുമാറാതെ വന്നു കൊണ്ടിരിക്കും. അത് കൂടാതെ ദാമ്പത്യ ജീവിതത്തിലും തര്‍ക്കങ്ങളും ബുദ്ധിമുട്ടുകളും വന്നുകൊണ്ടിരിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ പല തരത്തില്‍ നിങ്ങലെ ബുദ്ധിമുട്ടിക്കും. സൂര്യന്റേയം ചന്ദ്രന്റേയും സ്വാധീനം ഒരുപോലെ നില്ക്കുന്നതിനാല് അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഇരട്ടിയാക്കുന്നു. വാഹന ഉപയോഗത്തില്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്. ആശങ്കകള്‍ക്ക് പ്രാധാന്യം നല്‍കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് വ്യതിപത യോഗം മാനസികമായും വൈകാരികമായും അസന്തുലിതാവസ്ഥയും അതൃപ്തിയും ഉണ്ടാക്കുന്നതിന് യോഗം കാണുന്നു. അത് കൂടാതെ ബന്ധുക്കളും സുഹത്തുക്കളുമായുള്ള ബന്ധം വഷളാവുന്നതിന് സാധ്യതയുണ്ട്. പലപ്പോഴും നിങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പ്രശ്നങ്ങള്‍ ഇരട്ടിയാക്കുന്നു. ജോലിയില്‍ ശത്രുക്കളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ മുന്നോട്ട് തേടി എത്തും. എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്ത പോലെ നടക്കണം എന്നില്ല. സാമ്പത്തിക നഷ്ടങ്ങള്‍ നിങ്ങളെ ബാധിക്കും. അതിനെക്കുറിച്ച് ആലോചിച്ച് നിങ്ങള്‍ പലപ്പോഴും അസ്വസ്ഥരാവുന്നു. ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതിന്റെ ഫലമായി നിങ്ങള്‍ക്ക് ദഹനാരോഗ്യം, രക്തസംബന്ധമായ അസുഖങ്ങള്‍ എന്നിവ ഉണ്ടാകുന്നതിന് യോഗം കാണുന്നു. യാത്രകളില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സൂര്യ-ചന്ദ്രന്മാരുടെ ഈ അശുഭ യോഗത്തില്‍ വാഗ്വാദങ്ങളില്‍ നിന്നും അനാവശ്യ തര്‍ക്കങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സൂര്യചന്ദ്രന്മാരുടെ അശുഭകരമായ കൂടിച്ചേരന് പലപ്പോഴും അശുഭകരമായ പല മാറ്റങ്ങള്‍ക്കും കാരണമാകുന്നു. സാമ്പത്തികമായ പല പ്രതിസന്ധികളും നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. പലപ്പോഴും ജോലിയിലെ അശ്രദ്ധ ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ എത്തുന്നു. പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഈ കാലഘട്ടത്തില്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ഏത് കാര്യത്തിനും ആഴത്തില്‍ ചിന്തിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം തീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കണം. സുഹൃത്തുക്കളാണെങ്കിലും സഹപ്രവര്‍ത്തകരാണെങ്കിലും തെറ്റിദ്ധാരണകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കും. കുടുംബത്തില്‍ വളരെയധികം ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. അത് വഴക്കുണ്ടാക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കും. ആരോഗ്യം ഈ സമയം പ്രധാന മാറ്റങ്ങളിലേക്ക് എത്തുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. കുടുംബത്തിന്റെ ആരോഗ്യവും ഈ സമയം വളരെയധികം ശ്രദ്ധിക്കണം. ചിലവുകള്‍ ഒഴിവാക്കുകയും മറ്റുള്ളവരില്‍ നിന്ന് പണം കടം വാങ്ങുകയും ചെയ്യുന്നത് ഒഴിവാക്കുക.



Click it and Unblock the Notifications