ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് ചെറി കഴിക്കാം

Posted By:
Subscribe to Boldsky

ഉറക്കം നഷ്ടപ്പെട്ടാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. എന്നാല്‍ നല്ല ഉറക്കം ലഭിക്കാന്‍ ചെറി വഹിക്കുന്ന പങ്ക് ചില്ലറയല്ല. ജോലി സമ്മര്‍ദ്ദവും മാനസിക സമ്മര്‍ദ്ദവും കാരണം പലപ്പോഴും ഉറക്കക്കുറവിന്റെ പ്രധാന കാരണങ്ങളാണ്. അതുകൊണ്ട് തന്നെ നല്ല ഉറക്കം ലഭിക്കാന്‍ പലപ്പോഴും പല വിധത്തിലുള്ള വഴികളും തേടുന്നവരുണ്ടാകും.

കൊളസ്‌ട്രോള്‍ കുറക്കാന്‍ ഭക്ഷണവഴികള്‍

എന്നാല്‍ ഇനി ഇത്തരം മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ച് മാനസിക സമ്മര്‍ദ്ദവും ഉറക്കമില്ലായ്മയും കൊണ്ട് വലയേണ്ട ആവശ്യമില്ല. കാരണം നല്ല ചെറി കഴിക്കുന്നത് ഉറക്കത്തെ വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ ചെറി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ പരിഹരിക്കുന്നതിനും ചെറി മുന്‍പിലാണ്. ഇതിലടങ്ങിയിട്ടുള്ള മെലാടോണിന്‍ ആണ് ഉറക്കം നല്‍കാന്‍ സഹായിക്കുന്നത്.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന കാര്യത്തിലും ചെറി മുന്‍പില്‍ തന്നെയാണ്. ചെറി ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

അല്‍ഷിമേഴ്‌സ്

അല്‍ഷിമേഴ്‌സ്

അല്‍ഷിമേഴ്‌സ് പ്രതിരോധിയ്ക്കുന്നതിനും ചെറിയ്ക്ക് കഴിയുന്നു. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ മുന്നിലാണ് ചെറി.

കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നതു

കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നതു

ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നതു വഴി പക്ഷാഘാത സാധ്യതയെ എന്നന്നേക്കുമായി നീക്കുകയാണ് ചെറി ഉപയോഗിക്കുന്നതിലൂടെ ലഭ്യമാകുന്ന ഏറ്റവും വലിയ ഗുണം.

ആരോഗ്യമുള്ള ശരീരം

ആരോഗ്യമുള്ള ശരീരം

ആരോഗ്യമുള്ള ശരീരം പ്രദാനം ചെയ്യാന്‍ ചെറി കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് എന്നതു കൊണ്ടും ചെറി ദിവസേന കഴിയ്ക്കുന്നത് നല്ലതാണ്.

ചര്‍മ്മത്തിന്റെ പ്രായാധിക്യത്തെ

ചര്‍മ്മത്തിന്റെ പ്രായാധിക്യത്തെ

ചര്‍മ്മത്തിന്റെ പ്രായാധിക്യത്തെ ഇല്ലാതാക്കുന്നതിനും ചെറിയ്ക്ക് കഴിയുന്നു. ഉറക്കമില്ലായ്മ പരിഹരിക്കാന്‍ മാത്രമല്ല മുകളില്‍ പറഞ്ഞ നിരവധി ഔഷധ ഗുണങ്ങളാണ് ചെറിയ്ക്കുള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നതിന് മുന്‍പിലാണ് ചെറി. ആന്റി ഓക്‌സിഡന്റുകള്‍ തന്നെയാണ് ഇതിന്റെ പ്രധാന കാരണവും.

English summary

Reasons Why You Should Eat More Cherries

Reasons Why You Should Eat More Cherries read on.
Story first published: Sunday, July 2, 2017, 13:27 [IST]
Subscribe Newsletter